കൊറോണ വൈറസ്: ഒരെത്തിനോട്ടം

ഡോ.യാസിര്‍

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

ലോകം കൊറോണ ഭീതിയിലാണ്. കൊറോണ എന്ന സൂക്ഷ്മ ജീവി സകല അതിര്‍ത്തികളും ബേദിച്ച് ലോകത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജനങ്ങള്‍ ആശങ്കയിലും വ്യാകുലതയിലുമാണ്. സോഷ്യല്‍ മീഡിയകളില്‍ വേണ്ടുവോളം ചര്‍ച്ചകള്‍ നടക്കുന്നു. ഇതില്‍ പലതും ഉപകാരപ്രദമാണെങ്കിലും പലതും യാഥാര്‍ഥ്യത്തോട് ഒരു നീതിയും പുലര്‍ത്തുന്നില്ല. ഈയൊരു സാഹചര്യത്തില്‍, ഈ വ്യാധിയെക്കുറിച്ച് സുവ്യക്തമായ ഒരു വിവരണം നല്‍കുക എന്നുള്ളത് ഒരു ബാധ്യതയായി കണക്കാക്കിയാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്.

Corona virioae എന്ന ഫാമിലിയില്‍ പെട്ട ഒട്ടനേകം വൈറസുകളില്‍ ഒന്നാണ് ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന ഈ വൈറസ്. ഏഴോളം Spicies കളാണ് സാധാരണയായി മനുഷ്യരില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ശ്രദ്ധേയമായത് മൂന്നെണ്ണമാണ്; 2002ല്‍ ചൈനയില്‍ നിന്നും ഉല്‍ഭവിച്ച SARS വൈറസ്, 2012ല്‍ Middle eastല്‍ പടര്‍ന്നുപിടിച്ച Mers Virus, പിന്നീട് 2019 ഇപ്പോള്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന Covid 19 എന്നിവ.  

ജലദോഷം പോലെയുള്ള ചെറിയ രോഗങ്ങള്‍ മുതല്‍ ന്യൂമോണിയ പോലെയുള്ള വലിയരോഗങ്ങള്‍ വരെ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. മൃഗങ്ങളില്‍ നിന്നാണ് ഇത് ഉല്‍ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. (Reservoir host) reservoirകളില്‍ നിന്ന് ഇത് ഒരു പക്ഷേ, ഒരു Intermediate hostലേക്ക് ഇത് പടര്‍ന്നുപിടിച്ചിരിക്കാം. ഈ hostമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കുന്നത്.

