ജെൻഡർ ന്യൂട്രാലിറ്റി: പൊതുവിദ്യാലയങ്ങൾ പരീക്ഷണശാലകളാകുമ്പോൾ

ഡോ. അബ്ദുല്ല ബാസിൽ സി.പി

2022 ആഗസ്റ്റ് 20, 1442 മുഹർറം 21
സംസ്കാര നിർമിതിയുടെ വളർത്തുനിലങ്ങളാണ് വിദ്യാലയങ്ങളെങ്കിൽ അതിലെ വെള്ളവും വളവുമാണ് പാഠപുസ്തകങ്ങൾ. അക്ഷരപ്പിച്ചയുടെ വെള്ളിവെളിച്ചം വിതറുന്ന കുരുന്നു തലച്ചോറുകളിൽ പരീക്ഷണങ്ങളുടെ ‘അന്തകവിത്തി’റക്കാൻ കരുത്തും കഴിവുമുള്ള ഭരണകൂടം തയ്യാറാകുമെന്ന് കരുതുക വയ്യ!

പെൺകുട്ടികൾ പാന്റ്‌സ് ധരിക്കുന്നതാണോ ഇത്ര വലിയ വിഷയം? പെൺകുട്ടികൾ പാന്റസ്് ധരിച്ചാൽ ഇവിടെ അതിനുമാത്രം പ്രശ്‌നമൊക്കെ ഉണ്ടാകുമോ?’ ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായിരിക്കെ വിഷയത്തെ പറ്റി പ്രാഥമിക ധാരണയില്ലാത്ത പലരും ചോദിക്കുന്ന ചോദ്യമാണിത്. കേവലമൊരു, വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ ഇല്ലേ എന്ന ചർച്ചയായാണ് പലരും ഇതിനെ മബസ്സിലാക്കിയിട്ടുള്ളത്.

എന്നാൽ അതിനുമേറെ അപ്പുറത്താണ് വിഷയത്തിന്റെ ഗൗരവം എന്നതാണ് യാഥാർഥ്യം. യൂണിഫോം മാറ്റം എന്നത് കേവലം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നതാണ് യാഥാർഥ്യം. അതിനുതാഴെ നാം തിരിച്ചറിയാതെ കിടക്കുന്ന വലിയൊരു ആശയലോകമുണ്ട്. അത് ചെറിയ കുട്ടികളിലേക്ക് പാഠപുസ്തക ങ്ങളിലൂടെ പകർന്നുനൽകാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. പാഠ്യപദ്ധതി ചട്ടക്കൂടുകളുമായി ബന്ധപ്പെട്ട ചർച്ചക്കായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പുറത്തിറക്കിയ കുറിപ്പിൽ ജെൻഡർ വിഷയത്തിലുള്ള ലിബറൽ ആശയങ്ങൾ കുട്ടികളിലേക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കാണാൻ സാധിക്കും. സമീപഭാവിയിൽതന്നെ അത് പാഠപുസ്തകങ്ങളിലേക്കും പാഠ്യപദ്ധതിയി ലേക്കും കയറിവരും എന്ന സൂചന തന്നെയാണ് ഇതെല്ലാം നൽകുന്നത്.

പലപ്പോഴും ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾ നേരത്തെ പറഞ്ഞതുപോലെ സാരിയുടെയും പാന്റ്‌സിന്റെയും വിഷയമെന്ന നിലയ്ക്ക് പലരും ഉപരിപ്ലവമായി മാത്രമാണ് കാണുന്നത് എന്നത് ഏറെ ദൗർഭാഗ്യകരമാണ്. എന്നാൽ ഈ വിഷയത്തെ അൽപം ഗൗരവത്തിൽ സമീപിച്ചാൽ അതല്ല യാഥാർഥ്യം എന്ന് സംശയലേശമന്യെ ബോധ്യപ്പെടും.

