സൂറഃ അഹ്ക്വാഫ്, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

അധ്യായം: 46, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ (٨‬) قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ (٩) قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ (١٠) وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌ قَدِيمٌ (١١) وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَـٰذَا كِتَـٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ (١٢) إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (١٣) أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ خَـٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ (١٤)

8. അതല്ല, അദ്ദേഹം (റസൂൽ) അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കിൽ എനിക്ക് അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് ഒട്ടും രക്ഷനൽകാൻ നിങ്ങൾക്ക് കഴിയില്ല. അതിന്റെ (ക്വുർആന്റെ) കാര്യത്തിൽ നിങ്ങൾ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അവൻ തന്നെ മതി. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.

9. (നബിയേ,) പറയുക: ഞാൻ ദൈവദൂതന്മാരിൽ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നൽകപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാൻ ചെയ്യുന്നത്. ഞാൻ വ്യക്തമായ താക്കീതുകാരൻ മാത്രമാകുന്നു.

10. (നബിയേ,) പറയുക: നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ക്വുർആൻ) അല്ലാഹുവിന്റെ പക്കൽനിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങൾ ഇതിൽ അവിശ്വസിക്കുകയും, ഇതുപോലുള്ളതിന് ഇസ്‌റാഈൽ സന്തതികളിൽനിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാൾ (ഇതിൽ) വിശ്വസിക്കുകയും, നിങ്ങൾ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ (നിങ്ങളുടെ നില എത്ര മോശമായിരിക്കും?). അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.

11. വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികൾ പറഞ്ഞു: ഇതൊരു നല്ലകാര്യമായിരുന്നെങ്കിൽ ഞങ്ങളെക്കാൾ മുമ്പ് ഇവർ അതിൽ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവർ സന്മാർഗം പ്രാപിച്ചിട്ടില്ലാത്തതുകൊണ്ട് അവർ പറഞ്ഞേക്കും; ഇതൊരു പഴക്കംചെന്ന വ്യാജവാദമാണെന്ന്.

12. മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും ഇതിനുമുമ്പ് മൂസായുടെ ഗ്രന്ഥം വന്നിട്ടുണ്ട്. ഇത് (അതിനെ) സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥമാകുന്നു. അക്രമം ചെയ്തവർക്ക് താക്കീത് നൽകുവാൻ വേണ്ടിയും സദ്‌വൃത്തർക്ക് സന്തോഷവാർത്ത ആയിക്കൊണ്ടും.

13. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല.

14. അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്.

8). (അതല്ല അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്?) മുഹമ്മദ് നബി  ﷺ  സ്വയം കെട്ടിച്ചമച്ചതാണോ ഇത്? (ക്വുർആൻ). (നീ പറയുക:) അവരോട്, (ഞാനത് കെട്ടിച്ചമച്ചതാണെങ്കിൽ) അല്ലാഹു നിങ്ങൾ പറയുന്നതിനെക്കുറിച്ച് അറിയുന്നവനും എന്റെ മേൽ കഴിവുള്ളവനുമായിരിക്കെ നിങ്ങൾ വാദിക്കുന്ന എന്റെ ഈ വ്യാജനിർമിതിക്ക് എന്നെ ശിക്ഷിക്കാത്തതെന്താണ് ? (അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നൊട്ടും രക്ഷ നൽകാൻ നിങ്ങൾക്കാവില്ല) അല്ലാഹു എന്നെ ദ്രോഹിക്കാൻ ഉദ്ദേശിച്ചാലും അനുഗ്രഹം തരാൻ ഉദ്ദേശിച്ചാലും. (നിങ്ങൾ കടന്ന് സംസാരിക്കുന്നതിനെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനാകുന്നു, എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അവൻതന്നെ മതി).

