സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

അധ്യായം: 39, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَإِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَأَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ (٣٦) وَمَن يَهْدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّ ۗ أَلَيْسَ ٱللَّهُ بِعَزِيزٍ ذِى ٱنتِقَامٍ (٣٧) وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَـٰشِفَـٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَـٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ (٣٨‬) قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَـٰمِلٌ ۖ فَسَوْفَ تَعْلَمُونَ (٣٩) مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ (٤٠)

36. തന്റെ ദാസന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവർ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴികാട്ടാൻ ആരുമില്ല.

37. വല്ലവനെയും അല്ലാഹു നേർവഴിയിലാക്കുന്നപക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?

38. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്നപക്ഷം തീർച്ചയായും അവർ പറയും; അല്ലാഹു എന്ന്. നീ പറയുക: ‘എങ്കിൽ അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുന്നവയെപ്പറ്റി നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കിൽ അവൻ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാൻ ഉദ്ദേശിച്ചാൽ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചുവെക്കാനാകുമോ?’ പറയുക: ‘എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേൽപിക്കുന്നവർ ഭരമേൽപിക്കുന്നത്.’

39. പറയുക: ‘എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക. ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാൽ വഴിയെ നിങ്ങൾക്ക് അറിയുമാറാകും;

40. അപമാനകരമായ ശിക്ഷ വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആർക്കാണെന്ന്.’

36,37). (തന്റെ ദാസന് അല്ലാഹു മതിയായവനല്ലയോ?) തന്റെ കൽപനകൾ പ്രവർത്തിക്കുകയും വിരോധങ്ങൾ വർജിക്കുകയും ചെയ്യുന്ന ദാസന്മാർക്ക് അവൻ ചെയ്തുകൊടുക്കുന്ന ഔദാര്യവും സ്‌നേഹവും ഓർമപ്പെടുത്തുന്നു. ഏറ്റവുമധികം അല്ലാഹുവിന്റെ കൽപനകൾ നിറവേറ്റുന്നത് സൃഷ്ടികളിൽ ഉത്തമനായ മുഹമ്മദ് നബിﷺയാണ്. അതുകൊണ്ടുതന്നെ അല്ലാഹു അദ്ദേഹത്തിന്റെ ദീനും ദുൻയാവും സംരക്ഷിക്കും. സർവ വിപത്തുക്കളിൽനിന്നും സുരക്ഷ നൽകുകയും ചെയ്യും.

(അവന് പുറമെയുള്ളവരെപ്പറ്റി അവർ നിന്നെ പേടിപ്പിക്കുന്നു) ബിംബങ്ങളെക്കുറിച്ചും പങ്കാളികളെക്കുറിച്ചും പറഞ്ഞ്; അവർ നിനക്ക് ആപത്തുകൾ വരുത്തുമെന്ന്. ഇതെല്ലാം അവരുടെ വഴികേടിന്റെ ഭാഗമാണ്.

(വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന് വഴികാട്ടാൻ ആരുമില്ല. വല്ലവനെയും അല്ലാഹു നേർവഴിയിലാക്കുന്നപക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല) കാരണം അവന്റെ കൈകളിലാണ് സന്മാർഗത്തിലാക്കാനും വഴികേടിലാക്കാനുമുള്ള അധികാരം. അവനുദ്ദേശിക്കുന്നത് ഉണ്ടാകും. അവനുദ്ദേശിക്കാത്തത് ഉണ്ടാകുന്നതുമല്ല. (അല്ലാഹു പ്രതാപശാലിയല്ലയോ?) പൂർണപ്രതാപം അവന്നാണ്. എല്ലാറ്റിനെയും അവൻ കീഴടക്കിവയ്ക്കുന്നു. അവന്റെ പ്രതാപം മതി വിശ്വാസിക്ക് സംരക്ഷണം ലഭിക്കാനും അവരുടെ തന്ത്രങ്ങളിൽനിന്ന് രക്ഷകിട്ടാനും. (ശിക്ഷാ നടപടി സ്വീകരിക്കുന്നവനും) എതിര് പ്രവർത്തിക്കുന്നവർ അവന്റെ ശിക്ഷ വരുന്നത് ഭയപ്പെടട്ടെ.