ഇതൊരു സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള പദ്ധതിയേയല്ല! അങ്ങനെയായിരുന്നെങ്കിൽ ‘കംഫർടബിൾ യൂണിഫോം’ എന്ന് പേരുവച്ചാൽ മതിയായിരുന്നല്ലോ! പിന്നെ എവിടെയെയാണ് ജെൻഡർ ന്യൂട്രാലിറ്റി കടന്നുവരുന്നത്? ആണും പെണ്ണും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളെയും പൂർണമായി അപ്രസ ക്തമാക്കുക എന്ന ആശയമാണ് ‘ലിംഗനിഷ്പക്ഷത.’ അത് കേവലം യൂണിഫോമിലോ വസ്ത്രധാരണത്തി ലോ ഒതുങ്ങുന്നതല്ല; യൂണിസെക്‌സ് ടോയിലറ്റുകളിലേക്കും ജെൻഡർ ന്യൂട്രൽ പ്രോനൗണുകളിലേക്കും വരെ വ്യാപിക്കുന്ന വിശാലമായ ഒരു ആശയമാണ് അത്. അത്തരം വിശാലമായ ഒരു വിഷയത്തെയാണ് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ കേവലമൊരു പെണ്ണിന് പാന്റ്‌സ് ധരിക്കാമോ എന്ന നിലയ്ക്ക് മാത്രം ചർച്ച ചെയ്യപ്പെടുന്നത്!

ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമല്ല ഇവിടെ അടിസ്ഥാന വിഷയം; അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഒരാളുടെ ഇഷ്ടം തീരുമാനിക്കുന്നത് അയാളുടെ ധാർമികതയോ സംസ്‌കാരമോ മതമോ സ്വാതന്ത്ര്യമോ കാഴ്ചപ്പാടുകളോ എന്തുമാകാം; അതിന്റെ ശരിതെറ്റുകൾ വേറെ ചർച്ച ചെയ്യേണ്ടതും ഓരോരുത്തരും ബോധ്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതുമാണ്. വസ്ത്രസ്വാതന്ത്ര്യത്തിൽ ഇടപെടുകയാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപിക്കാനുള്ള തീരു മാനം എന്നതാണ് അത് എതിർക്കപ്പെടുന്നതിന്റെ ഒന്നാമത്തെ കാരണം.

ഇനി, ധരിക്കാനുള്ള സൗകര്യമായിരുന്നു വിഷയമെങ്കിൽ പരമാവധി സാധ്യതകൾ നോക്കുകയായിരുന്നു വേണ്ടിയിരുന്നത്. കാരണം ഓരോരുത്തരുടെയും സൗകര്യങ്ങൾ വ്യത്യസ്തമായിരിക്കും. പാന്റ്‌സ് ധരി ക്കുന്നത് സൗകര്യപ്രദമായി തോന്നുന്നവരുള്ളതുപോലെ അത് അസൗകര്യമായി അനുഭവപ്പെടുന്നവരും ഉണ്ടാകും. ചുരിദാറോ പർദയോ സാരിയോ ഒക്കെ ധരിക്കൽ സൗകര്യമായി അനുഭവപ്പെടുന്നവർ സമൂഹ ത്തിലുണ്ട്. സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള പദ്ധതിയായിരുന്നെങ്കിൽ അതൊക്കെ അനുവദിച്ച് പരമാവധി വിശാലമാക്കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെയല്ലെന്ന് മാത്രമല്ല, എല്ലാം ചുരുക്കി ഒറ്റ വസ്ത്രം എല്ലാവരിലേക്കും അടിച്ചേൽപിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. അതിൽനിന്ന് തന്നെ പ്രശ്‌നം ‘സൗകര്യ’മല്ല എന്നും സൗകര്യപൂർവം വേറെ ചിലത് ഒളിച്ചുകടത്താനുള്ള ശ്രമമാണ് എന്നും വ്യക്തമാണ്.

