മനുഷ്യചിന്തകളിലെ പ്രകൃതിവിരുദ്ധത

മുഹമ്മദ് സ്വാദിഖ് മദീനി

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

അല്ലാഹു മനുഷ്യരെ ആണ്‍, പെണ്‍ വിഭാഗങ്ങളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും അനുയോജ്യമായ ശാരീരികവും മാനസികവു മായ ഘടനകളും അവസ്ഥകളും അവന്‍ നല്‍കി. ആദിമ പിതാ വായ ആദമിനെയും ഇണയെയും സൃഷ്ടിച്ചതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

‘‘മനുഷ്യരേ, നിങ്ങളെ ഒരേ ആ ത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീ കളെയും വ്യാപിപ്പിക്കുകയും ചെ യ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍'' (ക്വുര്‍ആന്‍ 4:1).

അല്ലാഹുവിന്റെ അപാരമായ കഴിവുകളെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തവെ സൂറഃ അന്നജ്‌മില്‍ ഇപ്രകാരം പറഞ്ഞു: ‘‘ആണ്‍, പെണ്‍ എന്നീ രണ്ട് ഇണക ളെ അവനാണ് സൃഷ്ടിച്ചത്'' (53:45).

ആണിന്റെ ശാരീരികശേഷി സ്ത്രീക്ക് നല്‍കപ്പെട്ടിട്ടില്ല. ദൃഢമായ പേശിയും കായികബലവും സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്കാണ് ഉള്ളത്. പുരുഷന്‍മാര്‍ നേടിയെടുക്കുന്ന ചില നേട്ടങ്ങള്‍എപ്പോഴെങ്കിലും ഏതെങ്കിലും സ്ത്രീക്ക് ലഭിക്കുമ്പോള്‍ ആളുകള്‍ അതിനെ അത്ഭുതത്തോടെ നോക്കിക്കാണുന്നതും അതുകൊണ്ടാണ്.

കാര്യങ്ങളെ അവധാനതയോ ടെ സമീപിക്കല്‍ പുരുഷന്റെ അട യാളമാണെങ്കില്‍ വൈകാരികമായി എടുത്ത് ചാടുന്ന അവസ്ഥയാണ് പലപ്പോഴും സ്ത്രീയില്‍ കാ ണുവാന്‍ സാധിക്കുക. പെട്ടെന്ന് സങ്കടപ്പെടുന്ന സ്വഭാവവും സ്ത്രീയിലാണ് കാണപ്പെടുന്നത്.  അല്ലാ ഹു പറയുന്നു: ‘‘ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ് സത്യം'' (ക്വുര്‍ആന്‍ 92:3).

നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ലഭിക്കുന്ന മനുഷ്യ അസ്ഥികൂടം പോലും പുരുഷന്റെതാണോ സ്ത്രീയുടെതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതും സൃഷ്ടിപ്പിലുള്ള വ്യത്യാസം കൊണ്ടാണ്.

സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും വേര്‍തിരിച്ച് കാ ണുവാനും പ്രപഞ്ച സ്രഷ്ടാവിന്റെ സൃഷ്ടിപ്പിനെ പൂര്‍ണമായി അംഗീകരിക്കുവാനുമാണ് മനുഷ്യന്‍ തയ്യാറാകേണ്ടത്. വേഷവിധാനത്തിലും ഈ വേര്‍തിരിവ് മനുഷ്യസമൂഹം പൊതുവെ പൗരാണിക കാലം തൊട്ടേ അംഗീകരിച്ചുവരുന്ന കാര്യമാണ്. അല്ലാഹു പറയുന്നു: ‘‘..ആണ് പെണ്ണിനെപ്പോലെയല്ല...'' (ക്വുര്‍ആന്‍ 3:36).

