നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: മതനിരപേക്ഷതയുടെ നിലനില്‍പിനായി കൈകോര്‍ക്കുക
സുഫ്‌യാന്‍ അബ്ദുസ്സലാം
ജനാധിപത്യ മൂല്യങ്ങള്‍ ബലി കൊടുത്തും ഫെഡറല്‍ സംവിധാനങ്ങളെ പരിഹസിച്ചും പൗരന്മാര്‍ക്ക് ദുരിതം വിതച്ച സംഘ്പരിവാര്‍ അഹങ്കാരങ്ങള്‍ക്ക് കിട്ടിയ തിരിച്ചടിയായാണ് 'ഹിന്ദി ബെല്‍റ്റി'ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത്. മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കുന്നതിലൂടെ മാത്രമെ വര്‍ഗീയരഹിത ഭാരതം പുനഃസൃഷ്ടിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവിലേക്കാണ് മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് പുതിയതിലേക്ക് വരുമ്പോള്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയും എത്തിപ്പെടേണ്ടത്.
'വനിതാ മതിലാ'ണിന്ന് കേരളത്തിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം! സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് അതില്‍ കണ്ണിയാക്കാന്‍ ശ്രമിക്കുന്നു... അത് വര്‍ഗീയ മതിലാണ്...ജാതിമതിലാണ്...അല്ല നവോത്ഥാന മതിലാണ്...സര്‍ക്കാര്‍ അതിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുകൂടാ...പ്രളയബാധിതരെ സഹായിക്കാന്‍...
മഹാനായ യേശുക്രിസ്തുവിനെ (ഈസാ നബി(അ)) കുറിച്ച് അതിരുകവിഞ്ഞ നിലപാടുകള്‍ വെച്ചു പുലര്‍ത്തുന്ന രണ്ട് വിരുദ്ധ ചേരികളാണ് ജൂതരും ക്രിസ്ത്യാനികളും. ജൂതന്മാര്‍ അഥവാ യഹൂദികള്‍ വ്യഭിചാര പുത്രനും വ്യാജ പ്രവാചകനും മരക്കുരിശില്‍ തൂക്കപ്പെട്ട അഭിശപ്തനുമെന്ന് വിധിച്ച് ക്രിസ്തുവിനെ തള്ളിക്കളയുമ്പോള്‍;..
മഹാഗോളങ്ങള്‍ക്ക് അന്ത്യനാളില്‍ സംഭവിക്കുന്ന മാറ്റത്തെ വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: (ആകാശം അത് പിളര്‍ന്നാല്‍). ആകാശം പൊട്ടിപ്പിളര്‍ന്ന് പരസ്പരം വേറിട്ട് നില്‍ക്കുകയും അതിലെ നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുകയും സൂര്യനും ചന്ദ്രനും അണഞ്ഞു പോവുകയും ചെയ്യുന്നു....
സുലൈമാന്‍ നബി(അ) രാജ്ഞിക്ക് എഴുതിയ കത്ത് 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം'(പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞായിരുന്നു തുടങ്ങിയിരുന്നത്. വിശുദ്ധ ക്വുര്‍ആനില്‍ ആകെ 114 അധ്യായങ്ങളാണ് ഉള്ളത്. അതില്‍ 113 അധ്യായങ്ങളുടെ തുടക്കത്തിലും 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം' എന്ന് കാണാം....
ദഅ്‌വാ സ്‌ക്വാഡിനിടയില്‍ ചിന്തിക്കുവാനും ചിരിക്കുവാനും സന്തോഷിക്കുവാനുമൊക്കെയുള്ള അവസരങ്ങള്‍ ലഭിക്കാറുണ്ട്. അവയില്‍ പെട്ട ചില നുറുങ്ങ് കാര്യങ്ങളാണ് ഇനി പറയുന്നത്. സ്‌ക്വാഡ് വര്‍ക്കിനിടയില്‍ വീടുകളില്‍ വിതരണം ചെയ്ത സി.ഡി.കളിലെ പ്രഭാഷണങ്ങള്‍ തിരിച്ചുവരുമ്പോള്‍ പല വീടുകളില്‍ നിന്നും മുഴങ്ങിക്കേള്‍ക്കാറുണ്ടെന്നത്...
അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ അന്ത്യദിനത്തെ സംബന്ധിച്ച് അറിയിക്കുകയും തെളിവുകള്‍ സ്ഥാപിക്കുകയും അതിനെ നിഷേധിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു. മനുഷ്യരില്‍ ഭൂരിപക്ഷവും ദൈവവിശ്വാസികളാണ്. എന്നാല്‍ ഭൂരിപക്ഷമാളുകളും പരലോക നിഷേധികളാണ്. മരണാനന്തരജീവിതത്തിന്റെ തെളിവുകള്‍ വിവിധ രൂപങ്ങളിലൂടെ...
പ്രവാചകത്വത്തിന്റെ സുര്യന്‍ അറേബ്യയില്‍ നിന്ന് ഉദിക്കണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. അവിടെയായിരുന്നു ഏറ്റവും വലിയ ഇരുട്ട്. ഈ ഇരുട്ടിനെ നീക്കിക്കളയാനാവശ്യമായ പ്രകാശ കിരണങ്ങളും അവിടെത്തന്നെയായിരുന്നു പ്രസരിക്കേണ്ടിയിരുന്നത്. ഹിദായത്ത് കൊണ്ടും ആ രാജ്യം നിറയേണ്ടതുണ്ട്...
നേരം പുലരുന്നതേയുള്ളൂ. റോഡില്‍ പ്രഭാതസവാരിക്കാരുടെ തിരക്കുണ്ട്. പിന്നെ ഇടക്കിടെ കടന്നുപോകുന്ന വാഹനങ്ങളും. ഞങ്ങള്‍ രാത്രി ഉറക്കമൊഴിച്ചുള്ള ഡ്യൂട്ടി തീര്‍ന്ന ആശ്വാസത്തില്‍ വാഹനത്തില്‍ ഒാഫീസിലേക്ക് മടങ്ങുകയാണ്. പിന്നീട് വീട്ടിലെത്തി ഉറക്കക്കുടിശ്ശിക തീര്‍ത്തിട്ട് വേണം നോര്‍മല്‍ ആകാന്‍....
NLP (ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം) ഈ മൂന്നക്ഷരമുള്‍ക്കൊള്ളുന്ന ആശയത്തെകുറിച്ച് അറിയാത്തവരില്ലിന്ന്. പ്രമാണങ്ങള്‍ ഗ്രഹിച്ചവരുടെ വേദനയും അതില്ലാത്തവരുടെ ആവേശവുമായി മാനവന്റ മനോമുകുരങ്ങളിലൂടെ തത്തിക്കളിക്കുകയാണത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന....
പ്രക്ഷുബ്ധമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ആധുനികസമൂഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏത് രംഗമാണിന്ന് പ്രക്ഷുബ്ധമല്ലാത്തത്? രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍, സാമൂഹിക രംഗങ്ങളില്‍, വൈയക്തിക ബന്ധങ്ങളില്‍...എല്ലാ രംഗങ്ങളിലും അസ്വാരസ്യങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു...