യഹൂദർ ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

ഭാഗം: 01

ചരിത്ര പുസ്തകത്തിന്റെ ഏടുകളിൽ ചോര കൊണ്ട് കോറിയിട്ടതാണ് യഹൂദരുടെ ചരിത്രം. ഒറ്റുകാരെന്ന് ലോകം വിളിച്ച് ഒറ്റപ്പെടുത്തിയ ഒരു ജനവിഭാഗത്തിന് ആതിഥേയത്വത്തിലൂടെ അസ്തിത്വം നൽകിയവരാണ് ഫലസ്തീനികൾ. മുൻഗാമികളുടെ നിഗമനങ്ങൾ അസ്ഥാനത്തല്ല എന്ന് വർത്തമാന വൃത്താന്തങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു, അവർ.

ഇസ്രാഈലും യഹൂദയും

യഹൂദരുടെ മനഃശാസ്ത്രം ഏറെ വ്യക്തമായും വിശാലമായും ആധികാരികമായും വ്യക്തമാക്കുന്ന വേദഗ്രന്ഥമാണ് ക്വുർആൻ. എബ്രായർ, ഇസ്രയേല്യർ, യഹൂദർ, സിയോണിസ്റ്റുകൾ തുടങ്ങിയ വിവിധനാമങ്ങളിൽ ചരിത്രത്തിൽ യഹൂദരെ പരിചയപ്പെടുത്തപ്പെടുന്നു. തൗറാത്തിന്റെ ഭാഷയായ ഇബ്‌റാനിയിൽ ആദ്യത്തെ എബ്രായനായി പരിചയപ്പെടുത്തിയത് ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യെ ആയിരുന്നു. യൂഫ്രട്ടീസ് നദി (യൂഫ്രറ്റെസ്) കടന്നവൻ എന്ന അർഥത്തിലാണ് അദ്ദേഹത്തിന് ‘അബ്ബറ’ എന്ന അറബിപദത്തിൽനിന്നും എബ്രായൻ എന്ന വിളി പ്രയോഗം രൂപപ്പെട്ടതെന്നും അഭിപ്രായമുണ്ട്. ഈ വിഷയത്തിൽ നിരവധി അഭിപ്രായങ്ങളുണ്ടെങ്കിലും ഇതിനാണ് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്.

‘ഇസ്‌റാഈൽ’ എന്ന പദം എബ്രായ ഭാഷയിലെ ‘ഇസ്‌റ’യും ‘ഈലും’ കൂടിച്ചേർന്നതാണ്. പ്രവാചകനായ യഅ്ക്വൂബ്(അ) ആണ് ഈ നാമത്തിൽ അറിയപ്പെടുന്നത്. ‘ഇസ്‌റ’ക്ക് ദാസൻ, അടിമ, ഉത്തമൻ എന്നൊക്കെയാണ് അർഥം. ‘ഈൽ’ എന്നതുകൊണ്ട് ഇലാഹ്, റബ്ബ് എന്നിങ്ങനെയും ഉദ്ദേശിക്കപ്പെടുന്നു. ‘അല്ലാഹുവിന്റെ ദാസൻ’ (അബ്ദുല്ലാഹി) ‘അല്ലാഹുവിനാൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി’ തുടങ്ങിയ അർഥങ്ങൾ ഇവിടെ ലഭ്യമാകുന്നുണ്ട്.

പശ്ചാത്തപിച്ച് മടങ്ങിയവൻ (ആഇദ്-താഇബ്) എന്ന അർഥത്തിലുള്ള ‘ഹൂദ്’ എന്ന പദത്തിൽനിന്നാണ് ‘യഹൂദി’ എന്ന പ്രയോഗം രൂപപ്പെട്ടിട്ടുള്ളത്. ഒരു പ്രത്യേക സാഹചര്യത്തിൽ ‘ഗോ പൂജകരായി’ മാറിയ ബനൂഇസ്‌റാഈൽ സമൂഹം പിന്നീട് അതിൽനിന്നും പശ്ചാത്തപിച്ച് യഥാർഥ അവസ്ഥയിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പശ്ചാത്തപിച്ച് മടങ്ങിയവൻ എന്ന ഉദ്ദേശത്തിൽ ‘യഹൂദി’ എന്ന വിളിപ്പേര് ലഭിച്ചതെന്നും ചില ക്വുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നു.

