ദീനി സ്നേഹികള്‍ക്ക് പ്രതീക്ഷയേകി ജാമിഅ വിഷന്‍ 2030

ഫൈസല്‍ പുതുപ്പറമ്പ്

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ 'വാദി അല്‍ഹിക്മ' എന്ന് നാമകരണം ചെയ്യപ്പെട്ട മിനി ഊട്ടി എന്ന പ്രദേശത്ത് സ്ഥാപിതമായ 'ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്ലാമിയ്യ'യുടെ 'വിഷന്‍ 2030' പ്രഖ്യാപനസമ്മേളനം മുസ്ലിം കൈരളിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായി.

2013ല്‍ ഒരു വാടകക്കെട്ടിടത്തില്‍ തുടക്കംകുറിച്ച ജാമിഅ അല്‍ഹിന്ദ് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അതിവേഗത്തിലാണ് വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. കേവലം ഏഴു വര്‍ഷങ്ങള്‍കൊണ്ട് കൈവരിച്ചനേട്ടങ്ങള്‍ അവിശ്വസനീയമാണ്. പ്രതിസന്ധികള്‍ക്കും പരീക്ഷണങ്ങള്‍ക്കും നടുവിലാണ് ജാമിഅ പിറവിയെടുത്തത്. 'തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല' എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് അല്ലാഹുവിന്‍റെ സഹായത്താല്‍ ജാമിഅ തലയുയര്‍ത്തി നില്‍ക്കുന്നു. കേരളീയര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ദീനീസ്നേഹികളായ പണ്ഡിതന്മാര്‍ക്കെല്ലാം ഇന്ന് ജാമിഅ സുപരിചിതമാണ്, അല്‍ഹംദുലില്ലാഹ്!

കൃത്യമായ ആസൂത്രണവും അനേകായിരങ്ങളുടെ പ്രാര്‍ഥനയും ഒത്തുചേര്‍ന്നതാണ് ജാമിഅയുടെ വിജയത്തിന് നിദാനം. കാലഘട്ടത്തിന്‍റെയും നാടിന്‍റെയും സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹത്തിന് ഏറ്റവും അനിവാര്യമായത് ആവശ്യമായ സമയത്ത് നല്‍കാനുള്ള ജാമിഅയുടെ ദീര്‍ഘവീക്ഷണം വിളിച്ചറിയിക്കുന്നതായിരുന്നു വിഷന്‍ 2030 പ്രഖ്യാപനം. 10 പദ്ധതികളിലായി 36 പഠനസംരംഭങ്ങളും 'സപ്പോര്‍ട്ട് ജാമിഅ' പദ്ധതിയില്‍ നാല് സംരംഭങ്ങളുമായി 40 പ്രൊജെക്ടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് 'വിഷന്‍ 2030.'

വിഷന്‍ 2030 പദ്ധതികള്‍  

I. മെയിന്‍ ക്യാമ്പസ്

നാലുതരം കോഴ്സുകളിലായി 15 പദ്ധതികളാണ് മെയിന്‍ ക്യാമ്പസില്‍ വിഭാവനം ചെയ്യുന്നത്.

1. മഅ്ഹദുല്ലുഗ (ഇസ്ലാമിക് പ്ലസ്ടു)

എസ്.എസ്.എല്‍.സി പാസ്സായ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം. മദീന യൂണിവേഴ്സിറ്റിയുടെ അറബി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സിലബസ്സാണ് മുഖ്യം. കൂടാതെ രണ്ടുവര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ വിശുദ്ധ ക്വുര്‍ആന്‍ നാല് ജുസ്അ് ഫിഫ്ള്, 80 ഹദീസുകള്‍ മനഃപാഠമാക്കല്‍ എന്നിവയും പ്ലസ്ടു (ഹ്യുമാനിറ്റീസ്, കൊമേഴ്സ്) എഴുതാനുള്ള അവസരവും നല്‍കുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളുടെ വിവിധ സര്‍ഗശേഷികളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

2. ഇസ്ലാമിക് ഡിഗ്രി

മഅ്ഹദ് തത്തുല്യ യോഗ്യതയുള്ളവര്‍ക്കായി രൂപകല്‍പന ചെയ്ത മൂന്നുവര്‍ഷ കോഴ്സ്. അഞ്ച് ഡിപ്പാര്‍ട്ടുമെന്‍റുകളാണ് ഇതില്‍ വിഭാവനംചെയ്യുന്നത്.

കുല്ലിയ്യത്തുല്‍ ഹദീസ്, കുല്ലിയ്യത്തുദ്ദഅ്വ ഉസ്വൂലുദ്ദീന്‍, കുല്ലിയ്യത്തുശ്ശരീഅ, കുല്ലിയ്യത്തുല്‍ ക്വുര്‍ആന്‍, കുല്ലിയ്യത്തുല്ലുഗ എന്നിവയാണവ.

മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ നിശ്ചിത വിജ്ഞാനശാഖയിലെ ആഴത്തിലുള്ള പഠനം, ആറ് ജുസ്അ് ക്വുര്‍ആന്‍ ഫിഫ്ള്, മുന്നൂറ് ഹദീസുകള്‍ ഹൃദിസ്ഥമാക്കല്‍, അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിശീലനം, മറ്റു പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ നല്‍കും.

3. അദ്ദിറാസതുല്‍ ഉല്‍യാ (ഇസ്ലാമിക് പി.ജി)

ഡിഗ്രി, തത്തുല്യ യോഗ്യതയുള്ളവര്‍ക്കായുള്ള രണ്ടുവര്‍ഷ ഉപരിപഠന സംവിധാനം, ഹദീസ്, ദഅ്വ, ഫിക്വ്ഹ്, ക്വുര്‍ആന്‍ എന്നീ നാല് വിഭാഗങ്ങളാണ് ഇതിനുകീഴില്‍ പദ്ധതിയിട്ടിരിക്കുന്നത്.

II. അല്‍ഹിന്ദ് ക്വുര്‍ആന്‍ അക്കാദമി

ക്വുര്‍ആന്‍ ഹിഫ്ളും അനുബന്ധ പഠനങ്ങളും വ്യവസ്ഥാപിതവും സാര്‍വത്രികവുമാക്കുക എന്നതാണ് ലക്ഷ്യമായി കാണുന്നത്. പ്രധാനമായും ഏഴ് ഉപവിഭാഗങ്ങളാണ് ഇതിനുകീഴില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

1. ക്വുര്‍ആന്‍ ഹിഫ്ള്

പത്തുവയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് വ്യവസ്ഥാപിതവും കുറ്റമറ്റതുമായ രീതിയില്‍ ക്വുര്‍ആന്‍ മനഃപാഠമാക്കാന്‍ സൗകര്യമൊരുക്കുന്നു. മെയിന്‍ ക്യാമ്പസ്, കാരാതോട് അല്‍ഹിക്മ ക്വുര്‍ആന്‍ അക്കാദമി, വനിതാ ക്യാമ്പസ് എന്നിവയാണ് ഈ രംഗത്ത് ജാമിഅ നേരിട്ട് നടത്തുക. സ്കൂള്‍ പഠനംകൂടി നല്‍ കുന്നു എന്നതാണ് സവിശേഷത.

2. ദൗറ

വിവിധ ഹിഫ്ള് സ്ഥാപനങ്ങളില്‍നിന്ന് ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ക്ക് സ്കൂള്‍ പഠനത്തോടൊപ്പം തന്നെ ഹിഫ്ള് മുറാജഅ നടത്താനും സര്‍ട്ടിഫിക്കറ്റ് നേടാനുമുതകുന്ന സംവിധാനം.

3. അല്‍മഹാറ

ജാമിഅ മെയിന്‍ ക്യാമ്പസില്‍നിന്ന് ക്വുര്‍ആന്‍ ഹിഫ്ള് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ ശൈലികളില്‍ ക്വുര്‍ആന്‍ പാരായണത്തില്‍ (ക്വിറാഅത്ത്) പ്രാവീണ്യം നല്‍കാനുള്ള സംവിധാനം.

4. അഫിലിയേറ്റഡ് ക്യാമ്പസുകള്‍

വിവിധ ഹിഫ്ള് സ്ഥാപനങ്ങള്‍ക്ക് അഫിലിയേഷന്‍ നല്‍കുക വഴി അവയുടെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സഹായിക്കും. അധ്യാപക പരിശീലനം, സിലബസ്, വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം എന്നിവയ്ക്ക് ജാമിഅ നേതൃത്വം നല്‍കും.

5. സൂപ്പര്‍ വിഷന്‍

വിവിധ ഹിഫ്ള് സ്ഥാപനങ്ങള്‍ക്ക് അക്കാദമിക പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത.്

III. അല്‍ഹിന്ദ് റിസര്‍ച്ച് അക്കാദമി

ഗവേഷണാത്മക വിഷയങ്ങളില്‍ അക്കാദമിക പഠനങ്ങള്‍ ലക്ഷ്യമിടുന്ന ഗവേഷണ തല്‍പരരുടെ കൂട്ടായ്മ രൂപീകരിക്കുക, ഗവേഷണ പഠന പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുക, ഇന്ത്യന്‍ പണ്ഡിതന്മാരുടെ വൈജ്ഞാനിക സേവനങ്ങള്‍ പുറത്തുകൊണ്ടുവരിക, ഗ്രന്ഥശേഖരം തയ്യാറാക്കുക, എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

