നോമ്പോര്‍മയുടെ ലോകാനുഭവങ്ങള്‍

ഷാമില തിരുതാലമ്മല്‍ സൗത്ത് കൊറിയ

2019 മെയ് 18 1440 റമദാന്‍ 13

(ക്രോഡീകരണം)

പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുകയാണ്. ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളിലൂടെ അനിര്‍വചനീയമായ അനുഭൂതിയുടെ അനുഭവങ്ങളാണ് വിശ്വാസികള്‍ക്ക് ഓരോ റമദാനും നല്‍കുന്നത്. വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചക അധ്യാപനങ്ങളുടെയും പ്രകാശപൂരിത വഴിയില്‍ അചഞ്ചലമായി സഞ്ചരിക്കാനുള്ള പരിശീലനമാണ് ഇനി.

നമ്മുടെ നാട്ടിലെ പള്ളികളും വീടുകളും റമദാനിനു മുമ്പുതന്നെ വൃത്തിയാക്കിയും പെയിന്റ് ചെയ്തും ഭംഗിയാക്കിക്കഴിഞ്ഞു. പല പള്ളികളിലും പഴയ കാര്‍പ്പെറ്റുകളും പായകളും മാറ്റി പുതിയത് വിരിച്ചു. മധുരമൂറുന്ന ശബ്ദത്തില്‍ ക്വുര്‍ആന്‍ പാരായണം ചെയ്തുള്ള സുദീര്‍ഘമായ തറാവീഹ് നമസ്‌കാരവും ഹൃദയസ്പര്‍ശിയായ ക്വുര്‍ആന്‍ ക്ലാസുകളും കൊണ്ട് നമ്മുടെ നാട്ടിലെ പള്ളികള്‍ ധന്യമാണ്.

ഇതൊക്കെ നമുക്കറിയാവുന്ന, നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍. എന്നാല്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ വിവിധ സംസ്‌കാരങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന മുസ്‌ലിം ജനതയുടെ റമദാന്‍ വിശേഷങ്ങള്‍ അറിയാന്‍ നമുക്ക് കൗതുകവും താല്‍പര്യവും കാണും.

ഭാഷയുടെയും സംസ്‌കാരത്തിന്റെയും വൈവിധ്യങ്ങള്‍ക്കിടയിലും ഇസ്‌ലാമിന്റെ അന്തഃസത്ത ഒന്നു തന്നെ എന്ന് വിളിച്ചോതുന്ന അനുഭവസാക്ഷ്യങ്ങള്‍ വിവരിക്കുകയാണ് അവിടങ്ങളിലെ പ്രവാസികളായ മലയാളികള്‍.

തെക്കുപടിഞ്ഞാറെ ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒട്ടനവധി ദ്വീപുകള്‍ ചേര്‍ന്ന നാട്. ആദിമ നിവാസികളായ 'മാവോറികള്‍' 'നീണ്ട വെള്ള മേഘങ്ങളുടെ നാട്' എന്ന അര്‍ഥത്തില്‍ 'അവോര്‍ട്ടിയവോറ' എന്നാണ് ഇതിന് പേരു നല്‍കിയിരുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നു.

ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് 1500 കി.മീറ്റര്‍ തെക്ക് കിഴക്കായി സ്ഥാനം. ഇരു രാജ്യങ്ങളെയും ടാസ്മാന്‍ കടല്‍ വേര്‍തിരിക്കുന്നു. 13ാം നൂറ്റാണ്ടിലാണ് ഇവിടെ മനുഷ്യവാസമാരംഭിച്ചത്. യൂറോപ്യന്‍ വംശജരാണ് ഭൂരിപക്ഷം. തദ്ദേശീയരായ മാവോറികള്‍ രണ്ടാമത്. കുടിയേറ്റക്കാര്‍ മൂന്നാമത്.  19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ എത്തി. ഇതുവഴി മാവോറികള്‍ പരമ്പരാഗത ജീവിത ശൈലിയില്‍ നിന്നും പടിഞ്ഞാറന്‍ രീതിയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു. സൂര്യന്‍ ആദ്യം ഉദിക്കുന്നത് ഇവിടെയാണ്. ഇപ്പോള്‍ റമദാന്‍ കടന്നെത്തിയിരിക്കുന്നത് ശൈത്യകാലത്താണ്. പകലിന് താരതമ്യേന ദൈര്‍ഘ്യം കുറവാണ്. 