Covid 19 ഒരു Novel virus ആണ്. Novel വൈറസുകൊണ്ടുദ്ദേശിക്കുന്നത് മുമ്പൊരിക്കലും മനുഷ്യരില്‍ രോഗം ഉണ്ടാക്കാത്ത വൈറസിനെയാണ്. ഇപ്പോള്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ഈ വൈറസ്, വവ്വാലുകളില്‍ നിന്നാണ് ഉല്‍ഭവിച്ചതെന്ന് കരുതപ്പെടുന്നു. Pangolin (ഉടുമ്പ് പോലെയുള്ള ഒരു ഉരഗ ജീവി) പോലെയുള്ള, ഉരഗ ജീവികളാണ് Intermediate host എന്നുമാണ് നിഗമനം. മേല്‍ പറഞ്ഞ ഈ ജീവികളില്‍ നിന്നാണ് മനുഷ്യരിലേക്ക് ഇത് പടര്‍ന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ഇത് മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടര്‍ന്നുപിടിച്ചതെങ്കിലും, പിന്നീട് ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യരില്‍ ഇത് പ്രധാനമായും മൂന്ന് വഴികളിലൂടെയാണ് പകരുന്നത്. Droplet infection(തുള്ളികളിലൂടെ) ആണ് ഒന്ന്. ഒരു രോഗി ചുമക്കുമ്പോള്‍ തെറിച്ചുവീഴുന്ന തുള്ളികളെയാണ് Droplet infection കൊണ്ടുദ്ദേശിക്കുന്നത്. ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത് ഇത് 68 അടിവരെ സഞ്ചരിക്കുമെന്നതാണ്. ഈ പരിധിയില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ രോഗം പടരാനുള്ള സാധ്യതയേറെയാണ്. രണ്ടാമത്തേത്, സ്പര്‍ശനങ്ങളിലൂടെയാണ്. ഇതില്‍ ഏറ്റവും വലിയ റോള്‍ വഹിക്കുന്നത് നമ്മുടെ കൈകള്‍ തന്നെ. രോഗാണുക്കള്‍ പതിയിരിക്കുന്ന പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതിലൂടെ രോഗം പടരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന പഠനങ്ങള്‍ തെളിയിക്കുന്നത്, ഇത് 4 മണിക്കൂര്‍ വരെ Copper surfaceലും 24 മണിക്കൂര്‍ വരെ Cardboardലും 23 ദിവസങ്ങള്‍ Plasticലും Stainless steelലും ഇതിന് അതിജീവിക്കാന്‍ കഴിയുമെന്നാണ്. മൂന്നാമത്തേത് വായുമാര്‍ഗമാണ്. ഒരു രോഗി തുമ്മുമ്പോള്‍, അല്ലെങ്കില്‍ ചുമക്കുമ്പോള്‍ തെറിച്ചുവീഴുന്ന തുള്ളികളില്‍ നിന്ന്, 34 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കാന്‍ ഇതിന് സാധിക്കുന്നു. രോഗം ബാധിച്ച ഒരാളില്‍ നിന്ന് 1 മുതല്‍ 5 വരെ ആളുകളിലേക്ക് ഇത് പടരുമെന്നാണ് ഇതുവരെ ലഭ്യമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒരാളില്‍ വൈറസ് പ്രവേശിച്ചതിന് ശേഷം 2 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കുള്ളില്‍, രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ഇത് അധികമാളുകളിലും ചെറിയ ഒരു ജലദോഷ പനി മുതല്‍ ഒരു ചെറിയ കൂട്ടം ആളുകളില്‍ ന്യൂമോണിയവരെ ഉണ്ടാക്കുന്നു. വൈറസ് ബാധിച്ചവരില്‍ അധികമാളുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല. (Asymptomatic carriers). ഇത് ഏകദേശം 60% വരെയാണെന്നാണ് കണക്കാക്കപ്പെടുന്നത്. 40% ആളുകളില്‍ ഇത് രോഗലക്ഷണത്തിന് കാരണമാകുന്നു.

രോഗലക്ഷണങ്ങളുടെ തീവ്രതയുടെ ചാര്‍ട്ട്

ലക്ഷണങ്ങള്‍ (ശതമാനം)

MILD (81%), SEVERE (14%), CRITICAL (5%)

രോഗലക്ഷണങ്ങള്‍ ശതമാനത്തില്‍

ലക്ഷണങ്ങള്‍ (ശതമാനം)

പനി (99%), ക്ഷീണം (70%), തൊണ്ടവേദന (65%), ചുമ (60%), വിശപ്പില്ലായ്മ (40%), പേശിവേദന (35%), ശ്വാസംമുട്ട്  (31%). കഫം (27%), ഡയേറിയ (5%), ഛര്‍ദി (3%)

നാം നേരത്തെ സൂചിപ്പിച്ചത് പോലെ ഏകദേശം 5% ആളുകളില്‍ മാത്രമാണ് രോഗം മൂര്‍ച്ചിച്ച് ഒരു Critical stage ലേക്ക് എത്തുന്നത്. ഈ ചെറിയ ഗണത്തില്‍ ചില Complicationഉം കണ്ടുവരുന്നു.

