പുലരുമെന്നുറപ്പുള്ള സ്വപ്നം

നസീമ വാടാനപ്പള്ളി

2022 സെപ്തംബർ 10, 1444 സ്വഫർ 13

സ്വപ്നം കാണാത്തവരുണ്ടാകില്ല. ഞാനും കാണാറുണ്ട് കുറെ സ്വപ്ന ങ്ങൾ. എന്തോ, ഈയിടെ എന്റെ സ്വപ്നങ്ങൾക്കെല്ലാം ഒരേ നിറക്കൂട്ടുകളാണ്. ഒരേ വികാരങ്ങളാണ്. അതെ, മരണത്തിന്റെ തണുപ്പുള്ള സ്വപ്‌നങ്ങൾ! കാണുന്ന സ്വപ്നങ്ങളിൽ ഒരുനാൾ തീർച്ചയായും യാഥാർഥ്യമാകുമെന്ന് ഉറപ്പിക്കാവുന്ന ഒന്ന്!

സാഹിത്യ ഭാഷയിൽ പലപ്പോഴും മരണത്തിന് കറുപ്പുനിറമാണെങ്കിൽ എന്റെ സ്വപ്നത്തിൽ അതിന് തൂവെള്ള മൊഞ്ചാണ്. അതിസുന്ദര രൂപത്തിൽ സ്വർഗീയ സുഗന്ധം പൂശിയ കഫൻ പുടവയുമായി പുഞ്ചിരിയോടെ വന്നടുക്കുന്ന മലക്കുൽ മൗത്ത്. റബ്ബിനെ കാണാമെന്ന അതിമോഹത്താൽ പുഞ്ചിരിയോടെ കൂട െ പോകുന്ന എന്റെ റൂഹ്. വല്ലാത്തൊരു സ്വപ്ന മാണത്. പ്രതീക്ഷയാണ്. റബ്ബിലേക്കുള്ള തേട്ടമാണ്.

സ്വപ്നം ഇങ്ങനെയൊക്കെയാണെങ്കി ലും ഓർക്കുമ്പോൾ ഒരു വിങ്ങലാണ്. കാര്യമായി ഒന്നും അതിനായി ഒരുക്കിയിട്ടില്ല. ഒരുക്കിയതു തന്നെ എത്രമാത്രം ഉപകാരപ്പെടുമെന്നും അറിയില്ല. ഒരിക്കലും തിരിച്ചു വരാത്ത ഒരു നീണ്ട യാത്രയാണല്ലോ... അതിനുള്ള ടിക്കറ്റാണ് മരണം. നിനച്ചിരിക്കാതെ നമുക്കെല്ലാം കിട്ടുന്ന ടിക്കറ്റ്! തിരിച്ചുവരവില്ലാത്ത ശാശ്വതമായ പരലോകത്തേക്കുള്ള ടിക്കറ്റാണ് അത്.

സമയമായാൽ പിന്നെ പോയല്ലേ പറ്റൂ. ഒന്നുകൂടി ഒരുങ്ങാൻ അവസരമില്ല. പിന്നെ നമ്മെ ഒരുക്കിത്തരുന്നത് മറ്റു പലരുമായിരിക്കും. കുളിപ്പിച്ച് സുഗന്ധം പൂശി വെള്ളത്തുണിയിൽ പുതപ്പിച്ചങ്ങ് അന്ന് നാം വെറും ‘മയ്യിത്ത്’ മാത്രം. നമ്മുടെ പേരുപോലും നമുക്ക് നഷ്ടമായിരിക്കും. കൂട്ടിനുണ്ടാകുന്നത് സത്യവിശ്വാസവും സൽകർമങ്ങളും മാത്രം.

മരണത്തിന്റെ ദിവസം ഓരോരുത്തർക്കും സുനിശ്ചിതമാണ്. സമയമായാൽ മരണമെത്തും . അത് എവിടെയായിരുന്നാലും ശരി. അല്ലാഹു പറയുന്നു: “നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂട ുന്നതാണ്. നിങ്ങൾ ഭദ്രമായി കെട്ടി ഉയർത്തപ്പെട്ട കോട്ടകൾക്കുള്ളി ലായാൽ പോലും...’’ (ക്വുർആൻ 4:78).

എന്തുമാത്രം ഗൗരവമുള്ളതും ഭയാനകവുമായ വിഷയമാണത്. പക്ഷേ, നാം ചിന്തിക്കുന്നുണ്ടോ? ഈ ജീവിതം... അത്യധികം ഗൗരവത്തോടെ നാം എഴുതിത്തീർക്കേണ്ട പരീക്ഷ. എഴുതിക്കൊണ്ടിരിക്കെ സമയം കഴിയും. പിന്നീട് സാധ്യതകളില്ല. അതെ, പിന്നീട് അവസരമേയില്ല.

ജാഗ്രതയോടെ ജീവിക്കണം. ഓരോ അനുഗ്രഹവും ഓരോ പ്രതിസന്ധിയും ഓരോ ചോദ്യമാണ്. റബ്ബിന്റെ തൃപ്തിക്കുവേ ണ്ടി ക്ഷമയോടെ നേരിടാൻ കഴിഞ്ഞാൽ, ഇൻശാ അല്ലാഹ്, വിജയിക്കാം.

നമുക്കുള്ളത് നാം തന്നെ കരുതി വെക്കണം. വീണ്ടും വീണ്ടും ഓർമയിൽ വരണം. അതെ, ഇനി ഒരവസരം ഉണ്ടാകില്ല.

നിനച്ചിരിക്കാതെ ഈ സ്വപ്നം യാഥാർഥ്യമാകുക തന്നെ ചെയ്യും ; മരണമെന്ന സ്വപ്നം! ആരിലും അത് യാഥാർഥ്യമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും . ഒരു യുക്തിവാദിക്കും നിഷേധിക്കാൻ കഴിയാത്ത യാഥാർഥ്യമാണത്.

അല്ലാഹു പറയുന്നു: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 3:185).

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി(സ്വ) ഇപ്രകാരം പ്രാർഥിക്കുമായിരുന്നു: “അല്ലാഹുവേ,നീയല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. നിന്റെ പ്രതാപത്തിൽ ഞങ്ങൾ അഭയം തേടുന്നു. നീ മരണമില്ലാത്തവനാണ്. ജിന്നുകളും മനുഷ്യരും മരിക്കുന്നു’’ (ബുഖാരി).