സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

അധ്യായം: 41, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ (٣٥) وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ (٣٦) وَمِنْ ءَايَـٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ (٣٧) فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ ۩ (٣٨) وَمِنْ ءَايَـٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَـٰشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ ۚ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ ۚ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ (٣٩) إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَـٰتِنَا لَا يَخْفَوْنَ عَلَيْنَآ ۗ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَـٰمَةِ ۚ ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ (٤٠) إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَـٰبٌ عَزِيزٌ (٤١)

35. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.

36. പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.

37. അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.

38. ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല.

39. നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും( അത് വളരുകയും ചെയ്യുന്നു. ഇതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന് ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്‍കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.

40. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവര്‍ നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞു പോകുകയില്ല; തീര്‍ച്ച. അപ്പോള്‍ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമന്‍ അതല്ല ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിര്‍ഭയനായിട്ട് വരുന്നവനോ? നിങ്ങള്‍ ഉദ്ദേശിച്ചത് നിങ്ങള്‍ ചെയ്തുകൊള്ളുക. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.

41. തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍ തന്നെ) തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു.

35). (അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല) മഹനീയമായ ഈ കാര്യത്തിന് അനുഗ്രഹം ലഭിക്കില്ല. (ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ) ഇഷ്ടമില്ലാത്തവയിൽ മനസ്സ് സഹിക്കണം. അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ മനസ്സിനെ അധീനപ്പെടുത്തുകയും ചെയ്യുന്ന വർ. മനസ്സുകൾ എപ്പോഴും തിന്മയെ തിന്മകൊണ്ടും വിട്ടുവീഴ്ചയില്ലാതെയും നേരിടാനാണ് നിർബന്ധിക്കുക. അപ്പോൾ എങ്ങനെ നന്മ ചെയ്യാനാകും?

എന്നാൽ മനുഷ്യൻ തന്റെ മനസ്സിനെ നിയന്ത്രിക്കുകയും തന്റെ രക്ഷിതാവിന്റെ കൽപന സ്വീകരിക്കുകയും അതിനുള്ള മഹത്തായ പ്രതിഫലം അറിയുകയും തിന്മയെ തിന്മകൊണ്ടുതന്നെ നേരിടുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് മനസ്സിലാക്കുകയും ശത്രുത കാഠിന്യത്തെയല്ലാതെ അധികരിപ്പിക്കുകയില്ലന്നും, നന്മ ചെയ്യൽ തന്റെ മഹത്ത്വത്തെ കുറക്കില്ലെന്നും മറിച്ച് അല്ലാഹുവിനുള്ള വിനയം തന്നെ ഉയർത്തുമെന്നും വിചാരിച്ചാൽ കാര്യം അവന് വളരെ എളുപ്പമാകും. ആ കാര്യം അവൻ ആസ്വദിച്ചും തനിക്കൊരു അലങ്കാരമായും പ്രവർത്തിക്കും.

(വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല) പടപ്പുകളിൽ ചില പ്രത്യേകം ആളുകൾക്ക് മാത്രം കഴിയുന്നതാണിത്. അതിലൂടെ ഒരു ദാസൻ ഇഹത്തിലും പരത്തിലും ഉയർച്ചനേടുന്നു. സൽസ്വഭാവങ്ങളിലെ ഏറ്റവും വലിയ കാര്യമാണത്.

