ജിയോളജി വിശുദ്ധ ക്വുര്‍ആനില്‍

ഡോ. ജൗസല്‍

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03
സൂക്ഷ്മ പ്രപഞ്ചത്തെപ്പോലെത്തന്നെ സ്ഥൂലപ്രപഞ്ചത്തെ കുറിച്ചുമുള്ള ക്വുര്‍ആനിക പരാമര്‍ശങ്ങള്‍ ഏറെ വിസ്മയപ്പെടുത്തുന്നതാണ്. തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യത്തിനോടു പോലും ക്വുര്‍ആനിക വചനങ്ങള്‍ എതിരു നില്‍ക്കുന്നില്ല എന്നത് തന്നെയാണ് അതിലെ ഏറ്റവും വലിയ അത്ഭുതം!

വിശാലമാക്കപ്പെട്ട ഭൂമി!

ജിയോളജിയുമായി ബന്ധപ്പെട്ട ധാരാളം പരാമര്‍ശങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലുണ്ട്. നമുക്ക് ഓരോന്നോരോന്നായി ചര്‍ച്ച ചെയ്യാം. ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഒരു സാമാന്യബോധം ഉണ്ടാക്കേണ്ടത് ഈ ചര്‍ച്ചകള്‍ മനസ്സിലാക്കുവാന്‍ അത്യാവശ്യമാണ്.

ഭൂമിയെ മൂന്ന് ഭാഗമായി തിരിക്കാം. ഭൂവല്‍ക്കം (ക്രസ്റ്റ്) എന്ന് വിളിക്കുന്ന പുറംതോട്, നടുക്കുള്ള മാന്റില്‍, ഏറ്റവും അകത്തുള്ള കാമ്പ് (കോര്‍). ചിത്രം കാണുക:

ഭൂവല്‍ക്കം

ഭൂമിയെ ഒരു മുട്ടയോട് ഉപമിച്ചാല്‍ മുട്ടത്തോടിനോട് താരതമ്യം ചെയ്യാവുന്ന ഭാഗമാണ് ക്രസ്റ്റ് അഥവാ ഭൂവല്‍ക്കം. ഭൂമിയുടെ വ്യാപ്തത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമെ ഭൂവല്‍ക്കം വരുന്നുള്ളൂ. ജീവജാലങ്ങളെല്ലാം ജീവിക്കുന്നത് ഈ ക്രസ്റ്റില്‍ ആണ്. കരയും സമുദ്രവും പര്‍വതങ്ങളും ഖനികളും കെട്ടിടങ്ങളും തുരങ്കങ്ങളും എല്ലാം സ്ഥിതിചെയ്യുന്നത് ഈയൊരു ഭൂവല്‍ക്കത്തിലാണ്.

ഭൂവല്‍ക്കം രണ്ടുതരമുണ്ട്:

1) സമുദ്രങ്ങള്‍ക്കിടയിലുള്ള നേരിയ ഭൂവല്‍ക്കം (oceanic crust). ഇത് 5 മുതല്‍ 7 കിലോമീറ്റര്‍ വരെ കനമുള്ള നേരിയ പാളിയാണ്.

2) വന്‍കരകള്‍ക്കും ദ്വീപുകള്‍ക്കും അടിയിലുള്ള ഭൂവല്‍ക്കം (continental crust). ഇത് 30 മുതല്‍ 50 കിലോമീറ്റര്‍ വരെ കനമുള്ളതാണ്. Continental crust\v Oceanic crustനെ അപേക്ഷിച്ച് സാന്ദ്രത കുറവാണ്. അതുകൊണ്ട് ീരലമിശര രൃൗേെ എപ്പോഴും കരയെക്കാള്‍ താഴെ സ്ഥിതിചെയ്യുന്നു.

