ഇസ്‌റാഈൽ രാഷ്ട്രം: പേരിന്റെ മറവിലുള്ള വഞ്ചന
അൻവർ അബൂബക്കർ
2025 ജൂലൈ 12, 1447 മുഹറം 16

മുസ്‌ലിംകൾക്കും ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ആധികാരികമായി പ്രാധാന്യമുള്ള ചരിത്രഭൂമിയാണ് ഫലസ്തീൻ. വിശ്വാസത്തിന്റെ വേരുകളും ആത്മീയമൂല്യങ്ങളുമെല്ലാം ഈ മണ്ണിൽ ആഴമായി പതിഞ്ഞിരിക്കുന്നു. യഹൂദ മതചരിത്രത്തിൽ, ക്രിസ്തുമതത്തിൽ, ഇസ്‌ലാമിക വിശ്വാസങ്ങളിൽ ഈ മണ്ണിന് കേന്ദ്രസ്ഥാനമുണ്ട്. വേദഗ്രന്ഥങ്ങളുടെ പ്രതിഫലനത്തിലൂടെ അനന്തമായ തെളിവുകളായി അത് നിലകൊള്ളുന്നു. ഇന്ന് ആ മണ്ണ് മതപരമായും രാഷ്ട്രീയപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം സങ്കീർണമായ സംഘർഷങ്ങൾ നിലനിൽക്കുന്ന ഭൂപടമാണ്. ദേശീയത, ഭൂപ്രതിഷേധം, വംശീയാധികാരം എന്നിങ്ങനെയുള്ള പരിപ്രേക്ഷ്യത്തിലൂടെ പലരും ഈ പ്രശ്‌നത്തെ വ്യാഖ്യാനിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലങ്ങൾക്കിടയിലും ഫലസ്തീൻ എന്ന പേരിന് ഒരു അന്തസ്സുള്ള തനിമ ഇന്നും നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ജൂതൻമാർ അവരുടെ സ്വന്തം ദേശീയ ഭരണകൂടമായി ജൂതരാജ്യം സ്ഥാപിക്കാനുള്ള ശ്രമം ആധുനിക കാലഘട്ടത്തിൽ പ്രയോഗത്തിൽ കൊണ്ടുവന്നത് മതപരമായ ഒരു ചരിത്രവായനയിലൂടെയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് അബ്രഹാമിനും അവിടുത്തെ സന്തതികൾക്കും ദൈവം വാഗ്ദാനം നൽകിയതായി വിശ്വസിക്കപ്പെടുന്ന വാഗ്ദത്തഭൂമിയോടാണ് ഈ രാഷ്ട്രീയമോഹത്തെ അവർ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഈ ദീർഘകാലത്തെ സ്വപ്നമായ ആത്മീയരാഷ്ട്രം ഇസ്രായേൽ എന്ന പേരിൽ അവർ യാഥാർഥ്യമാക്കാ നാണ് ശ്രമിച്ചത്. എന്നാൽ, നൂറുകണക്കിന് വർഷങ്ങളായി ആ ഭൂമിയിൽ ഒറ്റപ്പെട്ട ഒരു പ്രദേശത്തുപോലും ജൂതന്മാർക്ക് തങ്ങളുടെ സ്വയംഭരണാധികാരം ഉറപ്പിക്കാനാവാതെ പോയത് എന്തുകൊണ്ടാണ് എന്നതാണ്പ്രസക്തമായ ചോദ്യം. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ പിശകുണ്ടായിരുന്നുവെന്ന് നമ്മൾ വിശ്വസിക്കണമോ, ഈ പരാജയത്തിന് പിന്നിൽ ജൂതജനതയുടെ ചെയ്തികൾക്കൊരു ആത്മപരിശോധന ആവശ്യമായ സാഹചര്യങ്ങളുണ്ടായിരുന്നോ? അവരുടെ താൽപര്യങ്ങളും വ്യാമോഹങ്ങളും സംരക്ഷിക്കാൻ അന്യായമായി കൂട്ടിച്ചേർത്ത ചരിത്രവ്യാഖ്യാനങ്ങളി ലൂടെ ആ വാഗ്ദാനം അവരുടെ കൈവശം കൊണ്ടുവരാനുള്ള ശ്രമമായിരുന്നോ എന്നതൊക്കെ ഗൗരവമായ ചോദ്യങ്ങളായി മുന്നിൽ നിർത്തേണ്ടതുണ്ട്.
