എന്തുകൊണ്ട് പ്രോഫ്‌കോണ്‍?

അര്‍ഷദ് അല്‍ഹികമി, താനൂര്‍

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

ഇരുപത്തിനാലാമത് പ്രൊഫ്‌കോണ്‍

ഒരു വിളിപ്പാടകലെ എത്തിനില്‍ക്കുന്നു.

എന്തുകൊണ്ട് പ്രൊഫ്‌കോണ്‍

വ്യത്യസ്തമാകുന്നു...?

അതിന്റെ പ്രസക്തി എന്തെന്ന്

പരിശോധിക്കുമ്പോള്‍

കഴിഞ്ഞ പ്രൊഫ്‌കോണുകള്‍

നമുക്ക് നല്‍കുന്ന ചില ഉത്തരങ്ങളുണ്ട്:

പ്രോഫ്‌കോണ്‍ ഒരു വെളിച്ചമാണ്,

അത് ഇരുളടഞ്ഞ വഴികളില്‍

സത്യത്തിന്റെ പ്രകാശം പരത്തുന്നു.

പ്രൊഫ്‌കോണ്‍ ഒരു ഉള്‍വിളിയാണ്,

ഇനിയും മരിക്കാത്ത ധാര്‍മികതയെ ഉണര്‍ത്തുന്നത്.

പ്രൊഫ്‌കോണ്‍ ഒരു തിരിച്ചറിവാണ്,

നേടിയത് പലതുണ്ടെങ്കിലും

നേടേണ്ടത് നേടിയിട്ടില്ലെന്നതിന്റെ.

പ്രൊഫ്‌കോണ്‍ ഒരു മടക്കമാണ്,

തിന്മയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും

നന്മയുടെ നേര്‍വഴിയിലേക്കുള്ള...

പ്രൊഫ്‌കോണ്‍ ഒരു ഓര്‍മപ്പെടുത്തലാണ്,

ലക്ഷ്യം തെറ്റി സഞ്ചരിക്കുമ്പോള്‍ നേരെ നടക്കാന്‍.

പ്രൊഫ്‌കോണ്‍ ഒരു തുടര്‍ച്ചയാണ്,

തന്നെ തിരിച്ചു കൊണ്ടുവന്ന വഴിയില്‍

മുന്നേ നടക്കുവാനുള്ള ഊര്‍ജത്തിന്റെ.

നിങ്ങളുടെ കൂട്ടുകാരനാണ് പ്രൊഫ്‌കോണ്‍;

നന്മയില്‍ നിങ്ങളെ മുന്നോട്ടു നയിക്കുന്ന,

തിന്മയില്‍ നിങ്ങളെ പിന്നോട്ടു വിളിക്കുന്ന.

നിങ്ങളുടെ രക്ഷിതാവാണ് പ്രൊഫ്‌കോണ്‍;

സ്‌നേഹവും കരുതലും സംരക്ഷണവും

ആവോളം തന്ന് നിങ്ങളെ കാക്കുന്ന.

ഒരു ഉപദേശിയാണ് പ്രൊഫ്‌കോണ്‍;

പകച്ചുനില്‍ക്കുന്നിടത്ത് മാര്‍ഗമുപദേശിക്കുന്ന.

സഹയാത്രികനാണ് പ്രൊഫ്‌കോണ്‍;

ജീവിതയാത്രയില്‍ ഒരിക്കലും

നിങ്ങളെ വഴിയിലിറക്കി വിടാത്ത.

തണലാണ് പ്രൊഫ്‌കോണ്‍;

നിങ്ങളെ വെയിലു കൊള്ളാന്‍ അനുവദിക്കാത്ത.

ആശ്വാസമാണ് പ്രൊഫ്‌കോണ്‍;

നിരാശയുടെ പടുകുഴിയില്‍ നിന്ന് കരകയറ്റുന്ന.

അതെ, പ്രൊഫ്‌കോണ്‍

വഴിതെറ്റുന്ന തലമുറക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന

ആയിരക്കണക്കിന് രക്ഷിതാക്കളുടെ പ്രാര്‍ഥനയാണ്,

നന്മയെ സ്‌നേഹിക്കുന്നവരുടെ

വറ്റാത്ത പ്രതീക്ഷയാണ്.