38) അല്ലാഹു അല്ലാത്തവരെക്കുറിച്ച് പറഞ്ഞ് നിന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. ഈ വഴിപിഴച്ചവരോട് നീ ചോദിച്ചാൽ അവരിൽനിന്നുതന്നെ അവർക്കെതിരായ തെളിവ് ലഭിക്കും. (ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്നപക്ഷം) അവരുടെ ദൈവങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുമെന്ന് അവർ പറയില്ല. (തീർച്ചയായും അവർ പറയും; അല്ലാഹു എന്ന്) അല്ലാഹു മാത്രം അതിനെ സൃഷ്ടിച്ചവൻ. (പറയുക) അല്ലാഹുവിന്റെ കഴിവ് വ്യക്തമാക്കിയും അവരുടെ ആരാധ്യന്മാരുടെ അശക്തി അംഗീകരിച്ചും. (നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?) എങ്കിൽ എനിക്ക് പറഞ്ഞുതരൂ. (അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുന്നവരെപ്പറ്റി.) (എനിക്ക് വല്ല ഉപദ്രവവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാകുമോ?) ഏത് ഉപദ്രവമായാലും.

(അവക്ക് അവന്റെ ഉപദ്രവും നീക്കം ചെയ്യാനാവുമോ?) അത് പൂർണമായി ഒഴിവാക്കിക്കൊടുക്കാനോ മാറ്റങ്ങൾ വരുത്തി ലഘൂകരിച്ചു കൊടുക്കാനോ കഴിയുമോ? (അല്ലെങ്കിൽ അവൻ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാൻ ഉദ്ദേശിച്ചാൽ) ഭൗതികമായോ മതപരമായോ എന്തെങ്കിലും പ്രയോജനം എനിക്ക് ലഭിക്കാവുന്ന. (അവക്ക് അവന്റെ അനുഗ്രഹം പിടിച്ചുവെക്കാനാവുമോ?) എന്നിൽനിന്ന് അത് തടയുന്നവരാണോ അവർ? അവർ പറയും; അവർ ഉപദ്രവം നീക്കുകയില്ല, അനുഗ്രഹം തടയുന്നവരുമല്ല. ഈ വ്യക്തമായ തെളിവുകൾ അവർക്ക് ബോധ്യമായാൽ നീ അവരോട് പറയേണ്ടത് അല്ലാഹു ഏകനായ ആരാധ്യനും സൃഷ്ടികളുടെ സ്രഷ്ടാവും ഉപകാരവും ഉപദ്രവവും വരുത്തുന്നവനുമാണെന്നും മറ്റുള്ളവർ എല്ലാനിലയ്ക്കും സൃഷ്ടികൾക്ക് ഉപകാരവും ഉപദ്രവവും ചെയ്യാനും അവരുടെ തന്ത്രങ്ങൾ പ്രതിരോധിക്കാനും അശക്തരാണെന്നുമാണ്.

(എനിക്ക് അല്ലാഹു മതി, അവന്റ മേലാകുന്ന ഭരമേൽപിക്കുന്നവർ ഭരമേൽപിക്കുന്നത്) ഉപദ്രവങ്ങൾ തടുക്കാനും ഉപകാരങ്ങൾ ലഭിക്കാനും അവലംബിക്കുന്നവർ അവനിലാണ് അർപ്പിക്കുന്നത്. എല്ലാറ്റിനും മതിയായവനാണവൻ. അവൻ മതിയെനിക്ക്, എന്റെ എല്ലാ കാര്യത്തിനും അവൻ മതി.

39,40). അതായത് (നീ പറയുക) അവരോട് നീ പറയുക പ്രവാചകരേ, (എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടാനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക) നിങ്ങൾ നിങ്ങൾക്കുവേണ്ടി തൃപ്തിയോടെ സ്വീകരിച്ച നിലപാട്. അതായത് ആരാധനക്ക് ഒരു നിലയ്ക്കും അർഹതയില്ലാത്തവരെ ആരാധിക്കുക എന്നത്. അവർക്കാകട്ടെ യാതൊരു കൈകാര്യകർതൃത്വവും തന്നെയില്ല. (ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാകുന്നു) ഞാൻ ക്ഷണിക്കുന്ന ആ പാതയി ൽ; അല്ലാഹുവിന് മാത്രം ആരാധനയർപ്പിക്കുക എന്ന പാതയിൽ. (എന്നാൽ വഴിയെ നിങ്ങൾക്ക് അറിയുമാറാകും) അന്തിമ പരിഗണന ആർക്കാണെന്ന്. (അപമാനകരമായ ശിക്ഷ വന്നെത്തുന്നത് ആർക്കാണെന്ന്) ഇഹലോകത്ത്. (എന്റെ മേൽ വന്നിറങ്ങുന്നതും) പരലോകത്ത്. (ശാശ്വതമായ ശിക്ഷ) മാറ്റം വരാതെയും നീങ്ങിപ്പോകാതെയും. ഇത് അവർക്കുള്ള വലിയ താക്കീതാണ്. ശാശ്വത ശിക്ഷയ്ക്ക് അവർ അർഹരാണെന്ന് അവർക്കറിയം. എന്നാലും അക്രമവും ധിക്കാരവും വിശ്വാസത്തിന്റെയും അവരുടെയും ഇടയിൽ മറയിട്ടുകഴിഞ്ഞു.