മാന്റില്‍

ഭൂവല്‍ക്കത്തിനും അകക്കാമ്പിനും ഇടക്കുള്ള 2900 കിലോമീറ്റര്‍ കട്ടിയുള്ള ഭാഗമാണ് മാന്റില്‍. മാന്റില്‍ ഭൂവല്‍ക്കത്തെക്കാള്‍ സാന്ദ്രത കൂടിയതാണ്. മാന്റിലിന്റെ പുറംഭാഗത്തുനിന്നും അകത്തേക്ക് പോകുമ്പോള്‍ ചൂട് കൂടിവരും. ഉപരിഭാഗത്തുള്ള മാന്റിലിലെ പാളികള്‍ ഖരാവസ്ഥയിലാണ്. മുകള്‍ഭാഗത്തുള്ള ഈ മാന്റില്‍ asthenosphere mantle എന്നറിയപ്പെടുന്നു. ലിത്തോസ്ഫിയര്‍ മാന്റിലും ക്രസ്റ്റും കൂടിച്ചേര്‍ന്ന് ലിത്തോസ്ഫിയര്‍ എന്നറിയപ്പെടുന്നു. മാന്റിലിന്റ താഴത്തെ ഭാഗത്തെ പാളികള്‍ ചൂടും മര്‍ദവും കൂടിയതും മാര്‍ദവമുള്ള കുഴമ്പുരൂപത്തിലുള്ളതുമാണ്. ഇത് മേെവലിീുെവലൃല ാമിഹേല എന്നും അറിയപ്പെടുന്നു. ഭൂവല്‍ക്കത്തെ വഹിക്കുന്ന ലിത്തോസ്ഫിയര്‍ പാളികള്‍ക്ക് നീങ്ങാന്‍ കഴിയുന്നത് മാര്‍ദവമുള്ള ഈ അസ്തിനോസ്ഫിയര്‍ മാന്റില്‍ കാരണമാണ്. ഇത്തരം നീക്കങ്ങളിലൂടെയാണ് വന്‍കരകള്‍ നാം ഇന്നു കാണുന്ന രൂപത്തിലായത്. ഭൂമിയുടെ വ്യാപ്തത്തിന്റെ 80 ശതമാനവും മാന്റില്‍ ആണ്.

കാമ്പ്

മൂവായിരം കിലോമീറ്ററോളം വ്യാസമുള്ള ഭാഗമാണ് കാമ്പ് അഥവാ കോര്‍. ഇതിന്റെ പുറംഭാഗം ദ്രാവകവും അകംഭാഗം ഉറച്ചതുമാണ്. കാമ്പില്‍ 90 ശതമാനവും ഇരുമ്പാണ് എന്നാണ് അനുമാനം. പുറംകാമ്പ് ഉരുകിയ ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ഈ ദ്രാവക കാമ്പാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ കാരണം.

ലിത്തോസ്ഫിയര്‍, ടെക്ടോണിക് ഫലകങ്ങള്‍ lithosphere mantle എന്നറിയപ്പെടുന്ന വലിയ ഭൂപാളികള്‍ ആയാണ് സ്ഥിതിചെയ്യുന്നത്. ലിത്തോസ്ഫിയറിന് താഴെയുള്ള മാന്റിലില്‍ ഉള്ള മാഗ്മ എന്ന അത്യധികം ചൂടും മര്‍ദവും ഉള്ള കുഴമ്പുരൂപത്തിലുള്ള പദാര്‍ഥത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന രൂപത്തിലാണ് ടെക്ടോണിക് ഫലകങ്ങള്‍ സ്ഥിതിചെയ്യുന്നത്. അഗ്‌നിപര്‍വത സ്‌ഫോടനം നടക്കുമ്പോള്‍ പുറത്തുവരുന്നത് മാന്റിലിനുള്ളിലെ ഈ മാഗ്മയാണ്. മാഗ്മ ഭൂവല്‍ക്കത്തിന് പുറത്തെത്തുമ്പോള്‍ ലാവ എന്നറിയപ്പെടും.

ഭൂമിയുടെ സൃഷ്ടിപ്പിനുശേഷം ഭൂമിയിലെ കരഭാഗങ്ങള്‍ ഒന്നിച്ച് ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നു; ഇന്നുള്ളപോലെ വ്യത്യസ്ത ഭൂഖണ്ഡങ്ങള്‍ ആയിരുന്നില്ല. എല്ലാംകൂടി ഒന്നിച്ചുചേര്‍ന്ന വലിയ വന്‍കരകളായിരുന്നു ഭൂമിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇത് പല ഘട്ടങ്ങളിലായി വ്യത്യസ്ത ഭാഗങ്ങളിലേക്ക് ആക്കിക്കൊണ്ട് വേര്‍പിരിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.