എല്ലാ സിറ്റി സെന്ററുകളിലും യൂനിവേഴ്‌സിറ്റികളിലും പള്ളികളും ദഅ്‌വ സെന്ററുകളും കാണാം. ജനസംഖ്യയില്‍ മുസ്‌ലിംകളുടെ എണ്ണം 50,000 മാത്രമെ ഉള്ളൂവെങ്കിലും ദ്രുതഗതിയില്‍ ഇസ്‌ലാം ഇവിടെ വളര്‍ച്ച പ്രാപിക്കുന്നുണ്ട്. വാണിജ്യ തലസ്ഥാനമായ ഒക്ലൈനില്‍ മാത്രം 25 ഓളം പള്ളികളുണ്ട്. ഇവയെ എല്ലാം നിയന്ത്രിക്കുന്നത് എഹഅചഇ (എലറലൃമശേീി ീള കഹെമാശര ഛൃഴമിശമെശേീി ശി ചലം ്വലമഹമിറ) ആണ്. വേറെയും കൂട്ടായ്മകള്‍ ഉണ്ട്. പ്രബോധന പ്രവര്‍ത്തനങ്ങളും നോമ്പുതുറയുമെല്ലാം പള്ളികള്‍ കേന്ദ്രീകരിച്ചാണ്. ഇഫ്താര്‍ പല കമ്യൂണിറ്റികളും പല ദിവസങ്ങളിലായി സംഘടിപ്പിക്കുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാം. റമദാനില്‍ പള്ളികളില്‍ പ്രഭാഷണങ്ങള്‍ ഉണ്ടാവാറുണ്ട്.

അയല്‍ ദ്വീപായ ഫിജിയില്‍ നിന്നും ന്യൂസിലാന്റിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരായ മുസ്‌ലിംകള്‍ ന്യൂസിലാന്റിലെ മുസ്‌ലിംകളുടെ എണ്ണം കൂട്ടിയതില്‍ പ്രധാന ഘടകമാണ്. അവരുടെ ഇഷ്ടഭക്ഷണം ബിരിയാണി, സമൂസ തുടങ്ങിയവയാണ്.

ഉഗാണ്ട 

-അസി ആലം (യു.എന്‍. സീനിയര്‍ മാനേജ്‌മെന്റ് സ്റ്റാഫ്)

ഈദി അമീന്‍ എന്ന ഭരണാധികാരിയിലൂടെയായിരിക്കും ഒരുപക്ഷേ, നാം ഉഗാണ്ടയെ അറിയുന്നത്. മാധ്യമങ്ങളില്‍ പലപ്പോഴും ഈദി അമീന്റെ ഭരണകാലഘട്ടം (1971-1979) മോശമായി ചിത്രീകരിക്കപ്പെടാറുണ്ട്. എന്നാല്‍ ഉഗാണ്ടയിലെ ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് ഈ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് പല നേട്ടങ്ങളും അവര്‍ക്ക് ഉണ്ടായതെന്നാണ്. പല വിദേശ കുടിയേറ്റക്കാരെയും രാജ്യത്ത് നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ പരിണിത ഫലമായി ഈദി അമീന്‍ സുഉൗദി അറേബ്യയില്‍ രാഷ്ട്രീയ അഭയം തേടുകയാണ് ഉണ്ടായത്. ഉഗാണ്ടയില്‍ ഒട്ടേറെ പള്ളികള്‍ ഉണ്ടെങ്കിലും മിക്കതിന്റെയും അവസ്ഥ വളരെ ശോചനീയമാണ്. ഉള്‍നാടുകളില്‍ മുളകളും ചെളിയും ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ച ചെറിയ വീടുകളിലാണ് സാധാരണക്കാരായ ആളുകള്‍ താമസിക്കുന്നത്. കൊടിയ ദാരിദ്ര്യത്തിലാണെങ്കിലും തങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് വളരെ സന്തോഷത്തോടു കൂടിയാണ് അവര്‍ ജീവിച്ചുപോരുന്നത്. വികസിത രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോലും അവരുടെ ആത്മഹത്യാനിരക്ക് വളരെ കുറവായി കാണുന്നത് അതിന് അടിവരയിടുന്നു. 

