ഹദീസ് നിഷേധം, ക്വുർആൻ വിമർശനം, സർവമത സത്യവാദം
പത്രാധിപർ
2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

ഒരു ക്വുർആൻ സൂക്തം, അല്ലെങ്കിൽ പ്രവാചകവചനം; അതിന്റെ പൊരുൾ കൃത്യമായി മനസ്സിലാക്കാൻ ഒരു രീതിശാസ്ത്രമുണ്ട്. അതിനെ മറികടന്നുകൊണ്ട്, അല്ലെങ്കിൽ അവഗണിച്ചുകൊണ്ട് സ്വന്തമായി അർഥവും വിശദീകരണവും നൽകൽ വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവർത്തനമാണ്. പ്രഥമ അഭിസംബോധിത ജനതയും അവരെ തുടർന്നു വന്നവരും എങ്ങനെ മനസ്സിലാക്കി എന്നു പഠിച്ചറിയൽ അനിവാര്യമാണ്. അവതരണ പശ്ചാത്തലം, പറഞ്ഞ സാഹചര്യം പോലുള്ള കാര്യങ്ങൾ മനസ്സിലാക്കാതെ പ്രമാണ വചനങ്ങളെ വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ. യുദ്ധത്തിന്റെ പശ്ചാത്തലത്തിലിറങ്ങിയ ക്വുർആൻ സൂക്തങ്ങൾ എടുത്തുദ്ധരിച്ച് ‘ക്വുർആൻ കലാപത്തിനും കൊലക്കും ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണെ’ന്ന് പ്രചരിപ്പിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട് എന്ന കാര്യം ഓർക്കുക.
ക്വുർആൻ വ്യാഖ്യാനത്തിന് കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്. ക്വുർആനിലെ ഒരു പദത്തിനോ സൂക്തത്തിനോ ക്വുർആനികാശയങ്ങൾക്ക് വിരുദ്ധമായ അർഥവും വ്യാഖ്യാനവും എത്രവലിയ പണ്ഡിതൻ നൽകിയാലും അത് മുസ്‌ലിംകളാൽ തന്നെ ചോദ്യം ചെയ്യപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നത് അനിഷേധ്യമാണ്. ആയിരത്തി നാനൂറ് വർഷം മുമ്പ് അവതരിച്ച ഒരു ഗ്രന്ഥം ഇന്ന് അതേ രൂപത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ, അതിലെ കൽപനാനിർദേശങ്ങൾ അന്നത്തെയാളുകൾ മനസ്സിലാക്കി പ്രാവർത്തികമാക്കിയതുപോലെ ഇന്നത്തെയാളുകളും പ്രാവർത്തികമാക്കുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നത് ആ ഗ്രന്ഥത്തിന്റെ ദൈവികതയും പ്രായോഗികതയുമാണ്.
നവോത്ഥാനത്തിന്റെ മൊത്തക്കുത്തകയും മുജാഹിദുകളുടെ പാരമ്പര്യവും തങ്ങൾക്കാണെന്നു വരുത്തിത്തീർക്കുവാൻ അഹോരാത്രം പണിയെടുക്കുന്ന ഒരു വിഭാഗം ഈയിടെ നടത്തിയ സമ്മേളനം ഏതൊക്കെ വിധത്തിൽ പ്രമാണങ്ങളെ പൊളിച്ചെഴുതാമെന്ന് ഗവേഷണം നടത്തുന്ന തരത്തിലുള്ളതായിരുന്നു. വിശുദ്ധ ക്വുർആൻ സ്രഷ്ടാവിന്റെ വചനങ്ങളാണെന്നു വിശ്വസിക്കുന്നവരെല്ലാം സംശയലേശമന്യെ, ചോദ്യം ചെയ്യാതെയാണ് അതിനെ അംഗീകരിക്കുന്നതും സ്വീകരിക്കുന്നതും. എന്നാൽ പ്രസ്തുത സമ്മേളനത്തിൽ ഒരു പണ്ഡിതൻ നടത്തിയ പ്രസംഗം സർവമത സത്യവാദം സൂചിപ്പിക്കുന്നതായിരുന്നെങ്കിൽ മറ്റൊരാളുടെത് ദൈവിക വചനങ്ങളെയും അന്ധമായി സ്വീകരിക്കരുത് എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. “തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങൾ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ ബധിരൻമാരും അന്ധൻമാരുമായിക്കൊണ്ട് അതിൻമേൽ ചാടിവീഴാത്തവരുമാകുന്നു അവർ’’ എന്ന (25:73) സൂക്തം ഓതിക്കൊണ്ടാണ് തെറ്റായ വ്യാഖ്യാനം നൽകി സമുദായത്തെ വഴികേടിലാക്കുന്ന സന്ദേശം നൽകാൻ ശ്രമിച്ചത്.
ആ പ്രസംഗകന്റെ പിതാമഹൻ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇങ്ങനെയൊരർഥം ഇതിനില്ലെന്ന് തന്റെ വിഖ്യാതമായ ക്വുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ ആയത്തുകൾ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തിൽ അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളതുപോലെ അശ്രദ്ധയും അവഗണനയും അവർ കാണിക്കുകയില്ല എന്നാണ് അതിന്റെ ഉദ്ദേശ്യമെന്നും ചിലർ തെറ്റിദ്ധരിച്ചതുപോലെ അല്ലെങ്കിൽ താൽപര്യപൂർവം ദുർവ്യാഖ്യാനം ചെയ്തതുപോലെ അല്ലാഹുവിന്റെ ആയത്തുകൾകൊണ്ട് ഉപദേശിക്കപ്പെടുമ്പോൾ അത് കണ്ണടച്ച് വിശ്വസിക്കാതെ, വിമർശനബുദ്ധ്യാ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമെ അത് സ്വീകരിക്കുകയുള്ളു എന്നല്ല ഈ വചനത്തിന്റെ സാരം എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്.