25 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍ കരകള്‍ എല്ലാം കൂടി ഒറ്റ ഭൂഖണ്ഡം ആയിരുന്നു എന്നാണ് ശാസ്ത്രലോകം കരുതുന്നത്. പാന്‍ജിയ (Pangea) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വലിയ ഒരൊറ്റ വന്‍കര പരത്തപ്പെടുകയും വ്യത്യസ്ത ഭാഗങ്ങളിലേക്ക് നീക്കപ്പെടുകയും ചെയ്തിട്ടാണ് ഇന്ന് കാണുന്ന 7 വന്‍കരകള്‍ രൂപംകൊണ്ടത്. 1915ല്‍ ആല്‍ഫ്രഡ് വെഗ്‌നര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ കാര്യം ലോകത്ത് ആദ്യമായി അഭിപ്രായപ്പെട്ടത്. എന്നാല്‍ ശാസ്ത്രലോകം ഈ കാര്യങ്ങള്‍ അംഗീകരിച്ചത് അദ്ദേഹത്തിന്റെ മരണശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് (1950കള്‍ക്ക് ശേഷം) മാത്രമാണ്. continental drift എന്ന കാര്യം ഇന്ന് ശാസ്ത്രലോകത്ത് അംഗീകൃതമാണ്. ഫോസില്‍ തെളിവുകള്‍ അടക്കം ധാരാളം തെളിവുകള്‍ ഇതിന് ലഭ്യവുമാണ്.

ഇത്തരത്തില്‍ ഒന്നായിരുന്ന കരയെ പരത്തിക്കൊണ്ട് വ്യത്യസ്ത ഭാഗങ്ങളിലാക്കി സംവിധാനിച്ചത് വിശുദ്ധ ക്വുര്‍ആന്‍ കൃത്യമായി പ്രസ്താവിച്ചത് നമുക്ക് കാണുവാന്‍ സാധിക്കും:

''ഭൂമിയും തന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ(തരം) ഇണ വസ്തുക്കളെയും അതില്‍ നാം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു''(ക്വുര്‍ആന്‍ 50:9).

''ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും അളവ്നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 15:19).

ഇവിടെ ക്വുര്‍ആന്‍ ഉപയോഗിച്ച 'മദദ' എന്ന അറബി പദത്തിന്റെ അര്‍ഥം നീട്ടി, പരത്തി, വിശാലമാക്കി എന്നൊക്കെയാണ്. ഇംഗ്ലീഷില്‍ spread out, extend, expand എന്നൊക്കെ പറയാം. ഒന്നായിരുന്ന വന്‍കര പരത്തപ്പെടുകയും വ്യത്യസ്ത വന്‍കരകള്‍ ആക്കപ്പെടുകയും ചെയ്തത് ശാസ്ത്രലോകം ഇന്ന് അംഗീകരിക്കുന്ന വസ്തുതയാണ്.

ഇങ്ങനെ ഭൂവല്‍ക്കത്തിന്റെ വലിയ പാളികള്‍ താഴെയുള്ള മാന്റിലിന് മുകളില്‍ പരത്തപ്പെടുമ്പോള്‍ രണ്ട് പാളികള്‍ക്കിടയില്‍ ഉള്ള ഭാഗങ്ങളിലേക്ക് മാഗ്മ തള്ളിക്കയറുകയും അവിടെ ഒരു പര്‍വതനിരതന്നെ രൂപംകൊള്ളുകയും ചെയ്യുന്നു. കടലിന്റെ അടിത്തട്ടിലെ ഓഷ്യാനിക് പ്ലേറ്റില്‍ രൂപപ്പെടുന്ന ഇത്തരം വിശാലമായ പര്‍വതനിരകള്‍ Undersea mountain ranges എന്ന് അറിയപ്പെടുന്നു. കടലിനടിയിലെ ഈ പര്‍വതനിരകളുടെ മൊത്തം നീളം എണ്‍പതിനായിരം കിലോമീറ്ററിലധികമാണ്. കരയിലും വലിയ പര്‍വതനിരകള്‍ ഇതുപോലെ രൂപംകൊള്ളുന്നു. ഹിമാലയന്‍ പര്‍വതനിരകളും ആന്‍ഡീസ് പര്‍വതനിരകളുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

വിശുദ്ധ ക്വുര്‍ആന്‍ ഭൂമിയെ നീട്ടി, വികസിപ്പിച്ചു എന്നു പറഞ്ഞതിനൊപ്പംതന്നെ എടുത്തു പറഞ്ഞ കാര്യമാണ് ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു എന്ന്. എത്ര കൃത്യമായ പരാമര്‍ശങ്ങളാണ് ക്വുര്‍ആന്‍ നടത്തുന്നത് എന്ന് നോക്കുക!

