ഇന്ത്യൻ ജനാധിപത്യം മതനിരാസമല്ല; മതനിരപേക്ഷതയാണ്

നബീൽ പയ്യോളി

2022 ആഗസ്റ്റ് 13, 1442 മുഹർറം 14
എഴുപത്തിയഞ്ച് തികഞ്ഞ് ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന പടുവൃദ്ധനെ ഓർമിപ്പിക്കുന്നു ഇന്ത്യൻ ജനാധിപത്യം എന്ന് വിലയിരുത്തുന്നവരെ തിരുത്താനൊന്നും വർത്തമാന രാഷ്ട്രപരിസരത്ത് നിന്നുകൊണ്ട് സാധ്യമാകുമെന്ന് തോന്നുന്നില്ല! എന്നാൽ ഏത് മതങ്ങളെയും മതനിരാസകരെയും നിഷ്കപടമായി ഉൾക്കൊള്ളാനുള്ള മതനിരപേക്ഷ പാരമ്പര്യം തിരികെ കൊണ്ടുവരികയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അചിന്ത്യമാണെന്ന് ചിന്തിക്കുന്നതാണ് ഏറ്റവും പ്രതിലോമകരമായ കാഴ്ചപ്പാട്.

സ്വതന്ത്ര ഇന്ത്യ അതിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയാണിത്. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ ഇന്ത്യയുടെ സവിശേഷതകളെ തമസ്‌കരിക്കും വിധം ഭരണകൂടങ്ങൾ പെരുമാറുന്ന കാലഘട്ടം കൂടിയാണിത്. അതിനാൽ ഇക്കാര്യങ്ങൾ മുമ്പത്തെക്കാൾ ഉച്ചത്തിൽ ആവർത്തിച്ച് ഓർമപ്പെടുത്തേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ ഏകാധിപത്യ വഴിയിലേക്ക് നയിക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം. നരേന്ദ്രമോദി അധികാരത്തിൽ വന്നതുമുതൽ ഇന്ത്യയുടെ സവിശേഷതകളെ തല്ലിക്കെടുത്തി ഏകശിലാത്മകമായ രാഷ്ട്രനിർമാണത്തിന് വേണ്ടിയുള്ള കുത്സിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2014 മുതൽ രാജ്യം അതിന്റെ വിവിധ ഘട്ടങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ശക്തമായ ജനാധിപത്യ പ്രതിരോധത്തിന് മുൻപിൽ പല പദ്ധതികളും ഉപേക്ഷി ക്കേണ്ടിവന്നു എന്നത് ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്.

ഈ നടപടികളുടെ അവസാനത്തെ ഏടാണ് പാർലമെൻറിൽ ഏതാനും വാക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പ്രതിഷേധ സൂചകമായി ഉപയോഗിക്കുന്ന വാക്കുകളാണ് മിക്കതും. പ്രതിപക്ഷസ്വരം ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നത് വ്യക്തം. പാർലമെൻറിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷ പ്രതിനിധികളെ സസ്‌പെൻഡ് ചെയ്യുന്നതും പതിവായിക്കഴിഞ്ഞു. ജനാധിപത്യരീതിയിൽ പ്രതിഷേങ്ങളുമായി പ്രതിപക്ഷപാർട്ടികൾ ഇത്തരം നടപടികൾക്കെതിരെ ഒറ്റക്കെട്ടായി തന്നെ പ്രതികരിക്കുന്നുണ്ട്. ജനാധിപത്യ പ്രതിരോധം ഇന്ത്യയെപ്പോലുള്ള രാജ്യത്ത് വിജയം കാണുമെന്ന പ്രതീക്ഷയാണ് നമുക്കുണ്ടാവേണ്ടത്.