ഞാൻ അല്ലാഹുവിന്റെ പേരിൽ വല്ലതും കെട്ടിയുണ്ടാക്കിയാൽ വലതുകൈകൊണ്ട് അവനെന്നെ പിടിക്കും. എല്ലാവരും കാൺകെ അവനെന്നെ ശിക്ഷിക്കും. ഞാനിത് ഉണ്ടാക്കിപ്പറഞ്ഞതാണെങ്കിൽ ഏറ്റവും വലിയ കളവിൽ പെട്ടതാണിത്. പിന്നീട് സത്യത്തോട് അവരിൽനിന്നുണ്ടായ ധിക്കാരത്തിനും കുതർക്കത്തിനും പശ്ചാത്തപിക്കാൻ അവരോട് ആവശ്യപ്പെടുന്നു. (അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്). അതിനാൽ അവനിലേക്ക് ഖേദിച്ചു മടങ്ങുക. നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും. അവൻ നിങ്ങളോടു കരുണ ചെയ്യുകയും നന്മക്ക് അവസരമുണ്ടാക്കിത്തരികയും ചെയ്യും. മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും.

9). (പറയുക, ഞാൻ ദൈവദൂതന്മാരിൽ ഒരു പുതുമക്കാരനൊന്നുമല്ല) എന്റെ പ്രബോധനത്തിൽ പുതുമ തോന്നാനും എന്റെ പ്രവാചകത്വത്തിൽ അപരിചിതത്വം തോന്നാനും ഞാൻ നിങ്ങൾക്ക് വരുന്ന ആദ്യ ദൂതനൊന്നുമല്ല. എന്റെ പ്രബോധനം പോലെയുള്ള പ്രബോധനം നബിമാരും ദൂതന്മാരും മുമ്പ് ചെയ്തിട്ടുണ്ട്. എന്നിട്ടെന്തിനാണ് നിങ്ങൾക്കെന്റെ സന്ദേശം നിഷേധിക്കുന്നത്? (എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടുമെന്ന് എനിക്കറിയുകയുമില്ല) അതായത് ഞാനൊരു മനുഷ്യൻ മാത്രമാണ്. എനിക്ക് ഒന്നിലും നിയന്ത്രണമില്ല. എന്നെയും നിങ്ങളെയുമെല്ലാം നിയന്ത്രിക്കുന്നത് അല്ലാഹുവാണ്. എന്റെയും നിങ്ങളുടെയും വിധികർത്താവും അവൻതന്നെ. (എനിക്ക് ബോധനം നൽകപ്പെടുന്നതിനെ പിൻതുടരുക മാത്രമാകുന്നു ഞാൻ ചെയ്യുന്നത്). സ്വന്തമായി എനിക്കൊന്നും കൊണ്ടുവരാനാകില്ല. (ഞാൻ വ്യക്തമായ താക്കീതുകാരൻ മാത്രമാകുന്നു) എന്റെ സന്ദേശം സ്വീകരിക്കുകയും എന്റെ ക്ഷണത്തിന് നിങ്ങൾ ഉത്തരം നൽകുകയും ചെയ്താൽ അത് നിങ്ങളുടെ ഭാഗ്യവും ഇഹത്തിലും പരത്തിലും നിങ്ങൾക്കുള്ള നേട്ടവുമാണ്. നിങ്ങളന്നെ തള്ളിക്കളയുകയാണെങ്കിൽ അല്ലാഹുവാണ് നിങ്ങളെ വിചാരണ ചെയ്യുന്നത്. ഞാൻ നിങ്ങൾക്ക് താക്കീത് നൽകിയിരിക്കുന്നു. ആർ താക്കീത് നൽകിയോ അവൻ നിരപരാധിയായി.

