കഥ കഴിഞ്ഞ രണ്ടു കഥകള്‍

എ.എം.എസ് മൊറയൂര്‍

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

കഥ നടക്കുന്നത് പണ്ട് പണ്ടല്ല.

അതു പറഞ്ഞു ചടപ്പിക്കുന്നില്ല.

ഒന്ന് നടന്നത് ഇന്ത്യയുടെ ഒരറ്റത്ത്.

മറ്റേത് മറ്റേ അറ്റത്ത്.

കഥയിലേക്കു വരാം.

ഒരാള്‍.

താടിയുണ്ട്.

തലപ്പാവുണ്ട്.

തോക്കേന്തി ശീലമുള്ള കരങ്ങള്‍.

ഉയര്‍ന്ന ശിരസ്സ്.

നെഞ്ചില്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നുണ്ട്.

ഇന്ത്യന്‍ ഖജനാവില്‍ നിന്ന് ഓഹരിപറ്റി ജീവിക്കുന്നു.

ജോലി; അതിര്‍ത്തി കാക്കല്‍.

ഒരു ദിനം അയാള്‍ പിടിക്കപ്പെട്ടു!

കൂടെ, താന്‍ തുരത്തിയോടിക്കേണ്ടവരായ ഭീകരരും ഉണ്ട്!

വെച്ചു.

തിരിച്ചു പോന്നു.

അന്വേഷണം തുടങ്ങി.

കക്ഷി പിടിയിലുമായി.

പക്ഷേ...

എന്തു പക്ഷേ?

പേര്?

റാഷിദല്ല; റാവുവാണ്.

മാനസിക രോഗിയാണത്രെ!

കഥകഴിഞ്ഞു.

കഥയില്‍ ചോദ്യവുമില്ല.

റാഷിദാണെങ്കില്‍

കഥ തുടര്‍ന്നേനെ.

ദേശഭക്തരുടെ

ചോര തിളച്ചേനെ!

ഇപ്പോള്‍

കഥ കഴിഞ്ഞു.

ശുഭം.

ചാനലുകള്‍

പത്രങ്ങള്‍

എല്ലാം

സിന്ദൂരവും തേച്ച്

വിശ്രമത്തിലാണ്!

വല്ല കാക്കയും

കൊത്തുമോന്നറിയാന്‍!