ലിബറലിസം: ധാർമികതയുടെ ശവപ്പറമ്പ്

റോഷൻ പുനലൂർ

2025 മാർച്ച് 29, 1446 റമദാൻ 28

ലിബറലിസം സമൂഹത്തിൽ ഒരു മതമായി വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം നിലകൊള്ളുന്നത്. അധാർമികമായ ആനന്ദത്തെ അടിസ്ഥാനമാക്കിയാണ് ലിബറലുകൾ അവരുടെ വാദഗതികൾ രൂപപ്പെടുത്തുന്നത്. അധാർമികതയും നിർലജ്ജമായതും മനോരോഗവുമായ ‘പോണോഗ്രാഫി ഇൻഡസ്ട്രീസ്’ നിയമാനുസൃതമാണെന്നാണ് ലിബറലുകൾ വാദിക്കുന്നത്. ഇത്തരം വൃത്തികെട്ട വ്യവസായങ്ങളിൽ ഭൂരിഭാഗവും ‘പടിഞ്ഞാറൻ, യൂറോപ്യൻ, സ്‌കാൻഡിനേവിയൻ ലിബറൽ രാജ്യങ്ങളുടെ’ മടിത്തട്ടിൽ വിശ്രമം കൊള്ളുന്നതായി റിപ്പോർട്ടുകൾ കാണാൻ കഴിയും.

‘വ്യക്തിവാദം,’ ‘ഫെമിനിസം,’ ‘LGBTQIA+,’ ‘ലിംഗഭേദം’ തുടങ്ങിയ ലിബറൽ ആശയങ്ങളുടെ വക്താക്കളും, അത് പ്രചരിപ്പിക്കുന്ന പുസ്തകങ്ങളുടെ രചയിതാക്കളും അക്രമികളാണ്. സ്ത്രീ പോണോഗ്രാഫി വ്യവസായം, ശരീരം മുഴുവൻ വെളിവാക്കുന്ന വസ്ത്രങ്ങൾ ധരിക്കുക എന്ന ആശയം; ജിം, നീന്തൽക്കുളം, സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ തുടങ്ങിയവയിലെ ടോയ്‌ലെറ്റുകൾ, മറ്റു പൊതു ഇടങ്ങൾ തുടങ്ങിയവയിലെല്ലാം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ പ്രവേശനം എന്നിവയെല്ലാം പാശ്ചാത്യലോകമെമ്പാടും ലിബറലിസം എന്ന യുക്തിരഹിതമായ ആശയം നയിക്കുന്നവർ ലക്ഷ്യമിടുന്ന ‘സ്ത്രീ ഒബ്ജക്റ്റിഫിക്കേഷൻ’ എന്നതിന്റെ ഭാഗമാണെന്ന് സംശയലേശമന്യേ നമുക്ക് പറയാം.

“ലൈംഗിക ആക്രമണത്തിന് ഇരയായവരെ ആളുകൾ എങ്ങനെ കാണുന്നു എന്നതിൽ ഒബ്ജക്റ്റിഫിക്കേഷന് പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളുണ്ടെന്ന് ഞങ്ങൾ നിഗമനം ചെയ്യുന്നു. ലൈംഗിക ഒബ്ജക്റ്റിഫിക്കേഷൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞങ്ങളുടെ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു’’ എന്ന് സേജ് ജേണൽ ഉദ്ധരിക്കുന്നു.

ഒബ്ജക്റ്റിഫിക്കേഷൻ സിദ്ധാന്തത്തിന്റെ (1997) വക്താക്കളായ ഫ്രെഡ്രിക്‌സണും റോബർട്ട്‌സും പറയുന്നതനുസരിച്ച്, ‘ഒരു സ്ത്രീയുടെ ശരീരം, ശരീരഭാഗങ്ങൾ, അല്ലെങ്കിൽ ലൈംഗിക പ്രവർത്തനങ്ങൾ എന്നിവ അവളുടെ മുഴുവൻ സത്തയിൽനിന്നും വേർപെടുത്തി; നോക്കാനോ മോഹിക്കാനോ സ്പർശിക്കാനോ ഉള്ള വസ്തുക്കളായി കണക്കാക്കുമ്പോഴാണ് ലൈംഗിക വസ്തുനിഷ്ഠീകരണം സംഭവിക്കുന്നത്.’

പുരുഷന്മാർ എപ്പോഴും സ്ത്രീകളെ വസ്തുനിഷ്ഠമായി കാണുന്നു എന്ന ഫെമിനിസ്റ്റുകളുടെ വാദം പൂർണമായും ശരിയല്ല. ഒരു പരിധിവരെ, ലിബറലിസത്തിന്റെ അമിതമായ ലോബിയിംഗ് തന്ത്രങ്ങളിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന സ്വയം ആനന്ദത്തിൽനിന്നും സ്വയം സന്തോഷത്തിൽനിന്നും വരുന്ന അവരുടെ നാർസിസിസ്റ്റിക് ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനായി സ്വയം വസ്തുനിഷ്ഠമാക്കുന്ന പ്രവൃത്തിക്ക് സ്ത്രീകൾ ഉത്തരവാദികളാണ്.