ഉഗാണ്ടയിലെ ജനങ്ങള്‍ ഇസ്‌ലാമിക ജീവിതത്തില്‍ നമ്മുടെ നാടുകളില്‍ ഉള്ളവരെക്കാള്‍ കൂടുതല്‍ നിഷ്ഠപുലര്‍ത്തുന്നവരായിട്ടാണ് കാണപ്പെടുന്നത്. പല പള്ളികളിലും ഇമാമുമാര്‍ക്ക് പ്രത്യേകം ശമ്പളം കൊടുക്കാറില്ല. പള്ളികളില്‍ നമസ്‌കാരത്തിനു വരുന്നവര്‍ സംഭാവനകളായി നല്‍കുന്നത് കൊണ്ടാണ് അവര്‍ ജീവിക്കുന്നത്. പള്ളികളിലെ മതപഠന ക്ലാസുകളില്‍ ഗവണ്‍മെന്റ് ചാരന്മാരുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. സ്വല്‍പം മുസ്‌ലിം ഭീതി ഗവണ്‍മെന്റിന് ഉണ്ടെന്നു പറയാം. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ക്രിസ്തു മതവും ഇസ്‌ലാം മതവും ഉഗാണ്ടയില്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. 1968ലെ സെന്‍സസ് അനുസരിച്ച് 60% ക്രൈസ്തവര്‍, 10% മുസ്‌ലിംകള്‍, 30% പാരമ്പര്യ മതവിശ്വാസികള്‍ എന്നിങ്ങനെയാണ് കണക്ക്. സെന്‍സസില്‍ ഇങ്ങനെയാണെങ്കിലും 50 ശതമാനം മുസ്‌ലിംകള്‍ ഉഗാണ്ടയില്‍ ഉണ്ടെന്നാണ് അനുമാനം. അതിശക്തമായ ചൂടും ദാരിദ്ര്യവും ഉഗാണ്ടയിലെ നോമ്പിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു.

ജപ്പാന്‍

-ഹാഷിം (ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ സയന്റിസ്റ്റ്)

മുസ്‌ലിം ജനസംഖ്യ ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും ഇസ്‌ലാമിക വ്യക്തിത്വം പൂര്‍ണമായി പാലിച്ചുകൊണ്ടുതന്നെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ജപ്പാനില്‍ ഉണ്ട്. എന്നാല്‍ ജപ്പാന്‍ ജനത പൊതുവെ മതപരമായ ജീവിതരീതി പിന്തുടരുന്നവരോ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതില്‍ തല്‍പരരോ അല്ല. പാരമ്പര്യമായി ബുദ്ധമത വിശ്വാസികളാണെങ്കിലും ആരാധനാ കാര്യങ്ങളില്‍ തല്‍പരരല്ലാത്തവരാണ് പുതുതലമുറ.

ജപ്പാന്‍ വംശജരായ മുസ്‌ലിംകളുടെ എണ്ണം തുലോം തുച്ഛമാണെങ്കിലും മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ മുസ്‌ലിംകളെ പലയിടങ്ങളിലും കാണാന്‍ സാധിക്കും. മുപ്പതോ നാല്‍പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് വലിയ നഗരങ്ങളില്‍ മാത്രം ഓരോ പള്ളി വീതം ഉണ്ടായിരുന്ന അവസ്ഥ മാറി. ഇപ്പോള്‍ ടോക്കിയോയില്‍ മാത്രം പത്ത് വലിയ പള്ളികള്‍ ഉണ്ട്. ഇത് അവിടത്തെ മുസ്‌ലിം ജനസംഖ്യയുടെ വര്‍ധനവ് അറിയിക്കുന്നു. അത്‌കൊണ്ടായിരിക്കണം അനേകം 'ഹലാല്‍' റസ്‌റ്റോറന്റുകള്‍ നമുക്ക് പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നത്. മിക്കതും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് തുടങ്ങിയതാണെന്നതാണ് ഏറെ ശ്രദ്ധേയം. 