ഇന്ത്യയുടെ സവിശേഷത

ഇന്ത്യയുടെ പ്രത്യേകതയെന്തെന്ന് ചോദിച്ചാൽ നാനാത്വത്തിൽ ഏകത്വം എന്ന് ഒറ്റവാചകത്തിൽ പറയാം. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ ഭംഗി. ചേർച്ചയില്ലാത്ത അനേകം വൈവിധ്യങ്ങളെ ഇന്ത്യയെന്ന മാലയിലെ മുത്തുകളെ പോലെ കോർത്തിണക്കിയാണ് സ്വതന്ത്ര ഇന്ത്യയെ രാഷ്ട്രശില്പികൾ വളർത്തി വലുതാക്കിയത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാർ രാജ്യ ത്തെ മുഴുവൻ കൊള്ളയടിച്ചു. മുഴുപ്പട്ടിണിക്കാരും അരപ്പട്ടിണിക്കാരുമായ ജനകോടികളെ ബാക്കിയാക്കി അവർ അധികാരമൊഴിഞ്ഞു ഇന്ത്യ സ്വതന്ത്രമായപ്പോൾ രാജ്യത്തെ വൈവിധ്യങ്ങളെ ചേർത്തുനിർത്തിയുള്ള പുനർനിർമാണത്തിനാണ് ക്രാന്തദർശികളായ രാഷ്ട്രശില്പികൾ നേതൃത്വം നൽകിയത്. ഭിന്നതകളും അവഗണനകളുമല്ല ചേർത്തുനിർത്താലാണ് നമ്മുടെ നയവും രാഷ്ട്രത്തിന്റെ ചരിത്രവും. അതാണ് ലോകത്തിന് മുൻപിൽ തലയുയർത്തിനിൽക്കാൻ വണ്ണം ഈ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് എത്തിച്ചത്. അസൂയാവഹമായ പുരോഗതിയുണ്ടായത് രാജ്യത്തെ മുഴുവൻ ജനതയെയും ഒരേപോലെ കാണാൻ ശ്രമിച്ചതുകൊണ്ട് തന്നെയാണ്. പോരായ്മകളും വീഴ്ചകളും അപവാദങ്ങളും ഒക്കെയുണ്ടെങ്കിലും നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷത ലോകത്തെ മറ്റേത് രാജ്യത്തെക്കാളും ഇന്ത്യക്ക് അഭിമാനത്തോടെ പറയാവുന്ന സവിശേഷതയാണ്. അതിനെ ഇല്ലാതാക്കാനാണ് സംഘപരിവാർ എന്നും ശ്രമിച്ചിട്ടുള്ളത്. രാമരാജ്യവും ഏകസിവിൽകോഡും പൗരത്വ നിയമ ഭേദഗതിയുമൊക്കെ കാലങ്ങളായി സംഘപരിവാരം സ്വപ്നം കാണുന്ന ഏകശിലാത്മകതയിലേക്കുള്ള ചുവടുവയ്പാണ്. എന്നാൽ ജനാധിപത്യ ബോധമുള്ള, വൈവിധ്യങ്ങളെ അലങ്കാരമായി കാണുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഏക ശിലാത്മതയ്ക്ക് എന്നും വിഘാതമായിരിക്കും എന്നാണ് പ്രതീക്ഷ.

മലയാളികളുടെ നിലപാട്

കേരളം ഇത്തരം പ്രതിഷേധങ്ങളുടെ മുൻനിരയിൽ എന്നുമുണ്ടായിട്ടുണ്ട് എന്നത് ഏതൊരു മലയാളിയും അഭിമാനത്തോടെ പറയുന്ന യാഥാർഥ്യമാണ്. തെല്ലും ഭയമില്ലാതെ അനീതിക്കെതിരെ പ്രതികരിക്കാൻ എന്നും കേരളീയ സമൂഹം മുന്നിൽ നിന്നിട്ടുണ്ട്. ജനാധിപത്യ പ്രതിരോധമാണ് നമ്മൾ എന്നും സ്വീകരിച്ചിട്ടുള്ളതും. അക്രമവും വൈകാരികതയും ഇല്ലാതെ സമാധാനപാരയായി നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദിക്കാനും ഇന്ത്യയെന്ന വികാരത്തോട് ചേർന്നുനിൽക്കാനും മലയാളികൾക്ക് എന്നും സാധിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷതയെ നെഞ്ചേറ്റിയവർ എന്ന നിലയിൽ വർഗീയ ശക്തികൾക്ക് വേരോട്ടം നൽകാതെ എല്ലാ വൈവിധ്യങ്ങളെയും ഉൾകൊണ്ടുകൊണ്ട് തന്നെയാണ് കേരളം നാളിതുവരെ മുന്നോട്ടു പോയത്. ജനാധിപത്യത്തിന്റെ ഭൂമിയിൽ നിന്നുകൊണ്ട് മതനിരപേക്ഷത നാം പ്രായോഗികമായി കാണിച്ചു കൊടുത്തു.

ഫാസിസ്റ്റുകൾക്ക് വഴിമരുന്നിടുന്നുവോ?