പ്രവാചകനായ നൂഹി(അ)ന്റെ നാലാമത്തെ പുത്രൻ ‘യഹൂദ’യുമായുള്ള ബന്ധത്തിലൂടെ ഇവർക്ക് ‘യഹൂദ്’എന്ന നാമം ലഭിച്ചുവെന്നും അഭിപ്രായമുണ്ട്. അറബി ഭാഷാ നിയമമനുസരിച്ച് പശ്ചാത്തപിച്ച് മടങ്ങിയവൻ എന്ന അർഥത്തിലുള്ള ‘ഹൂദ്’ എന്ന പദത്തിൽനിന്നും ‘യഹൂദി’ എന്ന രൂപം പ്രത്യക്ഷപ്പെടുന്നുവെന്ന അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന പ്രബലമായ അഭിപ്രായവുമുണ്ട്.

യഹൂദും ബനീഇസ്‌റാഈലും

വിശുദ്ധ ക്വുർആനിൽ പല സന്ദർഭത്തിലും സാഹചര്യത്തിലുമായി ‘യഹൂദ്’ എന്നും ‘ബനൂഇസ്‌റാഈൽ’ എന്നും വ്യാപകമായി പ്രയോഗിച്ചിട്ടുണ്ട്. മുഹമ്മദ്ﷺ നുബുവ്വത്തും രിസാലത്തുമായി കടന്നുവരുന്നതിന് മുൻപുള്ള കാലത്തെ സംഭവവികാസങ്ങളെ പരാമർശിക്കുമ്പോൾ ‘ബനൂഇസ്‌റാഈൽ’ എന്നും നബുവ്വത്തും രിസാലത്തുമായി കടന്നുവന്നതിന് ശേഷമുള്ള മദീനാകാലഘട്ടത്തിൽ നബിയുമായി ഏറ്റുമുട്ടലിന്റെ സ്വഭാവത്തിൽ കഴിഞ്ഞുവന്നവരെ പരാമർശിക്കുമ്പോഴാണ് ‘യഹൂദ്’ എന്ന പദം കൂടുതലായി പ്രയോഗിച്ചുവരുന്നതെന്നും വ്യക്തമാകുന്നു.

യഹൂദ സമൂഹത്തിന്റെ മാനസിക ഘടന, അവരുടെ പ്രകടമായ സ്വഭാവം, കാപട്യം ഉള്ളിൽ മറച്ചുവെച്ചുകൊണ്ട് വിശ്വാസിസമൂഹത്തിൽ പ്രകടിപ്പിക്കുന്ന ദുസ്സ്വഭാവങ്ങൾ, വേദഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനംചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ‘യഹൂദ്’ എന്ന പ്രയോഗത്തിൽ വ്യക്തമാകുന്നുണ്ട്. വിഷയം എങ്ങനെയെല്ലാം വിശദീകരിക്കപ്പെട്ടാലും ശരി, ഏകദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തെയാണ് ചരിത്രത്തിലും പ്രമാണങ്ങളിലുമുടനീളം യഹൂദർ/ബനൂഇസ്‌റാഈൽ എന്നീ പദപ്രയോഗങ്ങൾകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നതിൽ സംശയമില്ല.

വാഗ്ദത്തഭൂമിയും സയണിസവും

യഹൂദരെ സംബന്ധിച്ച് വ്യാപകമായി പ്രയോഗിച്ചുവരുന്ന സയണിസ്റ്റ് (Zionist) എന്ന സാങ്കേതികശബ്ദം ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു സന്ദേശമാണ് നൽകുന്നത്. യഹൂദർ തങ്ങളുടെ വാഗ്ദത്തഭൂമി(The Promised Land)യായി കരുതുന്ന ഫലസ്തീനിന്റെ മണ്ണിൽ ഒരു സ്വതന്ത്ര യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് സയണിസം അല്ലെങ്കിൽ സിയോണിസം. അറബ് മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഫലസ്തീനിലേക്ക് വ്യാപകമായ നിലയിൽ യഹൂദർ കുടിയേറുന്നതിന് ഇവർ വെള്ളവും വളവും നൽകുന്നു. ആധുനിക ഇസ്രയേലിന്റെ പിറവിക്ക് പിന്നിലെ ബുദ്ധി അക്ഷരാർഥത്തിൽ സയണിസം തന്നെയായിരുന്നു.

