ആത്മവിമലീകരണത്തിന്റെ അനിവാര്യത

ശമീര്‍ മദീനി

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

ശരീരത്തിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധയുള്ളവനാണ് മനുഷ്യന്‍. വിശപ്പും ദാഹവും മാറ്റാന്‍ അവന്‍ ബദ്ധശ്രദ്ധനാണ്. വല്ല രോഗലക്ഷണവും തോന്നുമ്പോഴേക്കും അവന്‍ വിദഗ്ധ ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തും. ഏറെ കാശുചെലവാക്കേണ്ടിവന്നാലും ചികിത്സ നടത്തും. കൊളസ്‌ട്രോള്‍ അല്‍പം അധികമാണെന്നറിഞ്ഞാലുടന്‍ അതിരാവിലെ നടക്കാനിറങ്ങും. സുബ്ഹിക്ക് പള്ളിയില്‍ പോകാനായി എഴുന്നേല്‍ക്കാന്‍ മടികാണിച്ചവനും തണുപ്പ് അസഹ്യമെന്ന് പറഞ്ഞ് ഏറെ വൈകി എഴുന്നേല്‍ക്കുന്നവനും ഡോക്ടര്‍ പ്രഭാതസവാരി നിര്‍ദേശിച്ചാല്‍ അത് അക്ഷരംപ്രതി അനുസരിക്കും! ശരീരത്തിന്റെ കാര്യത്തില്‍ ഈ ജാഗ്രത വേണ്ടതുതന്നെ. എന്നാല്‍ സുപ്രധാനമായ ആത്മീയകാര്യങ്ങളില്‍ ഈ ശ്രദ്ധയും പരിഗണനയും വേണ്ടതല്ലേ? അത് നമ്മള്‍ പരിഗണിക്കാതിരിക്കുന്നുണ്ടോ? പലര്‍ക്കും അതിന് സാധിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.

സലഫുസ്സ്വാലിഹുകള്‍ ശരീരത്തെക്കാള്‍ ആത്മാവിന് പ്രാധാന്യം കല്‍പിച്ചവരായിരുന്നു. ശാരീരികവും ഭൗതികവുമായ ആവശ്യങ്ങളെ അവഗണിക്കാതെ തന്നെ മാനസിക സംതൃപ്തിയുടെയും ആത്മീയവളര്‍ച്ചയുടെയും തലങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയവരായിരുന്നു അവര്‍. നബിﷺ അവരെ വളര്‍ത്തിയെടുത്തതും ആ രൂപത്തിലായിരുന്നു. നബിﷺ പറഞ്ഞു: ''അറിയുക! ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരമാസകലം നന്നായി. അത് ദുഷിച്ചാല്‍ ശരീരമാസകലം ദുഷിക്കുകയും ചെയ്തു. അറിയുക! അതത്രെ ഹൃദയം'' (ബുഖാരി, മുസ്‌ലിം).

ഹൃദയത്തിന്റെ തിന്മകളില്‍നിന്നും കെടുതികളില്‍നിന്നും നബിﷺ റബ്ബിനോട് രക്ഷതേടിയതായും നമ്മോട് അതിന് നിര്‍ദേശിച്ചതായും ഹദീഥുകളില്‍ കാണാം. അവിടുന്ന് പറഞ്ഞു: നീ ഇപ്രകാരം അല്ലാഹുവിനോട് രക്ഷ തേടുക: ''ഞാന്‍ എന്റെ കേള്‍വിയുടെ ഉപദ്രവത്തില്‍നിന്നും എന്റെ കാഴ്ചയുടെ ഉപദ്രവത്തില്‍നിന്നും എന്റെ ഹൃദയത്തിന്റെ ദോഷങ്ങളില്‍നിന്നും എന്റെ ലൈംഗികാവയവത്തിന്റെ തിന്മകളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു'' (അഹ്മദ്, അബൂദാവൂദ്).

ഇസ്‌ലാം വിശുദ്ധിയുടെ മതമാണ്. ശരീരവും വസ്ത്രവും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നും ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണെന്നുമൊക്കെ ഇസ്‌ലാം പഠിപ്പിക്കുന്നു. കേവലം ബാഹ്യമായ അത്തരം ശുദ്ധിമാത്രമല്ല ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നത്. പ്രത്യുത, ആന്തരികമായ വിശുദ്ധി അഥവാ വിമലീകരിക്കപ്പെട്ട മനസ്സ്, അതാണ് വിജയത്തിന്റെ ആധാരശിലയെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അതിനെ പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു''(ക്വുര്‍ആന്‍ 91:9,10).

അതിനാല്‍ നാം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് മനസ്സിന്റെ ആരോഗ്യവും പരിപോഷണവും. ഇല്ലെങ്കില്‍ ഖേദിക്കേണ്ടിവരുമെന്ന് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

''നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക. എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്'' (ക്വുര്‍ആന്‍ 39:55,56).

ഹൃദയത്തെ ദുഷിപ്പിക്കുകയും മനസ്സിനെ മലീമസമാക്കുകയും ചെയ്യുന്ന ഗുരുതരമായ പല രോഗങ്ങളുമുണ്ട്. കുഫ്ര്‍(അവിശ്വാസം), ശിര്‍ക്ക് (സ്രഷ്ടാവില്‍ പങ്കുചേര്‍ക്കല്‍), നിഫാക്വ് (കാപട്യം), രിയാഅ് (പ്രകടനപരത), കിബ്ര്‍ (അഹങ്കാരം) തുടങ്ങി പലതുമുണ്ട് ആ കൂട്ടത്തില്‍.

