ദൃഷ്ടാന്തങ്ങൾ; പ്രകൃതിയിലും മനുഷ്യരിലും

ഷാഹുൽ പാലക്കാട്‌

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

(ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു? 8)

E54. കൊലപാതകങ്ങളുടെ വർധനവ്

അബൂമൂസ(റ)യിൽനിന്നും നിവേദനം; പ്രവാചകൻﷺ പറഞ്ഞു: ‘നിശ്ചയമായും നിങ്ങൾക്കുശേഷം ചില നാളുകൾ വരാനിരിക്കുന്നു. ആ നാളുകളിൽ വിജ്ഞാനം ഉയർത്തപ്പെടും, ഹർജ് വർധിക്കും.’ ഞങ്ങൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് ഹർജ്?’ അവിടുന്ന് പറഞ്ഞു:’കൊലപാതകങ്ങൾ...’ (തിൽമുദി).

ശാസ്ത്രം മനുഷ്യന് നന്മയോടൊപ്പം തിന്മയും നൽകിയതിന്റെ ഫലമാണ് രക്തരൂക്ഷിതമായ ഇരുപതാം നൂറ്റാണ്ട്. ന്യൂക്ലിയർ ബോംബുകൾ മുതൽ മെഷീൻഗണ്ണുകളും യുദ്ധവിമാനങ്ങളും മറ്റും ഉപയോഗിച്ച് കോടിക്കണക്കിന് മനുഷ്യരെ പല രാഷ്ട്രങ്ങളും കൊന്നുതീർത്തിട്ടുണ്ട്. ആധുനിക യുദ്ധ സാമഗ്രികളുടെ ഉപയോഗംകൊണ്ടാണ്  ഇത്രയധികം മനുഷ്യരുടെ രക്തം ചിന്താൻ ഈ രാഷ്ട്രങ്ങൾക്ക് ആയത്. ഈ രക്തച്ചൊരിച്ചിലിന്റെ ചില കണക്കുകൾ നോക്കുക:

ഒന്നാം ലോകമഹായുദ്ധം (1914-18): 15 ദശലക്ഷം.

റഷ്യൻ ആഭ്യന്തരയുദ്ധം (1917-22): 9 ദശലക്ഷം.

സോവിയറ്റ് യൂണിയൻ, സ്റ്റാലിന്റെ ഭരണം (1924-53): 20 ദശലക്ഷം.

രണ്ടാം ലോകമഹായുദ്ധം (1937-45): 55 ദശലക്ഷം.

ചൈനീസ് ആഭ്യന്തരയുദ്ധം (1945-49): 2.5 ദശലക്ഷം.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന, മാവോ സെതൂങ്ങിന്റെ ഭരണം (1949-75): 40 ദശലക്ഷം.

ടിബറ്റ് (1950): 600000.

കോംഗോ ഫ്രീ സ്റ്റേറ്റ് (1886 -1908): 8 ദശലക്ഷം.

മെക്‌സിക്കോ (191020): 1 ദശലക്ഷം

അർമേനിയക്കാരുടെ തുർക്കി കൂട്ടക്കൊലകൾ (1915-23): 1.5 ദശലക്ഷം.

ചൈന (1917-28): 800000.

ചൈന, നാഷണലിസ്റ്റ് കാലം (1928-37): 3.1 ദശലക്ഷം.

കൊറിയൻ യുദ്ധം (195053): 2.8 ദശലക്ഷം.

ഉത്തര കൊറിയ (1948): 2 ദശലക്ഷം.

റുവാണ്ടയും ബുറുണ്ടിയും (1959-95): 1.35 ദശലക്ഷം.

രണ്ടാം ഇന്തോ-ചൈന യുദ്ധം (1960-75): 3.5 ദശലക്ഷം.

എത്യോപ്യ (1962-92): 400000.

നൈജീരിയ (1966-70): 1 ദശലക്ഷം.

ബംഗ്ലാദേശ് (1971): 1.25 ദശലക്ഷം.

കംബോഡിയ, ഖമർ റൂഷ് (1975-78): 1.65 ദശലക്ഷം.

മൊസാംബിക് (1975-92): 1 ദശലക്ഷം.

അഫ്ഗാനിസ്ഥാൻ (1979-2001): 1.8 ദശലക്ഷം.

ഇറാൻ-ഇറാഖ് യുദ്ധം (1980-88): 1 ദശലക്ഷം.

സുഡാൻ (1983): 1.9 ദശലക്ഷം.

കിൻഷാസ, കോംഗോ (1998): 3.8 ദശലക്ഷം.

