എണ്ണമറ്റ വിമര്‍ശനങ്ങളാണ് ദിനംപ്രതിയെന്നോണം ഇസ്‌ലാമിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. കടുത്ത മതാന്ധത മൂലവും തെറ്റുധാരണകളുടെ അടിസ്ഥാനത്തിലുമാണ് ഇതില്‍ ഏറിയ പങ്കും വിരചിതമായിട്ടുള്ളത്. എന്നാല്‍ വസ്തുനിഷ്ഠവും സോദ്ദേശ്യപൂര്‍വവുമുള്ള വിമര്‍ശനങ്ങളെ ഇസ്‌ലാം എന്നും സ്വാഗതം ചെയ്തിട്ടേയുള്ളു. അത്തരം വിമര്‍ശകരില്‍ പലരും പിന്നീട് ഇസ്‌ലാം പുല്‍കിയിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. കടുത്ത ഇസ്‌ലാം വിമര്‍ശകനും ഹോളണ്ടിലെ ഫ്രീഡം പാര്‍ട്ടിയുടെ മെമ്പറുമായിരുന്ന ജോറം വാന്‍ ക്ലാവെറെന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ പിന്നിലും ഈ വൈജ്ഞാനിക സത്യസന്ധത ദര്‍ശിക്കാനാവും.
മുഹമ്മദ് നബിﷺ തന്റെ പ്രബോധന പ്രവര്‍ത്തനത്തില്‍ മുന്നേറുകയാണെന്നും അല്ലാഹുവിലേക്കുള്ള ക്ഷണത്തില്‍ നിന്നും ഒരു കാര്യവും അദ്ദേഹത്തെ തടയുന്നില്ലെന്നും അബൂത്വാലിബിനോടുള്ള സംസാരത്തില്‍ ഒരു ഗുണവുമില്ലെന്നും മനസ്സിലാക്കിയ ക്വുറൈശികള്‍ മുഹമ്മദ് നബിﷺ യെ എതിരിടാന്‍ മറ്റു ചില മാര്‍ഗങ്ങള്‍...
സകരിയ്യാ നബി(അ)യുടെ നിരാശയില്ലാതെയുള്ള നിരന്തര പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു ഒരു സന്താനത്തെ നല്‍കി. യഹ്‌യാ എന്ന പേരും അല്ലാഹു തന്നെ നല്‍കി. അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ പക്വത വന്നിരുന്നു എന്നും നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചിരുന്നു എന്നുമാണ് അഭിപ്രായം...
അന്ന് അമുസ്‌ലിം സഹോദരങ്ങള്‍ക്ക് മാത്രം പ്രാപ്യമായിരുന്നു ആര്യന്‍ മലയാളം. ശുദ്ധമായ മലയാളത്തില്‍ സംസാരിക്കുന്നതും മതവിഷയം പറയുന്നതും വിലക്കപ്പെട്ടതായി കരുതപ്പെട്ടിരുന്ന അക്കാലത്ത് ചാലിലകത്തിനെപ്പോലെയുള്ള ഒരു വ്യക്തി നടപ്പിലാക്കുന്ന പരിഷ്‌ക്കരണങ്ങള്‍ കാണുമ്പോള്‍ പുരോഹിതന്മാര്‍ക്ക്..
പ്രാര്‍ഥനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. പ്രാര്‍ഥനയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഈ ലക്കത്തില്‍ വിവരിക്കുന്നത്. 1. നിഷ്‌കളങ്കത: ഇഖ്‌ലാസ്വ് അഥവാ നിഷ്‌കളങ്കത (ആത്മാര്‍ഥത) ഏതൊരു ആരാധനയിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ടതാണ്...
ഒരു കാര്യം ചെയ്യാം എന്നു പറയുമ്പോള്‍ 'ഇന്‍ശാഅല്ലാഹ്' എന്ന് നാം പറയാറുണ്ട്. ആത്മാവ്, ഗുഹാവാസികള്‍, ദുല്‍ഖര്‍നൈന്‍ എന്നിവരെ സംബന്ധിച്ച് ജൂതന്മാരുടെ പ്രേരണ പ്രകാരം അറബികള്‍ നബിﷺ യോട് ചോദിച്ചു. നാളെ പറഞ്ഞുതരാമെന്ന് അവിടുന്ന് പറഞ്ഞു. ഇന്‍ശാ അല്ലാഹ് ...