തങ്ങളുടെ സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വ്യക്തമായ മറുപടിയും പരിഹാരവും തങ്ങള്‍ വിശ്വസിക്കുന്ന മതത്തില്‍നിന്ന് ലഭിക്കുന്നില്ല എന്ന കാരണ ത്താല്‍ പാശ്ചാത്യലോകത്ത് അനേകര്‍ മതവിരക്തരായിത്തീര്‍ന്നു. അങ്ങനെ ‘സ്വതന്ത്ര ചി ന്തകള്‍' അവര്‍ക്കിടയില്‍  വ്യാപകമാവുകയും മതത്തിന്റെ വേലിക്കെട്ടുകള്‍ അവര്‍ പൊട്ടിച്ചെറിയുകയും ചെയ്തു. ആണ്‍-പെണ്‍ വേര്‍തിരിവിനെ പഴഞ്ചനായി അവർ വിധിയെഴുതി. വേഷവിധാനത്തില്‍ വ്യത്യാസം കാണിക്കലിനെ അനീതിയായി അവര്‍ കൊട്ടിഘോഷിച്ചു. സ്വവര്‍ഗരതിയെ അവര്‍ മഹത്ത്വവത്കരിച്ചു.

പാശ്ചാത്യലോകം കൊണ്ടുവന്ന ഇത്തരം പിഴച്ച ആശയങ്ങള്‍ ക്രമേണ പശ്ചിമേഷ്യയിലെ ദരിദ്ര രാജ്യങ്ങള്‍ പോലും പരിഷ്‌കാരത്തിന്റെ പേരില്‍ ഏറ്റുപിടിച്ചു. ഇന്നിപ്പോള്‍ നമ്മുടെ സംസ്ഥാനത്തും ഇത്തരം ചിന്തകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ലിംഗസമത്വം, ജെന്‍ഡര്‍ ന്യൂട്രല്‍ എന്നിങ്ങനെയുള്ള മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.  

എന്നാല്‍ മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന, ദൈവികമതമായ ഇസ്‌ലാമിന് എല്ലാ വിഷയങ്ങളിലും വളരെ വ്യക്തമായ നിലപാടുണ്ട്. പ്രായോഗികവും മനുഷ്യത്വപൂര്‍ണവും അനീതിയമുക്തവുമാണ് അതിലെ നിയമങ്ങള്‍.  ഇസ്‌ലാം സ്ത്രീയെ ആദരിക്കുന്നു. അവളുടെ സ്‌ൈത്രണതയെ അംഗീകരിക്കുന്നു.  അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ക്കനുസരിച്ചുള്ള നിയമങ്ങളും നിര്‍ദേശങ്ങളും മാത്രം നല്‍കുന്നു. സ്ത്രീത്വത്തെ അതിന്റെ പവിത്രതയോടെ നിലനിര്‍ത്താന്‍ കല്‍പിക്കുന്നു. അപ്രകാരം തന്നെ പുരുഷപ്രകൃതിക്ക് അനുസരിച്ചുള്ള നിയമനിര്‍ദേശങ്ങള്‍ അവര്‍ക്കും നല്‍കുന്നു.  

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘‘സ്ത്രീകളോട് സാമ്യത പുലര്‍ത്തുന്ന പുരുഷന്‍മാരെയും പുരുഷന്മാരോട് സാദൃശ്യം കാണിക്കുന്ന സ്ത്രീകളെയും നബി ﷺ ശപിച്ചിരിക്കുന്നു...'' (ബുഖാരി).

സ്ത്രീകളുടെ ചലനരീതിയും വസ്ത്രധാരണവും ആഭരണം ധരിക്കലും കൊഞ്ചിക്കുഴയലും ലജ്ജയും പുരുഷന്‍ അനുകരിക്കുന്നതും പുരുഷന്മാരുടെ വസ്ത്രധാരണരീതിയും മറ്റും സ്ത്രീ പിന്‍തുടരുന്നതുമൊക്കെയാണ് ഈ ഹദീഥില്‍ വിരോധിച്ചിരിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് ജന്മനാ ഉണ്ടാകുന്ന ചില സ്വഭാവ വ്യതിയാനങ്ങളല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. കാരണം അത് അവന്റെ പരിധിയില്‍പെട്ട കാര്യമല്ല. അതിന്റെ പേരില്‍ ആരും കുറ്റക്കാരാവുകയുമില്ല.