ചരിത്രത്തിൽ മുമ്പെങ്ങും കാണാത്ത വിധമാണ് രക്തച്ചൊരിച്ചിലിൽ കാണുന്ന ഈ വർധനവ് എന്ന് ഇത് തെളിയിക്കുന്നു. യുദ്ധത്തിലൂടെയല്ലാതെയും ഇന്ന് കൊലപാതകങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.

E55. അപ്പോൾ അവരുടെ പേരിൽ ആകാശമോ ഭൂമിയോ വിലപിച്ചില്ല!

“സമുദ്രത്തെ ശാന്തമായ നിലയിൽ നീ വിട്ടേക്കുകയും ചെയ്യുക. തീർച്ചയായും അവർ മുക്കിനശിപ്പിക്കപ്പെടാൻ പോകുന്ന ഒരു സൈന്യമാകുന്നു. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവർ വിട്ടേച്ചുപോയത്! (എത്രയെത്ര) കൃഷികളും മാന്യമായ പാർപ്പിടങ്ങളും! അവർ ആഹ്ലാദപൂർവം അനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങൾ! അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു. അപ്പോൾ അവരുടെ പേരിൽ ആകാശവും ഭൂമിയും കരഞ്ഞില്ല. അവർക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല’’ (ക്വുർആൻ 44: 24-29).

ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ഫിർഔനും കൂട്ടാളികളും കടലിൽ മുക്കിനശിപ്പിക്കപ്പെട്ട കാര്യം വിശദീകരിച്ച ശേഷം ക്വുർആൻ പറയുന്ന കുറച്ച് വർത്തമാനങ്ങളാണ് ഇവ. ‘അവരുടെ അന്ത്യത്തിൽ ആകാശമോ ഭൂമിയോ വിലപിച്ചില്ല!’ എന്നാൽ എന്തുകൊണ്ടിത് ഫിർഔനിന്റെ അന്ത്യത്തിന് ശേഷം മാത്രം ക്വുർആൻ എടുത്ത് പറയുന്നു? ഫിർഔനിന്റെ മരണത്തിൽ ആകാശവും ഭൂമിയും കരയുമെന്ന് ആരാണ് അവകാശപ്പെട്ടത്? ആർക്കാണ് ക്വുർആൻ മറുപടി പറയുന്നത്?

ഈജിപ്ഷ്യൻ പിരമിഡ് ടെക്സ്റ്റുകൾ വായിച്ചെടുക്കാൻ പഠിച്ച കാലമാണിത്. മരിച്ച രാജാവിന്റെ കൂടെ അവരുടെ വിശ്വാസങ്ങളെയും എഴുതി പ്രാചീന ഈജിപ്തുകാർ പിരമിഡുകളിൽ മറച്ചുവച്ചു. The Pyramid Texts were funerary inscriptions that were written on the walls of the early Ancient Egyptian pyramids at Sakkara. These date back to the fifth and sixth dynasties, approximately the years 2350-2175 B.C. ക്രിസ്തുവിനും രണ്ടായിരം വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ഈ ലിഖിതങ്ങളെ decode ചെയ്ത് എടുത്തതിന്റെ ഇംഗ്ലീഷ് പരിഭാഷ നമുക്കിന്ന് ഓൺലൈനിൽ വായിക്കാൻ കിട്ടും. UTTERANCE 553 എന്ന pyramid ടെക്സ്റ്റിന്റെ online പതിപ്പ് ഇവിടെ വായിക്കാം: (https://www.sacred-texts.com/egy/pyt/pyt33.htm). അവിടെ ശ്ലോകം 1365cയിൽ ഇങ്ങനെ കാണാം: The sky weeps for thee; the earth trembles for thee. “ആകാശം നിനക്കുവേണ്ടി കരയുന്നു; നിനക്കുവേണ്ടി ഭൂമി കുലുങ്ങുന്നു!’’