തിയഡോർ ഹെർസി

ജറുസലേം എന്ന് അർഥം വരുന്ന ‘സിയോൺ’ എന്ന ഹിബ്രു പദത്തിൽനിന്നാണ് സിയോണിസം എന്നപദം ഉത്ഭവിച്ചത്. അറബ് മുസ്‌ലിം സമൂഹത്തിന് ആധിപത്യവും ഭൂരിപക്ഷവുമുള്ള ഫലസ്തീനിന്റെ മണ്ണിൽ യഹൂദരാഷ്ട്രമായ ഇസ്രയേൽ സ്ഥാപിക്കണമെന്ന ആശയം സിയോണിസ്റ്റുകൾ യഹൂദരുടെ മനസ്സിൽ ഉയർത്തിവിട്ടു. ഇതിന് അനുസൃതമായ നിലയിൽ ബൈബിളിലെയും തൗറാത്തിലെയും വരികളെ ദുർവ്യാഖ്യാനിച്ച് ഒപ്പിക്കുകയും ചെയ്തതോടെ സയണിസ്റ്റ് മൂവ്‌മെന്റിന് യഹൂദർക്കിടയിൽ ഒരു ആത്മീയ പരിവേഷം നേടിയെടുക്കാനും സാധിച്ചു. ഹംഗേറിയൻ മാധ്യമപ്രവർത്തകനായിരുന്ന തിയഡോർ ഹെർസി ആയിരുന്നു സയണിസ്റ്റ് പ്രസ്ഥാനത്തിന് പിന്നിലെ സിരാകേന്ദ്രം. യഹൂദരിൽ സെമിറ്റിക് ഭാഷകളോട് വിദ്വേഷവും വൈരവും വളർത്തുന്നതിനും സയണിസം കാര്യമായി പ്രവർത്തിച്ചിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ; എബ്രായർ, ഇസ്രയേലികൾ, യഹൂദർ, സിയോണിസ്റ്റുകൾ തുടങ്ങിയ വ്യത്യസ്തമായ പ്രയോഗങ്ങളെല്ലാംതന്നെ ഭൂമുഖത്തെ ഒരെയൊരു സമൂഹത്തെ മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നതിൽ ആർക്കും സംശയമുണ്ടാകില്ല.

യഹൂദമനസ്സുകളിലെ വൈരുധ്യങ്ങൾ

തികച്ചും രോഗാതുരമായ മനസ്സാണ് യഹൂദരുടെത്; അതിലുപരിയായി സങ്കീർണവുമാണ്. പ്രശ്‌നകലുഷിതമായ അന്തരീക്ഷത്തിലെ നിരന്തരമായ ജീവിതസാഹചര്യങ്ങൾ തികച്ചും അസ്വസ്ഥമായ ഒരു മാനസികാവസ്ഥയിലേക്ക് ഇവരെ നയിച്ചിട്ടുമുണ്ട് എന്നും മനസ്സിലാക്കാം. ചിന്തയിലും വിശ്വാസ സംബന്ധിയായ സംവാദങ്ങളിലും ഇത് എപ്പോഴും തെളിഞ്ഞുകാണുന്നുണ്ട്. വാക്കുകളിലും പ്രവൃത്തിയിലുമുള്ള പരസ്പര വൈരുധ്യം ഇതിനെല്ലാം പുറമെയും. യഹൂദരുടെ ചരിത്രം ആരംഭിക്കുന്ന കാലം മുതൽതന്നെ അവരിലെ പ്രതിസന്ധിയും ആരംഭിക്കുന്നു എന്നതാണ് വാസ്തവം.