36). മനുഷ്യരിൽനിന്നുള്ള ശത്രുവിനെ നേരിടാൻ അല്ലാഹു പറഞ്ഞത് തിന്മയെ നന്മകൊണ്ട് നേരിടാനാണ്. ജിന്നിൽനിന്നുള്ള ശത്രുവിനെ നേരിടാൻ അല്ലാഹുവിൽ അഭയം തേടാനാണ് പറഞ്ഞത്. അവന്റെ തിന്മയിൽനിന്ന് സുരക്ഷ സ്വീകരിക്കുക. (പിശാചിൽനിന്നുള്ള വല്ല ദുഷ്‌പ്രേണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്നപക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക) ഏത് സമയത്തും പിശാചിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രേരണകൾ; ദുർമന്ത്രണങ്ങളാകാം, തിന്മയെ അലങ്കാരമായി കാണിക്കലാകാം, നന്മ ചെയ്യാൻ മടിയുണ്ടാക്കലാകാം, ചില തെറ്റുകൾ സംഭവിപ്പിക്കലുമാകാം. അതുമല്ലെങ്കിൽ അവൻ കൽപിക്കുന്ന ചില കാര്യങ്ങൾക്ക് വഴിപ്പെടലുമാകാം. (അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക) ചോദിക്കുക; അവനിലേക്ക് ആവശ്യമുള്ളവനായി, നിന്നെ രക്ഷിക്കാനും സംരക്ഷിക്കാനും വേണ്ടി. (അവൻ തന്നെയാകുന്നു എല്ലാം കേൾക്കുന്നവനും അറിയുന്നവനും) നിന്റെ വിനയവും വാക്കും അവൻ കേൾക്കും. നിന്റെ സാഹചര്യവും തിന്മയിൽനിന്നുള്ള സംരക്ഷണവും സുരക്ഷയും നൽകേണ്ടതിന്റെ ആവശ്യകതയും അവനറിയാം.

37). തുടർന്ന് അല്ലാഹു പറയുന്നു: (അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ) അവന്റെ കഴിവിന്റെ പരിപൂർണതയെയും അവന്റെ ഉദ്ദേശ്യം, ശക്തി, വിശാലത, ആധിപത്യം, ദാസന്മാരോടുള്ള കരുണ എന്നിവയെയും, തീർച്ചയായും അല്ലാഹു, അവനേകനാണ്, അവന് പങ്കുകാരില്ല എന്നതിനെയും അറിയിക്കുന്നത്. (രാവും പകലും) ഒന്നിന്റെ പ്രയോജനം അതിന്റെ വെളിച്ചംകൊണ്ടാണ്. അതിലവർ കൈകാര്യങ്ങൾ നടത്തുന്നു. മറ്റൊന്നിന്റെ പ്രയോജനം അതിന്റെ ഇരുട്ടാണ്. അതിൽ പടപ്പുകൾ ശാന്തമാകുന്നു. (സൂര്യനും ചന്ദ്രനും) ഇവ രണ്ടുംകൊണ്ടല്ലാതെ സൃഷ്ടികളുടെ ജീവിതം ശരിയായി നിലനിൽക്കില്ല. അവരുടെ ശരീരങ്ങളാകട്ടെ, ഇവ രണ്ടുംകൊണ്ടല്ലാതെ നിലനിൽക്കില്ല. എണ്ണിക്കണക്കാക്കാനാവാത്ത ധാരാളം നന്മകൾ അവ രണ്ടുംകൊണ്ടുണ്ട്.

(സൂര്യനോ ചന്ദ്രനോ നിങ്ങൾ പ്രണാമം ചെയ്യരുത്) അവ രണ്ടും നിയന്ത്രിക്കപ്പെടുന്നതും കീഴ്‌പെടുത്തപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമാണ.് (അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങൾ പ്രണാമം ചെയ്യുക) അവനാണ് മഹാനായ സ്രഷ്ടാവ്. അവനെ മാത്രം ആരാധിക്കുക. അവന് പുറമെയുള്ളവർക്കുള്ള ആരാധന ഉപേക്ഷിക്കുക, മറ്റേത് സൃഷ്ടികളാണെങ്കിലും അതിന്റെ രൂപമെത്ര വലുതാണെങ്കിലും അതിന്റെ ഗുണങ്ങൾ എത്ര അധികരിച്ചതാണെങ്കിലും. കാരണം അതൊന്നും അവയിൽനിന്നുള്ളതല്ല. എല്ലാം അവയുടെ സ്രഷ്ടാവിൽനിന്ന് മാത്രമാണ്. അവൻ ഉന്നതനും അനുഗ്രഹപൂർണനുമാണ്. (നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ) കീഴ്‌വണക്കം അവന് മാത്രമാക്കുകയും ആരാധന അവന് പ്രത്യേകമാക്കുകയും ചെയ്യുക.