എന്നാൽ ഇന്ന് വൈവിധ്യങ്ങളെ ഇല്ലാതാക്കാനും ഏകശിലാത്മകമായ പദ്ധതികൾക്ക് സാഹചര്യം ഒരുക്കാനും കേരളം ഭരിക്കുന്ന സർക്കാറും ശ്രമിക്കുന്നു എന്നത് ഖേദകരമാണ്. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ, അല്ലെങ്കിൽ മുഖ്യധാരയിൽനിന്നും മാറ്റിനിർത്താൻ സർവ ശ്രമങ്ങളും നടത്തുമ്പോൾ അതിന് മണ്ണൊരുക്കുന്ന പ്രവർത്തനങ്ങൾ വിവേകമുള്ള ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. എന്നാൽ സർക്കാർ ഇതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നു എന്നതാണ് അടുത്തകാലത്തായി അവർ നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഏതൊ രാൾക്കും മനസ്സിലാവുക. മുസ്‌ലിം നാമധാരികളായ മുഴുവൻ ഭാരവാഹികളെയും തങ്ങളുടെ സംഘടനാ സംവിധാനങ്ങളിൽനിന്ന് മാറ്റിനിർത്താൻ ബിജെപി തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തത് നമ്മൾ കണ്ടതാണ്. അതിനെതിരെ മാറ്റിനിർത്തപ്പെടുന്നവർ തന്നെ ശബ്ദമുയർത്തിയെങ്കിലും ഫലമു ണ്ടായില്ല. മുസ്‌ലിം നാമധാരിയായ ഒരാൾ പോലും കേരളത്തിൽ ബിജെപി ഭാരവാഹിയാകരുത് എന്ന തീരുമാനമെടുക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നത് ഓർക്കാതെയാണ് കേരള സർക്കാർ പല വിഷയങ്ങളും തീരുമാനിക്കുന്നത്.

ഏത് പ്രത്യയശാസ്ത്രങ്ങളോടും ആശയപരമായ സംവാദങ്ങൾ ക്രിയാത്മക സമൂഹം ആഗ്രഹിക്കുന്ന തും പ്രോത്സാഹിപ്പിക്കുന്നതുമാണ്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി അധികാരദണ്ഡുപയോഗിച്ച് പുരോഗമന കുപ്പായമണിഞ്ഞ് മതവിരുദ്ധ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് മുൻപും ഇടതുപക്ഷ സർക്കാരുകൾ ചെയ്തിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അറബി ഭാഷക്കെതിരെ, മതമില്ലാത്ത ജീവൻ, സ്‌കൂൾ സമയമാറ്റം തുടങ്ങി എത്രയോ ഗൂഢശ്രമങ്ങൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ ശക്തമായ പ്രതിഷേധങ്ങൾ ക്കൊടുവിൽ ഈ നീക്കങ്ങൾ ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. സമരങ്ങളും പ്രതിഷേധങ്ങളും ജീവനഷ്ടവുമൊക്കെ, ഈ പദ്ധതികളിൽനിന്ന് പിന്മാറാൻ വേണ്ടിവന്നു എന്നത് ചരിത്രം.

ശബരിമലയിൽ സ്ത്രീ പ്രവേശനം നടത്തി വിപ്ലവം സൃഷ്ടിക്കാൻ ഒന്നാം പിണറായി സർക്കാർ ശ്രമിച്ചത് വിശ്വാസി സമൂഹത്തിന്റെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. അത് കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പരാജയത്തിന് കാരണമായെന്ന് തിരിച്ചറിഞ്ഞ പാർട്ടി ആ വിപ്ലവ പ്രതീക്ഷ കൈവെടിഞ്ഞു. എന്നാൽ അത് നമ്മുടെ സാമൂഹിക ചുറ്റുപാടിൽ ഉണ്ടാക്കിയ പരിക്ക് ഗുരുതരമായിരുന്നു. ബിജെപിക്ക് നല്ല സ്‌പേസ് നൽകാൻ ആ അവിവേകം കാരണമായി എന്നത് ആർക്കും മനസ്സിലാക്കാവുന്ന യാഥാർഥ്യമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്തവരെ പിന്തിരിപ്പന്മാരും സംഘികളും ആക്കാൻ ഇടതുപക്ഷം പണിയെടുത്തു, വനിതാമതിൽ കെട്ടി, ആയിരം ഇലക്ഷനിൽ തോറ്റാലും നിലപാട് മാറ്റില്ലെന്ന് പറഞ്ഞു, നാട്ടിലുടനീളം നവോത്ഥാന കമ്മിറ്റികൾ ഉണ്ടാക്കി... അവസാനം ഒരു ഇലക്ഷൻ പരാജയത്തോടെ എല്ലാം ഉപേക്ഷിച്ച് പഞ്ചപുച്ഛമടക്കി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ കാരണങ്ങൾ പലതെങ്കിലും വൈവിധ്യങ്ങളെ ഉൾകൊള്ളുന്ന മതേതര ജനാധിപത്യ ഭരണകൂടം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നടപടിയാണിതെന്നതാണ് ജനാധിപത്യ വിശ്വാസിളെ ഈ നടപടികൾക്കെതിരെയുള്ള പ്രതികരണത്തിലേക്ക് നയിച്ചത്.

ഇന്ത്യയെന്ന മഹാരാജ്യത്തും കേരളമെന്ന സംസ്ഥാനത്തും വിശ്വാസികളും അവിശ്വാസികളുമായ അനേകം പ്രത്യയശാത്ര വിഭാഗങ്ങൾ ഉണ്ട്. അതിനെ മുഴുവൻ അംഗീകരിക്കുകയും അവർക്ക് അവരുടേതായ ഇടം നൽകുകയും ചെയ്യുകയാണ് നമ്മുടെ ഭരണാധികാരികൾ അനുവർത്തിക്കേണ്ട രീതി.