യഹൂദ സമൂഹത്തിന്റെ അപചയങ്ങളും ജീവിതധാരയിലെ വൈരുധ്യങ്ങളും രോഗാതുരമായ മനസ്സും വളരെ കൃത്യമായ നിലയിൽതന്നെ ക്വുർആൻ വിശദമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

“നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാനവതരിപ്പിച്ച സന്ദേശത്തിൽ (ക്വുർആനിൽ) നിങ്ങൾ വിശ്വസിക്കൂ. അതിനെ ആദ്യമായിത്തന്നെ നിഷേധിക്കുന്നവർ നിങ്ങളാകരുത്. തുച്ഛമായ വിലയ്ക്ക് (ഭൗതികനേട്ടത്തിനു) പകരം എന്റെ വചനങ്ങൾ നിങ്ങൾ വിറ്റുകളയുകയും ചെയ്യരുത്. എന്നോടുമാത്രം നിങ്ങൾ ഭയഭക്തി പുലർത്തുക. നിങ്ങൾ സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യരുത് “ (2:41-42).

“അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ക്വുർആൻ) അല്ലാഹുവിൽനിന്ന് അവർക്ക് വന്നുകിട്ടിയപ്പോൾ അവരത് തള്ളിക്കളയുകയാണ് ചെയ്തത്. അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകൻ മുഖേന) അവിശ്വാസികൾക്കെതിരിൽ വിജയം നേടിക്കൊടുക്കുവാൻ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാർഥിക്കാറുണ്ടായിരുന്നു. അവർക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോൾ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാൽ ആ നിഷേധികൾക്കത്രെ അല്ലാഹുവിന്റെ ശാപം’’ (2:89).

പക പുറത്തുവന്ന സാഹചര്യം

അല്ലാഹുവിൽനിന്ന് അവതീർണമായ വേദഗ്രന്ഥമായ തൗറാത്തുമായി മൂസാ(അ) ബനൂഇസ്‌റാഈല്യരെ സമീപിച്ചു. നന്മയും സത്യത്തിലേക്കുള്ള വഴിയും ശരിയായ മാർഗനിർദേശങ്ങളുമായിരുന്നു തൗറാത്തിന്റെ ഘടന. പിന്നീട് വരുന്ന ജനസമൂഹത്തിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെടുന്ന മുഹമ്മദിﷺനെക്കുറിച്ചുള്ള സുവിശേഷങ്ങളായിരുന്നു ഇതിലെ മുഖ്യപ്രതിപാദ്യം. പക്ഷേ, മുഹമ്മദ് നബിﷺയുടെ ആഗമനം മുതൽ യഹൂദരുടെ മനഃസ്ഥിതിയിലും കാര്യമായ മാറ്റങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ അടയാളങ്ങളും വേദഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയങ്ങളും കൃത്യമായി ഗ്രാഹ്യമുണ്ടായിരുന്ന യഹൂദർ അദ്ദേഹത്തെ അപകടപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. അദ്ദേഹം തനിക്ക് ദൈവികമായി ലഭിച്ച നുബുവ്വത്തിന്റെയും രിസാലത്തിന്റെയും പ്രചാരണത്തിന് തുടക്കമിട്ടതോടേ യഹൂദരുടെ രോഗാതുരമായ മനസ്സ് ശക്തമായി. അവരിലെ പകയും കോപവും അസൂയയും സംഘടിതരൂപത്തിൽ പുറത്തുവന്നു.