38) (ഇനി അവർ അഹംഭാവം നടിക്കുകയാണെങ്കിൽ) അല്ലാഹുവിനെ ആരാധിക്കുന്നതിൽ. അതിനവർ കീഴ്‌പ്പെട്ടിട്ടുമില്ല. അതുകൊണ്ട് അവർ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. അല്ലാഹു അവരിൽനിന്ന് ധന്യനാണ്. അവന് ആദരണീയരായ അടിമകളുണ്ട്. അവർ അവന്റെ കൽപനകൾക്ക് എതിര് പ്രവർത്തിക്കുകയില്ല. അവൻ കൽപിച്ചത് അവർ പ്രവർത്തിക്കുകയും ചെയ്യും.

അതാണ് അല്ലാഹു പറഞ്ഞത്: (നിന്റെ രക്ഷിതാവിന്റെ അടുക്കലുള്ളവർ) അതായത് സാമീപ്യം സിദ്ധിച്ച മലക്കുകൾ. (രാവും പകലും അവനെ പ്രകീർത്തിക്കുന്നുണ്ട്. അവർക്ക് മടുപ്പ് തോന്നുകയില്ല) അവനെ ആരാധിക്കുന്നതിൽ അവർക്ക് മടുപ്പുണ്ടാകുന്നില്ല. അവരുടെ ശക്തിയാലും അവരെ അതിലേക്ക് ക്ഷണിക്കുന്നവന്റെ ശക്തിയാലും.

39). (അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ) അവന്റെ പരിപൂർണ കഴിവും ആധിപത്യവും നിയന്ത്രണത്തിലുമുള്ള ഏകത്വവും എന്നിവയെ തെളിയിക്കുന്ന ദൃഷ്ടാന്തം. (നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു). അതിൽ സസ്യങ്ങളില്ലാതെ (എന്നിട്ട് അതിൽ നാം വെള്ളം വർഷിച്ചാൽ) മഴ(അതിന് ചലമുണ്ടാവുകയും) ചെടികളെക്കൊണ്ട് ഇളകുന്നു. (അത് വളരുക യും ചെയ്യുന്നു).

കൗതുകമുള്ള എല്ലാ സസ്യവർഗങ്ങളും അതിൽ മുളച്ചുണ്ടായി. നാടുകളും ജനങ്ങളും അതുമൂലം ജീവിക്കുന്നു. (അതിന് ജീവൻ നൽകിയവൻ) അതിന്റെ നിർജീവതക്കും നിശ്ചലാവസ്ഥയ്ക്കുംശേഷം മരിച്ചവർക്കും ജീവൻ നൽകുന്നവനാകുന്നു) ഖബ്‌റുകളിൽനിന്നും ഉയർത്തെഴുന്നേൽപ് ദിനത്തിലേക്ക്. അതാണവരുടെ പുനരുത്ഥാനം. (തീർച്ചയായും അവനെല്ലാറ്റിനും കഴിവുള്ളവനാകുന്നു). ഭൂമിയെ നിർജീവതയ്ക്കുശേഷം ഭൂമിയെ ജീവിപ്പിക്കാൻ കഴിയുന്നതിൽ അശക്തനായിട്ടില്ലാത്തവൻ മരിച്ചവരെ ജീവിപ്പിക്കാനും അശക്തനാവുകയില്ല.

40) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലുള്ള നിഷേധം ശരിയിൽനിന്നും തെറ്റിപ്പോകലാണ്. അത് ഏത് രൂപത്തിലായാലും ശരി; അതിനെ എതിർക്കലാകാം, നിഷേധിക്കലുമാകാം. അതു കൊണ്ടുവന്നവനെ കളവാക്കലുമാകാം. അതുമല്ലെങ്കിൽ അതിൽ മാറ്റത്തിരുത്തലുകൾ വരുത്തലും യഥാർഥ അർഥത്തിൽനിന്ന് തെറ്റിക്കലുമാകാം. അല്ലാഹു ഉദ്ദേശിക്കാത്ത അർഥം സ്ഥാപിക്കലുമാകാം.