രാജാവിന്റെ  മരണത്തിൽ വിലപിച്ച് ആകാശവും ഭൂമിയും തേങ്ങുന്നു എന്ന അവരുടെ വിശ്വാസം ഇവിടെ കൃത്യമായി വായിക്കാനാവും. അവരിലെ ഉയർന്നവർ അവർക്കുവേണ്ടി ഉണ്ടാക്കിയ ഒരു പ്രാചീന ഈജിപ്ഷ്യൻ അഹന്ത. ഇത് മനസ്സിലാക്കിയശേഷം ഒരിക്കൽകൂടി ആ ക്വുർആൻ വാക്യങ്ങൾ വായിക്കണം. താനാണ് ദൈവമെന്നു വിധിച്ച, ചൂഷകനും ഏകാധിപതിയുമായ ഒരു ഈജിപ്ഷ്യൻ രാജാവിന്റെ നാശത്തിന് ശേഷം അവരുടെ വിശ്വാസത്തെ കൂടി എടുത്തുപറഞ്ഞ് ഖണ്ഡിക്കുന്നു. ആകാശമോ ഭൂമിയോ ആർക്കും വേണ്ടി വിലപിക്കുന്നില്ല, നിങ്ങൾക്കു വേണ്ടിയും വിലപിച്ചില്ല. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് മാത്രം നാം കണ്ടെടുത്ത രേഖകളിലെ അറിവെടുത്ത് ഈജിപ്ഷ്യൻ സംസ്‌കാരത്തിനോട് സംവദിക്കാൻ ഈ ആറാം നൂറ്റാണ്ടിലെ ദർശനത്തിന് കഴിയുന്നത് എന്തുകൊണ്ടാവും?

E57. സോഡോം ദേശം

ലൂത്ത് നബി(അ)യുടെ ചരിത്രം പറയുന്നിടത്ത് അവരുടെ അധാർമിക വൃത്തികൾ കാരണമായി ഗമോറ, സോഡോം (സദൂം) ദേശങ്ങൾ നശിപ്പിക്കപ്പെട്ടു എന്ന് ക്വുർആനും ബൈബിളും ഒരുപോലെ പറയുന്നുണ്ട്. ക്വുർആനിലെ ഇത് സംബന്ധിച്ച വിവരണം നോക്കുക: “അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകൾ അവരുടെ മേൽ നാം വർഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവർക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീർച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്നുവരുന്ന ഒരു പാതയിലാണ് സ്ഥിതിചെയ്യുന്നത്. തീർച്ചയായും അതിൽ വിശ്വാസികൾക്ക് ഒരു ദൃഷ്ടാന്തമുണ്ട്’’ (15:73-77).

സ്വവർഗരതിയെ സർവസമ്മതമായി ജനങ്ങൾ അംഗീകരിച്ച ഒരു ദേശത്തിന്റെ നാശമാണ് ഇവിടെ പറയുന്നത്. ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകൾ ആകാശത്തുനിന്നും അന്നാട്ടിലേക്ക് വർഷിക്കപ്പെട്ടു എന്ന് ക്വുർആൻ വിശദീകരിക്കുന്നു. അത്തരമൊരു നാട് ദൃഷ്ടാന്തമായി അവശേഷിക്കുന്നു എന്നും ക്വുർആൻ പറയുന്നതുകാണാം. ആദ്യമായി ആകാശത്തുനിന്നും ചുടുകട്ടകൾ പ്രവഹിക്കുകയും അങ്ങനെ ദേശങ്ങൾ നശിക്കുകയും ചെയ്യുന്ന പ്രക്രിയകളുണ്ടോ എന്ന് നോക്കാം. ഇത്തരം സംഭവങ്ങൾ അടുത്ത കാലഘട്ടങ്ങളിൽ തന്നെ വാസ്തവത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. റഷ്യയിൽ 1908 ജൂൺ മുപ്പതിന് രാവിലെ ടങ്ങസ്‌ക എന്ന സ്ഥലത്ത് സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ട സമാന പ്രതിഭാസം tunguska incident എന്നറിയപ്പെടുന്നു. ഉൽക്കാ വിസ്‌ഫോടനം എന്ന പ്രതിഭാസമാണ് അവിടെ സംഭവിച്ചത്.  അഥവാ ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് വന്നു പതിക്കേണ്ടി വരുന്ന ഉൽക്ക കത്തിജ്വലിക്കുകയും പൊട്ടിത്തെറിച്ച് ധൂളികളായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. റഷ്യയിൽ വനപ്രദേശത്ത് ഇത് സംഭവിച്ചപ്പോൾ എൺപത് മില്യൻ മരങ്ങളാണ് നശിച്ചത്. ഇത്തരം ഉൽക്കകൾ fireballs അല്ലെങ്കിൽ bolides എന്ന് വിളിക്കപ്പെടുന്നു. ഇങ്ങനെ ഭീമാകാരമായ ഉൽക്കകളുടെ പതനം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാം. ഇവയിൽ വിസ്‌ഫോടനമുണ്ടാകുമ്പോൾ വലിയ അളവിൽ ഊർജം പുറംതള്ളപ്പെടുന്നു. ഈ എനർജി പുറംതളളൽ മൂലമുണ്ടാകുന്ന അലകൾ (shock waves) അക്ഷരാർഥത്തിൽ ഒരു ദേശത്തെ മറിച്ചിടാം. 2013ൽ റഷ്യയിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട ചെറിയൊരു meteor airburst നെ സംബന്ധിച്ച വിവരണത്തിൽ ഈ shock waves ജനാലകളിലെ ഗ്ലാസുകളെപോലും തകർത്തുകളഞ്ഞു എന്നാണ് വിവരണം.