മുസ്‌ലിം സമൂഹത്തിന്റെ നിലപാട്

ആദം(അ) മുതൽ മുഹമ്മദ് ﷺവരെയുള്ള പ്രവാചക പരമ്പരയെ മുഴുവൻ അംഗീകരിക്കുകയും സമ്മതിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് മുസ്‌ലിംകൾ തുടക്കംമുതൽ പുലർത്തിവരുന്നത്. മുസ്‌ലിമായിത്തീരാൻ ഈ നിലപാട് അനിവാര്യമാണുതാനും. പ്രവാചകന്മാർക്കും വേദഗ്രന്ഥങ്ങൾക്കുമിടയിൽ വിവേചനം കൽപിക്കാത്ത മുസ്‌ലിം സമൂഹത്തിന്റെ ഉൽകൃഷ്ട മാതൃകയിൽനിന്നും തികച്ചും വിരുദ്ധമാണ് യഹൂദസിദ്ധാന്തങ്ങൾ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പ്രമാണങ്ങളെ തലകീഴായി അട്ടിമറിച്ചു എന്ന് മാത്രമല്ല പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും അവഹേളിക്കുന്ന തരത്തിൽ കല്ലുവെച്ചനുണകളും കള്ളക്കഥകളും അപരാധങ്ങളും അവരിലേക്ക് കൂട്ടിച്ചേർക്കാനുള്ള ധൈര്യവും യഹൂദർ പരസ്യമായി പ്രകടിപ്പിച്ചു.

ദുരാഗ്രഹങ്ങളുടെ പരമ്പര

സത്യസന്ധമായ മാനുഷിക പ്രകൃതത്തിന് വിരുദ്ധമായിരുന്നു യഹൂദരുടെ സ്വഭാവങ്ങൾ. ഫറോവയുടെ (ഫിർഔൻ) ക്രൂരമായ മർദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായി സ്വദേശം വിട്ട് പാലായനം ചെയ്യേണ്ടിവന്ന യഹൂദർ തങ്ങൾക്ക് ദൈവികമായി ലഭിച്ച ആശ്വാസവും അന്നവും ഉപജീവനവും എത്രവേഗത്തിലാണ് വിസ്മരിച്ചത്! അല്ലാഹുവിന്റെ ഔദാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ അവർക്ക് ആകാശത്തുനിന്നും മന്നയും സൽവയും അവൻ ഇറക്കിക്കൊടുത്തു. എന്നാൽ രോഗാതുരമായ യഹൂദരുടെ മനസ്സ് ഇതുകൊണ്ടൊന്നും തൃപ്തിപ്പെടാനോ ക്ഷമിക്കാനോ തയ്യാറായിരുന്നില്ല. അവർ കൂടുതൽ ദുരാഗ്രഹികളായി മാറി. ഫൂലും അദസും ബസ്വലുമായിരുന്നു അവരുടെ അന്നേരത്തെ ആഗ്രഹം. ഇതിന്റെ പേരിൽ അവർ മൂസാനബി(അ)യെ അലട്ടിക്കൊണ്ടിരുന്നു:

“ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാൻ ഞങ്ങൾക്ക് സാധിക്കുകയില്ല. അതിനാൽ മണ്ണിൽ മുളച്ചുണ്ടാകുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങൾക്ക് ഉൽപാദിപ്പിച്ചുതരുവാൻ താങ്കൾ താങ്കളുടെ നാഥനോട് പ്രാർഥിക്കുക എന്ന് നിങ്ങൾ പറഞ്ഞ സന്ദർഭവും (ഓർക്കുക)...’’ (2:61).

സ്വന്തം കരങ്ങൾകൊണ്ട് തങ്ങളുടെ താൽപര്യമനുസരിച്ച് പലതും എഴുതിയുണ്ടാക്കി അവയെല്ലാം വേദവാക്യങ്ങളാണെന്ന് സമൂഹത്തിൽ പ്രചരിപ്പിച്ച് അതിലൂടെ ഭൗതികനേട്ടം ആഗ്രഹിച്ചിരുന്ന യഹൂദർ ഇതിലൂടെ സ്വയം നശിക്കുകയായിരുന്നുവെന്ന് ക്വുർആൻ ഓർമപ്പെടുത്തുന്നുണ്ട്. (അൽബക്വറ 79).

ക്രൂരതകൾക്ക് ഉദാഹരണം തൗറാത്തിൽ

അടുത്തവരോടും അകന്നവരോടും രണ്ടുതരത്തിലുള്ള ഇടപാടുകളും സ്വഭാവവും പ്രകടമാക്കുന്ന യഹൂദരുടെ ക്രൂരമനസ്സിന് അവരുടെ തൗറാത്ത് (പഴയനിയമം) തന്നെ സാക്ഷിയാണ്. പുറപ്പാട് പുസ്തകത്തിൽ ഇപ്രകാരം വായിക്കാം: “നീ മോഷ്ടിക്കരുത്. നീ നിന്റെ അയൽക്കാരനെതിരിൽ കള്ളസാക്ഷിയാകരുത്. നീ അയൽക്കാരന്റെ ഭവനം മോഷ്ടിക്കരുത്. അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്. അയൽക്കാരന്റെ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ മറ്റെന്തിനെയെങ്കിലുമോ മോഹിക്കരുത്’’(പുറപ്പാട് 20:16-17).