ഫ്രഞ്ച് മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബ് പൂർണമായും നിരോധിച്ചുകൊണ്ടുള്ള നിർദേശം നൽകിക്കൊണ്ട്, ഇന്ത്യയും അമേരിക്കയും പിന്തുടരുന്ന മതേതരത്വത്തിന് വ്യത്യസ്തമായ ഒരു രൂപത്തെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശക്തമായി പിന്തുണക്കുന്നു. മാക്രോണിന്റെ പിന്തുണയുള്ള മതേതരത്വത്തിന്റെ ഒരു രൂപമായ ‘ലെയ്‌സൈറ്റ്’ ആണ് ഫ്രഞ്ച് മതേതരത്വത്തിന്റെ ഒരു രൂപം. പൊതുമണ്ഡലത്തിൽനിന്ന് മതമൂല്യങ്ങളെ പൂർണമായും നീക്കം ചെയ്ത്, ഫ്രഞ്ച് വിപ്ലവത്തിന്റെ (1789-1799) മാന്ത്രിക പദങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ സ്വന്തം മതേതര മൂല്യങ്ങൾ ഉപയോഗിച്ച് അവയെ മാറ്റിസ്ഥാപിക്കുന്നതിൽ അവർ ഉറച്ചു വിശ്വസിക്കുന്നു.

അതേസമയം, മുസ്‌ലിം സ്ത്രീകളുടെ ഹിജാബ് നിരോധിക്കുന്ന ഒരു തിസീസിന്റെ പ്രത്യേക അടിസ്ഥാനത്തിലാണ് ലിബറലിസത്തിന്റെ പരസ്പരവിരുദ്ധമായ കാപട്യം ഉയർന്നുവരുന്നത്. ലിബറലിസത്തിന്റെ പരസ്പരവിരുദ്ധമായ കാപട്യം എങ്ങനെയെന്നതിന്റെ ഉത്തരമാണ് ‘ഫ്രാൻസ് വളരെ പ്രശസ്തമായ ഒരു ലിബറൽ രാജ്യമാണ്’ എന്നുള്ള പ്രസ്താവന. അത് വ്യക്തിവാദം, പ്രയോജനവാദം, സംസാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം എന്നിവയിൽ വിശ്വസിക്കുന്നു.

മത സ്വാതന്ത്ര്യത്തിന്റെയും പൗര സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ് ഹിജാബ് ധരിക്കൽ, അല്ലെങ്കിൽ മറ്റ് മതപരമോ മതപരമല്ലാത്തതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത്. അതായത് ഒരു സർക്കാരിന് പൗരത്വമുള്ളവനെയോ ഇല്ലാത്തവനെയോ എന്ത് ധരിക്കണമെന്നും എന്ത് ധരിക്കരുതെന്നും നിർബന്ധിക്കാൻ കഴിയില്ല. ഒരു ലിബറൽ രാഷ്ട്രമായ ഫ്രാൻസ് മതസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വിലങ്ങു നിന്നുകൂടാ. എന്നാൽ മാക്രോണിന്റെ ‘ലെയ്സൈറ്റ് സെക്യുലറിസം’ ഫ്രാൻസിൽ സമത്വം, പൗരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള അവകാശത്തെ ഉന്മൂലനം ചെയ്യുന്നു എന്നതാണ് വസ്തുത.

പുരാതന ഗ്രീക്ക് ജനത അഥീന, സിയൂസ്, ഹെർക്കുലീസ് തുടങ്ങിയ വ്യത്യസ്ത വ്യാജദൈവങ്ങളെ യുക്തിബോധം, യുക്തി ന്യായീകരണം, ന്യായവാദം എന്നിവയെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ചെയ്യാതെ അന്ധമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. പുരാതന പാശ്ചാത്യർ ഈ ‘ദൈവങ്ങളിൽ’ അവയുടെ യുക്തിയെയും നിലനിൽപ്പിന്റെ യുക്തിയെയും ചോദ്യം ചെയ്യാതെ വിശ്വസിച്ചു, അതുപോലെ ആധുനിക പാശ്ചാത്യർ ലിബറലിസത്തിന്റെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യാതെ അതിൽ വിശ്വസിക്കുന്നു. പുരാതന ഗ്രീക്കുകാരും ആധുനിക പാശ്ചാത്യരും തമ്മിൽ വ്യത്യാസമില്ല എന്നർഥം. ഇരുകൂട്ടരും ‘അന്ധവിശ്വാസം,’ ‘യുക്തിരാഹിത്യം’ എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ട്,

ജോൺ ലോക്ക് തന്റെ ‘ടു ട്രീറ്റീസസ് ഓഫ് ഗവൺമെന്റ്’ എന്ന പുസ്തകത്തിൽ രണ്ട് തത്ത്വങ്ങൾ എടുത്തു പറയുന്നുണ്ട്.

