സമാധാന ഗേഹത്തിലേക്കുള്ള വഴി തീവ്രതയല്ല
പത്രാധിപർ
2024 ഫെബ്രുവരി 03, 1445 റജബ് 22

സുസ്ഥിര സമാധാന സങ്കേതമായ സ്വർഗലോകത്തേക്ക് മുഴുവൻ ജനങ്ങളെയും ക്ഷണിക്കുവാനുള്ള ദൗത്യവുമായാണ് മുഹമ്മദ് നബിﷺ ആഗതനായത്. അതുകൊണ്ട് തന്നെ അസമാധാനത്തിന്റെയും അശാന്തിയുടെയും അടയാളമായ തീവ്രതയും അതിരുകവിയലും ഒരിക്കലും അംഗീകരിച്ചില്ല. കാരണം അത് നാശവും മടുപ്പുമാണ്. അത് ഉന്മൂലനവും സങ്കുചിതത്വവുമാണ്. അത്തരത്തിലുള്ള എല്ലാ ഭാരങ്ങളും വിലങ്ങുകളും ജനതയിൽനിന്ന് ഇറക്കിവെക്കുവാനാണ് അല്ലാഹു വിശേഷിപ്പിച്ചതുപോലെ അദ്ദേഹം പ്രയത്‌നിച്ചത്: “...അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു...’’ (7:157).രാൾ വന്ന് നബി(സ്വ)യോട് പരാതിപ്പെട്ടു: ‘ഇന്നയാൾ നമസ്‌കാരം ദീർഘിപ്പിക്കുന്നത് നിമിത്തം ഞാൻ സുബ്ഹി നമസ്‌കാരത്തിന് വൈകിയാണ് ചെല്ലുന്നത്.’ ഒരു ഉപദേശത്തിലും അന്നത്തെക്കാൾ നബി(സ്വ) കുപിതനായത് ഞാൻ കണ്ടിട്ടില്ല എന്ന് ഇബ്‌നുമസ്ഊദ്(റ) ഓർക്കുന്നു. ശേഷം റസൂൽ(സ്വ) പറഞ്ഞു: ‘ഹേ, ജനങ്ങളേ, നിങ്ങളിലുണ്ട് ആളുകളെ വെറുപ്പിക്കുന്നവർ. അതിനാൽ നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് ഇമാമാകുന്ന പക്ഷം ചുരുക്കി നമസ്‌കരിക്കട്ടെ. കാരണം അവന്റെ പിന്നിൽ വൃദ്ധരും ദുർബലരും മറ്റാവശ്യങ്ങൾക്കു പോകേണ്ടവരും ഉണ്ടാകും’’ (ബുഖാരി).
ഇസ്‌ലാമിലെ കർമാനുഷ്ഠാനങ്ങളിൽ പ്രധാനമായ നമസ്‌കാരത്തിൽ പോലും; അത് സംഘമായി നിർവഹിക്കുമ്പോൾ മിതത്വം പാലിക്കണമെന്ന് മതം നിഷ്‌കർശിക്കുന്നു എന്നിരിക്കെ മറ്റെന്ത് തെളിവാണ് കാർക്കശ്യവർജനത്തിന് നമുക്ക് ലഭിക്കേണ്ടത്? ജമാഅത്ത് നമസ്‌കാരത്തിന്റെ ദൈർഘ്യം കാരണത്താൽ അതിൽ പങ്കെടുക്കാതെ ഒറ്റക്ക് നമസ്‌കരിച്ച വ്യക്തിയോട് ഒന്നും പറയാതെ ആ നമസ്‌കാരത്തിന് നേതൃത്വം നൽകിയ തന്റെ പ്രഗത്ഭനായ അനുചരനോട് ‘നീ വലിയ കുഴപ്പമുണ്ടാക്കുന്നവനാണോ’ എന്ന് ശകാരിച്ചു ഗുണദോഷിക്കുന്ന പ്രവാചകൻ! ഇമാം നമസ്‌കാരം ദീർഘിപ്പിക്കുന്നതിനാൽ ഞാൻ സുബ്ഹിക്ക് വൈകിയേ എത്താറുള്ളൂ എന്ന് പറഞ്ഞ വ്യക്തിയോട് മറുത്തൊന്നും പറയാതെ അതിനു കാരണക്കാരനായ ഇമാമുമാർ ‘ആളുകളെ വെറുപ്പിക്കുന്നവരാണ്’ എന്ന് പ്രഖ്യാപിച്ച പ്രവാചകൻ! ചെറിയ കുട്ടികളുടെ കരച്ചിൽ കേൾക്കുമ്പോൾ ജമാഅത്തിൽ പങ്കെടുക്കുന്ന അവരുടെ ഉമ്മമാർക്ക് പ്രയാസമുണ്ടാകുമല്ലോ എന്ന് കരുതി നമസ്‌കാരം ലഘൂകരിക്കുന്ന പ്രവാചകൻ! മതത്തെ പഠിച്ചറിയുന്നവർക്ക് ഇസ്‌ലാമിന്റെ മധ്യമ നിലപാടും ജനങ്ങളെ ബുദ്ധിമുട്ടിക്കുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന സന്ദേശവുമാണ് നബി(സ്വ) ഇതിലൂടെയെല്ലാം നൽകുന്നത്.
മറ്റൊരു പ്രധാന ആരാധന കർമമായ നോമ്പിനെപ്പറ്റി പരാമർശിക്കുമ്പോൾ അല്ലാഹു പറഞ്ഞത് കാണുക: “...ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങൾക്ക് ആശ്വാസം വരുത്തുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കുവാൻ അവൻ ഉദ്ദേശിക്കുന്നില്ല...’’ (ക്വുർആൻ 2:185).
അബ്ദുല്ലാഹിബ്‌നു അംറിബ്‌നിൽ ആസ്വ്(റ) പറയുകയാണ്: “ഞാൻ രാത്രിയിൽ നമസ്‌കരിക്കുകയും തുടർച്ചയായി നോമ്പെടുക്കുകയും ചെയ്യുന്ന കാര്യം നബി ﷺ അറിഞ്ഞു. അങ്ങനെയിരിക്കെ എന്റെയടുത്തേക്ക് ആളെ അയച്ചു (ഞാനുമായി കണ്ടുമുട്ടി). തിരുമേനി ﷺ പറഞ്ഞു: ‘നീ എന്നും നോമ്പെടുക്കുകയും എല്ലാ രാത്രിയും നമസ്‌കരിക്കുകയും ചെയ്യുന്നു എന്ന് എനിക്ക് വിവരം കിട്ടിയിരിക്കുന്നു. അങ്ങനെ ചെയ്യരുത്. താങ്കളുടെ കണ്ണുകളോട് താങ്കൾക്ക് കടമകളുണ്ട്. താങ്കളുടെ
ശരീരത്തോട് താങ്കൾക്ക് കടപ്പാടുകളുണ്ട്. താങ്കളുടെ ഭാര്യയോട് താ
ങ്കൾക്ക് ബാധ്യതയുണ്ട്. താങ്കളെ സന്ദർശിക്കുന്നവരോടും കടപ്പാടു
കളുണ്ട്’’ (മുസ്‌ലിം, നസാഈ).