ജെൻഡർ ന്യൂട്രാലിറ്റി പലരും കരുതുന്നതുപോലെ കേവലം പെൺകുട്ടികൾ പാന്റ്‌സ് ഇടുന്നതുമായി ബന്ധപ്പെട്ട വിഷയമല്ല എന്നതിന് ഏറ്റവും വലിയ തെളിവ്, ബാലുശ്ശേരിയിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാ പനം നിർവഹിച്ച അതേദിവസം (2021 ഡിസംബർ 15ന്) ഉന്നതവിദ്യാഭ്യസ സാമൂഹ്യനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ. ആർ. ബിന്ദുവിന്റെ ട്വിറ്ററിലെ വരികളാണ്. അതിങ്ങനെ വായിക്കാം:

“സമത്വവും സംവേദനക്ഷമതയുംകൊണ്ട് നിർവചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഇത് നേടുന്നതിന്, ആദ്യമായി സമൂഹത്തിന്റെ എതിർവർഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാർഗം തുറന്നുകൊടുക്കണം.’’

എത്ര വ്യക്തമാണ് ലക്ഷ്യം! പെൺകുട്ടികൾ പാന്റ്‌സ് ഇടുന്നതോ, അവരുടെ സൗകര്യമോ ഒന്നുമല്ല, മറിച്ച് ‘എതിർവർഗ ലൈംഗിക സ്വാഭാവികത’ എന്ന, നിലനിൽക്കുന്ന അവസ്ഥയും സമൂഹത്തിന്റെ പ്രതീക്ഷയും തകർക്കുക എന്നതാണ് ലക്ഷ്യം എന്ന് കൃത്യമായി എഴുതിയിരിക്കുന്നു. അഥവാ കേവലം ഒരു യൂണിഫോമിൽ ഒതുങ്ങുന്നതല്ല, മറിച്ച് എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ ഹെറ്റെറോനോർമേറ്റിവ് പൊതുബോധത്തെ തകർക്കുകയുമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപിക്കുന്നതിന്റെ ലക്ഷ്യമെന്നർഥം. ഇത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നവരാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ വിമർശിക്കുന്നത്.

ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കിയതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ട് എന്ന് വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണും പെണ്ണും ശാരീരികമായും മാനസികമായും മനഃശാസ്ത്രപരമായും സാമൂഹികമായും വ്യത്യസ്തകൾ ഉള്ളവരാണ്. ആ വ്യത്യസ്തകളെ പരിഗണിച്ചുകൊണ്ട് തന്നെയായി രിക്കണം അവരുടെ ഇടപെടലുകളും കടമകളും അവകാശങ്ങളും. അതിനെ പൂർണമായി നിരാകരിക്കുന്നതിലൂടെ സംഭവിക്കുന്നത് ന്യായമായ അവകാശങ്ങളും സ്വകാര്യതകളും പോലും ഇല്ലാതാവലാണ്.

‘സ്ത്രീയെയും പുരുഷനെയും വ്യത്യസ്തമായി പരിഗണിച്ചതുകൊണ്ടാണ് ഇവിടെ സ്ത്രീ സംവരണ ങ്ങളും സ്ത്രീകൾക്ക് മാത്രമായ സ്വകാര്യ ഇടങ്ങളും അവർക്ക് മാത്രമായുള്ള പ്രസവാവധി പോലുള്ള ഇളവുകളുമെല്ലാം നിലനിൽക്കുന്നത്. പരിപൂർണമായി ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിലൂടെ ഇതെല്ലാം തച്ചുതകർക്കപ്പെടുകയാണുണ്ടാവുക.’ അവിടെയാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറയുന്നത് പുരുഷന് വേണ്ടരൂപത്തിലും അവന് അനുഗുണമാകുന്ന തരത്തിലുമാണ് നടപ്പിലാക്കുന്നത് എന്ന വാദം പ്രസക്തമാകുന്നത്. കേവലം വസ്ത്രധാരണത്തിൽ നടപ്പിലാക്കപ്പെട്ടപ്പോൾ പോലും ആൺകുട്ടികൾ കാലങ്ങളായി ധരിക്കുന്ന വസ്ത്രം പെൺകുട്ടികളിൽ അടിച്ചേൽപിച്ചു എന്നതല്ലാതെ, പെൺകുട്ടികളുടെ വസ്ത്രം ആൺകുട്ടികളോടും ധരിക്കാൻ ആവശ്യപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ല. അത്തരം ഒരു മറുചോദ്യം പോലും പരിഹാസ്യമായി തോന്നുന്ന ‘പുരോഗമനവാദികൾ’ യഥാർഥത്തിൽ സ്ത്രീവസ്ത്രങ്ങൾ എന്തോ കുറവുള്ളതാണ് എന്ന് പറയാതെ പറയുകയല്ലേ ചെയ്യുന്നത്?

