ബഹുമത സമൂഹത്തിലെ മുസ്ലിം

അൻവർ അബൂബക്കർ

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

തീവ്രവാദം വെറുക്കുന്ന മതം: 2

അല്ലാഹുവിന്റെ നിമയനിർദേശങ്ങൾ അനുസരിച്ച്‌ ജീവിക്കുന്ന വ്യക്തി ഇസ്ലാമികേതര വിഭാഗങ്ങളുമായി നന്മയിൽ വർത്തിക്കണമെന്ന നിർദേശമാണ്‌ ക്വുർആൻ നൽകുന്നത്‌. “മതകാര്യത്തിൽð നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽðനിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവർക്ക്‌ നന്മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു”?(ക്വുർആൻ 60:8).

ഇസ്ലാമിന്റെ ശത്രുക്കൾ തങ്ങളോട്‌ യുദ്ധത്തിന്‌ വന്നെങ്കിൽð മാത്രമാണ്‌ ഇസ്ലാമിക ഭരണകൂടത്തിന്‌ അവരുമായി അങ്ങോട്ട്‌ യുദ്ധം ചെയ്യാൻ അല്ലാഹു അനുവാദം നൽകുന്നത്‌. അങ്ങനെയെങ്കിൽ അവിടെ പാലിക്കപ്പെടേണ്ട വ്യവസ്ഥകളും ഇസ്ലാം മുന്നോട്ട്‌ വെക്കുന്നുണ്ട്‌. സാരഥ്യം വഹിക്കുന്നóവിഷയം മുതൽനിരപരാധികളെ കൊല്ലരുത്‌, കായ്കനികൾ നശിപ്പിക്കരുത്‌, സ്ത്രീകൾ, കൂട്ടികൾ തുടങ്ങിയവരെ ഉപദ്രവിക്കരുത്‌ എന്നിങ്ങനെയുള്ള കണിശമായ നിർദേശങ്ങൾ. പ്രവാചകന്റെ കാലഘട്ടത്തിൽð അദ്ദേഹം നയിച്ച യുദ്ധങ്ങളിലെല്ലാം ഓരോ മുസ്ലിമിനും വ്യക്തമായ മാതൃകയുണ്ട്‌. പരിശുദ്ധ ക്വുർആനിന്റെ കൽപനകളെ പച്ചയായ ജീവിതത്തിലൂടെ തുറന്ന്‌ കാണിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ നിങ്ങൾ പരിധിവിട്ട്‌ പ്രവർത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ലñതന്നെ” (ക്വുർആൻ 2:190).

അവിശ്വാസികളിൽðപെട്ട ആരെങ്കിലും യുദ്ധരംഗത്ത്‌ അഭയം ചോദിച്ചു വരികയാണെങ്കിൽð ഒരു മുസ്ലിമിന്റെ ഉത്തരവാദിത്തം എന്തായിരിക്കണമെന്ന്‌ അല്ലാഹു പഠിപ്പിക്കുന്നു: “ബഹുദൈവ വിശ്വാസികളിൽðവല്ലവനും നിന്റെ അടുക്കൽ അഭയം തേടി വന്നാൽ അല്ലാഹുവിന്റെ വചനം അവൻ കേട്ടു ഗ്രഹിക്കാൻവേണ്ടി അവന്‌ അഭയം നൽകുക. എന്നിട്ട്‌ അവന്‌ സുരക്ഷിതത്വമുള്ള സ്ഥലത്ത്‌ അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവർ അറിവില്ലാത്ത ഒരു ജനവിഭാഗമാണ്‌ എന്നത്‌ കൊണ്ടാണത്‌” (ക്വുർആൻ 9:6).

അമുസ്ലിം പൗരൻമാരുമായി വിശ്വാസികൾ വർത്തിക്കുമ്പോൾ അവരുടെ കാര്യത്തിൽð പരിഗണിക്കപ്പെടേണ്ടവ ഒരു താക്കീതെന്നോണമാണ്‌ മുഹമ്മദ്‌ നബി(സ്വ) പഠിപ്പിച്ചത്‌. “സൂക്ഷിച്ചുകൊള്ളുക! അമുസ്ലിം പൗരൻമാരെ വല്ലവരും അടിച്ചമർത്തുകയോ അവരുടെ മേൽð കഴിവിനതീതമായ നികുതി?ഭാരം ചുമത്തുകയോ അവരോട്‌ ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങൾ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കിൽðഅന്ത്യനാളിൽ അവർക്കെതിരെ ഞാൻ സ്വയംതന്നെó പരാതി ബോധിപ്പിക്കുതാണ്‌“? (അബൂദാവൂദ്‌).