പര്‍വതങ്ങള്‍ എന്ന ആണികള്‍!

പര്‍വതങ്ങളെ ആണികള്‍ അഥവാ കുറ്റികള്‍ ആക്കി എന്ന് ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്:

''പര്‍വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)'' (ക്വുര്‍ആന്‍ 78:7).

ഒരു കൂടാരം അഥവാ ടെന്റ് കെട്ടുമ്പോള്‍ അതിന്റെ കയറുകള്‍ ഉറപ്പിക്കാനായി മണ്ണിലേക്ക് അടിച്ചിറക്കുന്ന ഇരുമ്പിന്റെയോ മരത്തിന്റെയോ ഒക്കെ കുറ്റിക്ക് Tent peg എന്നു പറയും. താഴെക്കൊടുത്ത ചിത്രം കാണുക. പര്‍വതങ്ങളെ ഇത്തരത്തിലുള്ള കുറ്റികള്‍ ആക്കി എന്നാണ് ക്വുര്‍ആനിലെ പരാമര്‍ശം.

നാം കാണുന്ന പര്‍വതങ്ങള്‍ക്ക് ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് മുകളിലേക്കുള്ള അതിന്റെ ഉയരത്തിന്റെ എത്രയോ മടങ്ങ് വലിപ്പമുള്ള ഭാഗം ഭൂമിക്കടിയില്‍ ഉണ്ട്. Mountain roots എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചു പറഞ്ഞപ്പോള്‍ Asthenosphere mantleന് മുകളില്‍ പൊങ്ങിക്കിടക്കുന്ന lithosphereനെക്കുറിച്ച് സൂചിപ്പിച്ചത് ഓര്‍ക്കുക. പര്‍വതങ്ങളെ നമുക്ക് സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയോട് ഉപമിക്കാവുന്നതാണ്. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിന് താഴെയും 10% ഉപരിതലത്തിനു മുകളിലും ആയിരിക്കും. അഥവാ ഉപരിതലത്തില്‍ നാം കാണുന്നതിനെക്കാള്‍ പത്തിരട്ടിയാണ് യഥാര്‍ഥത്തില്‍ മഞ്ഞുമലയുടെ വലിപ്പം. ഇതുപോലെ ഭൗമോപരിതലത്തിലുള്ള പര്‍വതങ്ങളുടെ 85% ശതമാനവും ഉപരിതലത്തിന് താഴെയാണ് ഉള്ളത്. അക്ഷരാര്‍ഥത്തില്‍ asthenosphereലെ മാഗ്മക്ക് മുകളില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് പര്‍വതങ്ങള്‍ സ്ഥിതിചെയ്യുന്നത്. നാം കാണുന്ന പര്‍വതം യഥാര്‍ഥ പര്‍വതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് എന്നു വ്യക്തം!

ഇതിന്റെ ഫിസിക്‌സും കണക്കും ലളിതമായി ഇവിടെ വിശദീകരിക്കാം. സ്‌കൂളില്‍ പഠിച്ച പാസ്‌കല്‍സ് ലോയും ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പിളും ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് മാത്രം.

Depth of a floating solid body below the surface = density of the solid × height above the surface / density of fluid - density of solid.

ഈ ഫോര്‍മുല ഉപയോഗിച്ചുകൊണ്ട് നമുക്ക് ഏത് പര്‍വതത്തിന്റെയും ഭൂമിക്കടിയിലേക്കുള്ള ആഴം എത്രയാണെന്ന് മനസ്സിലാക്കാവുന്നതാണ്. Continental crustന്റെ സാന്ദ്രത 2.8 grams per cubic centimeterഉം Mantleന്റെ സാന്ദ്രത 3.3 grams per cubic centimeterഉം ആണ്. അതുകൊണ്ടുതന്നെ ഒരു പര്‍വതത്തിന്റെ ഉയരം അറിയാമെങ്കില്‍ അത് ഭൂമിക്കടിയിലേക്ക് എത്രമാത്രം ആഴത്തിലേക്ക് നീണ്ടുകിടക്കുന്നു എന്ന് എളുപ്പത്തില്‍ കണക്കുകൂട്ടി എടുക്കാവുന്നതാണ്.