എന്നാൽ ഇതിൽനിന്നും തികച്ചും വിരുദ്ധമായ, വംശീയതയെ താലോലിക്കുന്ന ഉപദേശങ്ങളും ഇതേ പഴയനിയമത്തിൽ കാണുവാൻ സാധിക്കും. തങ്ങളുടെ ഇംഗിതമനുസരിച്ച് വേദത്തിൽ അവർ പലതും കൂട്ടിച്ചേർത്തു എന്നതിന്റെ പ്രകടമായ അടയാളമാണത്. ചില ഉദാഹരണങ്ങൾ കാണുക:

“നീ നിന്റെ സഹോദരന് എന്തെങ്കിലും പലിശക്ക് കൊടുക്കരുത്. പണത്തിന്റെയോ ആഹാരത്തിന്റെയോ കടംകൊടുക്കുന്ന മറ്റെന്തിന്റെയെങ്കിലുമോ പലിശവാങ്ങരുത്. വിദേശിയിൽനിന്ന് കടത്തിനു പലിശവാങ്ങാം. എന്നാൽ നിന്റെ സഹോദരന് പലിശക്ക് കടംകൊടുക്കരുത്. അപ്പോൾ നീ കൈവശമാക്കാനായി പ്രവേശിക്കുന്ന ദേശത്ത് നീ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും നിന്റെ ദൈവമായ കർത്താവ് നിന്നെ അനുഗ്രഹിക്കും’’ (ആവർത്തനം 23:19-20).

“ചത്തതിനെയൊന്നും നീ ഭക്ഷിക്കരുത്. പട്ടണങ്ങളിലുള്ള അന്യന് അതു തിന്നാൻ കൊടുക്കാം. അല്ലെങ്കിൽ അത് പരദേശിക്ക് വിൽക്കാം. നിന്റെ ദൈവമായ കർത്താവിന് നീ വിശുദ്ധജനമാണല്ലോ...’’(ആവർത്തനം 14:21).

തികഞ്ഞ വംശീയതയും വർഗീയതയും തുറന്നുകാട്ടുന്ന ഇത്തരം പരാമർശങ്ങളെ വിശദീകരിച്ച് ഒപ്പിക്കാൻ വേദപുസ്തക പണ്ഡിതന്മാർ പെടാപ്പാട് പെടുന്നത് സമകാലീന സാഹചര്യത്തിൽ ഒരുപ്രത്യേക കാഴ്ചതന്നെയാണ്. ചാകാറായ കന്നുകാലികളെ കുറഞ്ഞവിലയ്ക്ക് കശാപ്പുകാർക്ക് നൽകാറുള്ളതുപോലെയുള്ള ഒരു സാധാരണ നടപടിക്രമം മാത്രമാണിതെന്നും ചത്തജീവികളെ ഭക്ഷിക്കുന്ന സമൂഹം ഇസ്രയേലിൽ ഉണ്ടായിരുന്നുവെന്നും ഇതിനെയൊന്നും വർഗീയമായോ വംശീയമായോ ചിത്രീകരിക്കേണ്ടുന്ന ആവശ്യമില്ലെന്നും അവർ ഈ പരാമർശങ്ങളെ ന്യായീകരിക്കുന്നു. യഹൂദർ വളച്ചൊടിച്ച് ചിട്ടപ്പെടുത്തിയ തൗറാത്തിലെ നിയമങ്ങളനുസരിച്ച് നീതി ലഭിക്കാനുള്ള അർഹത തികച്ചും യഹൂദർക്ക് മാത്രമാണെന്ന് ഈ വരികൾ വ്യക്തമാക്കുന്നു.