10). (പറയുക, നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഇത്-ക്വുർആൻ - അല്ലാഹുവിന്റെ പക്കൽനിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങളിതിൽ അവിശ്വസിക്കുകയും ഇതുപോലുള്ളതിന് ഇസ്‌റാഈൽ സന്തതികളാൽനിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും അങ്ങനെ അയാൾ വിശ്വസിക്കുകയും നിങ്ങൾ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ) നിങ്ങളെനിക്ക് പറഞ്ഞുതരൂ. ഈ ക്വുർആൻ അല്ലാഹുവിന്റെ അടുക്കൽനിന്നായിരിക്കുകയും വേദക്കാരിൽനിന്നും യോജിക്കുന്നവർ അതിന്റെ സത്യതക്ക് സാക്ഷ്യം വഹിക്കുകയും സത്യസന്ധർ അത് സത്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അങ്ങനെ അവർ അതിൽ വിശ്വസിക്കുകയും സന്മാർഗത്തിലാവുകയും ചെയ്യുന്നു. അങ്ങനെ നബിമാരുടെ വൃത്താന്തങ്ങളും ബുദ്ധിമാന്മാരായ അനുയായികളും യോജിപ്പിലെത്തുന്നു. എന്നാൽ വിഡ്ഢികളായ വിവരദോഷികളെ നിങ്ങൾ അനുകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഏറ്റവും വലിയ അക്രമവും കഠിനനിഷേധവും കാണിക്കുന്ന (അക്രമികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല). സത്യം സ്വീകരിക്കാൻ സൗകര്യപ്പെട്ടിട്ടും അഹങ്കരിച്ച് മാറി നിൽക്കൽ അക്രമം തന്നെയാണ്.

11,12). പ്രവാചകനോട് ധിക്കാരമായ അദ്ദേഹത്തിന്റെ പ്രബോധനത്തെ എതിർത്തുകൊണ്ടും സത്യനിഷേധികൾ പറഞ്ഞു (ഇതൊരു നല്ല കാര്യമായിരുന്നെങ്കിൽ ഞങ്ങളെക്കാൾ മുമ്പ് ഇവർ ഇതിൽ എത്തിച്ചേരുകയില്ലായിരുന്നു). അതായത് സത്യവിശ്വാസികൾ സത്യത്തിലേക്ക് ഞങ്ങൾക്ക് മുമ്പ് എത്തുമായിരുന്നില്ല. ആദ്യമെത്തുന്നവരും മുൻകടക്കുന്നവരും ഞങ്ങളാകുമായിരുന്നു. ഇതും ഒരു കളവാണ്. സത്യനിഷേധികൾ സത്യവിശ്വാസികളെ മുൻകടക്കുമെന്നത് സത്യത്തിന്റെ അടയാളമാണെന്നതിന് എന്ത് തെളിവാണുള്ളത്? മനസ്സത്രയ്ക്ക് പരിശുദ്ധമാണോ അവരുടേത്? അതോ ബുദ്ധി കൂടുതലുള്ളവരോ? അതോ സന്മാർഗം അവരുടെ കൈയിലാണോ? അല്ല സ്വയം ആശ്വസിക്കുവാൻ അവർ തന്നെപറയുന്നതാണിത്? ഒരു കാര്യത്തിന് കഴിയാത്തവൻ അതിനെ ആക്ഷേപിക്കാൻ തുടങ്ങും.

അതാണ് അല്ലാഹു പറഞ്ഞത് (ഇത് മുഖേന അവർ സന്മാർഗം പ്രാപിച്ചിട്ടില്ലാത്തതുകൊണ്ട് അവർ പറഞ്ഞേക്കും ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്) അവർ സന്മാർഗമായി സ്വീകരിച്ചിട്ടില്ലാത്ത ഈ ഖുർആനിലേക്ക് അവരെ അദ്ദേഹം ക്ഷണിക്കുന്നു എന്നതാണ് കാരണം. ഏറ്റവും വലിയ ആഗ്രഹവും നേട്ടവും അവർക്ക് നഷ്ടമായി. അപ്പോൾ അത് കളവാണെന്ന് അവർ ആരോപിച്ചു. യാതൊരു ശങ്കയ്ക്കും സംശയത്തിനും ഇടയില്ലാത്തവിധം സത്യമാണത്. (അതും)ദൈവിക ഗ്രന്ഥങ്ങൾ യോ ജിക്കുകയും ചെയ്തു (ഇതിനുമുമ്പ്) പ്രത്യേകിച്ച് ഖുർആൻ കഴിഞ്ഞാൽ ഏറ്റവും മികച്ചതും സമ്പൂർണമായതും, അത് തൗറാത്താണ് മൂസായുടെ ഗ്രന്ഥം മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും) അതായത്, ഇസ്‌റായേൽ സന്തതികൾ അതിനെ പിൻപറ്റുകയും അതുമൂലം സന്മാർഗത്തിലാവുകയും ചെയ്തു. ഇഹപര നന്മകൾ അവർക്ക് ലഭിക്കുകയും ചെയ്തു.

