ക്വുര്‍ആന്‍
ഉസ്മാന്‍ പാലക്കാഴി
2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25
കരുണാമയനാം അല്ലാഹു
നമുക്ക് നല്‍കിയതാം ക്വുര്‍ആന്‍
ജീവിതമാര്‍ഗം കാട്ടാനായ്
കനിഞ്ഞു നല്‍കിയതാം ക്വുര്‍ആന്‍
ക്വുര്‍ആന്‍ നമ്മെ നയിക്കുന്നു
നന്മയിലേക്ക് വിളിക്കുന്നു
ഉത്തമമാര്‍ഗം കാട്ടുന്നു
സത്യവെളിച്ചം പകരുന്നു
മുത്ത് മുഹമ്മദ് നബിയുല്ലാ
ക്വുര്‍ആനിന്‍ വഴി ജീവിച്ചു
ആ വഴി തുടരാന്‍ നമ്മോട്
ഏകന്‍ റബ്ബും കല്‍പിച്ചു
എങ്കില്‍ നാളെ സ്വര്‍ഗത്തില്‍
എത്താന്‍ കഴിയും നമ്മള്‍ക്ക്
അതിനെ തള്ളിക്കളയുന്നോര്‍
നരകത്തീയില്‍ എത്തീടും
പതിവായ് നമ്മള്‍ ഓതേണം
ക്വുര്‍ആന്‍, മടി കാണിക്കല്ലേ
ഭക്തിപുരസ്സരമോതേണം
ശുദ്ധിവരുത്തിയിരിക്കേണം
ക്വുര്‍ആന്‍ എന്ത് പറയുന്നു
എന്നും നമ്മള്‍ അറിയേണം
അതിനായ് നമ്മള്‍ തുനിയേണം
അര്‍ഥം നമ്മള്‍ പഠിക്കേണം.