ഇസ്ലാമിനെതിരിൽðശത്രുക്കൾ യുദ്ധത്തിന്‌ വരുന്നóഅനിവാര്യഘട്ടത്തിൽðമാത്രമെ അവർക്കെതിരിൽðയുദ്ധം ചെയ്യാൻ ഇസ്ലാമിൽð അനുവാദമുള്ളൂ എന്ന്‌ ഇതിനകം നാം മനസ്സിലാക്കി. മറിച്ചുള്ള സാഹചര്യങ്ങളിൽð സമൂഹത്തിൽð നന്മകൾ വ്യാപിപ്പിക്കാനായി സദാ പ്രയത്നിക്കാനുള്ള പ്രചോദനമാണ്‌ ഇസ്ലാം നൽകുന്നത്‌. ”തീർച്ചയായും അല്ലാഹു കൽപിക്കുന്നത്‌ നീതി പാലിക്കാനും നന്മ ചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക്‌ (സഹായം) നൽകുവാനുമാണ്‌. അവൻ വിലക്കുന്നത്‌ നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്‌“ (ക്വുർആൻ 16:90).

സമൂഹത്തിൽð തിന്മകൾ പകരുന്നത്‌ ഇസ്ലാം അത്യധികം വെറുക്കുന്നു. ഏതെങ്കിലും വ്യക്തി ഒരു തിന്മòപ്രവർത്തിക്കാൻ മുതിർന്നാൽ അത്‌ നിറുത്തലാക്കാൻ ശ്രമിക്കേണ്ടത്‌ സത്യവിശ്വാസിയുടെ ബാധ്യതയാണ്‌. നബി(സ്വ) പറഞ്ഞു: ?”നിന്റെ സഹോദരൻ അക്രമിയായാലും അക്രമത്തിനിരയായാലും നീ അവനെ സഹായിക്കുക.“ ഇത്‌ കേട്ട ഒരു അനുചരൻ ചോദിച്ചു: ”പ്രവാചകരേ, അക്രമത്തിന്‌ ഇരയാകുമ്പോൾ അവനെ സഹായിക്കാൻ എനിക്കറിയാം. എന്നാൽð അക്രമിയായാൽð എങ്ങനെയാണ്‌ ഞാൻ അവനെ സഹായിക്കുക?“ നബി(സ്വ) പ്രതിവചിച്ചു: ”അക്രമത്തിൽ നിന്ന്‌ നീ അവനെ തടയണം. അങ്ങനെയാണ്‌ നീ അവനെ സഹായിക്കേണ്ടത്‌“ (ബുഖാരി, മുസ്ലിം).

അക്രമങ്ങളും കൊലപാതകങ്ങളും നിറഞ്ഞു നിൽക്കുന്ന ഈ നൂറ്റാണ്ടിൽð മനുഷ്യജീവന്‌ യാതൊരു വിലയുമില്ലാതായിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളിൽðപെട്ട ഓരോ മനുഷ്യരുടെയും ജീവന്‌ ഇസ്ലാം നൽകുന്നó വില വളരെ വലുതാണ്‌. ?”മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ അത്‌ മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അത്‌ മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന്‌ തുല്യമാകുന്നു“?(ക്വുർആൻ 5:32).

എതിരാളികളോടുള്ള വിദ്വേഷത്താൽ അവരെ വധിക്കാനുള്ളóനിഗൂഢനീക്കങ്ങളും, അതിനുവേണ്ടിയുള്ള സ്വയംഹത്യകളും ഇസ്ലാം അനുവദിക്കുന്നില്ല. അല്ലാഹു പവിത്രത നൽകിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിക്കരുത്‌”(ക്വുർആൻ 17:33). ?