അതിൽ നിഷേധം കാണിക്കുന്നവനെ അല്ലാഹു താക്കീത് ചെയ്യുന്നു. അത് അറിയാതെ പോകുന്നില്ല. അവന്റെ ഉള്ളും പുറവുമെല്ലാം അവൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവൻ ചെയ്തതനുസരിച്ച് അവന്റെ നിഷേധത്തിന് അവൻ പ്രതിഫലം നൽകും. അതാണ് അല്ലാഹു പറഞ്ഞത്: (അപ്പോൾ നരകത്തിൽ എറിയപ്പെടുന്നവനാണോ) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവനെപ്പോലെ. (ഉത്തമൻ, അതല്ല ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നിർഭയനായിട്ട് വരുന്നവനോ?) അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന്, പ്രതിഫലത്തിന്നർഹനായി. ഇതാണ് നന്മയെന്ന് അംഗീകരിക്കപ്പെട്ടതാണ്.

അസത്യത്തിൽനിന്ന് സത്യം വ്യക്തമായപ്പോൾ; നാശത്തിന്റെ വഴിയിൽനിന്നും ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്ന വഴിയും. അല്ലാഹു പറഞ്ഞു: (നിങ്ങൾ ഉദ്ദേശിച്ചത് നിങ്ങൾ ചെയ്തുകൊള്ളുക) നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ശരിയുടെ മാർഗത്തിൽ നിങ്ങൾ പ്രവേശിക്കുക; നിങ്ങളുടെ രക്ഷിതാവിന്റെ തൃപ്തിയിലേക്കും സ്വർഗത്തിലേക്കും എത്തിക്കുന്ന. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ വിഫല വഴിയിൽ നിങ്ങൾ പ്രവേശിച്ചുകൊള്ളുക; നിങ്ങളുടെ രക്ഷിതാവിന്റെ കോപമുണ്ടാക്കുന്നതും കഷ്ടതയുടെ ഭവനത്തിലെത്തിക്കുന്നതും

(തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു) നിങ്ങളുടെ പ്രവർത്തനങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച പ്രതിഫലം നിങ്ങൾക്ക് അവൻ നൽകും. അല്ലാഹു പറയുന്നു:

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ

“പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ...’’ (18:29).

41) തുടർന്ന് അല്ലാഹു പറയുന്നു: (തീർച്ചയായും ഈ ഉദ്‌ബോധനത്തിൽ അവിശ്വസിച്ചവർ) ജനങ്ങൾക്കുവേണ്ട ഭൗതികവും പാരത്രികവും മതപരവുമായ എല്ലാ നന്മകളും ഉദ്‌ബോധിപ്പിക്കുന്ന ക്വുർആനിനെ നിഷേധിക്കുന്നവർ. അതിനെ പിൻപറ്റുന്നവരുടെ നില ഉയർത്തുകകൂടി ചെയ്യുന്നു ക്വുർആൻ. (അതവർക്ക് വന്നപ്പോൾ) പടപ്പുകളിൽ ശ്രേഷ്ഠനും പൂർണനുമായവന്റെ കൈകളിലൂടെ ആ അനുഗ്രഹം. അതാവട്ടെ (തീർച്ചയായും ഒരു ഗ്രന്ഥം തന്നെയാകുന്നു). പൂർണതയുടെ എല്ലാ വിശേഷണങ്ങളുമൊത്ത. (പ്രതാപമുള്ള) അതിൽ വ്യത്യാസം വരുത്താനും മോശമായ ഉദ്ദേശ്യത്തോടെയും വരുന്ന എല്ലാവരെയും പ്രതിരോധിക്കുന്നത്.