(ഇത്) ഖുർആൻ (സത്യപ്പെടുത്തുന്ന ഗ്രന്ഥം) പൂർവ ഗ്രനഥങ്ങളെ അതിന്റെ സത്യതയ്ക്ക് അത് സാക്ഷിയായി. അതിനോട് യോജിപ്പ് പുലർത്തി സത്യപ്പെടുത്തുകയും ചെയ്തു. അല്ലാഹു അതിനെ ആക്കുകയും ചെയ്തു (അറബി ഭാഷയിൽ). എളുപ്പത്തിൽ ഗ്രഹിക്കാനും ചിന്തിക്കാനും സൗകര്യപ്രദമായി. (അക്രമം ചെയ്തവർക്ക് താക്കീത് നൽകുവാനും) അവിശ്വാസംകൊണ്ടും അധർമവും അനുസരണക്കേടുകൊണ്ടും അവരോടുതന്നെ. അക്രമങ്ങൾ തുടരുകയാണെങ്കിൽ വിനാശകരമായ ശിക്ഷകൊണ്ട് അവർ അവരെത്തന്നെ ദ്രോഹിക്കുന്നു. (സദ്‌വൃത്തർക്ക് സന്തോഷവാർത്ത ആയിക്കൊണ്ടും) സ്രഷ്ടാവിനെ ആരാധിക്കുന്നതിനും സൃഷ്ടികൾക്ക് ഉപകാരം ചെയ്യുന്നതിനും ഇഹലോകത്തും പരലോകത്തും മഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാർത്ത, താക്കീത് നൽകപ്പെട്ട കാര്യങ്ങളും സന്തോഷവാർത്ത അറിയിക്കപ്പെട്ട കാര്യങ്ങളും അത് പറഞ്ഞുതരികയും ചെയ്യുന്നു.

13). അതായത് തങ്ങളുടെ രക്ഷിതാവിനെ അംഗീകരിക്കുകയും അവന്റെ ഏകത്വത്തിന് സാ ക്ഷ്യം വഹിക്കുകയും അവനെ കണിശമായി അനുസരിക്കുകയും അതിൽ സ്ഥിരമായി നിലകൊള്ളുകയും ചെയ്യുന്നവർ (പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവർ) തങ്ങളുടെ ജീ വിതകാലത്ത് (അവർക്ക് ഭയപ്പെടാനില്ല) ഭാവിയിൽ ഒരു ദോഷവും (അവർ അനുഭവിക്കേണ്ടിവരികയുമില്ല) അവർ ഇട്ടേച്ചുപോയതിൽ

14). (അവരാകുന്നു സ്വർഗാവകാശികൾ) സ്വർഗക്കാർ അതിൽതന്നെയായിരിക്കും. ഒരു മാറ്റം അവരാഗ്രഹിക്കുകയോ ഒരുപകരത്തെ അവർ ഉദ്ദേശിക്കുകയോ ഇല്ല. (അവർ അതിൽ നിത്യവാസികളായിരിക്കും. അവർ പ്രവർത്തച്ചതിനുള്ള പ്രതിഫലമത്രെ അത്). അല്ലാഹുവിൽ വിശ്വസിച്ചതിനും ആ വിശ്വാസമനുസരിച്ചുള്ള സൽക്കർമങ്ങൾ ചെയ്തതിനും ഈ പ്രവർത്തനങ്ങളിൽ അവർ ശരിയായി നിലകൊള്ളുകയും ചെയ്തു.