19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ലോകമാകെയുള്ള ജൂതന്മാരുടെ ഇടയിൽ സയണിസം എന്ന പ്രസ്ഥാനത്തിന് ശക്തമായ ജനപിന്തുണ ലഭിച്ചുവെന്നത് സുപരിചിതമായ ചരിത്രസത്യമാണ്. ജൂതന്മാരുടെ സ്വപ്നഭൂമിയായ ഫലസ്തീനിൽ ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കണമെന്ന ആഗ്രഹമാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമായി നിലകൊണ്ടത്. യൂറോപ്പിൽ ജൂതന്മാരോടുണ്ടായിരുന്ന വംശീയവിരുദ്ധതയും അതിന്റെ ഭീഷണിയും, അവർക്ക് സുരക്ഷിതമായ ഒരു അഭയകേന്ദ്രം വേണമെന്ന ആവശ്യം ഉണർത്താൻ കാരണമായി. ഈ സാഹചര്യങ്ങളിലാണ് സയണിസം, ജൂതരാഷ്ട്ര നിർമിതിയെ ലക്ഷ്യമാക്കി ആസൂത്രിതമായ മുന്നേറ്റം ആരംഭിച്ചത്. ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി, ഒന്നാം ലോകമഹായുദ്ധകാലത്താണ് (1917ൽ) ബ്രിട്ടീഷ് സർക്കാറിന്റെ കുപ്രസിദ്ധമായ Balfour Declaration അറബ് ലോകത്തോട് വിശ്വാസവഞ്ചന നടത്തുന്നത്. ഫലസ്തീനിൽ ജൂതന്മാർക്ക് ഒരു "National Home’ സ്ഥാപിക്കണമെന്ന പ്രഖ്യാപനം ഇതിലൂടെ നടന്നു. പിന്നീട്, യുദ്ധാനന്തര ലോകക്രമത്തിൽ, ലീഗ് ഓഫ് നേഷൻസ് ബ്രിട്ടനു ഫലസ്തീനിന്റെ മേൽ അധികാരം നൽകുകയുണ്ടായി. ഇതിലൂടെയാണ് പല ഘട്ടങ്ങളിലായി ജൂതന്മാരുടെ പലസ്തീനിലേക്കുളള സംഘടിതമായ കുടിയേറ്റം വിപുലമായി നടപ്പിലാകുന്നത്. പിന്നീട്, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ ലക്ഷക്കണക്കിന് ജൂതന്മാരെ വധിച്ച ഹോളോകോസ്റ്റിന്റെ ഭീകരത, ആഗോളതലത്തിൽ വലിയൊരു സഹതാപ വികാരത്തിനും രാഷ്ട്രീയ പിന്തുണക്കും വഴിയൊരുക്കി. ജൂതന്മാരെക്കുറിച്ചുള്ള ഈ സഹതാപം, അവരുടെ സ്വപ്നമായ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമ്മതത്തിന് അനുകൂലമായി പ്രവർത്തിച്ചു. ഈ പശ്ചാത്തലത്തിലാണ്, 1947ൽ ഐക്യരാഷ്ട്രസഭ ഫലസ്തീൻ വിഭജിച്ചുകൊണ്ടുള്ള ഒരു പദ്ധതി മുന്നോട്ടുവെച്ചത്. അറബ് രാജ്യങ്ങളുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ചുകൊണ്ടുതന്നെ, 1948 മെയ് 14ന് ഇസ്രായേൽ എന്ന പേരിൽ ഒരു പുതിയ ജൂതരാഷ്ട്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. മഹാനായ യഅ്ക്വൂബ് നബി(അ)യുടെ പാരമ്പര്യവാദത്തെ ആധികാരികമാക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. എന്നാൽ, ‘ഇസ്രായേൽ’ എന്ന പേരിന്റെ പുറകിലുമുണ്ടായിരുന്ന വലിയൊരു വഞ്ചന; ഒരു ജനതയുടെ നാടും സ്വത്വവുമെല്ലാം നിഷേധിച്ചുകൊണ്ടുണ്ടായ അതിരൂക്ഷമായ നീക്കമാണതെന്ന് ചരിത്രം നമ്മോട് പ്രതികരിക്കുന്നത്.
