ആശയത്തെ ഏറ്റവും ഗ്രാഹ്യവും ഹൃദ്യവും ഹ്രസ്വവുമായി പരിചിത തലത്തിലേക്ക് കൊണ്ട് വരികയാണ് ഉപമകള്‍ കൊണ്ടുള്ള ഉദ്ദേശ്യം. അദൃശ്യമായവയോ അപ്രാപ്യമായവയോ ആയതിനെ കണ്ണിനും മനസ്സിനും ബോധ്യമാവുന്ന തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുമ്പോള്‍ മനസ്സിന്റെ ആഴങ്ങളില്‍ അത് മായാതെ കിടക്കും. ആ അര്‍ഥത്തില്‍ ക്വുര്‍ആനിലെ ഉപമകള്‍ അതിഗംഭീരവും പഠനാര്‍ഹവുമാണ്.
ചൈനക്കാര്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു നാടോടിക്കഥയുണ്ട്. അതിന്റെ ചുരുക്കം ഇതാണ്: ഒരു ഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. കരുത്തരായ മൂന്ന് ആണ്‍മക്കള്‍ അയാള്‍ക്കുണ്ട്. അയാള്‍ പാടത്തും പറമ്പിലും നന്നായി പണിയെടുക്കുകയും മക്കളെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിക്കുകയും ചെയ്യും.
ഏതു നാട്ടിലാണെങ്കിലും കണിശമായ ചില ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കേണ്ടവനാണ് ഒരു യഥാര്‍ഥ മുസ്‌ലിം. ജീവിതത്തിന്റെ നിഖില മേഖലകളിലും അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളെ പൂര്‍ണ സംതൃപ്തിയോടെ അവന്‍ അനുസരിക്കേണ്ടതാണ്..
ജിബ്‌രീലിനെക്കാള്‍ ഉല്‍കൃഷ്ഠനായ മലക്കുണ്ടെന്നും ശിയാഇമാമുമാര്‍ക്ക് വഹ്‌യുണ്ടെന്നും ശിയാഗ്രന്ഥങ്ങളിലുണ്ട്. ഹുജ്ജതുല്‍ ഇസ്‌ലാം എന്ന് ശിയാക്കള്‍ സ്ഥാനം കല്‍പിക്കുന്ന കുലയ്‌നിയുടെ ഗുരു മുഹമ്മദുസ്സ്വഫ്ഫാറിന്റെ ഗ്രന്ഥമായ 'ബസ്വാഇറുദ്ദറജാതില്‍കുബ്‌റാ''എന്ന ഗ്രന്ഥത്തില്‍...
പലതരത്തിലുള്ള മുന്നറിയിപ്പുകളും താക്കീതുകളും നാം കാണാറുണ്ട്. അവ അവഗണിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളും സാധാരണമാണ്. ഡോക്ടറുടെ താക്കീതുകള്‍ അവഗണിച്ച രോഗികള്‍, ട്രാഫിക്ക് മുന്നറിയിപ്പുകളെ ശ്രദ്ധിക്കാതിരുന്ന ഡ്രൈവര്‍മാര്‍, കൊടുങ്കാറ്റിനെക്കുറിച്ചും സുനാമിയെക്കുറിച്ചും മുന്നറിയിപ്പുകള്‍ നല്‍കിയ ..
ഇബ്‌റാഹീം നബി(അ)ക്ക് ഏഴ് മക്കളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ക്വുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീഥുകളില്‍ നിന്നും വ്യക്തമായും ഗ്രഹിക്കാന്‍ കഴിയുന്നത് രണ്ട് മക്കളെക്കുറിച്ചാണ്. ഹാജറില്‍ ജനിച്ച ഇസ്മാഈലും(അ) സാറയില്‍ ജനിച്ച ഇസ്ഹാക്വും(അ). രണ്ടു പേരും പ്രവാചകന്മാരുമായിരുന്നു...
'തവസ്സുലിന്റെ വകഭേദങ്ങള്‍' എന്ന പേരില്‍ 2017 നവംബന്‍ ലക്കം 'സുന്നത്ത്' മാസികയില്‍ വന്ന ലേഖനത്തിലെ തെറ്റിദ്ധരിപ്പിക്കലും ദുര്‍വ്യാഖ്യാനങ്ങളും കണ്ടപ്പോള്‍ പ്രതികരിക്കല്‍ അനിവാര്യമാണെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ് എഴുതുവാന്‍ തുനിഞ്ഞത്. തവസ്സുല്‍ എന്നത് ഒരു ആരാധനാകര്‍മമാണ്.
പരസ്പരം കാണുമ്പോള്‍ 'നിങ്ങള്‍ക്ക് ദൈവത്തിങ്കല്‍ നിന്നുള്ള സമാധാനമുണ്ടാകട്ടെ' എന്ന് അഭിവാദ്യമര്‍പിക്കുന്നവനാണ് മുസ്‌ലിം. ദിനേന പലവുരു ചെയ്യുന്ന നമസ്‌കാരം 'നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ' എന്ന വാക്കോടെ അവസാനിപ്പിക്കുകയും നമസ്‌കാരം കഴിഞ്ഞയുടന്‍ 'അല്ലാഹുവേ, നീയാണ് ശാന്തി (രക്ഷ),..
മഅല്ലാഹുവിന്റെ തൃപ്തിയിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കുമെത്തിക്കുന്ന ഒരു വഴി സത്യവിശ്വാസികള്‍ക്കും പിശാചിന്റെ തൃപ്തിയിലേക്കും നരകത്തിലേക്കുെമത്തിക്കുന്ന മറ്റൊരു വഴി കുറ്റവാളികള്‍ക്കുമുണ്ട്. സത്യവിശ്വാസികള്‍ പ്രവേശിക്കേണ്ട വഴി ഏതാണെന്ന് അല്ലാഹു വളരെ വ്യക്തമായി..
'സഹിഷ്ണുത, മതം, മതേതരത്വം' എന്ന ലേഖനം (ലക്കം 50) കാലിക പ്രസക്തമായ ഒന്നായിരുന്നു. നന്നായി പഠിച്ചറിഞ്ഞും ഏറെ അവധാനതയോടെയും സുചിന്തിതമായുമാണ് ലേഖകന്‍ ഓരോ വാചകങ്ങളും എഴുതിയിരിക്കുന്നത് എന്ന് വായനയില്‍നിന്നും മനസ്സിലാക്കുവാന്‍ കഴിയും.
ഉമ്മ രാത്രിഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്‌നാന്‍ ഒരു കടലാസുമായി അടുക്കളയിലേക്ക് ചെന്നത്. ഒന്നും പറയാതെ അവന്‍ ആ കടലാസ് ഉമ്മയുടെ നേര്‍ക്ക് നീട്ടി. 'എന്താണ് മോനേ ഇത്?'' ഉമ്മ തന്റെ ജോലി ചെയ്യുന്നതിനിടയില്‍ ചോദിച്ചു.''വായിച്ച് നോക്കൂ'' അദ്‌നാന്‍ പറഞ്ഞു. .