ഉദാഹരണം പറയാം. എവറസ്റ്റ് പര്‍വതത്തിന് 8848 മീറ്റര്‍ ഉയരം ഉണ്ട്. ഭൗമോപരിതലത്തില്‍നിന്നും താഴോട്ടുള്ള എവറസ്റ്റിന്റെ ആഴം=8848ഃ2.8/(3.32.8) =49548 മീറ്റര്‍.

അഥവാ mountain root of Everestന് 50 കിലോമീറ്ററോളം ആഴമുണ്ട്. അഥവാ എവറസ്റ്റ് പര്‍വതത്തിന്റെ യഥാര്‍ഥ വലുപ്പത്തിന്റെ 18 ശതമാനത്തില്‍ താഴെ മാത്രമെ നമ്മള്‍ കാണുന്നുള്ളൂ എന്നര്‍ഥം. 82 ശതമാനവും ഭൂമിക്കടിയിലാണ്.

 ഇത് വായിക്കുന്നവരില്‍ അധികമാളുകളും ഒരുപക്ഷേ, ഈ കാര്യങ്ങളെല്ലാം ആദ്യമായി കേള്‍ക്കുകയായിരിക്കും. യൂണിവേഴ്‌സിറ്റി തലത്തിലുള്ള ജിയോളജി ക്ലാസുകളില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കപ്പെടുന്നത്. ക്വുര്‍ആനില്‍ പരാമര്‍ശിച്ച പര്‍വതങ്ങളുടെ കാര്യം മനസ്സിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്റര്‍നെറ്റില്‍ പരതിനോക്കി. അപ്പോഴാണ് അമേരിക്കയിലെ പ്രസിദ്ധമായ University of Wisconsin-Madison നടത്തുന്ന ജിയോളജി പഠന ലക്ചര്‍ സീരീസുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് എന്നു കണ്ടത്. ലിങ്ക് ഇവിടെ നല്‍കുന്നു. ഇതിലെ പതിനാലാമത്തെ ക്ലാസ് mountain rootsനെ കുറിച്ചാണ്. കൃത്യമായി ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്.

http://www.geoscience.wisc.edu/~chuck/Classes/Mtn_and_Plates/syll_fall.html

പര്‍വതങ്ങള്‍ക്ക് ഭൂമിക്കടിയിലേക്ക് ആഴത്തിലുള്ള ഭാഗങ്ങള്‍ ഉണ്ട് എന്ന കാര്യം 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എങ്ങനെയാണ് മുഹമ്മദ് നബി ﷺ ക്ക് അറിയാന്‍ കഴിയുക? ഇരുപതാം നൂറ്റാണ്ടില്‍ മാത്രം കണ്ടുപിടിക്കപ്പെട്ട ഇത്തരം ശാസ്ത്രരഹസ്യങ്ങള്‍ ഏഴാം നൂറ്റാണ്ടിലെ ഒരാള്‍ക്ക് സ്വമേധയാ അറിയാന്‍ ഒരു സാധ്യതയുമില്ല തന്നെ. വിശുദ്ധ ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന സത്യമാണ് ഇതെല്ലാം വെളിവാക്കുന്നത്.

ഭൂവല്‍ക്കത്തെ ഇളകാതെ നിലനിര്‍ത്തുന്ന പര്‍വതങ്ങള്‍

Lithosphere plates എന്ന വലിയ ഭൂമിപാളികള്‍ asthenosphereലെ മാഗ്മക്ക് മുകളില്‍ പൊങ്ങിക്കിടക്കുകയാണ് എന്ന കാര്യം ഓര്‍ക്കുമല്ലോ.

വിശുദ്ധ ക്വുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമാണ് 'നിങ്ങളെയും കൊണ്ട് ഭൂമി ഇളകാതിരിക്കാനായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അല്ലാഹു ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്നു' എന്നത്.

''നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയുംകൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്ന് നാം വെള്ളം ചൊരിയുകയും എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 31:10).

''ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴികണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു''(ക്വുര്‍ആന്‍ 21:31).

''പര്‍വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു''(ക്വുര്‍ആന്‍ 79:32).

