യഹൂദർ ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

ഭാഗം: 02

ഇസ്‌ലാമിക സമൂഹം പവിത്രത കൽപിക്കുന്നതും ആദരവോടെ വീക്ഷിക്കുന്നതുമായ എല്ലാ ചരിത്രപശ്ചാത്തലങ്ങളെയും യഹൂദർ അവരുടേത് മാത്രമാക്കിത്തീർക്കാനും അതിനനുസൃതമായി അഭിനവ ചരിത്രം പടുത്തുയർത്താനുമുള്ള ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബൈത്തുൽ മുക്വദ്ദസിന്റെ സമീപത്തുണ്ടായിരുന്ന ‘ഹാഇത്വുൽ ബുറാക്വ്’ ഇന്ന് യഹൂദർക്ക് ‘സ്വന്തം’ വിലാപമതിലാണ്. യഹൂദരുടെ പുണ്യതീർഥാടന സ്ഥലമായും അവർക്ക് വിലപിച്ച് പ്രാർഥിക്കാനുള്ള കേന്ദ്രമായും ഈ ഭാഗം അവർ ബലംപ്രയോഗിച്ച് കൈയടക്കിവെച്ചിരിക്കുന്നു. സോളമൻ ചക്രവർത്തി നിർമിച്ച ആരാധനാലയത്തിന്റെ അവശേഷിക്കുന്ന മതിലാണിതെന്ന വ്യാജകഥയാണ് ഇതിനുവേണ്ടി യഹൂദർ പ്രചരിപ്പിച്ചുവരുന്നത്.

1929ൽ യഹൂദരും മുസ്‌ലിം സമൂഹവും തമ്മിൽ ഈ ഭാഗത്തിനെച്ചൊല്ലി ഒരു തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് തർക്കത്തിൽ മധ്യസ്ഥനായി ഇടപെട്ട യുനൈറ്റഡ് നേഷൻ, ഈ പ്രദേശം മസ്ജിദുൽ അക്വ്‌സ്വായുടെ ഭാഗംതന്നെയാണെന്നും മുസ്‌ലിം വക്വഫിനാണ് ഇതിന്റെ ഉടമസ്ഥാവകാശമെന്നും തീർപ്പുകൽപിച്ചിരുന്നു. സോളമൻ ചക്രവർത്തി പണികഴിപ്പിച്ച ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ ഈ മതിലിന്റെ താഴ്ഭാഗത്ത് ഉണ്ടെന്ന യഹൂദരുടെ കുപ്രചരണത്തിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗത്ത് പലതവണ വിദഗ്ധർ ഉൾപ്പെടുന്ന പുരാവസ്തു പര്യവേഷണ സമിതി പഠനനിരീക്ഷണങ്ങൾ നടത്തിയിരുന്നു. പക്ഷേ, കണ്ടെടുത്ത അവശിഷ്ടങ്ങളാകട്ടെ മുഴുവനും ഇസ്‌ലാമിക ഭരണകാലവുമായി ബന്ധപ്പെട്ട അടയാളങ്ങൾ മാത്രമായിരുന്നു. എങ്കിലും ഇതിന്റെ പേരിൽ യഹൂദർ നിരന്തരമായി ഈ പ്രദേശത്ത് സംഘർഷങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ബലപ്രയോഗത്തിലേക്ക് വഴിമാറുന്ന കുടിയേറ്റ രാഷ്ട്രീയം

കുടിയേറ്റം (Migration) എന്നതിന്റെ വിവക്ഷയെ അക്ഷരാർഥത്തിൽ അട്ടിമറിച്ച നിലയിലാണ് യഹൂദർ നിർവഹിക്കുന്ന കുടിയേറ്റത്തെ ഇന്ന് കാണാനാവുന്നത്. സ്വന്തം നാട്ടിലെ ജീവിതസാഹചര്യം പ്രതികൂലവുമാകുന്ന സാഹചര്യത്തിൽ ഭൂമുഖത്ത് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റം വ്യാപകമായി സംഭവിക്കാറുണ്ട്. ശാന്തവും സമാധനാപൂർണവുമായ ജീവിത സാഹചര്യങ്ങളെ അന്വേഷിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലരും കുടിയേറുന്നു. പക്ഷേ, അതൊന്നും അഭയം നൽകിയ നാട്ടിൽ അട്ടിമറി നടത്തിയും അവിടെയുള്ളവരെ കുടിയിറക്കിയും അവരുടെ വാസസ്ഥലവും സമ്പത്തും കൃഷിയിടങ്ങളും കൊള്ളയടിച്ച് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലല്ല. അങ്ങനെ സംഭവിക്കാനും പാടില്ല.

