ജൂതന്മാര്‍: ക്വുര്‍ആന്‍ നല്‍കുന്ന ചരിത്രപാഠങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2021 ജൂൺ 05 1442 ശവ്വാല്‍ 24

(ഭാഗം: 03)

അവുടെമേല്‍ ശാപം  വര്‍ഷിക്കുകയുണ്ടായി

ഈ പറയപ്പെട്ടതും അല്ലാത്തതുമായ അതിക്രമങ്ങള്‍കൊണ്ടും നന്ദികേടുകള്‍ കൊണ്ടും അല്ലാഹുവും അവന്റെ പ്രവാചകരും അവരെ ശപിച്ചതായി അല്ലാഹു പറയുന്നു: ''ഇസ്‌റാഈ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്'' (ക്വുര്‍ആന്‍ 5:78).

പ്രവാചകന്മാരുടെ ക്വ്ബറുകളെ ആരാധനാലയങ്ങളാക്കിയതിനാലും അവര്‍ ശപിക്കപ്പെട്ടവരായി: അബൂഹുറയ്‌റ(റ) നിവേദനം; അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ''യഹൂദികളെ അല്ലാഹു നശിപ്പിക്കട്ടെ, അവരുടെ നബിമാരുടെ ക്വബ്‌റിടങ്ങളെ അവര്‍ ആരാധനാലയങ്ങളാക്കിയിരിക്കുന്നു'' (ബുഖാരി).

രൂപം മാറ്റി ശിക്ഷിക്കപ്പെട്ടവര്‍

അതുപോലെ നിന്ദ്യമായ ശിക്ഷ അവരെ പിടികൂടുകയും ചെയ്തു. അല്ലാഹു പറയുന്നു: ''എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില്‍പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍നിന്ന് ഏറെ പിഴച്ച് പോയവരും'' (ക്വുര്‍ആന്‍ 5:60).

''നിങ്ങളില്‍നിന്ന് സബ്ത്ത് (ശബ്ബത്ത്) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക'' (ക്വുര്‍ആന്‍ 2:65).

ഉറ്റ മിത്രങ്ങളാക്കരുത്

''സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 5:51).

ജൂതന്മാര്‍ ആഗ്രഹിക്കുന്നത്

ജൂതന്മാരുടെ ആഗ്രഹമെന്താണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ''യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല'' (2:120).

കടുത്ത ശത്രുത

സത്യവിശ്വാസികളോട് ഏറ്റവും ശത്രുത വെച്ചുപുലര്‍ത്തുന്നവരും ഈ ജനതയാണെന്നത് ക്വുര്‍ആനിന്റെ സാക്ഷ്യമാണ്: ''ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണ് അതിന് കാരണം'' (2:82).

ഭീരുക്കള്‍

ഭൂമിയിലെ ഏറ്റവും വലിയ ഭീരുക്കളും ഇവര്‍ തന്നെ. അല്ലാഹു പറയുന്നു: ''കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്'' (ക്വുര്‍ആന്‍ 59:14).

ജീവിതത്തോട് അത്യാര്‍ത്തിയുള്ളവര്‍

ഐഹിക ജീവിതമാണവര്‍ ആഗ്രഹിക്കുന്നത്, പരലോകത്തെയല്ലായെന്നതും അവരെപ്പറ്റിയുള്ള ക്വുര്‍ആനിന്റെ സാക്ഷ്യമാണ്. അല്ലാഹു പറയുന്നു:

''നീ അവരോട് (യഹൂദരോട്) പറയുക: മറ്റാര്‍ക്കും നല്‍കാതെ നിങ്ങള്‍ക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ് പരലോകവിജയമെങ്കില്‍ നിങ്ങള്‍ മരിക്കുവാന്‍ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കില്‍ (അതാണല്ലോ വേണ്ടത്). എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് (ദുഷ്‌കൃത്യങ്ങള്‍ ) കാരണമായി അവരൊരിക്കലും മരണത്തെ കൊതിക്കുകയില്ല. അതിക്രമകാരികളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹു. തീര്‍ച്ചയായും ജനങ്ങളില്‍വെച്ച് ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില്‍നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (2:94-96).