ഒരുതരത്തിലുമുള്ള ഗുണങ്ങളുമില്ലെന്ന് മാത്രമല്ല, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഈയൊരു ആശയംകൊണ്ട് ഉണ്ടായിത്തീരും. അക്കാര്യം മനസ്സിലാക്കാൻ ഇത് നടപ്പിലാക്കിയ പാശ്ചാത്യൻ നാടുകളിൽ എന്ത് സംഭവിച്ചു എന്നുമാത്രം പരിശോധിച്ചാൽ മതിയാകും. കേരളത്തിൽ ഈയൊരു പരീക്ഷണത്തിന്റെ പ്രാരംഭഘട്ടം മാത്രമെ എത്തിയിട്ടുള്ളൂ. എന്നാൽ ഇത് വർഷങ്ങൾക്ക് മുമ്പേ പരീക്ഷിച്ച രാഷ്ട്രങ്ങളിലുള്ളവർ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അതിൽ ഏറ്റവും പ്രധാനമാണ് ലിംഗത്വത്തെ പറ്റി സംശയമുള്ള ഒരു തലമുറ വളർന്നുവരുന്നു എന്നത്.

അമേരിക്കയിലും യൂറോപ്യൻ നാടുകളിലും താൻ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാത്ത, അല്ലെങ്കിൽ അതിൽ സംശയമുള്ള കൗമാരക്കാരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് ആധികാരികമായ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പുവരെ അമേരിക്കയിൽ 95% ലധികം കുട്ടികൾക്കും തങ്ങൾ ആണാണോ പെണ്ണാണോ എന്ന കൃത്യമായ ധാരണയും ബോധ്യവും ഉണ്ടായിരുന്നെങ്കിൽ, ഇന്നത് 77% ത്തിനും താഴേക്ക് എത്തിയിരിക്കുകയാണ്!. ഒരു സമൂഹത്തിന്റെ കാൽഭാഗത്തിനും തങ്ങൾ ആണാണോ പെണ്ണാണോ എന്ന സംശയം ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കുക! ഒരു കുടുംബത്തിൽ പത്തു കുട്ടികളുണ്ടെങ്കിൽ രണ്ടോ മൂന്നോ കുട്ടികൾ താനാരാ ണെന്നോ തന്റെ സ്വത്വം എന്തെന്നോ മനസ്സിലാകാത്ത വല്ലാത്തൊരു അവസ്ഥ! ഈ കുട്ടികൾക്കാവട്ടെ വിഷാദരോഗവും മാനസിക സമ്മർദങ്ങളും സാമൂഹികവിരുദ്ധ ചിന്തകളും വലിയരൂപത്തിൽ ഉണ്ടാവുകയും ചെയ്യുന്നു.

ജനനം തൊട്ടുതന്നെ കുട്ടി തന്റെ ലിംഗത്വ സ്വത്വത്തെ ഊട്ടിയുറപ്പിക്കുന്ന ജീവിതശൈലിയും രീതികളും വസ്ത്രധാരണങ്ങളും ശീലിക്കുന്നതുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഇപ്പോൾ വ്യാപകമല്ലാത്തത്. എന്നാൽ ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ അതെല്ലാം അപ്രസക്തമാക്കിയാൽ നമ്മുടെ നാട്ടിലും വീട്ടിലും വരാൻ പോകുന്നതും ഇത്തരം ഒരു പുതുതലമുറയായിരിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഇതിനെ പ്രാരംഭ ഘട്ടത്തിൽതന്നെ എതിർത്ത് തോൽപിക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ളവർ രംഗത്തുവരുന്നത്.