Acote respiratory distress syndrome
Acote respiratory failure
Acute caroiac injury (myocaroitis
Caroiac arrythmias
Secondary infection and sepsis
Acute kioney injury
Septic shock
Dic (disseminated intravascular coagulation)

ഗര്‍ഭിണികളില്‍ കോംപ്ലിക്കേഷന്‍സ് കൂടുതലായി കാണുന്നു. അതിന് പുറമെ രോഗം ഗര്‍ഭസ്ഥ ശിശുവിലേക്ക് പടര്‍ന്നുപിടിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

സാധാരണഗതിയില്‍ മരണ നിരക്ക് 1-5% വരെ മാത്രമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രായമുള്ളവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. 70-79വരെ പ്രായക്കാരില്‍ 8%വരെയും 80ന് മുകളില്‍ ഇത് 15% ശതമാനം വരെയുമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

80% രോഗികളിലും ചികിത്സ ആവശ്യമായിവരികയില്ല. അസുഖം മൂര്‍ച്ചിച്ച 20% ആളുകളിലാണ് ഈ Treatment ആവശ്യമായിവരുന്നത്. അധികമാളുകളിലും Supportive treatment ആണ് നല്‍കുന്നത്. എന്നുവെച്ചാല്‍ പനി, ചുമ, ശ്വാസം മുട്ട് എന്നിവ പോലെയുള്ള രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ. അതോടൊപ്പം Vitamin c zinc lozenges എന്നിവയും നല്‍കിപ്പോരുന്നു. 5%ല്‍ താഴെവരുന്ന Critical cases മാത്രമാണ് Anti-viral treatment നല്‍കുന്നത്. ഇപ്പോള്‍ ലഭ്യമായ മരുന്നുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമായ അറിവ് ഇന്ന് ലഭ്യമല്ല. പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

Interferon2, lopinavir / ritonavir, chloroquine /hydroxychloroquine, Daruan vircobistat, remdesvir,arborol, Atazanavir, fevipiravir, quercetin എന്നീ മരുന്നുകള്‍ പരീക്ഷണാര്‍ഥം ഉപയോഗിച്ചുവരുന്നുണ്ട്.

ചികിത്സ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമല്ലാത്ത ഈ സന്ദര്‍ഭത്തില്‍, ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതാണ് ബുദ്ധി. ഇതില്‍ പ്രധാനമായി നാം കൈക്കൊള്ളേണ്ട ചിലകാര്യങ്ങള്‍കൂടി സൂചിപ്പിക്കാം. Prevention is better than cure എന്നാണല്ലോ ചൊല്ല്.

1. കൈ വൃത്തിയായി സൂക്ഷിക്കുക. കൈ ഉപയോഗിച്ച ശേഷം, സോപ്പിട്ട് കഴുകുകയോ Alcohol based sanitiser ഉപയോഗിക്കുകയോ ചെയ്യുക.

2. രോഗിയുമായോ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ ഉള്ള സമ്പര്‍ക്കം ഒഴിവാക്കുക.

3. രോഗബാധിതര്‍ വീടുകളിലോ Isolation ward കളിലോ മാത്രം കഴിയുക.

4. ചുമയും തുമ്മലും പരമാവധി Cover ചെയ്യുക.

5. രോഗലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും Face mask ഉപയോഗിക്കുക.

6. സാധാരണയായി പെരുമാറുന്ന പ്രതലങ്ങള്‍ Disinfect ചെയ്യുക.

(Eg: Table Door Handles, Switches, KeyBoards, Mobile Phones, Toilet, Kitchen Equepments...... തുടങ്ങിയവ).

7. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന്, ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടുക.

ഇത്രയുമാണ് ഈ വൈറസ് ബാധയെക്കുറിച്ച് പ്രാഥമികമായി നാം മനസ്സിലാക്കേണ്ടത്. അനാവശ്യമായ ഭയവും വ്യാകുലതകളും ഒഴിവാക്കി, സമയത്തിനൊത്ത് ഉല്‍ബുദ്ധരായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം. രോഗം വരുന്നത് ഒരു കുറ്റമല്ല. പക്ഷേ, നമ്മുടെ അശ്രദ്ധമൂലം രോഗം പടര്‍ത്തുന്നത് വലിയ കുറ്റം തന്നെയാണ്. അതിനാല്‍ വിവേകത്തോടെയുള്ള സമീപനമാണ് ഈ ബാധയുടെ കാര്യത്തിലും നാം കൈക്കൊള്ളേണ്ടത്.