ജൂഡേയ, സിയോൻ, എബ്രാ തുടങ്ങിയ മറ്റു പേരുകൾ പുതിയ ജൂതരാഷ്ട്രത്തിനായി ആലോചിച്ചിരുന്നെങ്കിലും, ഒടുവിൽ ‘ഇസ്രായേൽ’ എന്ന പേരാണ് ഡേവിഡ് ബെൻ ഗുറിയോൺ നയിച്ച നേതൃസംഘം ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത്. ഈ പേര് തെരഞ്ഞെടുക്കപ്പെടുമ്പോൾ തന്നെ, ഫലസ്തീനികളെയും അവരുടെ നാടിനെയും പൂർണമായി അവഗണിച്ച്, അവരുടെ ചരിത്രബോധത്തെ ഇല്ലാതാക്കാനുമുള്ള ഒരു കൃത്രിമ ചരിത്രപുനരാഖ്യാനം ഉണ്ടായിരുന്നതായി നിരീക്ഷകരും ചരിത്രകാരന്മാരും പറയുന്നുണ്ട്. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, ഈ രാഷ്ട്രം നിലവിൽ വന്നത് അനേകം ഫലസ്തീനികളെ കുടിയൊഴിപ്പിച്ചുകൊണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് വർഷങ്ങളായി ഈ പ്രദേശത്ത് സംഘർഷങ്ങളും തർക്കങ്ങളും നിലനിൽക്കുന്നത്. ഈ സാഹചര്യങ്ങളിലാണ് നമ്മിൽ പലരും ജൂതന്മാരെയും അവരുടെ രാഷ്ട്രത്തിന്റെ പേരിനെയും എതിരാളികളായി കാണുകയും ‘ഇസ്രായേൽ’ എന്ന പേരിനെ അപകീർത്തിപ്പെടുത്തുന്ന ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നത്. ഇതൊരു മുസ്‌ലിമിന് മനഃസംഘർഷം ഉണ്ടാക്കുന്ന വിഷയം തന്നെയാണ്. കാരണം, ഇസ്രായേൽ എന്നത് മഹാനായ യഅ്കൂബ് നബി(അ)യുടെ അപരനാമമാണ്; ഒരിക്കലും അപമാനിക്കപ്പെടരുതാത്ത ഒരു പേര്.
പരിശുദ്ധ ക്വുർആനിലെ മൂന്നാം അധ്യായമായ സൂറത്തു ആലു ഇംറാനിലെ 92ാമത്തെ ആയത്തിൽ, അല്ലാഹു യഅ്ക്വൂബ് നബി(അ)യെ പരാമർശിക്കുന്നത് ‘ഇസ്‌റാഈൽ’ എന്ന പേരിലൂടെയാണ്.
“എല്ലാ ഭക്ഷണവും ഇസ്റാഈൽ സന്തതികൾക്ക് അനുവദനീയമായിരുന്നു; തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്റാഈൽ അദ്ദേഹത്തിന്റെ സ്വന്തം പേരിൽ നിഷിദ്ധമാക്കിയത് ഒഴികെ.’’
‘തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി യഅ്ക്വൂബ് അദ്ദേഹത്തിന്റെ സ്വന്തം പേരിൽ നിഷിദ്ധമാക്കിയത് ഒഴികെ’ എന്ന് പറയാതെ, ‘ഇസ്‌റാഈൽ അദ്ദേഹത്തിന്റെ സ്വന്തം പേരിൽ നിഷിദ്ധമാക്കിയത് ഒഴികെ’ എന്നാണ് അല്ലാഹു പറഞ്ഞിട്ടുളളത്. അതിനാൽ തന്നെ, അല്ലാഹു എടുത്തു പറഞ്ഞ ഒരു പ്രവാചകന്റെ പേരിനെ മുസ്‌ലിംകൾ എക്കാലവും ആദരവോടെ സമീപിക്കേണ്ടതാണെ ന്നത്, ജൂതൻമാർക്ക് പോലും നന്നായി അറിയാവുന്ന കാര്യമാകുന്നു. ‘ഇസ്രായേൽ’ എന്ന പേര് അവരുടെ രാജ്യത്തിന് നൽകിയതിൽ ഒളിഞ്ഞിരിക്കുന്നത് ഗൂഢതന്ത്രവും ആഴത്തിലുള്ള മതവഞ്ചനയും ചരിത്ര വ്യാഖ്യാനത്തിലെ വഴിതെറ്റിപ്പിക്കലുമാണെന്നത് പ്രാധാന്യമേറിയ ഒരു അന്വേഷണ വിഷയമാണ്. കാരണം, ജൂതർ ദ്വയാർഥമുള്ള വാക്കുകളും ഇരട്ടമുഖത്തോടുകൂടിയ സമീപനങ്ങളും ഉപയോഗിക്കുന്നതിൽ പാരമ്പര്യമുളളവരാണെന്ന് ചരിത്രം തന്നെ തെളിയിക്കുന്നുണ്ട്.
