നോമ്പ്: മനസ്സിനെ സംസ് കരിക്കുവാനുള്ള സുവർണാവസരം
ഫൈസൽ മൂഴിക്കൽ
2024 മാർച്ച് 23, 1445 റമദാൻ 13

റമദാൻ തേടുന്നത് മനസ്സിന്റെ സംസ്‌ക രണമാണ്. രോഗാതുരമായ മനസ്സിൽ നിന്ന് നിഷ്‌കളങ്കമായ പ്രാർഥന ഉയരി ല്ല. അഹങ്കാരം മനസ്സിനെ ബാധിക്കുന്ന ഒരു വലിയ രോഗമാണ്. നന്മകളെ നശിപ്പിക്കുന്ന തി ന്മയാണത്. അഹങ്കാരിയുടെ മനസ്സിൽ വലിയവൻ അവൻ തന്നെയാണ്. അതുകൊണ്ട് പ്രാർഥനയു മായി സ്രഷ്ടാവിലേക്ക് കൈകളുയർത്താൻ അവനു മടിയായിരിക്കും.
മനസ്സിന്റെ മറ്റൊരു രോഗം അസൂയയാണ്. മറ്റുള്ള വരുടെ നേട്ടം ഒരാളിൽ അസ്വസ്ഥത ജനിപ്പിക്കുന്ന താണ് അസൂയ. സ്വയം വരുത്തിവെക്കുന്ന കനത്ത നഷ്ടം. താൻ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സ്ഥാ നത്ത് മറ്റുള്ളവർ എത്തിയത് കാണുമ്പോൾ അവന് സഹിക്കില്ല. അവനിലെ അസൂയ ആളിക്കത്തും. നോ മ്പിന്റെ നാളുകളിലെ നന്മയോടുള്ള താൽപര്യത്തി ന് അസൂയയെ മറികടക്കാൻ സാധിക്കണം. മറ്റുള്ള വരിലെ നന്മയിൽ സന്തോഷിക്കുക, നേട്ടങ്ങളിൽ അഭിനന്ദിക്കുക. സ്രഷ്ടാവിന്റെ വിധിയിൽ വിശ്വാസ മർപ്പിക്കുക.
പരദൂഷണം മറ്റൊരു രോ ഗമാണ്. മനസ്സിന്റെ ഇച്ഛ ക്കനുസരിച്ച് നാവുകൊണ്ട് ചെയ്യുന്ന പാതകമാണ ത്. അപരനെക്കുറിച്ച് അയാൾ കേൾക്കെ പറയാൻ പറ്റാത്തതെന്തും അയാളുടെ അഭാവത്തിൽ പറയു ന്നത് പരദൂഷണമാണ്; അത് അയാളിൽ ഉള്ളതാ യാലും ഇല്ലാത്തതായാലും. ഇന്ന് വാട്‌സാപ്പ് പോ ലുള്ള സാമൂഹ്യമാധ്യമങ്ങൾ വഴിയും പരദൂഷണം നടന്നുവരുന്നുണ്ട്. അത് സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ക്ക് വലിയ വില നൽകേ ണ്ടി വരുന്നു . അന്യന്റെ അഭി മാനം തകർക്കലാണത്. നാവിനെ നിയന്ത്രിക്കാൻ മനസ്സിനു കഴിയണം. നോമ്പുകാരന് അതിനു കഴി ഞ്ഞില്ലെങ്കിൽ അവന്റെ നോമ്പ് നിഷ്ഫലമാണ്. നല്ല തു മാത്രം പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുക.
ദേഷ്യം മനസ്സിന്റെ മറ്റൊരു രോഗമാണ്. മനസ്സി ന് അംഗീകരിക്കാനാവാത്ത സാഹചര്യങ്ങളോടോ പ്രവർത്തനങ്ങളോടോ ഉള്ള പ്രതികരണമാണത്. ചില ഘട്ടങ്ങളിൽ അത് ആവശ്യമാണത്. പക്ഷേ , അമിതവും അനിയന്ത്രിതവുമായ ദേഷ്യം അപകട മാണ്. അത് ബന്ധങ്ങളെ തകർക്കും. പിശാചിൽനി ന്നാണ് ദേഷ്യത്തിന്റെ വിത്ത.് അണയാത്ത തീ ശരീ രത്തിൽ വഹിക്കും പോലെയാണത്.
നോമ്പ് ക്ഷമ പരിശീലിപ്പിക്കുന്നു . അതിലൂടെ ദേ ഷ്യത്തെ മറികടക്കാം. ദേഷ്യം വരുന്ന സാഹചര്യ ത്തിൽനിന്ന് മാറിനിൽക്കുക എന്നതാണ് ആദ്യനി മിഷങ്ങളിൽ ചെയ്യാനുള്ളത്. ക്ഷമയുടെ പ്രാധാന്യം തിരിച്ചറിയണം. എടുത്തുചാടിയുള്ള പ്രതികരണ ത്തിനൊടുവിൽ ഖേദിക്കേണ്ടിവരും. കുറ്റബോധം തോന്നും. ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരും.
ഊഹത്തെ പിന്തുടരുന്നത് മനസ്സിന്റെ രോഗമ ത്രെ. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതിലും പറയു ന്നതിലും ഒട്ടുമുക്കാലും ഊഹമായിരിക്കും. നമുക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങളിലേക്ക് ഊഹം കൂടി കൂട്ടിച്ചേർത്താണ് മറ്റുള്ളവരെ നാം വിലയിരുത്താറു ള്ളത്. ഇത് ബന്ധങ്ങൾ വഷളാക്കുമെന്നതിൽ സം ശയമില്ല. മറ്റൊരാളെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ ചിന്തിച്ചുകൂട്ടുന്നത് പൈശാചികതയാണ്.
പകയും വിദ്വേഷവും കുടികൊള്ളുന്ന മനസ്സ് പി ശാചിന്റെ കൂടാരമാണ്. കിട്ടുന്ന അവസരം കാത്ത് പക വീട്ടാൻ നിൽക്കുന്നവർ അവനവന്റെ ശരീരത്തി നും മനസ്സിനും ദോഷമാണ് വരുത്തിവെക്കുന്നത്. മനസ്സിന്റെ ഊർജം കെട്ടടങ്ങും. സന്തോഷത്തിന് മുകളിൽ കാർമേഘം മൂടും. തെറ്റുകൾ ആവർത്തി ച്ച് ചെയ്യും. വിട്ടുകൊ ടുക്കുക; ശക്തിയുള്ളപ്പോൾ തന്നെ. മറക്കുക; ഓർമ മായാതെ നിൽക്കുമ്പോ ഴും. പൊറുക്കാം; വേദന നിറയുമ്പോൾ തന്നെ. മാ പ്പുകൊടുക്കലിന്റെ മനസ്സിന്നായി റബ്ബിലേക്ക് കൈ കളുയർത്താം; മാപ്പിന്നർഹരായി മാറാം

