സംരക്ഷകന്‍
ഉസ്മാന്‍ പാലക്കാഴി
2018 ഒക്ടോബര്‍ 20 1440 സഫര്‍ 09
അല്ലാഹുവാണെന്റെ സംരക്ഷകന്‍
അവനല്ലോ എല്ലാം പടച്ചുള്ളവന്‍
അവനോടു മാത്രമെന്‍ പ്രാര്‍ഥനകള്‍
അവനല്ലോ എല്ലാതും കാണുന്നവന്‍
അവനല്ലോ എല്ലാതും കേള്‍ക്കുന്നവന്‍
അവനല്ലോ എല്ലാതും അറിയുന്നവന്‍
അവനേകി നമ്മള്‍ക്കായ് ദീനിസ്‌ലാം
അന്തിമവേദവും നമ്മള്‍ക്കേകി
അന്തിമ ദൂതനെ വഴികാണിക്കാന്‍
അയച്ചതുമല്ലാന്റെ കാരുണ്യമാം
അഹദായ റബ്ബവന്‍ സ്വര്‍ഗം നല്‍കി
അനുഗ്രഹം നമ്മില്‍ ചൊരിയാനായി
അവനോടു മാത്രം നാം തേടിടേണം
അവനു വഴിപ്പെട്ടു ജീവിക്കേണം
മുത്ത് റസൂലിന്റെ ചര്യയെല്ലാം
മരണം വരെ പിന്തുടര്‍ന്നിടേണം
തൗഹീദില്‍ നമ്മള്‍ ഉറച്ചിടേണം
ശിര്‍ക്കിനെ പാടെ വെടിഞ്ഞിടേണം