ഇത്രമേൽ ഭീകരമാണ് ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഒളിച്ചുകടത്തുന്ന ലിബറൽ ജെൻഡർ പൊളിറ്റിക്‌സ് എന്ന് അതിന്റെ വക്താക്കൾക്ക് പോലും ധാരണയില്ല എന്നതാണ് വസ്തുത. പുരോഗമനം എന്ന പേരിൽ കൊണ്ടുവരുന്നതായതുകൊണ്ട് എന്തിനെയും വാരിപ്പുൽകുക എന്നതിനപ്പുറം ഇതിന്റെ വരും വരായ്കകളെ കുറിച്ചോ പ്രശ്‌നങ്ങളെ കുറിച്ചോ അവർ ബോധവാന്മാരല്ല.

എല്ലാറ്റിനുമുപരി ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇത് അടിച്ചേൽപിക്കുന്നത് കുട്ടികളിലാണ് എന്നതാണ്. തങ്ങളുടെ വ്യക്തിത്വവും ലോകവീക്ഷണവും രൂപപ്പെടുത്തുന്ന പ്രായത്തിൽതന്നെ ഇത്തരം അശാ സ്ത്രീയവും വസ്തുതാവിരുദ്ധവുമായ ആശയങ്ങൾ അവരിൽ അടിച്ചേൽപിക്കപ്പെടുകയാണ്.

ജെൻഡർ ന്യൂട്രൽ യൂണിഫോമുകളായും മറ്റുമുള്ള പരീക്ഷണങ്ങൾക്ക് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഗിനിപ്പന്നികളെ പോലെ ഇരയാവുകയാണ്. ഈ പരിഷ്‌കാരങ്ങളുടെ പേരിൽ കുട്ടികൾക്ക് ഭാവിയിൽ ഇപ്പറഞ്ഞ സ്വത്വപ്രതിസന്ധിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരോ ഇതിനുവേണ്ടി വാദിക്കുന്നവരോ ഏറ്റെടുക്കുമോ?

ഇനി, ഇപ്പറഞ്ഞതൊന്നും തങ്ങൾക്ക് വിഷയമല്ല എന്നാണെങ്കിൽ അങ്ങനെയുള്ളവർക്ക് സ്വന്തം മക്കളെ അത്തരത്തിൽ വളർത്താനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. തങ്ങളുടെ വീട്ടിലും സ്വകാര്യ ഇടങ്ങളിലും വേണമെങ്കിൽ പൊതു ഇടങ്ങളിലും അവർ അത്തരത്തിലുള്ള വസ്ത്രധാരണരീതിയും ജീവിതശൈലിയുമായി ജീവിച്ചോട്ടെ, പക്ഷേ, അത് എല്ലാ കുട്ടികളിലും അടിച്ചേൽപിക്കും എന്ന് പറയുന്നത് അക്രമമാണ് . പൊതുവിദ്യാലയങ്ങളിലൂടെ ഇത്തരം പരീക്ഷണങ്ങൾക്ക് മുഴുവൻ കുട്ടികളും വിധേയരാകണം, എതിർ ക്കുന്നവരെല്ലാം പിന്തിരിപ്പൻ നിലപാടുകാരാണ് എന്ന തിട്ടൂരം ഒരുതരത്തിലും അനുവദിച്ചുകൊടുക്കാൻ പറ്റുന്നതല്ല. അത് കരിക്കുലത്തിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമവും എല്ലാ നിലയിലും എതിർക്കപ്പെ ടേണ്ടതിന്റെ അനിവാര്യതയും ഇവിടെയാണ്.

പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പരിഗണിക്കേണ്ട 25 വിഷയ മേഖലകൾ സംബന്ധിച്ച കുറിപ്പിൽ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചർച്ചക്കുവെച്ചിട്ടുണ്ട്. ലിംഗഭേദമില്ലാത്ത യൂനിഫോം, സ്‌കൂളുകൾ മിക്‌സഡ് ആക്കി മാറ്റൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നത് ചർച്ചയായതിനു പിന്നാ ലെയാണ് പുതിയനീക്കം. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ് മുറികളിൽ സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന ചോദ്യം കരടുരേഖയിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമർശ നപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ചർച്ചക്ക് നൽകിയ കുറിപ്പിൽ പറയുന്നുണ്ട്. ചർച്ചകൾക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും സർക്കാറും അംഗീകാരം നൽകുന്നതോടെ പാഠ്യപദ്ധതി ചട്ടക്കൂട് അധിഷ്ഠിതമായ പാഠപുസ്തക പരിഷ്‌കരണത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകൾ അവഗണിക്കാവതല്ല. ഇവിടെയെല്ലാം എല്ലാവരും വളരെ നല്ല ആശയങ്ങളായി മാത്രം കാണുന്ന ലിംഗസമത്വം, ലിംഗനീതി പോലുള്ള ആശയങ്ങളോടൊപ്പം ജെൻഡർ സ്‌പെക്ട്രത്തെ പറ്റിയും ന്യൂട്രാലിറ്റിയെ പറ്റിയുമുള്ള തങ്ങളുടെ ആശയങ്ങൾ ഒളിച്ചുകടത്തുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ആണിനെയും പെണ്ണിനെയും ഒരേപോലെയാക്കിയല്ല സമത്വവും നീതിയും നടപ്പിലാക്കേണ്ടത്. അവർക്ക് വ്യത്യസ്തമായ അസ്തിത്വവും വ്യക്തിത്വവും ഉണ്ടായിരിക്കെതന്നെ അവരും മനുഷ്യരാണെന്നും അവർക്കും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെന്നും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. വ്യത്യസ്തതകളെ ഉൾക്കൊള്ളാൻ പരിശീലിപ്പിക്കേണ്ട കലാലയങ്ങൾ ഏകശിലാത്മകമായെങ്കിലേ സമത്വമുണ്ടാവൂ എന്ന സന്ദേശം കുട്ടികളിലേക്ക് കൈമാറാനുള്ള, അതുവഴി സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള അരങ്ങുകളാകാതിരിക്കട്ടെ!

അങ്ങനെ ആകാതിരിക്കാൻ ഈ വിഷയം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇത് ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ മാത്രം പ്രശ്‌നമല്ല, മറിച്ച് എല്ലാവരെയും ബാധിക്കുന്ന ഒരു അപകടമാണ്.

ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ വിഷയം ചർച്ച ചെയ്യുന്ന മീഡിയ അവതാരകർക്കോ, ഇതിനെ ന്യായീകരിക്കാൻ വരുന്ന പ്രതിനിധികൾക്കോ പോലും ഇതിനെ പറ്റി കൃത്യമായ ഒരു ബോധ്യവുമില്ല. പലരും ഇതിനെ കേവലം ഒരു വസ്ത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായാണ് മനസ്സിലാക്കിയിരിക്കുന്നത്. അതിനപ്പുറം ഇതിനു പിന്നിൽ ഒരു ആശയം ഉണ്ടെന്നോ, അത് നടപ്പിലാക്കിയ സ്ഥലങ്ങളിൽ എന്ത് സംഭവിച്ചുവെന്നോ ഉള്ള വസ്തുനിഷ്ഠമായ ഒരു പരിശോധനക്ക് പോലും പലരും തയാറല്ല!

ഒരു വിഷയത്തെ എങ്ങനെ ഏറ്റവും ഉപരിപ്ലവമായി മാത്രം സമീപിക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ വിഷയത്തിലുള്ള ചാനൽ ചർച്ചകളും മീഡിയ ഇടപെടലുകളും. ഇത്രമേൽ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു വിഷയം ‘നിങ്ങൾക്ക് പാന്റ്‌സ് ധരിക്കാൻ പ്രയാസമുണ്ടോ?’ എന്ന് അത് ധരിച്ച പെൺകുട്ടികളോട് പോയി ചോദിച്ച്, അത് വാർത്തയും ഫീച്ചറുമാക്കി സ്വയം അപഹാസ്യരാവുകയാണവർ!