IV. വനിതാ ക്യാമ്പസ്

മലപ്പുറം പാണക്കാട് പ്രദേശത്ത് പ്രത്യേക ക്യാമ്പസ് ഇതിനായി ഒരുങ്ങുന്നു. മൂന്നര ഏക്കര്‍ ഭൂമിയില്‍ 4 കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന വനിതാ കാമ്പസ് 2022 മെയ് മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇസ്ലാമിക് പ്ലസ്ടു, ഇസ്ലാമിക് ഡിഗ്രി, ഇസ്ലാമിക് പി.ജി, ഹിഫ്ളുല്‍ ക്വുര്‍ആന്‍ എന്നീ നാല് സംരംഭങ്ങളാണ് വനിതാ ക്യാമ്പസില്‍ പദ്ധതിയിട്ടിരിക്കുന്നത്.

V. അഫിലിയേഷന്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മത സ്ഥാപനങ്ങള്‍ക്ക് ജാമിഅ അല്‍ ഹിന്ദ് അഫിലിയേഷന്‍ നല്‍കും. അക്കാദമിക രംഗത്തെ മേല്‍നോട്ടം ജാമിഅ വഹിക്കുക വഴി അവരുടെ നിലവാരം ഉയര്‍ത്താന്‍ സാധിക്കും. ഇങ്ങനെ 15 സ്ഥാപനങ്ങള്‍ എങ്കിലും നടത്തിക്കൊണ്ടുപോകാനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്.

VI. സൂപ്പര്‍ വിഷന്‍

സമാന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അക്കാദമിക പിന്തുണ നല്‍കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഒരു വര്‍ഷമെങ്കിലും സൂപ്പര്‍ വിഷനില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമെ അഫിലിയേഷന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

VII. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍

വ്യവസ്ഥാപിത മതപഠനത്തിന് അവസരം ലഭിച്ചിട്ടില്ലാത്തവര്‍ക്കും മതപഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്കും ആശ്വാസമായി ജാമിഅയുടെ വിദൂരവിദ്യാഭ്യാസ വകുപ്പിന് കീഴിലായി വിവിധ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുന്നു.

1. അത്തദാറുക്

പ്രായ ലിംഗ ഭേദമന്യേ ഏതൊരാള്‍ക്കും ചേരാവുന്ന വിധം തെരഞ്ഞെടുക്കപ്പെട്ട സെന്‍ററുകളില്‍ വെച്ച് നടത്തപ്പെടുന്ന രണ്ടുവര്‍ഷ കോഴ്സ്.

 ക്വുര്‍ആന്‍, അറബി ഭാഷ, അക്വീദ, ഫിക്വ്ഹ് എന്നിവ ഉള്‍ക്കൊള്ളുന്ന സിലബസ്. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ ക്ലാസ്സ്.

2. അത്തൈസീര്‍

വിശുദ്ധ ക്വുര്‍ആന്‍ പഠനം ജനകീയമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് രൂപകല്‍പന ചെയ്ത റമദാന്‍ സ്പെഷ്യല്‍ കോഴ്സ്. ജാമിഅ പള്ളിയിലും തെരഞ്ഞെടുക്കപ്പെടുന്ന മറ്റ് പള്ളികളിലും വെച്ച് നടത്തപ്പെടുന്നു.

3. ഇസ്ലാമിക് പ്ലസ് ടു

പത്താംക്ലാസ് ജയിച്ചവരോ ജാമിഅയുടെ അത്തദാറുക് കോഴ്സ് പൂര്‍ത്തിയാക്കിയവരോ ആയവര്‍ക്ക് ചേരാവുന്ന കോഴ്സ്. ഭൗതികമായ ഏതു കോഴ്സുകള്‍ ചെയ്തവര്‍ക്കും ഇതുവഴി ജാമിഅയുടെ ഭാഗമാകാന്‍ കഴിയും.

4. ഇസ്ലാമിക ഡിഗ്രി, പി.ജി

ഇസ്ലാമിക ഡിഗ്രി, പി.ജി എന്നിവയ്ക്കും ഇതേ രീതിയില്‍ പദ്ധതിയിടുന്നു.

VIII. ഡിപ്ലോമ കോഴ്സുകള്‍

വിവിധ ദീനീവിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആഴത്തിലുള്ള പഠനം വ്യവസ്ഥാപിതമായി നല്‍കുക എന്ന ലക്ഷ്യത്തില്‍ വിവിധ ഡിപ്ലോമ കോഴ്സുകള്‍ ജാമിഅ ആസൂത്രണം ചെയ്തിരിക്കുന്നു.

അക്വീദ, അനന്തരാവകാശ നിയമങ്ങള്‍, നിദാനശാസ്ത്രം; മെഡിക്കല്‍, ബിസിനസ് ഫീല്‍ഡുകളില്‍ ഉള്ളവര്‍ക്കായി പ്രത്യേക കോഴ്സുകള്‍ എന്നിവയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡുകളില്‍ ഇത് രൂപകല്‍പന ചെയ്തിട്ടുണ്ട്.