പക്ഷേ, ക്രൂരമനസ്സിന്റെ ഉടമകളായ യഹൂദരുടെ ഡയറിയിൽ കുടിയേറ്റത്തിന് നൽകപ്പെട്ടിരിക്കുന്ന നിർവചനം ഇപ്പറഞ്ഞതൊക്കെയാണ്. തലമുറകളായി പൂർവികരിലൂടെ കൈവശം വെച്ചനുഭവിച്ചുപോരുന്ന ഭൂമിയും സമ്പത്തും കിടപ്പാടവുമെല്ലാം ഇസ്രയേൽ സൈന്യത്തിന്റെ സഹായത്തോടെ ‘ലോകപോലീസിന്റെ’ പിൻബലത്തോടെ യഹൂദർ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ദയദീന കാഴ്ച മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസ്സഹായർക്ക് മുന്നിൽ അയൽരാജ്യങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ അവരുടെ അതിർത്തിയും കൊട്ടിയടക്കുമ്പോഴുള്ള നിസ്സഹായത കണ്ടുനിൽക്കാൻ ക്രൂരതയുടെ പര്യായമായ യഹൂദർക്ക് മാത്രമെ സാധിക്കുകയുള്ളൂ. കുടിയേറ്റമെന്നാൽ അതിന് കൊള്ള അഥവാ പിടിച്ചുപറി എന്നുകൂടി അർഥമുണ്ടെന്ന് ധ്വനിപ്പിക്കാൻ ശ്രമിക്കുകയാണ് ഇതിലൂടെ യഹൂദർ.

ഒട്ടകത്തിന് ഇടംകൊടുത്ത അറബിയുടെ ദുരന്തം

കൊടും തണുപ്പിൽനിന്നും രക്ഷതേടാൻ ടെന്റിനകത്തെ അറബിയോട് തലമാത്രം അകത്തുകയറ്റി ചൂട് ആസ്വദിക്കാൻ അവസരം ചോദിച്ച ‘ഭീകരനായ ഒട്ടകം’ ക്രമേണ തന്റെ തലയും ഉടലുമെല്ലാം അകത്തുകയറ്റിയതോടെ അറബി അയാൾ അറിയാതെതന്നെ പുറത്തായ കഥ നമ്മളെല്ലാം പലപ്പോഴും ‘ബാല്യസാഹിത്യത്തിന്റെ പട്ടികയിൽ’ വായിച്ചിട്ടുണ്ടാകും.

നിഷ്‌കളങ്കരായ ഫലസ്തീനിയൻ അറബികൾക്ക് മുന്നിൽ പരാതിയുടെയും പരിഭവങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ നിരത്തി, അവശതയഭിനയിച്ച് യാചകരായി കുടിയേറുകയും അഭയംനൽകിയ അറബികളെ പിന്നീട് പുറംകാൽകൊണ്ട് നിഷ്‌കരുണം ചവിട്ടിപ്പുത്താക്കാൻ അധ്വാനിക്കുകയും ചെയ്യുന്ന കൗശലക്കാരും വക്രബുദ്ധികളുമായ യഹൂദരുടെ നയപരമായ കുടിയിറക്കൽ അജണ്ടയെ തുറന്നുകാട്ടുന്നതാണ് ഈ കഥയുടെ ഉള്ളടക്കമെന്ന് മനസ്സിലാകാൻ പിന്നെയും കാലങ്ങൾ ഏറെ വേണ്ടിവന്നു. ഇതേ അജണ്ടകൾതന്നെ ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സംഘപരിവാര ഫാസിസ്റ്റുകളും യഹൂദ സിയോണിസ്റ്റുകളും ക്രിസംഘികളും ഭായി ഭായികളാണെന്നും നാം മനസ്സിലാക്കിയിരിക്കുക. സംഘപരിവാരങ്ങൾക്ക് ശക്തമായ വേരോട്ടമില്ലാത്ത കേരളത്തിലെ ചിലപ്രദേശങ്ങളിൽ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന ചില പ്രബല മുന്നണികൾ ഈ ദൗത്യം ഏറ്റെടുത്ത് വിജയകരമായി നിർവഹിക്കാൻ ത്യാഗംചെയ്യുന്നതും ഈ സന്ദർഭത്തിൽ ചേർത്തുവായിക്കേണ്ടതാണ്.

യഹൂദരാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും ചെല്ലും ചെലവും നൽകി ഒട്ടനവധി രാജ്യ-സമൂഹങ്ങളെ വാഗ്ദത്തഭൂമിയെന്ന ഓമനപ്രചാരണം മുൻനിർത്തി ഇസ്രയേലിലേക്ക് കുടിയേറ്റിക്കൊണ്ടിരിക്കുകയാണ് യഹൂദ അധികാരികൾ. കേരളം, ത്രിപുര, ആസാം, നാഗാലാന്റ്, മണിപ്പൂർ പിന്നെ നേപ്പാൾ തുടങ്ങിയ നാടുകളിൽനിന്നെത്തിച്ച ഭാഗ്യാന്വേഷികളാണ് യഹൂദ സാമ്രാജ്യത്വത്തിന്റെ ‘ഭാരം താങ്ങികളായി’ സോഷ്യൽ മീഡിയയിൽ വിഷം വിതച്ചും ചവച്ചുതുപ്പിയും ഇന്ന് നിലകൊള്ളുന്നത്. എല്ലാ അർഥത്തിലും ശക്തിസംഭരിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ പ്രവർത്തനങ്ങൾ.

യഹൂദൻ എന്നവിളിപ്പേര് ഭാരമാകുന്നോ?

ദൈവത്തിന്റെയും വിശ്വാസത്തിന്റെയും വാഗ്ദത്ത ഭൂമിയെന്ന ഓമനപ്പേരിലും സജീവത നിലനിർത്തുന്നതിന്നിടയിലും യഹൂദർ എന്ന് അറിയപ്പെടാൻ ഇവർക്ക് താൽപര്യമില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. യഹൂദർ എന്നതിനെക്കാളും ഇവർ തങ്ങളെപ്പറ്റി കൂടുതലായി എഴുതുന്നതും പരിചയപ്പെടുത്തുന്നതും വാഗ്ദത്തഭൂമിയിലെ വിശുദ്ധന്മാർ, ഇസ്രയേലുകാർ/ഇസ്രയേലികൾ എന്നാണ്. ബനൂഇസ്‌റാഈൽ എന്ന പ്രയോഗത്തിന്റെ ഉത്ഭവം പ്രവാചകനായ യഅ്ക്വൂബി(അ)ൽനിന്നുമാണ്. അദ്ദേഹത്തിന് ഇസ്‌റാഈൽ എന്നും വിളിപ്പേരുണ്ടായിരുന്നു. രണ്ടുപദങ്ങൾ കൂടിച്ചേർന്നാണ് ഇസ്‌റാഈൽ എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. ‘ഇസ്‌റാ’ എന്നതിന് ‘ദാസൻ’ എന്നും ‘ഈൽ’ എന്നതിന് ഹിബ്രു ഭാഷയിൽ ദൈവമെന്നും അർഥമുണ്ട്. അതിനാൽ ഹിബ്രു ഭാഷയിൽ ദൈവദാസൻ എന്നാണ് ഇതിന്റെ വിവക്ഷ. വക്രതയുടെ വക്താക്കളെ ഇസ്‌റാഈലികൾ എന്ന് പരിചപ്പെടുത്തുന്നതിലൂടെ ഇവരുടെ ചരിത്രപരമായ ക്രൂരതകളെ നാം അറിഞ്ഞോ അറിയാതെയോ വിസ്മരിക്കാൻ ശ്രമിക്കുകയാണ്. അതിനാൽ സയണിസ്റ്റുകളെന്ന സംബോധനയാകും ഇവർക്ക് എന്നും ഇപ്പോഴും അനുയോജ്യമാവുക.

