പ്രവാചകനിന്ദയിലുടെ സ്വയം നിന്ദ്യരാകുന്നവർ

പത്രാധിപർ

2022 ജൂൺ 11, 1442 ദുൽഖഅദ 10

മുഹമ്മദ് നബി ﷺ ഒരു മനുഷ്യനെയും വെറുത്തിട്ടില്ല. ആരോടും ഒരന്യായവും ചെയ്തിട്ടില്ല. സ്‌നേഹിച്ചിട്ടേയുള്ളൂ; എല്ലാവരെയും. അനീതിയും അക്രമവും കാണിക്കുക എന്നത് ആ മഹാത്മാവിന് അചിന്ത്യമായിരുന്നുന്നതിന്റെ കാരണമെന്തായിരിക്കും? അദ്ദേഹം ലോകത്തിനു മുന്നിൽ സമർപ്പിച്ച, സ്രഷ്ടാവി. ആയിരത്തി നാനൂറിൽപരം വർഷം മുമ്പ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. എന്നിട്ടും ലോകത്തിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ അവമതിക്കാൻ പലരും തുനിഞ്ഞിറങ്ങുൽനിന്നുള്ള സാർവലൗകികവും സാർവകാലികവുമായ ആദർശത്തോടുള്ള തികഞ്ഞ വിദ്വേഷം തന്നെ എന്നതല്ലാതെ മറ്റെന്തുണ്ടിതിന് കാരണം?

2006ൽ ഡാനിഷ് പത്രം പ്രവാചകനെ അവമതിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച കാർട്ടൂൺ വൻവിവാദമായതാണ്. അത് പുനഃപ്രസിദ്ധീകരിച്ചുകൊണ്ട് ഫ്രാൻസിലെ ‘ഷാർലി എബ്‌ദോ’ വാരിക പ്രകോപനത്തിന് വഴിമരുന്നിട്ടു. 2011ൽ വീണ്ടും മുഹമ്മദ് നബി ﷺയുടെ വികൃത കാർട്ടൂൺ പ്രസിദ്ധീകരിച്ചുകൊണ്ട് തങ്ങളുടെ വെറുപ്പിന്റെ ആഴം അവർ ലോകത്തിന് കാണിച്ചുകൊടുത്തു. എന്നാൽ ഇതിലൂടെ ഒരു കാര്യം പ്രസ്തുത വാരികയുടെ അണിയറയിലുള്ളവർ മനസ്സിലാക്കി; മുസ്‌ലിംകളെ പ്രകോപിതരാക്കാൻ മാത്രമല്ല വാരികയുടെ വളർച്ചക്കും ഇത് നല്ലൊരു മാർഗമാണെന്ന്!

ഒരു ജനാധിപത്യ മതനരപേക്ഷ രാജ്യമായ ഇന്ത്യയിലും ഏതാനും വർഷങ്ങളായി ഇതുപോലെ മുസ്‌ലിംകളെ പ്രകോപിതരാക്കാനും തങ്ങളുടെ അധികാരമുറപ്പിക്കുന്നതിനും വേണ്ടി ആസൂത്രിതമായ പ്രവർത്തനങ്ങൾ ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരിൽ നടന്നുവരുന്നു എന്നത് അനിഷേധ്യമായ കാര്യമാണ്. അതിലെ ഏറ്റവും പുതിയ സംഭവമാണ് ബിജെപി വക്താവായ നുപൂർ ശർമയുടെ പ്രവാചകനിന്ദയും ഡൽഹി ഘടകം മാധ്യമവിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിന്റെ ഇസ്‌ലാം വിരുദ്ധ പ്രചാരണവും. വിഷയം ലോകത്താകെ വ്യാപിക്കുകയും നിശിതമായ വിമർശനങ്ങൾക്കും എതിർപ്പിനും ഇടയാകുകയും ചെയ്തപ്പോൾ നുപൂർ ശർമ തന്റെ പരാമർശം പിൻവലിക്കുകയും പാർട്ടി നേതൃത്വം ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ‘ഏതെങ്കിലും മതത്തിൽപെട്ട വ്യക്തികളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ താഴ്ത്തിക്കെട്ടുന്ന പ്രത്യയശാസ്ത്രത്തെ ശക്തമായി എതിർക്കുന്നു...’ തുടങ്ങിയ പ്രസ്താവന ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് നടത്തിയതും നാം കണ്ടു. ഇതെല്ലാം ലോകത്തിനു മുന്നിൽ മുഖം രക്ഷിക്കാനുള്ള നാടകം മാത്രമാണെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ട. സംഘ്പരിവാർ നേതാക്കളും ബിജെപിയുടെ ജനപ്രതിനിധികളുമായ പലരും നടത്തിയ വിഷലിപ്തമായ വർഗീയ പ്രസംഗങ്ങളും പശുവിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും നടന്നത് ഇന്ത്യയിൽതന്നെയാണ്. അതിനെയൊക്കെ ഒന്ന് അപലപിക്കാൻ പോലും തയ്യാറാകാതെ മൗനം പാലിച്ച് പിന്തുണ നൽകിയവരുടെ മധുരവാക്കുകൾ എങ്ങനെ വിശ്വസിക്കും?

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക വക്താവ് നടത്തിയ വിദ്വേഷ പരാമർശത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് എങ്ങനെയാണ് പാർട്ടിക്കും ഭരണകൂടത്തിനും തലയൂരാൻ കഴിയുക? പ്രവാചക നിന്ദക്കെതിരിലുള്ള അറബ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ എതിർപ്പിനെ വിഭാഗീയത വളർത്തലായി വ്യാഖ്യാനിക്കുകയാണ് ഉത്തരവാദപ്പെട്ടവർ ചെയ്തിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കാൻ ശ്രമിക്കുന്നവരാണിതു പറയുന്നതെന്ന കാര്യം ഓർക്കുക.

സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം; മുഹമ്മദ് നബി ﷺ സമാധാനത്തിന്റെ ദുതനും. ആരെങ്കിലും അദ്ദേഹത്തെ അവഹേളിക്കാൻ ശ്രമിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ മഹത്ത്വത്തിന് കോട്ടംതട്ടില്ല. കഠിനമായി പ്രകോപിപ്പിച്ചാലും മാന്യമായി പ്രതികരിക്കാനാണ് യഥാർഥ വിശ്വാസികൾ ശ്രമിക്കേണ്ടത്. പ്രകോപിപ്പിക്കുന്നവരുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള മാർഗം അതാണ്.