പരീക്ഷാ ചൂടും സ്‌നേഹച്ചൂടുള്ള സുലൈമാനിയും

അര്‍ഷദ് അല്‍ ഹികമി

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02

പരീക്ഷാ കാലമാകുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന ചില ഓര്‍മകളുണ്ട്.

ഞാനല്ലാത്ത എല്ലാവരെയും വിളിച്ചുണര്‍ത്തുന്ന അലാറം.

ജ്യോമെട്രിക് ബോക്‌സിനുള്ളില്‍ വിശ്രമം കൊള്ളുന്ന സ്റ്റഡി പ്ലാന്‍.

പരീക്ഷ എഴുതാനായി വീര്‍പ്പ്മുട്ടി നില്‍ക്കുന്ന ലെക്‌സി ഫൈവും പരീക്ഷാപേപ്പറില്‍ മാര്‍ജിന്‍ വരക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന സ്‌കെയിലും കൂര്‍പ്പിച്ച് വെച്ച പെന്‍സിലും.

പരീക്ഷാ സമയങ്ങളില്‍ കാലത്ത് നാല് മണിക്ക് തന്നെ വീട്ടിലെ അടുക്കള ഓണാകും...

പുലര്‍ച്ചെ ഉമ്മയുടെ വക സ്‌പെഷ്യല്‍ സുലൈമാനിയുണ്ട്...

സ്‌നേഹത്തില്‍ ചാലിച്ച മുഹബ്ബത്തിന്റെ സുലൈമാനി!

ഇത് എക്‌സാം സ്‌പെഷ്യലാണ്,

പിന്നെ തലയില്‍ തലോടിയുള്ള പ്രാര്‍ഥനയും!

എത്ര എഴുതിയാലും തീരാത്ത സ്‌നേഹമാണ് നമ്മുടെ മാതാപിതാക്കള്‍.

നമ്മള്‍ പഠിക്കുന്നത് എന്താണെന്ന് പോലും അറിയാതെ എത്ര നേരം അവര്‍ കൂട്ടിരുന്നു!

നമ്മുടെ ഓരോ വിജയങ്ങളിലും നമ്മെക്കാള്‍ സന്തോഷിച്ചവര്‍ അവരായിരിക്കും.

സ്വപ്‌നങ്ങളെന്തെന്ന് നമുക്കറിയും മുമ്പേ

നമ്മളെക്കൊണ്ട് സ്വപ്‌നം കണ്ടവര്‍,

നമുക്ക് വേണ്ടി നെമ്മക്കാള്‍ ഉറക്കമൊഴിച്ചവര്‍,

നിസ്‌കാരപ്പായയില്‍ നമുക്കായി ഇടനെഞ്ച് പൊട്ടി പ്രാര്‍ഥിച്ചവര്‍...!

നാം നന്നായി പഠിക്കുക.

ഉന്നത വിജയങ്ങള്‍ നേടുക.

നമ്മുടെ ഓരോ വിജയവും

മാതാപിതാക്കളുടെ സന്തോഷങ്ങളാണ്.

നമ്മുടെ പരാജയങ്ങളില്‍ നമ്മളെക്കാള്‍

തോറ്റ് പോകുന്നത് അവരുടെ പ്രതീക്ഷകളാണ്.

ഇത് നാം തിരിച്ചറിയുക.