IX. സ്കൂള്‍ ഓഫ് ക്വുര്‍ആന്‍

ഒന്നാം ക്ലാസ് മുതല്‍ പ്രവേശനം നല്‍കി പി.ജിയോടെ അവസാനിക്കുന്ന വിധം 17 വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കപ്പെടുന്നതാണ് സ്കൂള്‍ ഓഫ് ക്വുര്‍ആന്‍. 2014ല്‍ ആരംഭിച്ച ഈ സംവിധാനം ഇന്ന് കേരളത്തിനകത്തും പുറത്തുമായി 27 സെന്‍ററുകളില്‍ നടത്തപ്പെടുന്നു. 2030 ഓടെ 50 കേന്ദ്രങ്ങളും 5000 വിദ്യാര്‍ഥികളും 3 റസിഡന്‍ഷ്യല്‍ ക്യാമ്പസുകളും ആണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഓണ്‍ലൈന്‍ പഠനം കൂടി  ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നു.

X. ഗ്രീന്‍ ഹോം

ധാര്‍മികാന്തരീക്ഷത്തില്‍ താമസിച്ച് മത-ഭൗതിക പഠനം നല്‍കാന്‍ ലക്ഷ്യമിടുന്ന റസിഡന്‍ഷ്യല്‍ പദ്ധതിയാണ് ഗ്രീന്‍ ഹോം. കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രീന്‍വാലി എഡ്യൂക്കേഷണല്‍ കോംപ്ലക്സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അഞ്ചാംക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.

വിവിധ പഠന പദ്ധതികള്‍ പൂര്‍ത്തിയാക്കുമ്പോള്‍  ഇരുപതിനായിരത്തിലധികം പഠിതാക്കള്‍ മതപഠനത്തിന് ആശ്രയിക്കുന്ന ഒരു വൈജ്ഞാനിക കേന്ദ്രമായി ജാമിഅ മാറുമെന്ന് പ്രതീക്ഷിക്കുന്നു, അല്ലാഹു തൗഫീക്വ് നല്‍കട്ടെ- (ആമീന്‍).

സപോര്‍ട്ട് ജാമിഅ

ഇന്ത്യയിലെ തന്നെ മുന്‍നിര ഇസ്ലാമിക സ്ഥാപനങ്ങളില്‍ ഒന്നായി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ കലാലയത്തിന് ദീനീസ്നേഹികളുടെ സഹായസഹകരണങ്ങള്‍ മാത്രമാണ് കൈമുതല്‍. ഏതൊരാള്‍ക്കും ജാമിഅയെ സഹായിക്കാനാകുന്ന നാല് പദ്ധതികള്‍ കൂടി SUPPORT JAMIA, SUPPORT KNOWLEDGE എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

1. വക്വ്ഫ്

നിലനില്‍ക്കുന്ന സംരംഭമായ ഭൂമി, കെട്ടിടം, വീട്, ഫ്ളാറ്റ് തുടങ്ങിയവയുടെ ഒരുഭാഗം ജാമിഅക്ക് വക്വ്ഫ് നല്‍കുക യാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

2. ജാരിയ

സ്ഥിര വരുമാനമാര്‍ഗങ്ങളായ ശമ്പളം, പെന്‍ഷന്‍ ലാഭവിഹിതം തുടങ്ങിയവയുടെ ഒരു നിശ്ചിത വിഹിതം സ്ഥിരമായി ജാമിഅക്ക് നല്‍കുക എന്നതാണ് ഈ പദ്ധതി.

3. കഫാല

ഭാവിയിലെ ഉന്നത പണ്ഡിതരായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജാമിഅ വിദ്യാര്‍ഥികളുടെ പഠന ചെലവ്, ഭക്ഷണ ചെലവ്, അധ്യാപകരുടെ ശമ്പളം, ജാമിഅയുടെ മറ്റു ചെലവുകള്‍ എന്നിവ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതി.

4. മുസാഅദ

ഏതുസമയത്തും ചെയ്യാന്‍ കഴിയുന്ന ഏതുതരത്തിലുള്ള സഹായവും നല്‍കി പിന്തുണക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

വിശദവിവരങ്ങള്‍ക്ക്:

Support Jamia: 9288 098 300

Hifz: 9288 098 301

SDE: 9288 098 302

Research Academy: 9288 098 303 / 9288 098 304

വരൂ! നമുക്കൊന്നിച്ച് കാവലിരിക്കാം; ഈ വൈജ്ഞാനിക വിളക്കുമാടത്തിന്... അല്ലാഹുവേ നീ അനുഗ്രഹിക്കേണമേ.(ആമീന്‍).