പര്‍വതങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നാം കാണുന്നതിന്റെ എത്രയോ ഇരട്ടി ആഴത്തിലുളള ഭാഗങ്ങള്‍ അഥവാ mountain roots ഉണ്ടെന്ന് നാം മനസ്സിലാക്കി.  

''പര്‍വതങ്ങളെ ആണികളാക്കുകയും ചെയ്തില്ലേ?'' എന്ന ക്വുര്‍ആന്‍ പരാമര്‍ശവും (78:7) ഓര്‍ക്കുക.

അസ്തനോസ്ഫിയറിന്ന് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഭൂഫലകങ്ങളുടെ ബാലന്‍സ് isostasy എന്നാണ് ജിയോളജിയില്‍ അറിയപ്പെടുന്നത്. ഭൗമോപരിതലത്തിന്റെ ഈ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പര്‍വതങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍നിന്നും ഒരുപാട് ആഴത്തില്‍ മാഗ്മയിലേക്ക് ഇറങ്ങിനില്‍ക്കുന്ന പര്‍വതങ്ങള്‍ ഉയരുകയും താഴുകയുമൊക്കെ ചെയ്തുകൊണ്ടാണ് ഭൂമിയുടെ ഈ ബാലന്‍സ് നിലനിര്‍ത്തുന്നത്. നമുക്ക് ആദ്യം isostasy എന്താണെന്നു നോക്കാം:

Isostasy (Greek ísos "equal", stásis "standstill") is the state of gravitational equilibrium between Earth's crust (or lithosphere) and mantle such that the crust "floats" at an elevation that depends on its thickness and density.

'ഐസോസ്റ്റസി എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള ഫലകങ്ങളും ഭൂമിയുടെ ആഴത്തിലുള്ള മാന്റിലും തമ്മിലുള്ള ഗുരുത്വാകര്‍ഷണ സന്തുലിതാവസ്ഥയാണ്. ഭൂഫലകങ്ങളുടെ കട്ടിയും സാന്ദ്രതയും അനുസരിച്ച് ഭൂവല്‍ക്കം വ്യത്യസ്ത തരത്തില്‍ മാന്റിലിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയാണിത്.'

പര്‍വതങ്ങള്‍ക്ക് താഴെയുള്ള ഭാഗത്താണ് ലിത്തോസ്ഫിയര്‍ ഏറ്റവും ആഴത്തില്‍ മാന്റിലിലേക്ക് ഇറങ്ങി നില്‍ക്കുന്നത്. മണ്ണ് അടിഞ്ഞുകൂടി ഭൂവല്‍ക്കത്തിന് ഭാരം വര്‍ധിക്കുകയാണെങ്കില്‍ (deposition) അതിനനുസരിച്ച് പര്‍വതവേരുകള്‍ mountain roots മാഗ്മയിലേക്ക് കൂടുതല്‍ താഴുകയും (subsidence) അതുപോലെ മണ്ണൊലിപ്പുമൂലം പര്‍വതങ്ങളുടെ ഭാരം നഷ്ടപ്പെടുകയാണെങ്കില്‍ (erosion) പര്‍വതവേരുകള്‍ മുകളിലേക്ക് പൊങ്ങുകയും (uplift)േ ഭൂവല്‍ക്കത്തിന്റെ ബാലന്‍സ് ക്രമീകരിക്കുകയും ചെയ്യും. അതിമനോഹരമായ ഒരു ബാലന്‍സിംഗ് സിസ്റ്റം ആണിത്!

പര്‍വത ഭാഗങ്ങളില്‍ ആഴങ്ങളിലേക്ക് ലിത്തോസ്ഫിയര്‍ മാന്റിലിലേക്ക് ഇറങ്ങിനില്‍ക്കുന്നു എന്നതുകൊണ്ട് ഭൂമിയുടെ സന്തുലിതാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത് പര്‍വതഭാഗങ്ങളാണ് എന്നത് താഴെ കൊടുത്ത ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ എളുപ്പം മനസ്സിലാക്കാം.