അവസാന നാളിന്റെ അടയാളം

അവസാന നാളില്‍ യഥാര്‍ഥ വിശ്വാസികള്‍ക്കാണ് വിജയവും രക്ഷയും ഇരുലോകത്തും ലഭിക്കുക. താഴെ വരുന്ന ഹദീഥ് അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

അബൂഉമാമഃ(റ) നിവേദനം; അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ''അവരുടെ ഇമാം അവരുമായി സ്വുബ്ഹി നമസ്‌കരിക്കാനായി നില്‍ക്കുന്ന വേളയില്‍ അവരുടെമേല്‍ ഈസബ്‌നു മറ്‌യംൗ  ഇറങ്ങുന്നതാണ്. ആ സമയം അവരുടെ ഇമാം പിന്തിരിഞ്ഞ് പെട്ടെന്ന് നടന്നുവന്ന് ഈസാൗയെ (ഇമാമായി) നിറുത്താനായി വരും. അപ്പോള്‍ ഈസാ അദ്ദേഹത്തിന്റെ ചുമലില്‍ തന്റെ കൈ വെച്ചുകൊണ്ട് അദ്ദേഹത്തോട് പറയും: 'നിങ്ങള്‍ തന്നെ (ഇമാമായി) നില്‍ക്കുകയും നമസ്‌കരിക്കുകയും ചെയ്യുക, കാരണം ഇത് (ഈ നമസ്‌കാരം) നിങ്ങള്‍ക്കായി ഇക്വാമത്ത് വിളിക്കപ്പെട്ടതാണ്.' അങ്ങനെ അവരുടെ ഇമാം അവരുമായി നമസ്‌കരിക്കും. അതില്‍നിന്ന് വിരമിച്ചാല്‍ ഈസാൗ പറയും: 'നിങ്ങള്‍ വാതില്‍ തുറക്കുക.' അപ്പോള്‍ അവര്‍ വാതില്‍ തുറക്കും. അതിനു പിന്നില്‍ ദജ്ജാലുണ്ടായിരിക്കും. അവന്റെ കൂടെ എഴുപതിനായിരം ജൂതന്മാരും ഉണ്ടാകും. എല്ലാവരുടെയുമടുത്ത് തേക്കുമരംകൊണ്ടുള്ള പിടിയുള്ള വാള്‍ ഉണ്ടായിരിക്കും. ദജ്ജാല്‍ അദ്ദേഹത്തി(ഈസാനബിയി)ലേക്ക് നോക്കുമ്പോള്‍ വെള്ളത്തില്‍ ഉപ്പ് അലിയുന്നതുപോലെ അലിയുകയും വിരണ്ടോടി പോവുകയും ചെയ്യും. ആ സമയം ഈസാൗ പറയും: 'നിന്നില്‍ എനിക്ക് വാളുകൊണ്ടുള്ള ഒരു വെട്ടുണ്ട്. അതില്‍നിന്ന് നിനക്ക് രക്ഷപ്പെടാനാവുകയില്ല.' അങ്ങനെ അവനെ കിഴക്കിലെ ബാബുലുദ്ദില്‍വെച്ച് പിടികൂടുകയും വധിക്കുകയും ചെയ്യും. അല്ലാഹു ജൂതന്മാരെ പരാജയപ്പെടുത്തും. അങ്ങനെ ജൂതന്മാര്‍ രക്ഷപ്പെടാനായി അല്ലാഹു സൃഷ്ടിച്ച ഏതൊരു സൃഷ്ടിയുടെയും- അത് കല്ലാവട്ടെ, മരമാവട്ടെ, മതിലാവട്ടെ, മൃഗമാവട്ടെ- പിന്നില്‍ ഒളിച്ചിരുന്നാല്‍ ആ സൃഷ്ടികള്‍ അത് വിളിച്ച് പറയും; ഇദ്ഖീര്‍ എന്ന ചെടി ഒഴിച്ച്. അത് അവരുടെ മരമാണ്. അത് വിളിച്ച് പറയില്ല. സൃഷ്ടികള്‍ പറയും: 'ഓ, അല്ലാഹുവിന്റെ അടിമയായ മുസ്‌ലിമേ! ഇതാ ഒരു ജൂതന്‍, ഇവിടെ വന്ന് അവനെ വധിക്കുക'' (ഇബ്‌നുമാജ, അല്‍ഫിതന്‍: 4077; ഇബ്‌നുമാജ, കിതാബുല്‍ ഫിതന്‍: 2/1361, ഹാകിം, മുസ്തദറക്: 4/436).

നാം നമ്മുടെ വിശ്വാസവും കര്‍മങ്ങളും നന്നാക്കുകയും അല്ലാഹുവിനോട് എല്ലാ അതിക്രമികള്‍ക്കുമെതിരെ പ്രാര്‍ഥിക്കുകയും ചെയ്യുക. അന്തിമ വിജയം വിശ്വാസികള്‍ക്കാണെന്നറിയുക. അവരില്‍ ഉള്‍പ്പെടാന്‍ നാം ക്ഷമയോടെ, പ്രാര്‍ഥനയോടെ നിലകൊള്ളുക.