A smaller air burst occurred over a populated area on 15 February 2013, at Chelyabinsk in the Ural district of Russia. The exploding meteoroid was determined to have been an asteroid that measured about 17-20 metres (56-66 ft) across. It had an estimated initial mass of 11,000 tonnes and exploded with an energy release of approximately 500 kilotons.The air burst inflicted over 1,200 injuries, mainly from broken glass falling from windows shattered by its shock wave.   (Shurmina, Natalia; Kuzmin, Andrey. “Meteorite hits central Russia, more than 500 people hurt”. Reuters. Retrieved 8 October 2017.)  

“2013 ഫെബ്രുവരി 15 ന് റഷ്യയിലെ യുറൽ ജില്ലയിലെ ചെല്യാബിൻസ്‌കിൽ ജനവാസമേഖലയിൽ ചെറിയൊരു ഉൽക്കാവിസ്ഫോടനം ഉണ്ടായി. പൊട്ടിത്തെറിച്ച ഉൽക്കാശില 17-20 മീറ്റർ (5666 അടി) വ്യാപ്തിയുള്ള ഒരു ഛിന്നഗ്രഹമാണെന്ന് നിർണയിക്കപ്പെട്ടു. ഇതിന്റെ പ്രാരംഭ പിണ്ഡം 11,000 ടൺ ആയിരുന്നു. ഏകദേശം 500 കിലോ ടൺ ഊർജം പ്രകാശനം ചെയ്തുകൊണ്ട് പൊട്ടിത്തെറിച്ചു. സ്‌ഫോടനം 1,200ലധികം പേർക്ക് പരിക്കേുൽപിച്ചു, പ്രധാനമായും അതിന്റെ ഷോക്ക് തരംഗത്താൽ തകർന്ന ജനാലകളിൽ നിന്ന് വീണുകിടക്കുന്ന തകർന്ന ഗ്ലാസുകളാൽ.’’

അഥവാ, ഇത്തരത്തിൽ സംഭവിക്കുന്ന വലിയൊരു ഉൽക്കാവിസ്‌ഫോടനത്താൽ ഒരു ദേശം തന്നെ മറിച്ചിടപ്പെടാം. അന്തരീക്ഷവുമായി ഇടിച്ച് ചൂടാവുന്ന ഇവ തകർന്ന് ആ ചുടുകട്ടകൾ ഭൂമിയിലേക്ക് പതിക്കപ്പെടും. ക്വുർആന്റെ വിവരണം കൃത്യമാണ്: ‘അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത കല്ലുകൾ അവരുടെ മേൽ നാം വർഷിക്കുകയും ചെയ്തു.’

ക്വുർആൻ പരാമർശിക്കുന്നതുപോലെ നശിപ്പിക്കപ്പെട്ട വല്ല ദേശവും കാണുന്നുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം. ചാവുകടലിന് അടുത്ത് ജോർദാനിലെ Tell el-Hammam എന്ന പ്രാചീന നഗരത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇത് ശരിവയ്ക്കുന്നു.

പൊടുന്നനെയുണ്ടായ ഉൽക്കാ വിസ്‌ഫോടനത്തിന്റെ എല്ലാ ലക്ഷണങ്ങളും സംഭവസ്ഥലത്ത് സ്ഥിരീകരിക്കപ്പെട്ടു. പൊടുന്നനെയുണ്ടായ അപകടത്തിൽ നശിപ്പിക്കപ്പെട്ട മനുഷ്യരുടെ എല്ലുകൾ അവശേഷിച്ചിരിക്കുന്നു. ഭൂമിയിൽ സാധാരണ കാണാത്ത അതിതീവ്ര താപനിലയിൽ എല്ലാം കത്തി നശിച്ചതിന്റെ അടയാളങ്ങൾ ഇവിടെ പ്രകടമാണ്. nature വാരികയിൽ ഇത് സംബന്ധിച്ച ലേഖനത്തിൽ നിന്നും:

Then suddenly, the city suffered violent destruction. Kenyon, an early site excavator, wrote “The destruction was complete. Walls and floors were  blackened or reddened by fire, and every room was filled with fallen bricks, timbers, and household utensils; in  most of the rooms the fallen debris was heavily ­burnt “.