എന്നാൽ അതിന് വിപരീതമായി, പുരോഗമാനത്തിന്റെ ലേബലിൽ മതനിരാസം നടപ്പിലാക്കുകയാണ് കേരള സർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന സാമൂഹ്യ പശ്ചാത്തലം കൂടി പരിഗണിക്കുമ്പോഴാണ് ഈ നടപടിയുടെ ഗൗരവം വ്യക്തമാകുന്നത്. മദ്രസ അധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മൗനം ദീക്ഷിച്ച് ശത്രുക്കൾക്ക് പ്രോത്സാഹനം നൽകി. മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണത്തിനായി സച്ചാർ കമ്മിറ്റി നിർദേശിച്ച പദ്ധതികൾ നൂറ് ശതമാനവും മുസ്‌ലിം സമൂഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് ബോധ്യമുള്ള പ്പോഴും അത് എല്ലാ ന്യുനപക്ഷങ്ങൾക്കും അവകാശപ്പെട്ട നിലയിലേക്ക് അട്ടിമറിക്കപ്പെട്ടു. മുസ്‌ലിം സമുദായത്തെ വഞ്ചിക്കുകയായിരുന്നു ഇതിലൂടെ ഭരണാധികാരികൾ. വഖഫ് സ്വത്തുക്കളിൽനിന്ന് വരുമാനം ഉണ്ടാക്കി സ്വയം ഭരണം നടത്തുന്ന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ നിയമിർമാണം നടത്തിയതും മുസ്‌ലിം സംഘടനകളുടെയും ജനാധിപത്യ വിശ്വാസികളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിൽ ആ നിയമം പിൻവലിക്കേണ്ടി വന്നതും നാം കണ്ടു. വത്തക്കസമരം, വാങ്കും കിത്താബും, ചുംബന സമരം... അങ്ങനെ സാംസ്‌കാരിക പരിസരത്ത് ഇടതുപക്ഷത്തിന്റെ തലതിരിഞ്ഞ ഇടപെടുലുകൾ നിരവധിയാണ്. ആർക്ക് വേണ്ടിയായിരുന്നു ഈ നീക്കങ്ങൾ എന്നത് ഇപ്പോഴും അജ്ഞാതമാണ്. മുസ്‌ലിം സമുദായത്തെ അന്യവൽക്കരിക്കാൻ എന്നതാണ് എല്ലാറ്റിന്റെയും പിന്നിലുള്ള ചേതോവികാരം എന്ന് വേണം കരുതാൻ.

ഇതോ പുരോഗമനം?

ഇപ്പോൾ ജെന്റർ ന്യുട്രാലിറ്റിയുടെ പുതിയ പുരോഗമനമാണ് അവർ ആവിഷ്‌കരിക്കുന്നത്. ആൺ-പെൺ വേർത്തിരിവ് ഒരിടത്തും വേണ്ടപോലും. ആണും പെണ്ണും ഒന്നാണെന്നതിന് ശാത്രീയമായോ സാമൂഹികമായോ ചരിത്രപരമായോ എന്തെങ്കിലും വസ്തുതകൾ നിരത്തി സമഥിക്കുവാൻ അവർക്ക് സാധിക്കുമോ? ഇല്ല! ശാരീരിക ഘടനയിൽ, മാനസിക വളർച്ചയിൽ, ബയോളജിക്കൽ, ഇമോഷണൽ... തുടങ്ങി ഏത് മാനദണ്ഡം എടുത്ത് പരിശോധിച്ചാലും രണ്ട് വ്യത്യസ്തമായ ഘടനയുള്ളവരാണ് ആണും പെണ്ണുമെന്ന് വ്യക്തമാകും. അവരുടെ അസ്തിത്വം അംഗീകരിച്ച് നീതി നടപ്പിലാക്കുന്നതിന് പകരം രണ്ടും ഒന്നാണെന്ന് പറഞ്ഞു യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടക്കുകയും ഗുരുതരമായ പ്രത്യാഘാത ങ്ങൾക്ക് വഴിമരുന്നിടുകയുമാണ് ചെയ്യുന്നത്. ആണും പെണ്ണും രണ്ട് വ്യത്യസ്ത സൃഷ്ടികൾ തന്നെയാണെന്നുംഅവർക്ക് വ്യത്യസ്തമായ നിയമങ്ങളും അവകാശങ്ങളുമൊക്കെ ഉണ്ടെന്നും മതം പഠിപ്പിക്കുന്നു. അതാണ് യാഥാർഥ്യവും. അതുകൊണ്ട് അതിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ ഒരിക്കലും പിന്തുണക്കാവതല്ല. ആർക്കും തങ്ങൾക്ക് ഇഷ്ടപ്പെട്ട ഇസം അനുസരിച്ച് ജീവിക്കാനും അത് പറയാനും ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപിക്കുന്നത് സാംസ്‌കാരിക ഫാസിസമാണ്.