'മറദ്' (രോഗം) എന്ന പദം 12 സ്ഥലങ്ങളില്‍ ക്വുര്‍ആന്‍ പ്രതിപാദിച്ചതും ഹൃദയവുമായി ചേര്‍ത്തുപറഞ്ഞുകൊണ്ടാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ശരിയായ ആരോഗ്യം എന്നത് കേവലം ബാഹ്യമായ സുഖമോ ശാരീരിക സുസ്ഥിതിയോ മാത്രമല്ല; മനസ്സിന്റെ കൂടി ആരോഗ്യവും സുസ്ഥിതിയും അതിലുള്‍പ്പെടുന്നുവെന്നര്‍ഥം. മാത്രമല്ല മനസ്സാണ് ശാരീരികാരോഗ്യത്തിന്റെ അടിസ്ഥാനം. അതിനാല്‍ മാനസിക വിശുദ്ധി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറെ ്രപസക്തമാണ്.

മനസ്സിനെ മലീമസമാക്കുന്ന എല്ലാവിധ ദുര്‍ഗുണങ്ങളില്‍നിന്നും രക്ഷപ്പെടാനും രോഗമുക്തമായ ഒരു മനസ്സിന്റെ ഉടമയാകുവാനും ആദ്യമായി നാം ശ്രദ്ധിക്കേണ്ടത് ജീവിതത്തിന്റെ പരമമായ ലക്ഷ്യം തിരിച്ചറിഞ്ഞ് നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, പരശ്ശതം അനുഗ്രഹങ്ങള്‍ നമുക്ക് ചൊരിഞ്ഞുതന്ന നമ്മുടെ യഥാര്‍ഥ സംരക്ഷകനെ തിരിച്ചറിഞ്ഞ് അവനുവേണ്ടി നിലകൊള്ളുവാനാണ്. സലഫുസ്സ്വാലിഹുകളുടെ അറിവിന്റെയും കര്‍മങ്ങളുടെയും അടിസ്ഥാനം ഇതായിരുന്നുവത്രെ. അല്ലാഹുവിനെ ശരിയായ രൂപത്തില്‍ അവര്‍ ഉള്‍െക്കാണ്ടപ്പോള്‍ അവന്റെ കല്‍പനാനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. അങ്ങനെ അല്ലാഹുവിനെ അറിഞ്ഞ് നിഷ്‌കളങ്കമായി കര്‍മങ്ങളനുഷ്ഠിക്കാന്‍ നാം ഒരുങ്ങുമ്പോള്‍ കുഫ്‌റും ശിര്‍ക്കും നിഫാക്വും രിയാഉമെല്ലാം നമ്മില്‍നിന്ന് അപ്രത്യക്ഷമാകും. അല്ലാഹു ആവശ്യപ്പെടുന്നതും അതാണ്: 

''കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കുവാനും നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം'' (ക്വുര്‍ആന്‍ 98:5)

ഇതിന്റെ അഭാവത്തില്‍ നാം ചെയ്യുന്ന ഏതൊരു കര്‍മവും പരലോകത്ത് ഫലശൂന്യമായിരിക്കുമെന്ന് ക്വുര്‍ആനും സുന്നത്തും ഉണര്‍ത്തിയിട്ടുണ്ട്. ഇഖ്‌ലാസോടുകൂടി അഥവാ നിഷ്‌കളങ്കവും ആത്മാര്‍ഥവുമായി പ്രവര്‍ത്തിക്കാനുള്ള മനസ്സ്; അതാണ് അതിപ്രധാനം. ഏതൊരു ഇബാദത്ത് ചെയ്യുമ്പോഴും, ഏതൊരു സല്‍കര്‍മം ചെയ്യുമ്പോഴും ഭൗതികമായ നേട്ടങ്ങളോ ജനങ്ങളുടെ സ്‌നേഹാദരവുകളോ പ്രശംസയോ അംഗീകാരമോ ലക്ഷ്യമായിവരാതെ തികച്ചും റബ്ബിന്റെ പ്രീതിമാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുക എന്നാണ് അതിന്റെ താല്‍പര്യം. ഇത് ഏറെ ശ്രമകരമായ കാര്യംതന്നെയാണ്.

സുഫ്‌യാനു ഥൗരി(റഹി) പറയുന്നു: ''എന്റെ നിയ്യത്ത് ശരിയാവുക (നിഷ്‌കളങ്കമാവുക) എന്നതിനോളം ശ്രമകരമായ ഒന്നും എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. എന്തുകൊണ്ടെന്നാല്‍ അത് ഓരോ നേരവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു'' (ഡോ. അബ്ദുല്‍അസീസ് അബ്ദുല്ലത്വീഫിന്റെ 'അല്‍ഇഖ്‌ലാസ്' എന്ന ഗ്രന്ഥത്തില്‍നിന്ന്).

ഇഖ്‌ലാസ് ഏതൊരു ചെറിയ പ്രവര്‍ത്തനത്തെയും വമ്പിച്ച പ്രതിഫലാര്‍ഹവും സുന്ദരവുമാക്കി മാറ്റുമ്പോള്‍ അതിന്റെ അഭാവം ഏതൊരു വലിയ പ്രവര്‍ത്തനത്തെയും നിസ്സാരവും നിഷ്ഫലവുമാക്കി മാറ്റുന്നു. അല്ലാഹു പറയുന്നു: 

''സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 2:264,265).