വെളിച്ചം കാണിക്കലാണ്‌ പണ്ഡിത ധർമം

ടി.കെ.അശ്‌റഫ്‌

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

മനുഷ്യരിൽ ചിന്തിക്കുന്നവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ബുദ്ധ​‍ിയുള്ളവർ അതിനെ ഒരിക്കലും അവഗണിക്കുകയില്ല. പഠിക്കാൻ ചോദിക്കുന്നവർക്ക്‌ ഗുണകാംക്ഷയോടുകൂടി വ്യക്തമായ മറുപടി നല്കുകയാണ്‌ ബുദ്ധിയും വിവേകവും അറിവുമുള്ള, പ്രത്യേകിച്ച്‌ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ കാഴ്‌ചപ്പാടുള്ള പണ്ഡിതന്മാർ ചെയ്യുക. ചോദ്യം ഒരു കൂട്ടായ്‌മയോടാകുമ്പോഴും ഉത്തരവാദപ്പെട്ടവർ ഈ നിലപാടാണ്‌ സ്വീകരിക്കേണ്ടത്‌.

എന്നാൽ പരിഹസിക്കുവാനും കുതർക്കങ്ങളിൽ ഏർപെടുവാനുമാണ്‌ ചോദ്യങ്ങൾ ചോദിക്കുന്നതെങ്കിൽ അത്തരം ആളുകളെ അവഗണിക്കാവുന്നതാണ്‌. `ജാഹിലുകളിൽനിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്യുക` എന്നാണല്ലോ ക്വുരാൻ പറയുന്നത്‌. എന്നാൽ പരലേ​‍ാക രക്ഷ ആഗ്രഹിക്കുന്ന ആളുകൾക്ക്‌ അവർ അന്വേഷിക്കുന്ന ഇസ്‌ലാമിക കാര്യങ്ങളിൽ വ്യക്തത നല്കുക എന്നത്‌ പണ്ഡിതന്മാരുടെ ബാധ്യതയാണ്‌. തനിക്കറിയുന്ന ഒരു അറിവ്‌ അത്‌ ചോദിച്ചുവരുന്ന വ്യക്തിക്ക്‌ പകർന്നു നല്കാതിരുന്നാൽ അത്‌ വലിയ കുറ്റമാണ്‌. പണ്ഡിതന്മ​‍ാർ അറിവ്‌ മറച്ചുവെച്ചാൽ നാളെ പരലോകത്ത്‌ അവർക്ക്‌ വലിയ ശിക്ഷ ലഭിക്കുമെന്ന്‌ നബി(സ്വ) അറിയിച്ച​‍ിട്ട​‍ുണ്ട്‌. ഇസ്‌ലാമിമകായ ഒരു വിഷയത്തിൽ ഭിന്നമായ കാഴ്‌ചപ്പാടുണ്ടായാൽ അത്‌ തീർക്കാനുള്ള അടിസ്‌ഥാനമായി സ്വീകരിക്കേണ്ടത്‌ വിശുദ്ധ ക്വുരാനും നബി(സ്വ)യുടെ ചര്യയുമാണ്‌. അല്ല​‍ാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ട​‍ാകുകയാണെങ്കിൽ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ്‌ വേണ്ടത്‌). അതാണ്‌ ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും” (4:59).

ഇവിടെ ഒരു കാര്യം പ്രധാനമായും നമ്മൾ ച​‍ിന്തിക്കേണ്ടതണ്ട്‌. ആദ്യം `നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക` എന്ന്‌ മൊത്തത്തിൽ പറയുകയും എന്തെങ്കിലും ഭിന്നതയുണ്ടായാൽ അത്‌ തീർക്കുവാൻ അല്ല​‍ാഹുവിലേക്കും റസൂലിലേക്കും മടക്കുക എന്ന്‌ മാത്രം പറയുകയും ചെയ്‌തിരിക്കുന്നു. അവിടെ ഉലുലമ്രിലേക്ക്‌ (കൈകാര്യകർത്താക്ക്‌) മടക്കുക എന്ന്‌ പറയുന്നില്ല. ഭ​‍ിന്നതയുണ്ടായാൽ ക​‍്വ​‍ുരാനിലേക്കും സുന്നത്തിലേക്കുമാണ്‌ മടക്കേണ്ടത്‌ എന്നർഥം. സച്ചരിതരായ മുങ്ങാമികൾ ക​‍്വുരാനിന്റെയും സുന്നത്തിന്റെയും അടിസ്‌ഥാനത്തിൽ ഒരു കാര്യം എങ്ങനെ മനസ്സിലാക്കുകയും സ്വ​‍ീകരിക്കുകയും ആചരിക്കുകയും ചെയ​‍്‌തുവോ അങ്ങനെ മനസ്സിലാക്കുവാനും സ്വീകരിക്കുവാനും ആചരിക്കുവ​‍ാനുമാണ്‌ നാം ശ്രമിക്കേണ്ടത്‌. എന്നാൽ ഈ നയം സ്വീകിക്കാൻ എല്ലാവർക്കും കഴിഞ്ഞുകൊള്ളണം എന്നില്ല. അതിന്‌ അല്ലാഹുവിൽ ഉറച്ച്‌ വിശ്വസിക്കുന്ന, പരലോകബോധമുള്ളവർക്കേ കഴിയൂ. `നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ` എന്നു പറഞ്ഞത്‌ ഇക്കാര്യം വ്യക്തമാക്കുന്നു.

ആ നിലപാടാണ്‌ നല്ല പര്യവസാനമുണ്ടാക്കുന്നതും ഉത്തമവും. നമ്മുടെ വ​‍്യക്തിപരമോ കുടുംബപരമോ സംഘടനാപരമോ ആയ ത​‍ാല്പര്യങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ എന്തെങ്കിലും ഒത്തുതീർപുകളുടെ ഭാഗമായി സ്വന്തം വീക്ഷണങ്ങളിലൂടെ കണ്ടെത്തിയ തീരുമാനങ്ങളിലേക്കാണ്‌ നമ്മൾ മടങ്ങ​‍ുന്നതെങ്കിൽ നമുക്ക്‌ നല്ല പര്യവസാനമല്ല ഉണ്ടാവുക. താല്ക്കാലികമായി അതിലെന്തോ ല​‍ാഭമുണ്ടെന്ന്‌ തോന്നിയാലും അവസാന ഘട്ടത്തിൽ ദോഷമായിട്ടാണ വരിക.

കേരളത്തിൽ ഏകദേശം ഒരു നൂററാണ്ടു മുമ്പ്‌ കടന്നുവന്ന ഒരു ആദർശ പ്രബോധന കൂട്ടായ്‌മയാണ്‌ മുജാഹിദ്‌ പ്രസ്‌ഥാനം. ആ പ്രസ്‌ഥാനത്തിനു മുമ്പിലേക്ക്‌ അന്നത്തെ പാമരരും പണ്ഡിതരുമായ ജനങ്ങൾ ഒരുപാട്‌ ചോദ്യങ്ങളുമായി കടന്നുവന്നു. അതിനൊക്കെ ഉത്തരം പറഞ്ഞത്‌ `ക്വുരാനിലും സുന്നത്തിലും ഈ വിഷയത്തിൽ എന്താണോ പറയുന്നത്‌, സച്ചരിതരായ മുങ്ങാമികൾ എങ്ങ​‍െനയാണോ മനസ്സിലാക്കിയത്‌, അതാണ്‌ ഞങ്ങളുടെ നിലപാട്‌` എന്നല്ല. മറിച്ച്‌ ചോദിച്ച കാര്യത്തിൽ എന്താണോ ക്വുരാനും സുന്നത്തും പറയുന്നത്‌ അതനുസരിച്ചുള്ള മറുപടിയാണ്‌ കൊടുത്തത്‌. വാദപ്രതിവാദങ്ങളിലും ഖണ്ഡനമണ്ഡനങ്ങളിലുമൊക്കെ മുജാഹിദ്‌ പണ്ഡിതന്മാർ ഈ നിലപാടാണ്‌ സ്വീകരിച്ചത്‌. അങ്ങനെയാണ്‌ കേരളത്തിൽ ഇന്ന്‌ കാണുന്ന തരത്തിലുള്ള മാറ്റം ഉണ്ടായത്‌.