‘ലിംഗ സമത്വം’ എന്ന ആശയം നടപ്പിലാക്കണമെന്ന് ആത്മാർഥമായി ആഗ്രഹമുണ്ടെങ്കിൽ കമ്യുണിസ്റ്റ് പാർട്ടികൾ ആദ്യം ചെയ്യേണ്ടത് ഒരു കേഡർ പ്രസ്ഥാനം എന്ന നിലയിൽ തങ്ങളുടെ നിർദേശങ്ങൾ ശിരസ്സാവഹിക്കുന്ന ഇടങ്ങളിൽ അത് നടപ്പിലാക്കുകയല്ലേ? സിപിഎം പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലും ഇല്ലെന്നത് അവർ ഏത് നൂറ്റാണ്ടിലെ സംസ്‌കാരം പിന്തുടരുന്നു എന്നതിന് ഉദാഹരണമാണ് എന്നറിയാൻ താൽപര്യമുണ്ട്. സംസ്ഥാന, കേന്ദ്ര കമ്മിറ്റികളിൽ എത്ര സ്ത്രീകൾ ഉണ്ടെന്നതും സ്വയം പരിശോധിക്കാൻ അവർ തയ്യാറാവേണ്ടതില്ലേ? അതിൽ തന്നെ അവരൊക്കെ ധരിക്കുന്ന വസ്ത്രം പിന്തിരിപ്പനാണെന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് അങ്ങനെ? സംസ്ഥാന മന്ത്രിസഭയിൽ ലിംഗസമത്വം ഒട്ടുമില്ലല്ലോ; അതെന്തേ? മുഖ്യമന്ത്രി സ്ഥാനം പോകട്ടെ, സ്പീക്കറും ഡെപ്യുട്ടി സ്പീക്കറും അടക്കമുള്ള പ്രധാന പോസ്റ്റിലൊന്നും എന്തുകൊണ്ട് സ്ത്രീകളെ പരിഗണിച്ചില്ല? തങ്ങൾക്ക് സ്വാധീനമുള്ള ബഹുജന സംഘടനകൾ, സ്ഥാപനങ്ങൾ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾ എന്നിങ്ങനെ സ്ത്രീകൾക്ക് തുല്യത ഉറപ്പ് വരുത്താവുന്ന നിരവധി ഇടങ്ങൾ ഉണ്ടെന്നിരിക്കെ അത് എന്തുകൊണ്ട് സാധി ക്കുന്നില്ലെന്നത് ന്യുട്രാലിറ്റിക്ക് വേണ്ടി വെമ്പൽകൊള്ളുന്നവർ ഒന്ന് വ്യക്തമാക്കാമോ? സ്വന്തം സ്വാധീനമുള്ള ഇടങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ കാര്യങ്ങൾ കൊണ്ടുവരികയല്ലേ വിവേകം?

കഴിഞ്ഞ പാർട്ടി സമ്മേളനത്തിന് ശേഷം കമ്മിറ്റികളിൽ അൻപത് ശതമാനം സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുമോ എന്ന ചോദ്യത്തിന് നിങ്ങൾ ഈ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണോ എന്നാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്! ‘മുതിർന്ന പെൺകുട്ടികൾ സ്‌റ്റേജിൽ കയറേണ്ട എന്നതല്ലേ നമ്മുടെ സംഘടനയുടെ നയം’ എന്ന് പറഞ്ഞ മതസംഘടനാനേതാവിനെതിരെ പ്രതിഷേധത്തിന്റെ കൂരമ്പുകൾ എയ്തവർ പാർട്ടി സെക്രട്ടറിയുടെ അങ്ങേയറ്റം സ്ത്രീവിരുദ്ധ പ്രസ്താവക്കെതിരെയും പാർട്ടി സ്ഥാനങ്ങളിൽ സ്ത്രീകളെ അവഗണിക്കുന്ന നിലപാടിനെതിരെയും മൗനം പാലിക്കുന്നത് ഇരട്ടത്താപ്പല്ലേ?

ജെന്റർ ന്യുട്രാലിറ്റി എന്നത് സദുദ്യേശ്യത്തോടെ നടപ്പിലാക്കുന്ന സ്ത്രീവിമോചന ആശയമല്ല, മറിച്ച് ലോകം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ വികൃത സംസ്‌കാരമാണ്.

എന്തെല്ലാം ചെയ്യാനുണ്ട്!