ഒന്ന്) ദൈവശാസ്ത്ര തത്ത്വം: എല്ലാ മനുഷ്യർക്കും ദൈവം സ്വാതന്ത്ര്യവും സമത്വവും നൽകിയിട്ടുണ്ടെന്ന ആശയത്തെ ഇത് സൂചിപ്പിക്കുന്നു.

രണ്ട്) സുഖലോലുപതാ തത്ത്വം: ആത്യന്തിക ധാർമികത ‘വേദനയും ആനന്ദവുമാണ്’ എന്ന ആശയമാണ് ഇതിനുള്ളത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മനുഷ്യർക്ക് ഏറ്റവും സുഖകരവും അഭികാമ്യവുമായി തോന്നുന്ന കാര്യമാണ് അവർക്ക് ആത്യന്തികമായി നല്ലത്.

പ്രശസ്ത തത്ത്വചിന്തകനായ ജെറമി ബെന്താമിന്റെ ‘നിങ്ങൾക്ക് രണ്ടു ദൈവങ്ങളുണ്ട്; ആനന്ദത്തിന്റെ ദൈവവും വേദനയുടെ ദൈവവും’ എന്ന വാക്കുകൾ ജോൺ ലോക്ക് തന്റെ പുസ്തകത്തിൽ ഉദ്ധരിക്കുന്നത് കാണാം.

ലിബറലുകളുടെ ഓരോ വാക്കും പ്രവൃത്തിയും അവരുടെ ‘സ്വയം തൃപ്തിപ്പെടുത്തുന്ന ആഗ്രഹത്തെയും സ്വയം തിരഞ്ഞെടുക്കുന്ന ആനന്ദത്തെയും’ അടിസ്ഥാനമാക്കിയുള്ളതാണ്, അത് മാനസിക ദാരിദ്ര്യത്തിനും അനാരോഗ്യകരമായ യുക്തിബോധത്തിനും മാത്രമെ കാരണമാകൂ. അതുകൊണ്ടുതന്നെ ഇസ്‌ലാം ഇത്തരം തലതിരിഞ്ഞ ആശയങ്ങൾക്കെതിരാണ്.

അല്ലാഹു പറയുന്നു: “എന്നാൽ തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിനു മേൽ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേർവഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?’’ (45:23).

ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ത്വബ്‌രി പറയുന്നു: “വ്യാഖ്യാന പണ്ഡിതന്മാർ ഈ വാക്യത്തിന്റെ വിശദീകരണത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവരാണ്. ഒരുകൂട്ടം പണ്ഡിതന്മാർ പറയുന്നു: ‘തന്റെ ഇഷ്ടത്തെ ദൈവമായി സ്വീകരിക്കുന്നവനെ നീ കണ്ടിട്ടുണ്ടോ?’ മറ്റു ചിലർ പറയുന്നത് ‘സ്വന്തം ഇഷ്ടങ്ങളെ മാത്രം ആരാധിക്കാതെ, സ്വന്തം ആഗ്രഹങ്ങളെ അടിസ്ഥാനമാക്കി മതം ഉണ്ടാക്കുന്നവരെ നീ കണ്ടിട്ടുണ്ടോ’ എന്നാണ്. കാരണം അവർ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല, അവൻ നിഷിദ്ധമാക്കിയത് നിഷിദ്ധമാക്കുന്നില്ല, അവൻ അനുവദിച്ചത് അനുവദിക്കുന്നില്ല; മറിച്ച്, അവരുടെ മനസ്സുകൾ എന്തിലേക്ക് ചായുന്നുവോ അതാണ് അവരുടെ മതം.’’

അബ്ദുല്ലാഹ് ഇബ്‌നു അബ്ബാസ്(റ) ‘സ്വന്തം ഇഷ്ടങ്ങളെ ദൈവമായി സ്വീകരിക്കുന്നവനെ നീ കണ്ടിട്ടുണ്ടോ?’ എന്ന വാക്യത്തെക്കുറിച്ച് പറഞ്ഞു: “ആ അവിശ്വാസി അല്ലാഹുവിൽനിന്നുള്ള മാർഗ

നിർദേശവും തെളിവുമില്ലാതെ തന്റെ മതം സ്ഥാപിച്ചിരിക്കുന്നു.’’ ചുരുക്കിപ്പറഞ്ഞാൽ, മിക്ക ലിബറൽ ആശയങ്ങളും ഇസ്‌ലാമിക തത്ത്വങ്ങൾക്കും മൂല്യങ്ങൾക്കും അടിസ്ഥാനപരമായി വിരുദ്ധമാണ്.