“...നിങ്ങൾ നിങ്ങളെത്തന്നെó കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീർച്ചയായും അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാകുന്നു”?(ക്വുർആൻ 4:29) എന്നതാണ്‌ അല്ലാഹുവിന്റെ ബോധനം. മുഹമ്മദ്‌ നബി(സ്വ) പറഞ്ഞു: “ആരെങ്കിലും ഒരു ഇരുമ്പുകൊണ്ട്‌ ആത്മഹത്യ ചെയ്താൽð തന്റെ കൈയിലുള്ള ആ ആയുധം കൊണ്ട്‌ സ്വന്തം ഉദരത്തിൽ കുത്തിക്കൊണ്ടിരിക്കുന്ന നിലയിൽ, ഒരിക്കലും അവസാനിക്കാത്ത വിധം നരകത്തീയിൽ അവൻ ശാശ്വതനായിരിക്കും” (ബുഖാരി). ദിനംതോറും ശ്രവിച്ചുകൊണ്ടിരിക്കുന്നóഭീക രപ്രവർത്തനങ്ങളും ചാവേർ അക്രമണങ്ങളും പ്രമാണീകരിക്കാൻ ഇസ്ലാമിനകത്തുള്ളവർക്ക്‌ ഒരിക്കലും കഴിയില്ല, ന്യായീകരിക്കാനും. മുഹമ്മദ്‌ നബി(സ്വ) പറയുകയുണ്ടായി: “വർഗീയതയെ സഹായിക്കുവാനോ, വർഗീയതയിലേക്ക്‌ ക്ഷണിക്കുവാനോ വേണ്ടി അവ്യക്തമായ കൊടിക്ക്‌ കീഴിൽð ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കിൽð അത്‌ ജാഹിലിയ്യാ മരണമാകുന്നു” (മുസ്ലിം).

ലോകത്തിൽ നീതിയുക്തം പ്രചരിപ്പിക്കേണ്ടസദുപദേശങ്ങൾ നൽകുന്നതോടൊപ്പം അതേ ഗൗരവത്തിൽðതന്നെó സദാചാരവിരുദ്ധവും അനീതിയുമടങ്ങിയ കാര്യങ്ങളിൽ അകപ്പെടാതിരിക്കാനുള്ള മാർഗോപദേശവും ഇസ്ലാം നൽകിയിട്ടുണ്ട്‌. സന്മാർഗനിഷ്ഠരായ വ്യക്തികളെ വളർത്തിയെടുക്കുന്നതിൽ അത്‌ ചെലുത്തിയ സ്വാധീനം ചെറുതല്ല.

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക്‌ പ്രേരകമാകരുത്‌. നിങ്ങൾ നീതി പാലിക്കുക. അതാണ്‌ ധർമനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു“ (ക്വുർആൻ 5:8).

മനുഷ്യപ്രകൃതിയോട്‌ പൂർണമായി പൊരുത്തപ്പെടുന്നó ഇസ്ലാം മനുഷ്യനെ നന്നാക്കാനും അവന്റെ പാരത്രിക ജീവിതം സുഖകരമാക്കാനുമാണ്‌ ശ്രമിക്കുന്നത്‌. പ്രകൃതിവിരുദ്ധമായ നിർദേശങ്ങളൊന്നും ഇസ്ലാമിക അധ്യാപനങ്ങളിൽðകാണുക സാധ്യമല്ല. മതത്തിൽðഅതിരുകവിയരുത്‌ (ക്വുർആൻ 4:171) എന്ന അല്ലാഹുവിന്റെ കൽപന അതാണ്‌ സൂചിപ്പിക്കുന്നത്‌. മുഹമ്മദ്‌ നബി(സ്വ) പഠിപ്പിച്ചു: ?”മതത്തിൽഅതി രുകവിയുന്നതിനെ നിങ്ങൾ സൂക്ഷിക്കുക, നിങ്ങളുടെ മുൻഗാമികൾ നശിക്കുവാൻ കാരണം അവരുടെ മതത്തിൽ അവർ അതിരുകവിഞ്ഞതാണ്‌“ (ഇബ്നുമാജ, നസാഇ, അഹ്മദ്‌)

(അവസാനിച്ചില്ല)