വിദ്യാർഥിത്വം അക്രമമല്ല; ക്രിയാത്മകമാണ്

നബീൽ പയ്യോളി

2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02

പോയവാരത്തിൽ രാജ്യശ്രദ്ധനേടിയ ഒരു ഇടപെടൽ കേരളത്തിലെ ‘പുരോഗമന’ വിദ്യാർഥി പ്രസ്ഥാന നത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി. പ്രതിപക്ഷ നിരയിലെ മുന്നണി പോരാളിയും കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തതാണ് ആ സംഭവം. വിവേകമു ള്ളവർ ഒരേസ്വരത്തിൽ ആ അവിവേകത്തെ തള്ളിപ്പറയുകയും ചെയ്തു. അത് അപക്വവും അനാവശ്യവുമാ ണെന്ന് ഇടതുനേതാക്കൾക്കുതന്നെ പറയേണ്ടിവന്നു. അദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദിവസ ങ്ങളോളം ചോദ്യം ചെയ്തതിന്റെ വാർത്തകൾ സ്‌ക്രീനിൽനിന്നും മായും മുൻപാണ് ഈ അക്രമസംഭവം അരങ്ങേറുന്നത്. കേരളത്തിൽ ഇരുചേരികളിലായി നിലനിൽക്കുമ്പോഴും രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ഒരുചേരിയാണ് കോൺഗ്രസ്സും ഇടതുപക്ഷവും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അഗ്‌നിപഥ് വിവാദം, മഹാരാഷ്ട്രസർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ, ന്യുനപക്ഷങ്ങ ൾക്ക് നേരെയുള്ള അതിക്രമങ്ങൾ, പ്രതിപക്ഷ നേതൃത്വത്തെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്ന സാഹ ചര്യം... അങ്ങനെ ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ ജനാധിപത്യത്തെ ബുൾഡോസ് ചെയ്യുന്ന സാഹ ചര്യത്തിൽ അതിനെതിരെ പ്രതിപക്ഷനിര ഒറ്റക്കെട്ടായി നീങ്ങുമ്പോഴാണ് അതിന്റെ മുന്നണിയിലുള്ള നേതാവിന്റെ ഓഫീസ് ആക്രമിച്ച് സംഘപരിവാറിനെ സന്തോഷിപ്പിക്കുകയും പ്രതിപക്ഷത്തെ പ്രതിസ ന്ധിയിലാക്കുകയും ചെയ്ത സംഭവം അരങ്ങേറുന്നത്. രാജ്യം ശ്രദ്ധിച്ച ഈ അപക്വതയെ സിപിഎം കേന്ദ്ര നേതൃത്വം തന്നെ തള്ളിക്കളഞ്ഞതും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയതും ഈ പശ്ചാത്തലത്തിലാണ്. കേരളം എന്ന സാക്ഷര സമ്പന്നമായ നാട്ടിൽനിന്ന്, ജനാധിപത്യത്തിന് മാതൃകാപരമായ സംഭാവനകളും നേതൃത്വവും നൽകുന്ന, ഫാസിസ്റ്റ് അജണ്ടകൾക്ക് ഇടം നൽകാത്ത മണ്ണിൽനിന്ന് ഇത്തരമൊരു അവിവേകം സംഭവിച്ചതാണ് ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ചത്. രാജ്യത്ത് ഫാസിസ്റ്റ് കക്ഷികൾ നടപ്പിലാക്കുന്ന നീചകൃത്യങ്ങളെക്കുറിച്ചും അതിനെതിരെ പോരാടുന്ന പ്രതിപക്ഷനിരയെക്കുറിച്ചും ഒന്നുമറിയാത്തവരാണ് ഈ സമരം ആസൂത്രണം ചെയ്തത് എന്ന് കരുതേണ്ടിയിരിക്കുന്നു. വിവരവും ബോധവുമുണ്ടെങ്കിൽ ഇത്തരം ഒരു അവിവേകത്തിന് അവർ മുതിരില്ലായിരുന്നു.