ബ്രിട്ടീഷ് യുഗത്തിൽ രൂപംപ്രാപിച്ച ഇന്ത്യയിലെ ഒട്ടുമിക്ക ദുരൂഹ പ്രസ്ഥാനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ഖാദിയാനി മതക്കാരുടെ അവസ്ഥയും ഏകദേശം ഇതിനു സമാനമാണ്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാൻ ഗ്രാമത്തിൽ ജനിച്ച വ്യക്തിയാണ് ഇതിന്റെ സ്ഥാപകനേതാവ് മിർസാഗുലാം അഹ്‌മദ് ഖാദിയാനി. ഖാദിയാൻ ഗ്രാമത്തിലെ വ്യക്തിയെന്ന നിലയിൽ ഇദ്ദേഹം ഖാദിയാനി എന്നറിയപ്പെട്ടു. എന്നാൽ പിൽക്കാലത്ത് ഖാദിയാനികൾ എന്ന നാമകരണവും പ്രയോഗവും അത് അവരുടെ ശത്രുക്കളുടെ നിർമിതിയാണെന്ന മട്ടിലാണ് ഖാദിയാനികളുടെ പ്രചാരണം. ഞങ്ങൾ ഖാദിയാനികളല്ല-അഹ്‌മദികളാണെന്നാണ് അവരുടെ വാദം. ബ്രിട്ടീഷ് ഉൽപന്നമായ ബറേലവികളും പിന്നെ ശിയാക്കളും ഒർജിനൽ പേരിനെ ഭയക്കുന്നവരാണ്. ഞങ്ങൾ ‘ഇസ്‌നാ അശരി’കളാണെന്ന് ശിയാക്കളും, ഞങ്ങൾ ‘അഹല്‌സുന്ന വൽജമാഅ’ ആണെന്ന് ബറേലവികളും പ്രചരിപ്പിച്ചുവരുന്നു. ചുരുക്കത്തിൽ യഹൂദരെപ്പോലെതന്നെ എല്ലാ നിലൂഢ സംഘങ്ങളും തങ്ങളുടെ ഒർജിനൽ ഐഡന്റിറ്റിയെ വെളിപ്പെടുത്താൻ ഇഷ്ടപ്പെടുന്നില്ല.

ആദർശം സ്വീകരിക്കാതെ പാരമ്പര്യം അവകാശപ്പെടുന്നവർ

ദൈവദാസനും പ്രവാചകനുമായ യഅ്ക്വൂബി(അ)നെ സംബന്ധിച്ചിടത്തോളം എല്ലാ അർഥത്തിലും ബനൂഇസ്‌റാഈൽ എന്ന പേരും പരിചയപ്പെടുത്തലും ശരിതന്നെയാണ്. പക്ഷേ, തങ്ങൾ പ്രവാചകനായ യാക്കോബിന്റെ പിൻതലമുറക്കാരാണെന്ന് ന്യായമുന്നയിക്കാൻ ശ്രമിക്കുന്ന ക്രൂരതയുടെ പര്യായങ്ങളായ യഹൂദരെ സംബന്ധിച്ചിടത്തോളം ഈ ന്യായത്തിന് കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്. അടിയുറച്ച ഏകദൈവവിശ്വാസിയും ഭക്തനും ദൈവദാസനും എല്ലാറ്റിനും ഉപരിയായി ദൈവത്താൽ നിയുക്തനായ പ്രവാചകനുമായ യാക്കോബ് (യഅ്ക്വൂബ്) നാളെ അന്ത്യദിനത്തിൽ യഹൂദികളെയും അവരുടെ സിദ്ധാന്തങ്ങളെയും പ്രവാചകന്മാരെപ്പറ്റി അവർ പ്രചരിപ്പിച്ചിരുന്ന വ്യാജവർത്തമാനങ്ങളെയും തള്ളിപ്പറയുമെന്ന കാര്യത്തിൽ മുസ്‌ലിം സമൂഹത്തിന് സംശയം ലവലേശമില്ല.