പുതിയ കാലത്ത് പുതുതായി വന്ന എന്തോ ആശയമാണ് എന്നേ അവർക്കറിയൂ, അങ്ങനെ പുരോ ഗമനപരമാണെങ്കിൽ നമ്മളതിനെ അനുകൂലിച്ചല്ലേ മതിയാകൂ എന്ന ചിന്തായാണവരെ നയിക്കുന്നത്. അതിനപ്പുറം ‘പുതിയ കാലത്ത് പുതുതായി വരുന്ന’ എല്ലാ ആശയങ്ങളും ശരിയാകണമെന്നുണ്ടോ, അങ്ങനെ എല്ലാറ്റിനെയും നമുക്ക് അംഗീകരിക്കാൻ പറ്റുമോ എന്നൊന്നും ചിന്തിക്കാനവർക്ക് നേരമില്ല!

ഈ ജെൻഡർ പൊളിറ്റിക്‌സ് ‘പുരോഗമിച്ച്’ സ്വവർഗരതിയിൽനിന്ന് മൃഗരതിയിലേക്കും ശവരതിയിലേക്കും ശിശുരതിയിലേക്കുമൊക്കെ എത്തിയത് അവർ അറിഞ്ഞുകാണില്ല. അതും പുതിയ കാലത്ത് വരുന്ന ആശയങ്ങളാണ്, പുരോഗമനപരമാണ് എന്നു പറഞ്ഞ് ഇക്കൂട്ടർ പിന്നാലെ ഓടുമോ ആവോ!

വേറെ ചിലർ ലൈംഗികതയും വിട്ട് തങ്ങൾ പട്ടിയാണെന്നും ചെന്നായ ആണെന്നുംവരെ വാദിച്ചു രംഗത്ത് വരുന്നു! ഇംഗ്ലണ്ടിൽ മാത്രം പതിനായിരക്കണക്കിന് അംഗങ്ങൾ ഇത്തരം ‘പട്ടിജീവിത’ങ്ങളുടെ ഓൺലൈൻ കൂട്ടായ്മകളിൽ ഉണ്ടത്രെ! പുതിയ കാലത്തെ പുതിയ ഓരോ ചിന്തകൾ!

ഇനി അതല്ല, പുരോഗമന ആശയങ്ങളിൽ നല്ലത് മാത്രമെ തങ്ങളെടുക്കൂ എന്നാണെങ്കിൽ നല്ല പുരോ ഗമനവും ചീത്ത പുരോഗമനവും തമ്മിൽ എങ്ങനെ വേർതിരിക്കും എന്ന ചോദ്യവും അവിടെ ബാക്കിയാണ്. നന്മയും തിന്മയും വേർതിരിക്കാനുള്ള മാനദണ്ഡമായാണല്ലോ പുതിയ കാലത്തെ പുതിയ ആശയങ്ങൾ നല്ലതാണെന്ന വാദം കൊണ്ടുവന്നത്, അതിലും മോശം കാര്യങ്ങളുണ്ടെങ്കിൽ പിന്നെ ഏത് അളവുകോൽ വെച്ചാണിതിനെ ഇനിയളക്കുക?

‘പുരോഗമനപരം’ എന്ന സ്റ്റിക്കറൊട്ടിച്ച് വരുന്ന എന്തിനെയും ചോദ്യം കൂടാതെ, അന്വേഷണങ്ങളോ പഠനങ്ങളോ ഇല്ലാതെ വാരിപ്പുൽകാൻ തയ്യാറായി നിൽക്കുന്ന പൊതുബോധത്തിന് മുന്നിൽ അതിന്റെ അപകടം ബോധ്യപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടത്. വരാനിരിക്കുന്ന തലമുറക്ക് വേണ്ടി അതെങ്കിലും നാം ചെയ്യണം!