എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

ഗ്രഹണ നമസ്‌കാരലേഖനം സമയോചിതമായി

ഗ്രഹണ സമസ്‌കാരത്തെക്കുറിച്ച് ഫൈസല്‍ പുതുപ്പറമ്പ് എഴുതിയ ലേഖനം പഠനാര്‍ഹമായിരുന്നു. അറിയാത്ത ഒരുപാട് കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു പ്രസ്തുത ലേഖനം. ഗ്രഹണത്തിന്റെ പേരില്‍ വിവിധ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ 14 നൂറാണ്ടുകള്‍ക്ക് മുമ്പ് തന്നെ മുഹമ്മദ് പിഴുതെറിഞ്ഞത് ഇസ്‌ലാമിന്റെ ദൈവികതയും പ്രവാചകന്റെ സത്യസന്ധതയും വിളിച്ചറിയിക്കുന്നതാണ്.

തന്റെ മകന്‍ മരണപ്പെട്ടതിനാലാണ് ഗ്രഹണം ബാധിച്ചത് എന്ന് വേണമെങ്കില്‍ നബി(സ്വ)ക്ക് അവകാശപ്പെടാമായിരുന്നു. അതിലൂടെ ദിവ്യപരിവേഷം നേടിയെടുക്കുവാനും ശ്രമിക്കാമായിരുന്നു. എന്നാല്‍ നബി(സ്വ) നിയോഗിക്കപ്പെട്ടത് മാനവരാശിയെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനാണ്. സൃഷ്ടി പൂജയില്‍നിന്ന് ജനങ്ങളെ മോചിപ്പിച്ച് സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിലേക്ക് വഴികാണിക്കുവാനാണ്. അതുകൊണ്ടു തന്നെ സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്നും അവയ്ക്ക് ഗ്രഹണം ബാധിക്കുന്നതില്‍ ആരുടെയെങ്കിലും ജനനത്തിനോ മരണത്തിനോ പങ്കില്ലെന്നും അവയുടെ സ്രഷ്ടാവിനോട് കൂടുതല്‍ അടുക്കുവാനുള്ള സന്ദര്‍ഭമായി ഗ്രഹണ സമയത്തെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അവിടുന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണുണ്ടായത്. ലേഖകനും നേര്‍പഥത്തിനും അഭിനന്ദനങ്ങള്‍.

-മുഹമ്മദ് ഇജാസ്.കെ.കെ, പൂക്കോട്ടൂര്‍

യുക്തിവാദികളുടെ ഇരട്ടത്താപ്പ്

ലക്കം 55ലെ യുക്തിവാദ വിമര്‍ശന ലേഖനം വളരെ നന്നായി. 'കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന'പരിപാടിയുമായി മുന്നോട്ടു പോകുകയാണിന്ന് (കു)യുക്തിവാദികള്‍. സദാചാരത്തിന്റെ വിഷയത്തില്‍ ഇരട്ടത്താപ്പ് നയമാണ് ഇവര്‍ക്കുള്ളത്. സമൂഹം സദാചാരമായി കാണുന്നതിനെയെല്ലാം ഇവര്‍ എതിര്‍ക്കുന്നു. എന്നാല്‍ അവരുടെ ജീവിതത്തില്‍ അവര്‍ പറയുന്ന പലതും പ്രാവര്‍ത്തികമാക്കുവാന്‍ അവര്‍ തയ്യാറുമല്ല.

സമൂഹത്തിന്റെ നിരീക്ഷണത്തിനു മുന്നില്‍ കൃത്രിമവും വികലവുമായ സദാചാരം പാലിക്കാന്‍ ആവശ്യപ്പെടുന്ന യുക്തിവാദ സദാചാരത്തിനു പകരം സദാസമയവും തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തിയെ ഓര്‍ത്തുകൊണ്ട് സമൂഹത്തിന്റെ ദൃഷ്ടികളില്‍ നിന്ന് അകന്നു നില്‍ക്കുന്ന അവസ്ഥയില്‍ പോലും സദാചാരനിഷ്ഠ പുലര്‍ത്തുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വ്യക്തിക്കും സമൂഹത്തിനും ഇതുകൊണ്ട് ഗുണമല്ലാതെ മറ്റൊന്നും വരാനില്ല. മനുഷ്യര്‍ ഒന്നാവാനും നന്നാവാനും ഈ ശാശ്വതമൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ മതി.

-അബ്ദുല്‍ മജീദ്പി.പി, ഷൊര്‍ണൂര്‍

തൗഹീദിലേക്ക് മടങ്ങുക

-സുബൈര്‍ കെ.പി, ആലപ്പുഴ