അടിയുറച്ച ഏകദൈവ വിശ്വാസത്തിന്റെ വക്താവും പ്രചാരകനുമായിരുന്ന ദൈവദാസനായ യഅ്ക്വൂബിന്റെ(അ) പേരിൽ പാരമ്പര്യവും അനന്തരാവകാശവും അവകാശപ്പെടണമെങ്കിൽ യഹൂദർക്കും മറ്റെല്ലാവർക്കുമുണ്ടായിരിക്കേണ്ട യോഗ്യത ക്വുർആനിൽ അല്ലാഹു പറഞ്ഞതാണ്: “ഇബ്‌റാഹീംതന്റെ മക്കളോടും യഅ്ക്വൂബിനോടും വസ്വിയ്യത്ത് ചെയ്തു; മക്കളേ! നിശ്ചയം, അല്ലാഹു നിങ്ങൾക്ക് മതത്തെ തിരഞ്ഞെടുത്ത് നൽകിയിരിക്കുന്നു. അതിനാൽ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ നിങ്ങൾ തീർച്ചയായും മരണപ്പെടരുത്...’’ (2:132).

ഞങ്ങൾ യാക്കോബിന്റെയും അബ്രഹാമിന്റെയും പിൻതലമുറക്കാരെന്ന ദുരഭിമാനവുമായി നടക്കുന്ന യഹൂദികൾ പിന്നീട് യാക്കോബും മരണപ്പെടുന്ന സമയത്ത് മക്കളോടു പറഞ്ഞത് മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: “യഅ്ക്വൂബ് മരണാസന്നനായ സമയം തന്റെ മക്കളോട് ചോദിച്ചു: ‘എനിക്ക് ശേഷം എന്തിനെയാകും നിങ്ങൾ ആരാധിക്കുക?’ അവർ പറഞ്ഞു: ‘നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാക്വിന്റെയും ആരാധ്യനായുള്ളവനെ, അതെ, ഒരേയൊരു ആരാധ്യനെ ഞങ്ങൾ ആരാധിക്കും. ഞങ്ങൾ മുസ്‌ലിംകളും ആയിരിക്കും’’ (2:133).

എല്ലാവരും പ്രവാചകന്റെയും വേദഗ്രന്ഥത്തിന്റെയും അനുയായികളല്ലേ, വിശുദ്ധഭൂമിയുടെ അവകാശം യഹൂദർക്കുകൂടി വകവെച്ചുകൊടുത്താലെന്താണ് എന്നൊക്കെ കഥയറിയാതെ ചോദ്യങ്ങളുന്നയിക്കുന്നവർ ഇന്ന് സമൂഹത്തിൽ വ്യാപകമാണ്. അവർക്കുകൂടിയാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രപഞ്ച സ്രഷ്ടാവ് നൽകിയ ഈ വിശദീകരണം. പ്രവാചകന്റെയും വേദഗ്രന്ഥത്തിന്റെയും അനുയായികളാണെന്ന് കേവലം അവകാശവാദം മാത്രമുന്നയിച്ചാൽ പോരാ, വിശ്വാസത്തിലും ആദർശത്തിലും സ്വീകരിക്കേണ്ട മര്യാദകൂടി അല്ലാഹു അവർക്ക് പഠിപ്പിച്ചുകൊടുത്തു. ഈ പറയപ്പെട്ട ആദർശത്തിന് വിരുദ്ധമായി, ബഹുദൈവാരാധനയും വീരസങ്കൽപവും കാപട്യവും കൊള്ളയും പിടിച്ചുപറിയും മുഖമുദ്രയാക്കിയ യഹൂദർക്ക് കേവലം പൊള്ളയായ അവകാശവാദങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് ഇവിടെ ചരിത്രപരമായി തെളിയിക്കപ്പെട്ടുകഴിഞ്ഞു.