സ്വന്തം നിലനിൽപിനുവേണ്ടി കളവുപറയാനും ആ കളവിനെ വളച്ചുകെട്ടി അവതരിപ്പിക്കാനുമുള്ള യഹൂദരുടെ കഴിവിനെപ്പറ്റി പ്രമുഖന്മാരായ പലരും അത്ഭുതവും അതിശയവും പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്രവേദികളിൽ പോലും ഇസ്രയേൽ പ്രതിനിധികളെ ഇതിന്റെ പേരിൽ അധിക്ഷേപിച്ച് ഇറക്കിവിടുന്ന കാഴ്ച വീഡിയോകളിൽ വ്യക്തമായി കണ്ടിട്ടുണ്ട്. അപമാനവുംപേറി കെട്ടും ഭാണ്ഡവുമെടുത്ത് നിസ്സഹായരായി പുറത്തേക്കിറങ്ങിപ്പോകുന്ന യഹൂദപ്രതിനിധികൾ തങ്ങളുടെ മുൻഗാമികളുടെ ക്രൂരഹസ്തങ്ങളുടെ ഇരയാണ് അക്ഷരാർഥത്തിൽ.

യഹൂദിയ്യത്തിന്റെ നിലനിൽപ് സ്വാഭാവികമായും ആ സമൂഹത്തിന് ഒരനിവാര്യഘടകമാണ്. ഈ ആവശ്യത്തിനായി പൂർവകാല വേദഗ്രന്ഥമായ തൗറാത്ത് ഉൾപ്പെടെയുള്ള എല്ലാറ്റിനെയും അട്ടിമറിക്കാൻ യഹൂദർ ധാർഷ്ട്യം കാട്ടി. ഇസ്‌ലാമിക സമൂഹത്തിലും സംസ്‌കാരത്തിലും വ്യാപകമായി അറിയപ്പെട്ടിരുന്ന സാങ്കേതിക പ്രയോഗങ്ങളെപ്പോലും മാറ്റിമറിച്ചും ദുർവ്യാഖ്യാനിച്ചുമാണ് യഹൂദമതം നിലനിൽക്കുന്നത്. ഒട്ടനവധി ഉദാഹരണങ്ങൾ ഈ വിഷയത്തിൽ എടുത്തുകാണിക്കാൻ സാധിക്കും.

യഹൂദ രാഷ്ട്രത്തിന്റെ പ്രഖ്യാപനം

14/05/1948ലാണ് ഇസ്രയേൽ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടത്. ഭൂമുഖത്ത് പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളെല്ലാം അതിന്റെ നാല് അതിരുകളും കൃത്യമായി നിർണയിച്ചുകൊണ്ടാണ് നിലവിൽവന്നിട്ടുള്ളത്. എന്തിനേറെ പറയണം, നമ്മുടെ നാട്ടിൽ ഒരുപഞ്ചായത്ത് നിലവിൽ വരണമെങ്കിൽ പോലും ഈ സംവിധാനം ബാധകമാണ്. അതിന്റെ കൃത്യമായ അതിരുകൾ നിർണയിക്കപ്പെടണം. എന്നാൽ ഇസ്രയേലിന്റെ സവിശേഷത അങ്ങനെയല്ലെന്ന് നാം തിരിച്ചറിയണം. അതിന് നിർണിതമായ ഒരതിർത്തിയില്ല. കാലഹരണപ്പെട്ട ആയുധങ്ങളുമായി പരിശീലനമില്ലാതെ പോരാട്ടത്തിനിറങ്ങിയ അറബികളിൽനിന്നും വിവിധകാലങ്ങളിലായി പിടിച്ചുപറിച്ച ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് വിശാലമായിത്തീരുന്ന, എന്നും വളർന്നുകൊണ്ടിരിക്കുന്ന ഒരു ജ്യോഗ്രഫിക്കൽ മാപ്പാണ് ഇസ്രയേലിനുള്ളത്. ആട്ടിയിറക്കപ്പെടുന്ന ഫലസ്തീനികളുടെ ഭവനങ്ങളിലും ഭൂമിയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും വാഗ്ദത്തഭൂമിയെന്ന പ്രലോഭനത്തിൽ ഇറക്കുമതിചെയ്യപ്പെടുന്ന യഹൂദരെയും പിന്നീട് യഹൂദമതം സ്വീകരിക്കുന്നവരെയും കുടിയിരുത്തിക്കൊണ്ട് ഇസ്രയേൽ അതിന്റെ അതിരുകൾ അനുദിനം പ്രവിശാലവും സുരക്ഷിതവുമാക്കി തീർത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നുവരെയും കണ്ടുവരുന്നത്.