പലയിടങ്ങളിലും ഇഫ്താര്‍ മീറ്റുകള്‍ സംഘടിപ്പിക്കാറുണ്ട്. പൊതു ഇടങ്ങളില്‍ പ്രബോധന പരിപാടികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും സാംസ്‌കാരിക സംഗമം എന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക കൂട്ടായ്മയായ TUICS വലിയ രീതിയില്‍ തന്നെ ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കാറുണ്ട്. പരിപാടിയിലേക്ക് അമുസ്‌ലിംകളെ കൂടി ക്ഷണിക്കുന്നത് കൊണ്ട് അവര്‍ക്ക് നോമ്പിനെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും കൂടുതലറിയാന്‍ സാഹചര്യമൊരുങ്ങുന്നു. ജപ്പാന്‍ വിദ്യാര്‍ഥികള്‍ ഇസ്‌ലാമിനെക്കുറിച്ചും ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ചും അടുത്തറിയാന്‍ പള്ളികള്‍ സന്ദര്‍ശിക്കാറുണ്ട്. പള്ളിയോടു ചേര്‍ന്ന് ഒരു ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് സ്‌കൂള്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. ഭൗതികവും ഇസ്‌ലാമികവുമായ അറിവുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുകയാണ് അതിന്റെ ലക്ഷ്യം.

ന്യൂസിലാന്റ് 

-മുഹമ്മദ് ഇഖ്ബാല്‍

പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുകയാണ്. ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളിലൂടെ അനിര്‍വചനീയമായ അനുഭൂതിയുടെ അനുഭവങ്ങളാണ് വിശ്വാസികള്‍ക്ക് ഓരോ റമദാനും നല്‍കുന്നത്. വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചക അധ്യാപനങ്ങളുടെയും പ്രകാശപൂരിത വഴിയില്‍ അചഞ്ചലമായി സഞ്ചരിക്കാനുള്ള പരിശീലനമാണ് ഇനി.

നമ്മുടെ നാട്ടിലെ പള്ളികളും വീടുകളും റമദാനിനു മുമ്പുതന്നെ വൃത്തിയാക്കിയും പെയിന്റ് ചെയ്തും ഭംഗിയാക്കിക്കഴിഞ്ഞു. പല പള്ളികളിലും പഴയ കാര്‍പ്പെറ്റുകളും പായകളും മാറ്റി പുതിയത് വിരിച്ചു. മധുരമൂറുന്ന ശബ്ദത്തില്‍ ക്വുര്‍ആന്‍ പാരായണം ചെയ്തുള്ള സുദീര്‍ഘമായ തറാവീഹ് നമസ്‌കാരവും ഹൃദയസ്പര്‍ശിയായ ക്വുര്‍ആന്‍ ക്ലാസുകളും കൊണ്ട് നമ്മുടെ നാട്ടിലെ പള്ളികള്‍ ധന്യമാണ്.

ഇതൊക്കെ നമുക്കറിയാവുന്ന, നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍. എന്നാല്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ വിവിധ സംസ്‌കാരങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന മുസ്‌ലിം ജനതയുടെ റമദാന്‍ വിശേഷങ്ങള്‍ അറിയാന്‍ നമുക്ക് കൗതുകവും താല്‍പര്യവും കാണും.

ഭാഷയുടെയും സംസ്‌കാരത്തിന്റെയും വൈവിധ്യങ്ങള്‍ക്കിടയിലും ഇസ്‌ലാമിന്റെ അന്തഃസത്ത ഒന്നു തന്നെ എന്ന് വിളിച്ചോതുന്ന അനുഭവസാക്ഷ്യങ്ങള്‍ വിവരിക്കുകയാണ് അവിടങ്ങളിലെ പ്രവാസികളായ മലയാളികള്‍.

തെക്കുപടിഞ്ഞാറെ ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒട്ടനവധി ദ്വീപുകള്‍ ചേര്‍ന്ന നാട്. ആദിമ നിവാസികളായ 'മാവോറികള്‍' 'നീണ്ട വെള്ള മേഘങ്ങളുടെ നാട്' എന്ന അര്‍ഥത്തില്‍ 'അവോര്‍ട്ടിയവോറ' എന്നാണ് ഇതിന് പേരു നല്‍കിയിരുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നു.

ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് 1500 കി.മീറ്റര്‍ തെക്ക് കിഴക്കായി സ്ഥാനം. ഇരു രാജ്യങ്ങളെയും ടാസ്മാന്‍ കടല്‍ വേര്‍തിരിക്കുന്നു. 13ാം നൂറ്റാണ്ടിലാണ് ഇവിടെ മനുഷ്യവാസമാരംഭിച്ചത്. യൂറോപ്യന്‍ വംശജരാണ് ഭൂരിപക്ഷം. തദ്ദേശീയരായ മാവോറികള്‍ രണ്ടാമത്. കുടിയേറ്റക്കാര്‍ മൂന്നാമത്.  19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ എത്തി. ഇതുവഴി മാവോറികള്‍ പരമ്പരാഗത ജീവിത ശൈലിയില്‍ നിന്നും പടിഞ്ഞാറന്‍ രീതിയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു. സൂര്യന്‍ ആദ്യം ഉദിക്കുന്നത് ഇവിടെയാണ്. ഇപ്പോള്‍ റമദാന്‍ കടന്നെത്തിയിരിക്കുന്നത് ശൈത്യകാലത്താണ്. പകലിന് താരതമ്യേന ദൈര്‍ഘ്യം കുറവാണ്. 

എല്ലാ സിറ്റി സെന്ററുകളിലും യൂനിവേഴ്‌സിറ്റികളിലും പള്ളികളും ദഅ്‌വ സെന്ററുകളും കാണാം. ജനസംഖ്യയില്‍ മുസ്‌ലിംകളുടെ എണ്ണം 50,000 മാത്രമെ ഉള്ളൂവെങ്കിലും ദ്രുതഗതിയില്‍ ഇസ്‌ലാം ഇവിടെ വളര്‍ച്ച പ്രാപിക്കുന്നുണ്ട്. വാണിജ്യ തലസ്ഥാനമായ ഒക്ലൈനില്‍ മാത്രം 25 ഓളം പള്ളികളുണ്ട്. ഇവയെ എല്ലാം നിയന്ത്രിക്കുന്നത് FlANC (Federation of Islamic Organisation in New Zealand) ആണ്. വേറെയും കൂട്ടായ്മകള്‍ ഉണ്ട്. പ്രബോധന പ്രവര്‍ത്തനങ്ങളും നോമ്പുതുറയുമെല്ലാം പള്ളികള്‍ കേന്ദ്രീകരിച്ചാണ്. ഇഫ്താര്‍ പല കമ്യൂണിറ്റികളും പല ദിവസങ്ങളിലായി സംഘടിപ്പിക്കുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാം. റമദാനില്‍ പള്ളികളില്‍ പ്രഭാഷണങ്ങള്‍ ഉണ്ടാവാറുണ്ട്.

അയല്‍ ദ്വീപായ ഫിജിയില്‍ നിന്നും ന്യൂസിലാന്റിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരായ മുസ്‌ലിംകള്‍ ന്യൂസിലാന്റിലെ മുസ്‌ലിംകളുടെ എണ്ണം കൂട്ടിയതില്‍ പ്രധാന ഘടകമാണ്. അവരുടെ ഇഷ്ടഭക്ഷണം ബിരിയാണി, സമൂസ തുടങ്ങിയവയാണ്.

ഓസ്‌ട്രേലിയ (മെല്‍ബണ്‍)

-ഇംതിയാസ്

ഓസ്‌ട്രേലിയന്‍ മുസ്‌ലിം കമ്യൂണിറ്റിയില്‍ ബഹുഭൂരിപക്ഷവും പുറമെ നിന്നുള്ളവരാണ്. ഇസ്‌ലാമികമായി ജീവിതം നയിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ ഇവിടെയില്ല. ഇസ്‌ലാമിക കൂട്ടായ്മകളുടെ കീഴില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളി ഇസ്‌ലാമിക് അസോസിയേഷന്റെ കീഴില്‍ മാസത്തിലൊരിക്കല്‍ പഠനക്ലാസുകളും കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികളും ഒക്കെയായി ഒരുമിച്ചു കൂടുകയും ഭക്ഷണം കഴിച്ചുപിരിയുകയും ചെയ്യുന്നത് വളരെ സന്തോഷം നല്‍കുന്ന അനുഭവമാണ്. Mosque open day എന്ന പേരില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി പ്രത്യേക ദിവസങ്ങളില്‍ പള്ളി തുറന്നു കൊടുക്കുകയും ഇസ്‌ലാമിനെക്കുറിച്ച് ലളിതമായി വിശദീകരിച്ചു കൊടുക്കുകയും അവര്‍ക്കു വേണ്ട ഭക്ഷണവും ചെറിയ സമ്മാനങ്ങളും വിശുദ്ധ ക്വുര്‍ആനും നല്‍കുകയും ചെയ്യുന്ന സമ്പ്രദായം ഇപ്പോഴുണ്ട്. ഇത് ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണ നീക്കുന്നതിന് വളരെ ഉപകാരപ്പെടുന്നുണ്ട്. ചില അവസരങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ട് സ്ട്രീറ്റ് ദഅ്‌വയും നടക്കാറുണ്ട്.