മുഹമ്മദ് നബി(സ്വ)യുടെ അനുയായികൾ പ്രവാചകനോട് എന്തെങ്കിലും ചോദിക്കുമ്പോൾ, ‘ഞങ്ങൾക്ക് ഒന്നുകൂടി മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിൽ ഞങ്ങളെ ഒന്ന് ഗൗനിക്കണം’ എന്ന അർഥത്തിൽ ‘റാഇനാ’ എന്ന് പറഞ്ഞിരുന്നു. ഇതേ വാക്ക് ഒരു ചീത്ത പറയുന്ന വാക്കായികൊണ്ടും വിഡ്ഢി എന്ന അർഥത്തിലും അറബികൾക്കിടയിൽ ഉപയോഗിക്കാറുണ്ട്. മുഹമ്മദ് നബി(സ്വ) വല്ലതും പറയുമ്പോൾ, സന്ദർഭത്തിനനുസരിച്ച് ആദരവും മര്യാദയും പ്രകടിപ്പിക്കുന്നതുപോലെ തോന്നുന്ന രീതിയിൽ ജൂതൻമാർ നബി(സ്വ)യോട് ഈ വാക്ക് പറയാറുണ്ട്. അവരുടെ ഹൃദയത്തിനുള്ളിലുണ്ടായിരുന്ന യഥാർഥ ഉദ്ദേശ്യം നബി(സ്വ)യെ വിഡ്ഢിയെന്നു വിളിച്ചുകൊണ്ട് പരിഹസിക്കലായിരുന്നു. ആ വികാരം കൃത്യമായി തിരിച്ചറിയുന്ന അല്ലാഹു ക്വുർആനിലൂടെ പ്രവാചകന്റെ അനുചരൻമാരോട് കൽപിച്ചു:
“അല്ലയോ സത്യവിശ്വാസികളേ, നിങ്ങൾ ‘റാഇനാ’ എന്ന് പറയരുത്. നിങ്ങൾ ഉൻദ്വുർനാ (ഞങ്ങളെ നോക്കണേ) എന്നു പറഞ്ഞുകൊള്ളുക.’’
ജൂതന്മാരുടെ ഇരട്ടമുഖത്വം അവരുടെ പ്രവർത്തനങ്ങളിലും ചിന്തകളിലും ബന്ധങ്ങളിലുമെല്ലാം ഏത് കാലഘട്ടങ്ങളിലായാലും മാറ്റങ്ങളില്ലാതെ പ്രതിഫലിക്കുന്ന ഒരു ദുഃസ്വഭാവമാണ്. അതുകൊണ്ടാണ് ഇസ്‌റാഈൽ എന്നത് മഹാനായ യഅ്ക്വൂബ് നബി(അ)യുടെ പേരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ജൂതന്മാർ അതിനെ തങ്ങളുടെ രാഷ്ട്രീയ ആശയങ്ങളുടെ മറയായി ഉപയോഗിക്കുന്നത്. എന്നാൽ ഇസ്‌റാഈൽ രാഷ്ട്രത്തിനെതിരിൽ ഒരു മുസ്‌ലിം പ്രാർഥിക്കുമ്പോൾ, തീർച്ചയായും അവരാരും അല്ലാഹു പേരെടുത്തു പറഞ്ഞ ആ മഹാപ്രവാചകനെ കുറിച്ച് മോശമായി ചിന്തിക്കുക പോലുമില്ല. ദൈവത്തെ ധിക്കരിച്ചും ദൈവത്തിന്റെ പ്രവാചകൻമാരെ കൊലപ്പെടുത്തിയും പാരമ്പര്യമുളള, ദൈവത്തോട് അനുസരണക്കേട് മാത്രം കാണിച്ചു ശീലമുളള ജൂതൻമാർ ഉണ്ടാക്കിവെച്ച കെണികളെ തിരിച്ചറിഞ്ഞ് വിശ്വാസികൾ ജാഗ്രതയോടെയായിരിക്കേണ്ടതുണ്ടെന്ന് മാത്രം.