മരിച്ചുപോയവരോട്‌ പ്രാർഥിക്കാൻ പാടുണ്ടോ എന്ന ചോദ്യം വന്നാൽ അതിന്റെ ഉത്തരം പാടില്ല; അത്‌ ശിർക്കാണ്‌ എന്നാണ്‌. ഇത്‌ ആർജവത്തോടെ പറയാൻ സാധിക്കണം. ഇതിനു പകരം `ക്വുരാനിലും സുന്നത്തിലും ഈ വിഷയത്തിൽ എന്താണോ പറയുന്നത്‌, സച്ചരിതരായ മുങ്ങാമികൾ എങ്ങ​‍െനയാണോ മനസ്സിലാക്കിയത്‌, അതാണ്‌ ഞങ്ങളുടെ നിലപാട്‌` എന്ന്‌ മാത്രം പറഞ്ഞ്‌ അവസാനിപ്പിച്ചാൽ ചോദ്യകർത്താവിന്‌ എന്ത്‌ വേണമെങ്ക​‍ിലും മനസ്സിലാക്കാം. പ്രാർഥിക്കാമോ, ഇല്ലേ എന്ന്‌ അയാൾക്ക്‌ വ്യക്തമാകില്ല. നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കാൻ പാടുണ്ടേ​‍ാ എന്ന്‌ ചോദിച്ചാൽ ഇതിനും മുൻപറഞ്ഞ മറുപടി പോരാ. പാടില്ല, അത്‌ ആഘോഷിക്കൽ ബിദ്‌ത്താണ്‌ എന്ന്‌ വ്യക്തമാക്കിക്കൊടുക്കണം. നമസ്‌കാരാനന്തര കൂട്ടുപ്രാർഥന, സുബ്‌ഹി നമസ്‌കാരത്തിലെ ക്വ​‍ുനൂത്ത്‌ തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്കൊക്കെ കൃത്യവും വ്യക്തവുമായ മറുപടി കൊടുക്കാൻ കഴിഞ്ഞാലേ ബിദ്‌ത്ത്‌ ആളുകൾ കയ്യൊഴിയുകയുള്ളൂ.

ഖബ്ര് ശിക്ഷ ഉണ്ടോ? അത്‌ ശാരീരികമാണോ? ഈ സംശയം പലർക്കുമുണ്ട​‍ാകും. `ഉണ്ട്‌, അത്‌ ശരിക്കും അനുഭവഭേദ്യമാകും` എന്ന്‌ പ്രമാണബദ്ധമായി പറഞ്ഞുകൊടുക്കണം. എങ്കിലേ അത്‌ ഭയപ്പെട്ടുകൊണ്ട്‌ കൂടുതൽ സൂക്ഷ്‌മത പുലർത്തി ജീവിക്കാനാവൂ.

അല്ലാതെ `ക്വുരാനിലും സുന്നത്തിലും ഈ വിഷയത്തിൽ എന്താണോ പറയുന്നത്‌, സച്ചരിതരായ മുങ്ങാമികൾ എങ്ങ​‍െനയാണോ മനസ്സിലാക്കിയത്‌, അതാണ്‌ ഞങ്ങളുടെ നിലപാട്‌` എന്ന്‌ മറുപടി കൊടുതതാൽ എന്ത്‌ മനസ്സിലാകാനാണ്‌?

നബി(സ്വ)യുടെ ഇസ്‌റാ​‍ൂം മിയ​‍്‌റാജും കേവലം സ്വപ്‌നമോ, അതോ ശാരീരികമോ? ഈ ചോദ്യത്തിന്‌ സ്വപ​‍്‌നമല്ല, ശാരീരികം തന്നെ എന്നല്ലേ പ്രമാണങ്ങൾ പഠിച്ചവർ മറ​‍ുപടി കൊടുക്കേണ്ടത്‌? അത്‌ അങ്ങനെ വിശ്വസിച്ചതുകൊണ്ടല്ലേ അബൂബക്കർ​‍്യവിന്‌ സ്വിദ്ദീക​‍്വ്‌ എന്ന വിളിപ്പേരു ലഭിച്ചത്‌?

സംസം വെള്ളത്തിന്‌ പ്രത്യേകതയുണ്ടോ? പുണ്യമുണ്ടോ? ഉണ്ട്‌! സ്വഹീഹായ ഹദീഥുകൾ ഈ വിഷയത്തിൽ വന്നിട്ട​‍ുണ്ട്‌.