ഇസ്രയേൽ എന്നോ ഫലസ്തീൻ എന്നോ പ്രയോഗിക്കുന്നതിനെക്കാളും യഹൂദർക്കിഷ്ടം നേരത്തെപറഞ്ഞ വാഗ്ദത്തഭൂമിയെന്ന പ്രയോഗമാണ്. കാരണം ലോകത്തിന്റെ വിവിധകോണുകളിൽ താമസിക്കുന്ന യഹൂദരുമായി വൈകാരികമായ ഒരു ബന്ധം നിലനിർത്തുന്നതിനും അവരുടെ സജീവപിന്തുണ ആർജിച്ചെടുക്കുന്നതിനും വാഗ്ദത്തഭൂമിയെന്ന പ്രയോഗം യഹൂദരെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമാണ,് അത്യാവശ്യവുമാണ്. ഈ വാഗ്ദത്തഭൂമിയെന്ന ബൈബിൾ പഴയനിയമത്തിലെ വാക്യം കാട്ടിക്കൊണ്ടാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചിതറിത്താമസിക്കുന്ന ഇസ്രയേലികളെ കൂട്ടത്തോടെ ഫലസ്തീനിലേക്ക് കുടിയേറ്റാൻ യഹൂദർക്ക് സാധിച്ചത്. അതിനാൽ ഇസ്രയേൽ എന്നതിനെക്കാൾ കൂടുതലായി യഹൂദർക്ക് പ്രയോഗിക്കാൻ എപ്പോഴും താൽപര്യം വാഗ്ദത്തഭൂമിയെന്നാണ്.

ഇതിലൂടെ ഇസ്രയേൽ എന്നും യഹൂദർക്ക് മാത്രം സ്വന്തമെന്ന് ധ്വനിപ്പിക്കാനും അവർക്ക് കഴിയുന്നു. ബൈബിൾ പഴയനിയമത്തിൽ ഇപ്രകാരം വായിക്കാം: “അന്നുകർത്താവ് അബ്രഹാമിനോട് ഒരു ഉടമ്പടി ഉണ്ടാക്കി പറഞ്ഞു; ഞാൻ നിന്റെ സന്തതികൾക്കായി ഈജിപ്തിലെ നദിമുതൽ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള ദേശം തരുന്നു...’’(ഉൽപത്തി 15/18).

ഫലസ്തീനിലെ, സജീവമായിരുന്ന ഇസ്‌ലാമിക സാന്നിധ്യം മറക്കുന്നതിനും അയൽപ്രദേശങ്ങൾകൂടി ക്രമേണ കയ്യേറി ഇറാക്കുവരെ ഉൾപ്പെടുന്ന പ്രദേശങ്ങൾ തങ്ങളുടെ അധീനതയിൽ എത്തണമെന്ന ലക്ഷ്യത്തിലുമാണ് ഈ പ്രയോഗങ്ങളെന്നത് വ്യക്തമാണ്. അതിനുള്ള ഹീനമായ കൊടുക്കൽ വാങ്ങലുകളാണ് മധ്യേഷ്യൻ രാഷ്ട്രീയത്തിൽ ഇസ്രയേൽ ഒളിഞ്ഞും തെളിഞ്ഞും നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് നാം തിരിച്ചറിയുക. യഹൂദരുടെ ഈ ദൗത്യനിർവഹണത്തിൽ അറിഞ്ഞോ അറിയാതെയോ ഏതാനും മുസ്‌ലിം സഘടനകളെയും കൂടെക്കൂട്ടിയത് നമുക്ക് കാണാതിരിക്കാനാവുന്നില്ല.

(തുടരും)