During the destruction event, a massive stone MBA defensive tower toppled and ­burned,  a 7-to-10-m-wide destruction  layer contains a thick accumulation of ash, charcoal, and carbonized wooden beams, covered by huge stones,  broken mudbricks, and ­rubble.another key group of site excavators, noted that the ash was  white, suggesting combustion at high temperatures.(The Nature article is titled “ A Tunguska-sized airburst destroyed Tall el-Hammam, a Middle Bronze Age city in the Jordan Valley near the Dead Sea.”).

രണ്ടായിരം ഡിഗ്രിക്ക് മുകളിൽ ചൂടുള്ള അന്തരീക്ഷത്തിൽ കത്തിയെരിഞ്ഞതിന്റെ എല്ലാ അടയാളങ്ങളും മനുഷ്യ അസ്ഥികളും സംഭവ സ്ഥലത്ത് കാണാൻ കഴിയുന്നു എന്ന് ഗവേഷകർ സാക്ഷ്യം പറയുന്നു. അന്നത്തെ കാലത്ത് ഇത്തരമൊരു സാഹചര്യം മനുഷ്യന് സൃഷ്ടിക്കാൻ കഴിയുന്നതല്ല എന്നും ഉൽക്കാവിസ്‌ഫോടനം കൊണ്ട് മാത്രമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാവുകയെന്നും ഉൽക്കകളിൽ കാണാവുന്ന മൂലകങ്ങൾ ഇവിടങ്ങളിൽ അധികം കണ്ടെത്തിയതായും പഠനം തെളിയിക്കുന്നു.

ഇവിടെ സോഡോം ദേശത്തിന്റെ നാശത്തിന്റെ ഘട്ടങ്ങളെ വിവരിക്കുന്ന ക്വുർആൻ വചനത്തെ ഒന്നുകൂടി പരിശോധിക്കാം:

“അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകൾ അവരുടെ മേൽ നാം വർഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവർക്ക് തീർച്ചയായും അതിൽ പലദൃഷ്ടാന്തങ്ങളുമുണ്ട്.’’

1. ആദ്യം ഘോരശബ്ദം അവരെ ബാധിച്ചു.

(Asteroid Airburst സംഭവിക്കുമ്പോൾ ആദ്യം ഉൽക്കയുടെ വിസ്‌ഫോടനത്തിൽനിന്നാണ് അത് ആരംഭിക്കുക. അതിന്റെ ഗോരശബ്ദം സ്വാഭാവികമായും ആദ്യം കേൾക്കാം).

2. ദേശം തലകീഴായി മറിക്കപ്പെട്ടു.

(ഉൽക്കാ വിസ്‌ഫോടനം സംഭവിക്കുമ്പോൾ വിസ്‌ഫോടന ശേഷം ഉടനെ അനുഭവിക്കാനാവുക അതിന്റെ വിസ്‌ഫോടന തരംഗം (blast wave/shock wave) ആണ്. വിസ്‌ഫോടന കാരണമായി ഉണ്ടാകുന്ന ചുറ്റുപാടിലേക്കുള്ള എനർജി പ്രഷർ ഇത് സൃഷ്ടിക്കുന്നു. സമാനമായ ഇഫക്ടുകൊണ്ട് പ്രദേശങ്ങൾ ബാധിക്കപ്പെട്ട സംഭവം ആധുനിക ലോകത്ത് തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിസ്‌ഫോടനം സൃഷ്ടിച്ച  blast wave പ്രഷർകൊണ്ട് ഒരു ദേശം മറിച്ചിടപ്പെടും രൂപത്തിൽ ബാധിച്ചു എന്നത് ശാസ്ത്രീയമായി ഒത്ത് പോകുന്നു.

3. വിസ്‌ഫോടന വിധേയമായി തകരുന്ന ഉൽക്ക പല കഷണങ്ങളായി, ചുട്ടുപഴുത്ത കല്ലുകളായി ആ ദേശത്തേക്ക് വർഷിക്കുന്നു. (സ്വാഭാവികമായും വിസ്‌ഫോടന വിധേയമായി തകർന്ന ഉയർന്ന ചൂടിൽ കത്തിയെരിഞ്ഞ കല്ലുകളുടെ കൂട്ടം ഭൂമിയിലേക്ക് പതിക്കും. അതുമൂലം ആ ദേശം നാശമടയും.)

വളരെ കൃത്യമായി ക്വുർആന്റെ വിശദീകരണ ക്രമം ഉൽക്കാവിസ്‌ഫോടനവുമായി ഒത്തുപോകുന്നു.

(തുടരും).