റഷ്യ: ഈസ്റ്റ് സൈബീരിയ 

-ആയിഷ പര്‍വീന്‍ ശരീഫ് (മെഡിക്കല്‍ വിദ്യാര്‍ഥിനി)

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന സൈബീരിയ ഏഷ്യയുടെ ഉത്തരഭാഗത്ത് സ്ഥിതിചെയ്യുന്നു. സൈബീരിയയുടെ വടക്കുഭാഗം പൂര്‍ണമായും മഞ്ഞില്‍ മൂടിക്കിടക്കുകയാണ്. അതുകൊണ്ടുതന്നെ പ്രധാനമായും ജനവാസം തെക്കന്‍ മേഖലകളില്‍ ആണ്. വേനല്‍ക്കാലത്താണ് ഇപ്രാവശ്യം റമദാന്‍. പെരുന്നാളിന് അതിശൈത്യത്തില്‍ പോലും ജനങ്ങള്‍ തെരുവില്‍ നമസ്‌കരിക്കുന്നത് കാണാം. സുബ്ഹി പുലര്‍ച്ചെ 2.30ന് ആണ്. മഗ്‌രിബ് രാത്രി 9.30 നും ഇശാഅ് 11.30നും ആയതുകൊണ്ട് രാത്രി ഉറക്കം വളരെ കുറവായിരിക്കും. ഹോസ്റ്റലില്‍ ധാരാളം മുസ്‌ലിംകള്‍ ഉണ്ട്. ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കൊപ്പം നമസ്‌കരിക്കാറാണ് പതിവ്. പൊതുഇടങ്ങളില്‍ ഹിജാബ് ധരിച്ചവരെ കാണുന്നതും സലാം പറയുന്നതും സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.

നോര്‍വെ:

-അനൂപ് (എന്‍ജിനീയര്‍)

പകലിന് ദൈര്‍ഘ്യം വളരെ കൂടുതലും രാത്രിക്ക് വളരെ കുറവും ഉള്ളതുകൊണ്ട് 'പാതിരാ സൂര്യന്റെ നാട്' എന്നാണ് നോര്‍വെ അറിയപ്പെടുന്നത്. ചിലപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമെ രാത്രിയുടെ ദൈര്‍ഘ്യം കാണൂ! ക്രിസ്തുമത വിശ്വാസികളാണ് നോര്‍വെയിലെ ബഹുഭൂരിപക്ഷവും. വളരെ കുറച്ച് മുസ്‌ലിംകള്‍ കുടിയേറ്റക്കാരായുണ്ട്. പള്ളികളും മതസ്വാതന്ത്ര്യവും ഉണ്ടെങ്കിലും കുടിയേറ്റക്കാരായ മുസ്‌ലിംകളില്‍ ഒതുങ്ങിനില്‍ക്കുന്ന പ്രബോധന പരിപാടികള്‍ മാത്രമെ ഉണ്ടാകാറുള്ളൂ. ഇപ്പോള്‍ രാത്രിക്ക് 2 മണിക്കൂര്‍ മുതല്‍ 3 മണിക്കൂര്‍ മാത്രമെ ദൈര്‍ഘ്യമുള്ളൂ. മഗ്‌രിബ് രാത്രി 10.30 നും 11 മണിക്കും ഇടയിലുംഇശാഅ് മഗ്‌രിബിന്റെ 45 മിനിറ്റിനു ശേഷവുമാണ് നമസ്‌കരിക്കുന്നത്. സൂരേ്യാദയം 2 നും 2.15 നും ഇടയ്ക്കാണ്. അതിനിടയില്‍ തറാവീഹ് നമസ്‌കാരത്തിനും ഒരു നേരത്തെ ഭക്ഷണത്തിനും മാത്രമെ സമയം ലഭിക്കുകയുള്ളൂ. സുബ്ഹി നമസ്‌കാരത്തിന് ശേഷമാണ് ഉറങ്ങാറുള്ളത്. 