ജിന്നിനോട്‌ പ്രാർഥിക്കാമോ? ഇല്ല! അത്‌ ശിർക്കാണ.​‍്‌

സിഹ്‌റിന്‌ യാഥാർഥ്യമുണ്ടോ? ഉണ്ട്‌! എന്നാൽ അത്‌ ചെയ്യാൻ പാടില്ല. അത്‌ മഹാപാപമാണ്‌. കുഫ്‌റാണ്‌.

എന്നാൽ ഇതിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളെ ശക്തമായി എതിർക്കേണ്ടതുണ്ട്‌. പണിക്കന്മാർ, ജേ​‍്യാത്സ്യന്മാർ, തങ്ങന്മാർ, ബീവിമാർ... അങ്ങനെയങ്ങനെ പലരും സിഹ്‌ർ, അസ്‌മാ​‍ീന്റെ പണി, ത്വൽസമാത്ത്‌, ഭാവി പ്രവചനം തുടങ്ങിയ പലതും നടത്തുന്നുണ്ട്‌. അതൊന്നും സത്യവിശ്വ​‍ാസികൾക്ക്‌ അംഗീകരിക്കാനാവില്ല. ഇതിന്റെയൊക്കെ യാഥാർഥ്യം വ്യക്തമാക്കിക്കൊടുക്കലാണ്‌ പണ്ഡിത ധർമം. ഇത്തരം വിഷയങ്ങളെക്കുറിച്ച്‌ സംശയം ചോദിക്കുമ്പോൾ ഉചിതമായ ഉത്തരം കൊടുക്കാതെ `ക്വുരാനിലും സുന്നത്തിലും ഈ വിഷയത്തിൽ എന്താണോ പറയുന്നത്‌, സച്ചരിതരായ മുങ്ങാമികൾ എങ്ങ​‍െനയാണോ മനസ്സിലാക്കിയത്‌, അതാണ്‌ ഞങ്ങളുടെ നിലപാട്‌` എന്ന്‌ മാത്രം പറഞ്ഞ്‌ അവസാനിപ്പിക്കാൻ പ്രമാണങ്ങളോട്‌ പ്രതിബദ്ധതയുള്ളവർക്ക്‌ കഴിയില്ല എന്നത്‌ തീർച്ചയാണ്‌. അവർക്ക്‌ ആശയക്കുഴപ്പവും അവ്യക്തതയുമുണ്ടാക്കാനേ കഴിയൂ. അത്തരം മറുപടിയിലൂടെ വിശ്വ​‍ാസവും അന്ധവിശ്വ​‍ാസവും സുന്നത്തും ബിദ്‌ത്തും വ്യവഛേദിച്ചറിയാൻ ജനങ്ങൾക്ക്‌കഴിയില്ല.

ചോദ്യകർത്താക്കളെ ശത്രുക്കളായി കണ്ടാൽ പ്രബോധന പ്രവർത്തനങ്ങൾ എങ്ങനെ സുഗമമായി മുന്നോട്ടു പോകും? കാര്യങ്ങൾ അന്വേഷിച്ചുവരുന്ന ആള​‍ുകളോട്‌ `സമൂഹത്തിൽ കുഴപ്പവും ഭിന്നതയുമുണ്ടക്ക​‍ുവാനാണ്‌ നിങ്ങളീ ചോദിക്കുന്നത്‌` എന്നു പറയുന്നത്‌ നീതിയാണോ?

ചിന്തിക്കുന്നവർ ചോദിക്കാതിരിക്കില്ല. അവരെ ഭിന്നിപ്പിന്റെ ആളുകളായി കാണാതിരിക്കുക. പ്രമാണബദ്ധമായി ഉത്തരം പഠിച്ച്‌ പറഞ്ഞുകൊടുക്കുക. എല്ലാവിധ അന്ധവിശ്വ​‍ാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട്‌, വിശുദ്ധ ക്വുരാനും പ്രവാചക വചനങ്ങളും ആയുധമായി സ്വീകരിച്ച​‍ുകൊണ്ട്‌, പരലോകമോക്ഷം മുന്നിൽ കണ്ടുകൊണ്ട്‌ ഗുണകാംക്ഷയേ​‍ാടുകൂടി പ്രബോധന രംഗത്ത്‌ മുന്നേറുക. അല്ലാഹു അനുഗ്രഹിക്കട്ടെ.