ഭൂമിയുടെ ഈയൊരു ബാലന്‍സ് എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഉതകുന്ന ചില വീഡിയോ ലിങ്കുകള്‍ ഇവിടെ കൊടുക്കുന്നു.

https://youtu.be/h26WaC7jdxw

https://youtu.be/_eDYKA49uHU

കൂടുതല്‍ വിവരങ്ങള്‍ വായിക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ ലിങ്കുകള്‍ ഉപയോഗപ്പെടുത്തുക:

http://www.geologyin.com/2015/01/isostasy.html?m=1

ലിത്തോസ്ഫിയര്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്നറിയാമല്ലോ. ഇവ കൂട്ടിമുട്ടുമ്പോള്‍ വലിയതോതിലുള്ള പ്രകമ്പനമാണ് ഭൂമിക്കുള്ളില്‍ ഉണ്ടാകുന്നത്. ആഴത്തിലുള്ള പര്‍വതവേരുകള്‍ ഈ പ്രകമ്പനത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഈ പ്രകമ്പനങ്ങള്‍ ഭൗമോപരിതലത്തില്‍ വലുതായി അനുഭവപ്പെടാത്തത്. പര്‍വത വേരുകള്‍ ാീൗിമേശി ൃീീെേ എന്ന കുഷ്യനുകള്‍ മികച്ച ഷോക്ക് അബ്‌സോര്‍ബര്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന് പറയാം. ഇത് എളുപ്പം മനസ്സിലാക്കാനായി ഒരു ഉദാഹരണം പറയാം. കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചെറിയ തോണിയോ ചെറുബോട്ടോ ഒക്കെ തിരമാലകളില്‍ ആടിയുലയും. എന്നാല്‍ പടുകൂറ്റന്‍ കപ്പലുകളില്‍ ആണെങ്കില്‍ ഉള്ളിലെ ആളുകള്‍ക്ക് അനുഭവപ്പെടുന്ന ആട്ടം വളരെക്കുറവായിരിക്കും. വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന ഒരു വലിയ മഞ്ഞുമലയാണെങ്കില്‍ അതിനു മുകളില്‍ നില്‍ക്കുന്ന ആള്‍ക്ക് അനുഭവപ്പെടുന്ന ഇളക്കം കപ്പലിലുള്ള ആള്‍ അനുഭവിക്കുന്നതിലും വളരെ കുറവായിരിക്കും. വെള്ളത്തിനടിയിലേക്ക് എത്രമാത്രം മാത്രം ഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്നു എന്നതിന് അനുസരിച്ചായിരിക്കും മുകളില്‍ അനുഭവപ്പെടുന്ന ഇളക്കത്തിന്റെ തോത്. തോണിയുടെ ഒരു ചെറിയ ഭാഗം മാത്രമെ ജലോപരിതലത്തിന് താഴേക്ക് ഉള്ളൂ. മുഴുവന്‍ ലോഡ് ഉള്ള ഒരു കപ്പലിന്റെ 40% ഉപരിതലത്തിനു താഴെയായിരിക്കും. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിനടിയില്‍ ആയിരിക്കും.

ലിത്തോസ്ഫിയര്‍ ഫലകങ്ങള്‍ തമ്മില്‍ വേര്‍പിരിയുന്നതോ കൂട്ടിയിടിക്കുന്നതോ ആയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ പര്‍വതനിരകള്‍ ഉള്ളത് എന്ന് കാണാന്‍ കഴിയും. ഭൗമശിലാഫലകങ്ങളുടെ ചലനം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഉപരിതലത്തില്‍ വലുതായി അനുഭവപ്പെടാത്ത രീതിയില്‍ പര്‍വത വേരുകള്‍ ഇത് ആഗിരണം ചെയ്യുന്നു. പര്‍വതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ പ്രകമ്പനങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ വലിയതോതിലുള്ള ഭൂമികുലുക്കം ആയി അനുഭവപ്പെടമായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമായിരുന്നു.