ലോക രാജ്യങ്ങളോടൊപ്പം ‘പുരോഗതി’യുടെ ഭൂപടത്തിൽ മുന്നിലെത്താനുള്ള ആഗ്രഹമാണോ ഇതിനു പിന്നിൽ? എങ്കിൽ കേരള സർക്കാരിന് ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടല്ലോ; ഭരണ, പ്രതിപക്ഷ ഭേദമന്യെ കേരളം മുഴുവൻ സ്വീകരിക്കാവുന്ന നിരവധി കാര്യങ്ങൾ.

മഴ തിമർത്ത് പെയ്യുന്ന ഇന്ന് റോഡേത്, തോടേത് എന്ന് മനസ്സിലാക്കാൻ സാധിക്കാത്തവിധം തകർന്ന റോഡുകളാണുള്ളത്. നമ്മുടെ നാട്ടിലെപോലെ മഴ പെയ്യുന്ന യുറോപ്യൻ രാജ്യങ്ങളിലെ റോഡുകൾ തകരാതെ കിടക്കുന്നില്ലേ? അത് നമുക്ക് മാതൃകയാക്കി നടപ്പിലാക്കാൻ എന്താണ് തടസ്സം?

പൊതുഗതാഗത സൗകര്യങ്ങ ൾ ലോകത്തെല്ലായിടത്തും ഭംഗിയായി നടക്കുന്നു. നമ്മുടെ നാട്ടിൽ ഇന്നും കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ മുങ്ങുകയാണ്. ശമ്പളത്തിന് വേണ്ടി തൊഴിലാളികൾ സമരത്തിലാണ്. മറ്റു രാജ്യങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളെ എന്തുകൊണ്ട് മാതൃകയാക്കാൻ സാധിക്കുന്നില്ല?

ഈയിടെ മനോരമ സംഘടിപ്പിച്ച പരിപാടിയിൽ ലോകത്ത് ബിസിനസ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള രാജ്യമേതെന്ന് അവതാരക ചോദിച്ചപ്പോൾ ‘സിംഗപ്പൂർ’ എന്നാണ് മലബാർ ഗ്രൂപ്പ് ചെയർമാൻ മറുപടി നൽകിയത്. അവിടെ ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ചാൽ ഏഴുദിവസംകൊണ്ട് എല്ലാം റെഡി, ഒരു ഓഫീസും കയറിയിറങ്ങേണ്ട. എല്ലാം വിരൽത്തുമ്പിൽ! നമ്മുടെ നാട്ടിലെ സ്ഥിതിയെന്താണെന്ന് ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ഉദാഹരണത്തിൽനിന്നും വ്യക്തം: ‘അമേരിക്കൻ വിസ ലഭിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്; അതിനെക്കാൾ പ്രയാസകരമാണ് കേരളത്തിലെ സർക്കാർ ഓഫീസു കളിൽനിന്നും എന്തെങ്കിലും നേടിയെടുക്കാൻ!’ ഇതിന് മാറ്റം വരുത്താൻ, നമുക്ക് ലോകത്തെ നല്ല മാതൃകകൾ സ്വീകരിച്ച് നടപ്പിലാക്കാൻ എന്താണ് പ്രയാസം?

നമ്മുടെ ഭാവിതലമുറക്ക് ഗുണം ലഭിക്കുകയാണ് ലക്ഷ്യമെങ്കിൽ അനിവാര്യമായി ചെയ്യേണ്ടത് വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക പരിഷ്‌കരണമാണ്. ലോകനിലവാരത്തിലേക്ക് ഇന്നും നമ്മുടെ സ്‌കൂളുകളോ കോളേജുകളോ ഒന്നും എത്തിയിട്ടില്ല. അതിൽ സമഗ്രപരിഷ്‌കരണം എന്തുകൊണ്ട് സാധ്യമാവുന്നില്ല? ലോകമാതൃകകൾ എന്തുകൊണ്ട് സ്വീകരിക്കാൻ സാധിക്കുന്നില്ല?

കേരളത്തിൽനിന്നും നൂറുകണക്കിന് വിദ്യാർഥികളാണ് ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി പോകുന്നത്. ലക്ഷങ്ങൾ ചെലവാക്കിയാണ് ഈ പറിച്ചുനടൽ. ലോകനിലവാരത്തിലുള്ള സർവകലാശാലകയുടെ കേന്ദ്രങ്ങൾ കേരളത്തിൽ കൊണ്ടുവരാൻ എന്തുകൊണ്ട് സാധിക്കുന്നില്ല. അതല്ലേ പുതിയ തലമുറക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം?

തൊഴിൽ തേടി ലക്ഷക്കണക്കിന് മലയാളികൾ വിദേശങ്ങളിൽ പറിച്ചുനടപ്പെടുന്നു. മികച്ച തൊഴിലവസരവും അന്തരീക്ഷവും ലോകമാതൃകയിൽനിന്നും നമുക്ക് എന്തുകൊണ്ട് സ്വീകരിച്ച് നടപ്പിലാക്കാൻ സാധിക്കുന്നില്ല? അതിനല്ലേ ജാഗ്രത കാണിക്കേണ്ടത്? അതിനു പകരം പിൻവാതിൽ നിയമനങ്ങളും അനധികൃത ഇടപെടലുകളും സാമ്പത്തിക ക്രമക്കേടുകളും അല്ലേ നമ്മുടെ നാട്ടിൽ നടക്കുന്നത്? ഇത് മാറ്റാൻ തടസ്സമെന്ത്?