എന്നാല്‍ നോര്‍വെയുടെ ചില ഭാഗങ്ങളില്‍ സൂര്യന്‍ അസ്തമിക്കാത്ത ഇടങ്ങളും ഉണ്ട്. ഓസ്ലോയില്‍ നിന്നും 6 മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ട്രോണേ എന്ന സ്ഥലത്താണ് സഹോദരന്‍ താമസിക്കുന്നത്. അവിടെ സൂര്യന്‍ അസ്തമിക്കാത്തത് കൊണ്ട് പള്ളിയിലെ ഇമാമുമാര്‍ എല്ലാവരുംകൂടി തീരുമാനിച്ച് ഒരു ദിവസത്തെ 5 ഭാഗമായി തിരിച്ച് അഞ്ചില്‍ 3 ഭാഗം നോമ്പ് അനുഷ്ഠിക്കുകയും നമസ്‌കാര സമയങ്ങള്‍ നിശ്ചിത രൂപത്തില്‍ ക്രമീകരിക്കുകയുമാണ് ചെയ്തുപോരുന്നത്. ഹറമിലെ സമയമനുസരിച്ച് നോമ്പ് പിടിക്കുന്നവരുമുണ്ട്.

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

-മുഹമ്മദ് ബഷീര്‍ (U.N എന്‍ജിനീയര്‍ സൂപ്പര്‍വൈസര്‍)

ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ കോംഗോയില്‍ 13 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. ഭൗതിക ജീവിത സാഹചര്യങ്ങളില്‍ വളരെ പിന്നാക്കാവസ്ഥയിലാണ് ഈ രാജ്യം. ടാറിടാത്ത റോഡുകളും വൈദ്യുതി ഇല്ലാത്ത വീടുകളും 50 വര്‍ഷം മുമ്പുള്ള കേരളത്തെ ഓര്‍മിപ്പിക്കുന്നു. ചെറിയ പള്ളികളാണ് നിലവിലുള്ളത്. ഒരു സ്വഫ്ഫില്‍ പരമാവധി 20 ആളുകള്‍ക്ക് മാത്രമെ നമസ്‌കാരത്തിന് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. പള്ളികളില്‍ വൈദ്യുതി പോയാല്‍ ചെറിയ എല്‍ഇഡി ലൈറ്റുകളെ ആണ് ആശ്രയിക്കുന്നത്. മുസ്‌ലിംകളില്‍ വിശ്വാസ ജീര്‍ണതയും അനാചാരങ്ങളും ബാധിച്ചിട്ടില്ല എന്നു തന്നെ പറയാം. ഇശാഅ് നമസ്‌കാരത്തിനു ശേഷം 20 മിനിട്ടോളം പഠന ക്ലാസുകള്‍ ഉണ്ടാവാറുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി തുടങ്ങിയ പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ ക്ലാസുകളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്.
 
ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള 11 റക്അത്ത് തറാവീഹ് നമസ്‌കാരം ശ്രദ്ധേയമാണ്. നോമ്പുതുറക്ക് പ്രധാനമായും അരി, ചോളം ഉണക്കിപ്പൊടിച്ചത്, കപ്പ ഉണക്കിപ്പൊടിച്ചത് എന്നിവ ചേര്‍ത്തുള്ള 'ഫുഫ്ഫ്' എന്ന വിഭവം ഇറച്ചിയോ മീനോ കൂട്ടി കഴിക്കുകയാണ് പതിവ്. ബീന്‍സ് കറി മറ്റൊരു പ്രധാന വിഭവമാണ്. ശരാശരി ഒരു പള്ളിയില്‍ മുപ്പതോളം ആളുകള്‍ ഉണ്ടെങ്കില്‍ ഒരുമാസത്തേക്ക് 120 ഡോളര്‍ കൊണ്ട് നോമ്പ് തുറക്കാം. സുഉൗദി അറേബ്യയെ പൂര്‍ണമായും അടിസ്ഥാനമാക്കിയാണ് നോമ്പും പെരുന്നാളും നിര്‍ണയിക്കുന്നത്.