അവസരോചിതമായ മതപരിവർത്തനം

വളരെ സുപ്രധാനമായ ഒരു പോയിന്റ് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. യൂറോപ്പിലും റഷ്യയിലും ലോകത്തിന്റെ വിവിധകോണുകളിലുമായി ഛിന്നഭിന്നമായി, കുടിയേറ്റക്കാരായി കഴിഞ്ഞുവരുന്ന യഹൂദരിൽ ഏകദേശം 92%ത്തിൽ അധികവും അടിസ്ഥാനപരമായി യഹൂദരോ യഹൂദവംശത്തിൽ ജനിച്ചുവളർന്നവരോ അല്ല. ഈ വിഷയത്തിൽ നടത്തപ്പെട്ട ആധികാരികമായ പല പഠനങ്ങളും ഈ വസ്തുതയെ തുറന്നുകാട്ടിയിട്ടുണ്ട്. ‘വിശുദ്ധഭൂമിയുടെ അവകാശികളും പരമ്പരാഗത അവകാശികളു’മെന്ന നിലയിൽ ഇവർ ഉന്നയിക്കുന്ന വാദങ്ങൾ ഈ വിഷയത്തിൽ കേവലം വ്യാജം മാത്രമാണെന്ന് തെളിയിക്കപ്പെടുന്നു. പേർഷ്യൻ/തുർക്കി തലമുറകളിൽ വേരുകളുള്ള നല്ലൊരുവിഭാഗം പിന്നീട് അവസരം മനസ്സിലാക്കി യഹൂദരായി സ്വയം പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് നരവംശശാസ്ത്ര ഗവേഷകരുടെ നിഗമനം.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും വാഗ്ദത്തഭൂമിയെന്ന പ്രലോഭനത്തിൽ ജീവിതസാഹചര്യങ്ങളും സമ്പത്തും കൃഷിഭൂമിയും വാഗ്ദാനമായി ലഭിച്ച് ഇസ്രയേലിൽ എത്തിയവരിൽ ഹിന്ദുമതവിശ്വാസികളായ നേപ്പാളികളും മണിപ്പൂരികളുംവരെ ഉണ്ടെന്നതാണ് യാഥാർഥ്യം. ജീവിതാവശ്യങ്ങൾക്കായി ഇസ്രയേലിൽ എത്തപ്പെട്ട ചില മലയാളികളും സോഷ്യൽ മീഡിയയിലൂടെ തങ്ങൾ യഹൂദരാണെന്ന ഉണർത്തുപാട്ടുമായി ഇടക്കിടെ രംഗത്ത് വരാറുണ്ട്. എന്തർഥത്തിലാണ്, എങ്ങനെയാണ് ഇവർ യഹൂദരായത്? എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരു ‘സങ്കീർണ പരിണാമ സിദ്ധാന്ത’മായി ഈ വാദം നിലകൊള്ളുന്നു.

അതിക്രമികളും പിടിച്ചുപറിക്കാരും കൊള്ളക്കാരുമായ ഒരു സമൂഹത്തെ യഹൂദർ എന്നതിന് പകരമായി ഇസ്‌റാഈലികൾ എന്ന് വിളിക്കുന്നതുപോലും സത്യസന്ധതക്ക് വിരുദ്ധമാണ്. കാരണം ഇസ്‌റാഈൽ എന്നത് യഅ്ക്വൂബ് നബി(അ)യുടെ മറ്റൊരു വിളിപ്പേരാണ്. അതിക്രമവും അട്ടിമറിയും പ്രമാണമായി ജീവിതത്തിൽ സ്വീകരിച്ച ഒരു സമൂഹത്തെ ഒരു പ്രവാചകന്റെ അറിയപ്പെട്ട പേരിൽ വസ്തുതകൾക്ക് വിരുദ്ധമായി സംബോധന ചെയ്യുന്നത് സത്യസന്ധതക്ക് നിരക്കാത്തതും അനീതിയും അനർഹവുമാണ്. അതിനാൽ യഹൂദർ എന്നതിനെക്കാളും ‘സയണി

സ്റ്റുകൾ’ എന്ന നാമംതന്നെയാകും ഇവർക്ക് എന്നും ഏറ്റവും അനുയോജ്യം. യഹൂദർക്ക് അത് അനിഷ്ടകരമാവുമെങ്കിലും ശരി.