കോവിഡ് കാലത്ത് സർക്കാർ ലോക് ഡൗൺ ഏർപ്പെടുത്തിയ ദിവസങ്ങളിൽ തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നൽകിയതായി സിംഗപ്പൂരിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. കോവിഡ് കാലത്ത് തൊഴിലില്ലാത്ത ദിനങ്ങളിൽ സാധാരണനക്കാർക്ക് നേരിട്ട് പണം നൽകിയ നിരവധി ലോകരാജ്യങ്ങളുണ്ട്. അവരുടെ മാതൃക പിന്തുടരാൻ നമുക്ക് സാധിക്കാതെ പോയത് എന്ത്‌കൊണ്ട്.

നമുക്ക് ഇതിൽ മാതൃകയില്ലേ? തൊഴിലാളി സേവന, വേതന വ്യവ സ്ഥകൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സാധിക്കുന്നുണ്ടോ?

കേരളത്തിൽ ഏറ്റവും വലിയ വിവാദങ്ങൾക്ക് പാത്രീഭൂതരാവാറുള്ളത് പോലീസ് സേനയാണ്. മനുഷ്യാവകാശ ധ്വംസനങ്ങളും കസ്റ്റഡി മരണങ്ങളും അഴിമതിയും നീതിനിഷേധവുമെല്ലാം നമ്മുടെ പോലീസ് സംവിധാനത്തെ കളങ്കപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഇല്ലാതാക്കാൻ പ്രസ്താവനകൾക്കപ്പുറം ശക്തമായ ഇടപെടൽ നടത്താൻ എന്താണ് തടസ്സം?

മാലിന്യസംസ്‌കരണം ലോകരാജ്യങ്ങൾ മാതൃകാപരമായ പദ്ധതികൾ ആവിഷ്‌കരിച്ച് വിജയപ്രദമായി നടപ്പിലാക്കുന്നു. അന്യരാജ്യങ്ങളിൽ സഞ്ചരിച്ചവർക്ക് അത് മനസ്സിലാകും. ഇക്കാര്യത്തിൽ നമ്മുടെ സംസ്ഥാനം വൻ പരാജയമാണ്. ലോകമാതൃകകൾ നാം കാണാതെ പോകുന്നത് എന്തുകൊണ്ട്?

അങ്ങനെ പുരോഗതിയുടെ ഗ്രാഫിൽ കുതിച്ചുയരാൻ സാധിക്കുന്ന, ലോകത്തിന് മുന്നിൽ അഭിമാനത്തോ ടെ ഉയർത്തിക്കാട്ടാൻ സാധിക്കുന്ന നിരവധി മാറ്റങ്ങൾ നമുക്ക് ലോകമാതൃകകൾ ഉൾക്കൊണ്ട് ചെയ്യാൻ സാധിക്കുമെന്നിരിക്കെ; ആര് എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്ന തികച്ചും വ്യക്തിസ്വാതന്ത്ര്യത്തി ന് വിധേയമായ വിഷയത്തിൽ നിയമം നടപ്പിലാക്കാൻ വെമ്പൽകൊള്ളുന്നത് കാപട്യമല്ലേ? പുരോഗതിയെ ന്നാൽ എല്ലാത്തിനെയും ഉൾക്കൊണ്ട്, എല്ലാവരെയും ചേർത്തുനിർത്തി നേടാവുന്നതാണ്. ചേരികൾക്ക് മുന്നിൽ വലിയ മതിലുകൾ നിർമിച്ചതുകൊണ്ട് ദാരിദ്ര്യം ഇല്ലാതാവുകയില്ല എന്ന് ഉറക്കെ പറയുന്നവരാണ് നമ്മൾ. അരക്ഷിതബോധം വളർത്തുന്നതും നീതിനിഷേധിക്കുന്നതും പുരോഗതിക്ക് വിഘാതം സൃഷ്ടി ക്കുകയേയുള്ളൂ. വിവാദങ്ങളല്ല, വിവേകപൂർണവും നിർമാണാത്മകവും ക്രിയാത്മകവുമായ തീരുമാനങ്ങളാണ് നമുക്ക് ഗുണകരമാവുക, പ്രതീക്ഷയേകുക.

ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകത മതനിരപേക്ഷതയാണ്. രാജ്യത്തിന് ഔദ്യോഗിക മതമില്ല. എല്ലാ വിശ്വാസ സംഹിതകൾക്കും ഒരേപോലെ ഇടംനൽകുന്ന മനോഹരമായ ജനാധിപത്യ രാജ്യം. ലോക രാജ്യങ്ങളിൽ ജനാധിപത്യമുള്ളിടത്ത് ഒന്നുകിൽ ഏതെങ്കിലും ഔദേ്യാഗിക മതം ഉണ്ടാവും; ഇല്ലെങ്കിൽ മതനിരാസം എന്ന പ്രത്യയശാസ്ത്രവും. ഏതെങ്കിലും മതത്തെ ഔദ്യോഗികമാക്കാനും മതനിരാസ മാതൃകകൾ സ്വീകരിക്കാനും ജനാധിപത്യ ഇന്ത്യയിലെ മതേതര സർക്കാരുകൾക്ക് ഒരിക്കലും സാധിക്കു കയില്ല. അങ്ങനെ ചെയ്യുന്നത് നമ്മുടെ രാജ്യത്തോടുതന്നെ ചെയ്യുന്ന അനീതിയാണ്. അത് തിരിച്ചറിയാനുള്ള വിവേകമാണ് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾക്കു വേണ്ടത്.

വിശ്വാസികൾക്ക് പറയാനുള്ളത്

ഇസ്‌ലാം ശരി മാത്രമാണ് ലോകത്തെ പഠിപ്പിക്കുന്നത്. ആ ശരി ലോകാവസാനം വരെ നിലനിൽക്കുകയും ചെയ്യും. രാജ്യാതിർത്തികളോ ഭൂഖണ്ഡങ്ങളോ കാലചക്രമോ മാറുന്നതിനനുസരിച്ച് മാറുന്നതല്ല അത്. അത് എന്നെന്നും തെളിമയോടെതന്നെ നിലനിൽക്കും. അത് നെഞ്ചേറ്റുന്നവർ എന്നും അഭിമാനത്തോടെ യും ഭയരഹിതമായും നിറഞ്ഞ പ്രതീക്ഷയും പ്രത്യാശയും ആത്മവിശ്വാസവും നിലനിർത്തി നിലകൊള്ളു കയും ചെയ്യും.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ആശയ അടിത്തറയിൽ നിന്നുകൊണ്ട് നിലപാടുകൾ സ്വീകരിക്കൽ അനിവാര്യമാണ്. അതിന് ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുമുണ്ട്. അത് നിഷേധിക്കപ്പെടുമ്പോൾ ഭരണഘടന നൽകിയ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുകയും ചെയ്യും. ഏതു വസ്ത്രം ധരിക്കണമെന്നതും ഏതു ധരിച്ചുകൂടാ എന്നതും എന്ത് കഴിക്കണമെന്നതും എന്തു കഴിച്ചുകൂടാ എന്നതും മതം പഠിപ്പിക്കുന്നുണ്ട്. ആ അവകാശത്തെ ഹനിക്കാൻ ആർക്കും അധികാരമില്ല.

മുസ്‌ലിംകൾക്ക് ജീവനെക്കാൾ വലുതാണ് അവർ നെഞ്ചേറ്റുന്ന ആദർശം. അത് മുറുകെപ്പിടിക്കുക എന്നത് അവരുടെ ബാധ്യതയും അവകാശവുമാണ്. അതുകൊണ്ട് തന്നെ വിശ്വാസി സമൂഹത്തെ അന്യവൽക്കരിക്കാനും കപട പൊതുബോധ നിർമിതിക്കും സ്വാതന്ത്ര്യധ്വംസനത്തിനും പദ്ധതികൾ മെനയുന്നവർക്കെതിരെ ശക്തമായിത്തന്നെ സമൂഹം രംഗത്തുണ്ടാവും.

രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വിശ്വാസികൾക്കറിയാം. തങ്ങളുടെ ബാധ്യതകൾ അവർ തിരിച്ചറിയുന്നുണ്ട്; പാരതന്ത്ര്യത്തിന്റെ കാർമേഘം തലക്ക് മുകളിൽ ശക്തമായി നിലകൊള്ളുന്ന ഇന്നിന്റെ സാഹചര്യത്തിൽ പ്രത്യേകിച്ചും. അതിനെതിരായ നീക്കങ്ങൾക്ക് കുടപിടിക്കാൻ വിശ്വാസികൾക്കാവില്ല.

വൈവിധ്യങ്ങളെ ഉൾക്കൊണ്ട്, എല്ലാവരെയും ചേർത്തുപിടിക്കാനും എല്ലാവർക്കും നീതി ലഭ്യമാക്കാനുമാണ് ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികൾ അതിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്. കപട പൊതുബോധ നിർമിതിയിൽ കാണിക്കുന്ന മൗനവും അല്ലെങ്കിൽ അതിനോടുള്ള ആഭിമുഖ്യവും ആത്മഹത്യാപരമാണ്.