വളര്‍ന്നുവരുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളും ശിക്ഷണങ്ങളും വഴി ആണ്‍കുട്ടികളില്‍ സ്‌ൈത്രണ സ്വഭാവം കാണപ്പെട്ടേക്കാം; മറിച്ചും സംഭവിക്കും. ഏതാനും പെണ്‍കുട്ടികള്‍ ഉണ്ടായ ശേഷം ജനിക്കുന്ന ആണ്‍കുട്ടി സഹോദരിമാരുടെ പരിചരണത്തിലും ലാളനയിലും വളരുമ്പോള്‍ അവരുടെ സ്വഭാവവും ചേഷ്ടകളും സ്വാഭാവികമായി അനുകരിക്കും. അതിനനുസരിച്ച് ചിലപ്പോള്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്‌തേക്കാം. ആണ്‍കുട്ടികള്‍ മാത്രമുള്ള ചില മാതാപിതാക്കള്‍ അവരില്‍ ചെറിയ കുട്ടിക്ക് പെണ്‍കുട്ടികളുടെ വസ്ത്രം ധരിപ്പിക്കുകയും മുടി വെട്ടാതിരിക്കുകയും കണ്ണെഴുതിക്കൊടുക്കുകയും പെണ്‍കുട്ടികളെ വിളിക്കുന്നതുപോലെ ‘എടീ' എന്നും മറ്റും വിളിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് ഭാവിയില്‍ കുട്ടികളെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതൊന്നും നല്ല ശിക്ഷണത്തിന്റെ ലക്ഷണമല്ല. പുരുഷന്‍മാര്‍, സ്ത്രീകളെ പോലെ കാതില്‍ കമ്മല്‍ ധരിക്കുന്നതും വളയിടുന്നതുമൊക്കെ ഒഴിവാക്കേണ്ടതാണ്.

സ്വവര്‍ഗരതിക്കും ലൈംഗിക വൈകൃതങ്ങള്‍ക്കും വഴിവെക്കുവാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമായിത്തീര്‍ന്നേക്കാം.

ഇസ്‌ലാം ഇത്തരം ഭിന്നലിംഗ സാദൃശ്യപ്പെടലിനെ പാപമായി കാണുകയും വിരോധിക്കുകയും ചെയ്തുകൊണ്ട് തെറ്റിലേക്കുള്ള കവാടം അടക്കുകയാണ് ചെയ്യുന്നത്.‌‌ മാതാപിതാക്കളോട് ധിക്കാരം കാണിക്കുന്ന നീചന്‍മാരുടെ കൂട്ടത്തിലാണ് പുരുഷനായി നടിക്കുന്ന സ്ത്രീകളെ പ്രവാചകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നബി ﷺ പറഞ്ഞു: ‘‘മൂന്ന് വിഭാഗം ആളുകളെ അന്ത്യനാളില്‍ അല്ലാഹു കാരുണ്യത്തോടെ നോക്കുകയില്ല. മാതാപിതാക്കളോട് ധിക്കാരം കാണിക്കുന്നവന്‍, പുരുഷന്മാരോട് സാദൃശ്യം കാണിക്കുന്ന സ്ത്രീ, സ്വന്തം കുടുംബത്തിന്റെ അശ്ലീലതക്ക് കൂട്ടുനില്‍ക്കുന്നവന്‍'' (നസാഈ).

ലൈംഗികസ്വത്വത്തെ തിരിച്ചറിഞ്ഞ് ജീവിക്കാനുള്ള നല്ല ശിക്ഷണങ്ങള്‍ വീട്ടില്‍നിന്നും കലാലയങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും മക്കള്‍ക്ക് ലഭിക്കേണ്ടതുണ്ട്.  നബി ﷺ പറഞ്ഞു: ‘‘തന്റെ ചെലവിന് കീഴില്‍ ജീവിക്കുന്നവരെ അവകാശങ്ങള്‍ ഒന്നും നല്‍കാതെ പാഴാക്കല്‍ പാപമാണ്.''

ശിക്ഷണങ്ങളുടെ അഭാവം ഒരു വിഭാഗത്തെ മൂന്നാം ലിംഗമാക്കിത്തീര്‍ക്കുവാനും അതുവഴി സമൂഹത്തില്‍ മൂല്യചുതി സംഭവിക്കുവാനും ഇടവരരുത്. കാക്ക കുളിച്ചാല്‍ ഒരിക്കലും കൊക്കാവുകയില്ല എന്ന പഴമൊഴി മറക്കാതിരികട്ടെ. ആണ് ആണായും പെണ്ണ് പെണ്ണായും ജീവിക്കട്ടെ.