മൂന്ന് കവിതകള്‍
അബൂറാഷിദ
2018 ഒക്ടോബര്‍ 27 1440 സഫര്‍ 16
ക്വുര്‍ആന്‍
ക്വുര്‍ആന്‍ റബ്ബിന്‍ വചനങ്ങള്‍
എന്തൊരു സുന്ദര വചനങ്ങള്‍
സത്യാസത്യ വിവേചനമായ്
റബ്ബവനേകിയതാം ക്വുര്‍ആന്‍
സത്യത്തിന്‍ വഴികാട്ടാനായ്
മര്‍ത്യര്‍ക്കേകിയതാം ക്വുര്‍ആന്‍
ഇഹപര വിജയം നേടാനായ്
ക്വുര്‍ആനിന്‍ വഴി നീങ്ങേണം
ക്വുര്‍ആന്‍ ഓതാന്‍ ശീലിക്കാം
അര്‍ഥത്തോടെ പഠിച്ചീടാം
കിളിക്കൂട്
കിളികള്‍ കൂടുകള്‍ കൂട്ടുന്ന
കാഴ്ചകള്‍ കണ്ടോ കുട്ടികളേ?
അനവധി ചുള്ളിക്കമ്പുകളും
നാരുകളും കണ്ടെത്തുന്നു
അതിനായെങ്ങും അലയുന്നു
ഉയര്‍ന്നുയര്‍ന്ന് പറക്കുന്നു
കൗതുകമേറും കൂടുകളാ
കുഞ്ഞിക്കിളിള്‍ നിര്‍മിക്കും.
മരത്തിലുള്ള കൂടുകളോ,
കാണാനെന്തൊരു രസമാണ്!
കൂടുണ്ടാക്കും വിദ്യയിത്
ആര് പഠിപ്പിച്ചറിയാമോ?
സ്രഷ്ടാവാകും അല്ലാഹു
നല്‍കിയ കഴിവാണറിയാമോ?
ഉമ്മ
ഉമ്മയെന്നുമ്മ പൊന്നുമ്മ
വീട്ടിലെ നായികയാണുമ്മ
ഉമ്മയെന്‍ വീടിന്‍ വെളിച്ചമാണ്
ഉമ്മയെന്‍ വീടിന്റെ ശബ്ദമാണ്
ഉമ്മ തന്‍ സ്‌നേഹം മധുരമാണ്
ഉമ്മ തണലേകും വൃക്ഷമാണ്
ഉമ്മ തലോടിയാല്‍ മാത്രം മതി
വേദനയേതും പടികടക്കും
ഉമ്മയില്ലെങ്കില്‍ എങ്ങനെയാം
വീടെന്നതോര്‍ക്കാന്‍ കഴിയുകില്ല
ഉമ്മയെന്നെ പരിപാലിക്കും പോല്‍
നാഥാ, നീ ഉമ്മാനെ കാത്തിടേണേ!