വിദ്യാർഥികൾ പ്രതികരിക്കേണ്ടവരും അഭിപ്രായങ്ങൾ അറിയിക്കേണ്ടവരുമാണ് എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. എന്നാൽ വിഷയം പഠിച്ച് അതിലെ വസ്തുതകൾ മനസ്സിലാക്കിയാവണം പ്രതികരണങ്ങൾ. ബഫർ സോൺ കേരളത്തിലെ മലയോര മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. ജീവനോപാധിയും കിടപ്പാടവുമൊക്കെ നഷ്ടപ്പെടുത്തുന്ന പ്രധാനപ്പെട്ട വിഷയം തന്നെ. ഈ വിഷയത്തിൽ ഇടപെടൽ നടത്തേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ. ജൂൺ മൂന്നിനാണ് വനത്തിന് ചുറ്റും ജനവാസമേഖലയടക്കം ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യണം എന്ന സുപ്രീംകോടതി ഉത്തരവുണ്ടായത്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും, ഇവിടങ്ങളിലെ ഖനനനിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നുമാണ് സുപ്രീം കോടതി വിധി. തമിഴ്‌നാട്ടിലെ നീലഗിരി വനങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. നിലവിൽ ഇസെഡ് മേഖലകളിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വനംവകുപ്പ് അധികൃതർക്ക് കോടതി നിർദേശം നൽ കിയിരുന്നു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ ആക്കണമെന്ന് 2019 ഒക്ടോബർ 23ന് സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തിരുന്നു. ‘സം സ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർവരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകിയതാണ്. സത്യത്തിൽ വിഷയത്തിന്റെ വസ്തുതകൾ മനസ്സിലാക്കാതെ സമരം ചെയ്തത് സംസ്ഥാന സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് പാർട്ടിയും മുന്നണിയും ഈ വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയതും നേതൃത്വത്തെ അതൃപ്തി അറിയിച്ചതും. ഏത് വിഷയത്തിലും നിലപാട് സ്വീകരിക്കുമ്പോൾ അതിനെക്കുറിച്ചുള്ള പ്രാഥമിക അറിവെങ്കിലും ശേഖരിക്കാനുള്ള വിവേകം വിദ്യാർഥി സംഘടനകൾക്കെന്നല്ല എല്ലാവർക്കും ഉണ്ടാവണം.

അക്രമവും നശീകരണവുമല്ല നിർമാണാത്മകമായ ഇടപെടലുകളാണ് ലോകം ഇന്ന് ആവശ്യപ്പെടു ന്നത്. ആരുടെയെങ്കിലും എന്തെങ്കിലും നശിപ്പിക്കുന്നതിലൂടെ കിട്ടുന്ന ആനന്ദം മനസികരോഗമാണ്. അതൊരിക്കലും പ്രതികാരത്തിന്റെയോ ജനാധിപത്യ ഇടപെടലിന്റെയോ മാർഗമല്ല, പുരോഗമന സമൂഹ ത്തിന് ചേർന്നതുമല്ല. അക്രമ സമരങ്ങൾ പൊടുന്നനെ ഉണ്ടായി എന്ന വ്യാഖ്യാനം ജനങ്ങളെ വിഡ്ഢിക ളാക്കലാണ്. കാലങ്ങളായി തുടർന്നുവരുന്ന അക്രമസമരങ്ങളുടെ തുടർച്ചയാണ് വയനാട്ടിൽ അരങ്ങേ റിയത്. തുടർന്നും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉത്തരവാദപ്പെട്ടവരും വെല്ലുവിളികൾ നടത്തി അണികളെ വികാരഭരിതരാക്കാനും അക്രമങ്ങൾക്ക് പ്രേരണ നൽകാനുമാണ് ശ്രമിക്കുന്നത് എന്നത് തീർത്തും തെറ്റായ പ്രവണതയാണ്.

ഓരോ വ്യക്തിയും സർവത്ര സ്വതന്ത്രനാണെന്നും അയാൾക്ക് തോന്നുന്നതെല്ലാം ചെയ്യാമെന്നും അതിന് സമൂഹം വിഘാതം നിൽക്കുന്നത് പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നുമൊക്കെയാണ് പുരോഗമനനാട്യക്കാരുടെ തത്ത്വശാസ്ത്രം. നാസ്തികത, യുക്തിവാദം, സ്വതന്ത്രവാദം തുടങ്ങിയ ലേബലൊട്ടിച്ച് സർവ തിന്മകൾക്കും മണ്ണൊരുക്കുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തത്തോടും സമൂഹത്തോടും കുടുംബത്തോടും അടക്കം സമൂഹത്തിന്റെ നിലനിൽപിന് ആവശ്യമായ ബാധ്യതകൾ നിർവഹിക്കുമ്പോൾ മാത്രമാണ് സാമൂഹിക ജീവിതം ക്രിയാത്മകമാവുന്നത്.

