മഴക്കാല ബാല്യം

അബൂഫായിദ

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

മഴയോമഴ മഴ പെയ്യുന്നു

പുഴയോപുഴ പുഴ നിറയുന്നു

ഇടിയോ ഇടി ഇടിയിടി നാദം

ചൊടിയോടെ കൂട്ടിനു മിന്നല്‍

കാറ്റോടി വരവായ് ഉടനെ

കൂറ്റോടെ വീശുകയായി

മൂവാണ്ടന്‍ മാവില്‍നിന്നും

ആവോളം മാങ്ങകള്‍ വീണു

പോക്കാച്ചി തവളകളുടനെ

പേക്രോം എന്നങ്ങനെ പാടി

മഴയല്‍പം നിന്നൊരു നേരം

ഇടിയും പോയ് കാറ്റും പോയി

മൂവാണ്ടന്‍ മാങ്ങ പെറുക്കാന്‍

ഓടുന്നു കുട്ടികളുടനെ

വീഴുന്നു തമ്മില്‍ തട്ടി

ബഹളങ്ങള്‍ കശപിശയായി

ഉയരുന്നു കളിചിരി നാദം

ബാല്യത്തിന്‍ കുതൂഹലഘോഷം

0
0
0
s2sdefault