2015 ല്‍ നേപ്പാളില്‍ ഉണ്ടായ വലിയ ഭൂകമ്പം വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ. ഭൂകമ്പ സമയത്ത് നേപ്പാള്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന ഞാന്‍ അന്നത്തെ ഭൂമികുലുക്കം നേരില്‍ അനുഭവിച്ചതാണ്. കാഠ്മണ്ഡുവില്‍ അന്ന് മരണപ്പെട്ടത് ഏകദേശം 9000 ആളുകളാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.8നും 8.1നും ഇടയില്‍ രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പമാണ് അന്നുണ്ടായത്. സാധാരണഗതിയില്‍ ഇത്ര വലിയ ഭൂകമ്പം സംഭവിച്ചാല്‍ ഒരു ലക്ഷത്തിലധികം ആളുകളെങ്കിലും മരണപ്പെടുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്തുകൊണ്ടാണ് മരണസംഖ്യ ഇത്രയും കുറഞ്ഞത് എന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയ ഭൗമശാസ്ത്രജ്ഞര്‍ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും കമ്പ്യൂട്ടര്‍ സിമുലേഷന്‍ വഴികളിലൂടെയും എത്തിയ നിഗമനം നേപ്പാളിലുള്ള പര്‍വതനിരകള്‍ ഭൂകമ്പ ഊര്‍ജത്തെ വലിയതോതില്‍ ആഗിരണം ചെയ്യുകയും അത് ഭൗമോപരിതലത്തില്‍ എത്താതെ സംരക്ഷിക്കുകയും ചെയ്തു എന്നാണ്. പര്‍വതങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ വളരെ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും മരണസംഖ്യ ഒരു ലക്ഷത്തിനു മുകളില്‍ ആവുകയും ചെയ്യുമായിരുന്നു എന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഏകദേശം അഞ്ചുവര്‍ഷം നീണ്ട പഠനങ്ങളുടെ ഫലമായ അത്ഭുതകരമായ കണ്ടെത്തലുകള്‍ 2020 ജനുവരിയില്‍ പബ്ലിഷ് ചെയ്തു.

https://phys.org/news/2020-01-mountains-impact-earthquakes.html

റിസര്‍ച്ച് പേപ്പര്‍ വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന്റെ ലിങ്ക് നല്‍കുന്നു:

https://www.mdpi.com/1424-8220/20/3/678

കരയിലെ പര്‍വതനിരകള്‍ മാത്രമല്ല കടലിലെ പര്‍വതനിരകളും ടെക്‌റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന ഭൂകമ്പം ഭൗമോപരിതലത്തില്‍ അനുഭവപ്പെടാത്ത രീതിയില്‍ ഭൂമിയെ സംരക്ഷിക്കുന്നു എന്ന് ഏറ്റവും ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു. 2020 മാര്‍ച്ചില്‍ Nature Geoscience പ്രസിദ്ധീകരിച്ച റിസര്‍ച്ച് പേപ്പര്‍ ഇക്കാര്യങ്ങള്‍ അടിവരയിട്ടു സ്ഥാപിക്കുന്നു. ആധുനികമായ ധാരാളം കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ധാരാളം ഭൗമശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. വാര്‍ത്ത വായിക്കാം:

https://www.sciencedaily.com/releases/2020/03/200302113353.htm

കരയിലും കടലിലും ആയി ഒരുലക്ഷത്തിലധികം കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുണ്ട് ഭൂമിയിലെ പര്‍വതനിരകള്‍ക്ക്. ഭൂവല്‍ക്കത്തിന്റെ isostasy അഥവാ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് ഈ പര്‍വതനിരകള്‍ ആണ്. പര്‍വതനിരകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഭൂവല്‍ക്കം ചായുകയും ചരിയുകയും ചെയ്യുമായിരുന്നു. ഭൂമിയുടെ ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പര്‍വതങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഭൂമിക്കടിയിലേക്ക് ആഴത്തില്‍ ഇറങ്ങി നില്‍ക്കുന്ന വേരുകളുള്ള പര്‍വതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ലിത്തോസ്ഫിയര്‍ പ്ലേറ്റുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഭൗമ ഉപരിതലത്തില്‍ അനുഭവപ്പെടുകയും വന്‍തോതില്‍ ഭൂകമ്പങ്ങളും നാശനഷ്ടങ്ങളും ഉണ്ടാവുകയും ചെയ്യുമായിരുന്നു എന്ന അറിവ് സാധാരണഗതിയില്‍ ജിയോളജി അറിവുള്ള ആളുകള്‍ക്ക് മാത്രമെ ഉണ്ടാവുകയുള്ളൂ. പല കാര്യങ്ങളും വളരെ ആധുനികമായ കണ്ടെത്തലുകളാണ് താനും. എങ്ങനെയാണ് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ ക്വുര്‍ആനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടാവുക? വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യ വചനങ്ങളല്ല, ദൈവിക വചനങ്ങളാണ് എന്ന സത്യം മാത്രമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.