പുരോഗമനം എന്നത് തോന്നിവാസങ്ങളുടെ കുത്തൊഴുക്കല്ല; മറിച്ച് ശാന്തിയും സമാധാനവും നിലനിൽക്കുന്നതിലൂടെ ഉണ്ടാവുന്ന വ്യക്തി, കുടുംബ, സമൂഹ ഇടങ്ങളിൽ ഉണ്ടാവുന്ന പോസിറ്റിവായ വളർച്ചയാണ്. അതിന് സംസ്‌കാരവും വിദ്യയും അനിവാര്യവുമാണ്. സമാധാനപരമായ അന്തരീക്ഷത്തിൽ മാത്രമെ വളർച്ചയും പുരോഗതിയും ഉണ്ടാവുകയും നിലനിൽക്കുകയും ചെയ്യുകയുള്ളൂ, തല്ലിത്തകർക്കലും അക്രമവും ഒരു രീതിയിലും സ്വന്തത്തിന്റെയോ നാട്ടിന്റെയോ പുരോഗതിക്ക് സഹായകമാവില്ല. സാമൂഹ്യ മാധ്യമങ്ങളുടെ നിരീക്ഷണ വലയത്തിൽ ജീവിക്കുന്ന ആധുനിക ലോകത്ത് കള്ളങ്ങളും കബളിപ്പിക്കലും കൈകഴുകലും സാധ്യമല്ല. സംസാരിക്കുന്ന തെളിവുകൾക്ക് മുൻപിൽ അത്തരം ന്യായങ്ങൾ നിലനിൽക്കു കയില്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. മതവിരുദ്ധതയും ധാർമികവിരുദ്ധതയും അല്ല പുരോഗമന പ്രവർത്തനം, മറിച്ച് നല്ല സമൂഹസൃഷ്ടിക്ക്, സംസ്‌കാര സമ്പന്നമായ തലമുറക്ക് വഴിതെളിക്കലാണ്. വിദ്യാർ ഥിസമൂഹത്തെ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന, സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടും നാടി നോടും കടപ്പാടുള്ളവരാക്കി മാറ്റിയെടുക്കുകയെന്നതാണ് ആധുനിക കാലം ആവശ്യപ്പെടുന്നത്.

പേന പിടിക്കേണ്ട കൈകളിൽ ആയുധവും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ കൊടിയും നൽകുന്നവരല്ല പുരോഗമന സമൂഹ സൃഷ്ടിപ്പിന് മണ്ണൊരുക്കുന്നവർ; മറിച്ച് വിദ്യയാണ് ഏറ്റവും വലിയ ആയുധമെന്നു മനസ്സിലാക്കുകയും ഉപകാരപ്രദമായ വിദ്യ അഭ്യസിക്കുകയും അതിൽ മികവ് പുലർത്തുകയും അതിന്റെ ഗുണം സമൂഹത്തിനു പകർന്നുനൽകലുമാണ്. വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള സമൂഹത്തിന് മാത്രമെ നിലനിപ്പും പുരോഗതിയും സാധ്യമാവുകയുള്ളൂ. കേരളത്തിന്റെ എക്‌സൈസ് മന്ത്രി ഇക്കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ കേരളത്തിലെ യുവജന വിദ്യാർഥി സംഘടനകളിലെ വലിയൊരു വിഭാഗം ലഹരി ഉപയോഗിക്കുന്നവരാണ് എന്ന് പറയുകയുണ്ടായി. ലഹരി നിർമാർജനത്തിന് വിദ്യാർഥി-യുവജന സംഘടനകളെ ആശ്രയിക്കാൻ സാധിക്കാത്തവിധം അവർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഒരു മന്ത്രിക്ക് തുറന്നുപറയേണ്ടതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തി ച്ചതിൽ സർവസ്വാതന്ത്ര്യത്തിന്റെ വക്താക്കൾക്ക് വലിയ പങ്കുണ്ടെന്നതുകൂടി നാം തിരിച്ചറിയണം.

വിദ്യാർഥിലോകത്ത് വിദ്യാദ്യാസ ബന്ധിതവും സംസ്‌കാര സമ്പന്നവുമായ ആശയസംവാദങ്ങളും ചർച്ചകളും പ്രവർത്തന പാദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി പുതുതലമുറയെ ക്രിയാത്മമാക്കി മാറ്റാനുള്ള വിവേകവും പക്വതയും വിദ്യാർഥി സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.