സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 നവംബർ 25 , 1445 ജു.ഊലാ 11

അധ്യായം: 39, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَإِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ (٣٠) ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ عِندَ رَبِّكُمْ تَخْتَصِمُونَ (٣١) فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدْقِ إِذْ جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَـٰفِرِينَ (٣٢) وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِۦٓ ۙ أُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ (٣٣) لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ جَزَآءُ ٱلْمُحْسِنِينَ (٣٤) لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ (٣٥)

30. തീർച്ചയായും നീ മരിക്കുന്നവനാകുന്നു. അവ

രും മരിക്കുന്നവരാകുന്നു.

31. പിന്നീട് നിങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽവെച്ച് വഴക്ക് കൂടുന്നതാണ്.

32. അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുകയും സത്യം തനിക്ക് വന്നെത്തിയപ്പോൾ അതിനെ നിഷേധിച്ചുതള്ളുകയും ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ സത്യനിഷേധികൾക്കുള്ള പാർപ്പിടം?

33. സത്യവും കൊണ്ടുവരുകയും അതിൽ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാർ

തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവർ.

34. അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തർക്കുള്ള പ്രതിഫലം.

35. അവർ പ്രവർത്തിച്ചതിൽനിന്ന് ഏറ്റവും ചീത്തയായതുപോലും അല്ലാഹു അവരിൽനിന്ന് മായ്ച്ചുകളയും. അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായതനുസരിച്ച് അവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും.

30) (തീർച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു) നിങ്ങളെല്ലാവരും മരിച്ചേ പറ്റൂ.

وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَـٰلِدُونَ

“നബിയേ, നിനക്ക് മുമ്പ് ഒരു മനുഷ്യ നും നാം അനശ്വരത നൽകിയിട്ടില്ല എന്നിരിക്കെ നീ മരിച്ചെങ്കിൽ അവർ നിത്യജീവികളായിരിക്കുമോ?’’ (21:34).

31). (പിന്നീട് നിങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽവെച്ച് വഴക്ക് കൂടുന്നതാണ്) നിങ്ങൾക്ക് ഭിന്നതയുള്ള കാര്യങ്ങളിൽ. അപ്പോൾ അവൻ അതിൽ നീതിപുർവം വിധിക്കും. ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തിയനുസരിച്ച് പ്രതിഫലം വിധിക്കും.

أَحْصَاهُ اللَّهُ وَنَسُوهُ وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ

“അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോവുകയും ചെയ്യുന്നു’’ (86:6).

32) ഇവിടെ അല്ലാഹു ഒരു മുന്നറിയിപ്പ് നൽകുന്നു.

ഒരാളുംതന്നെ വലിയതോ മോശമായതോ ആയ തെറ്റ് ചെയ്യുന്നില്ല; (അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുന്നവനെക്കാൾ) അല്ലാഹുവിന്റെ മഹത്ത്വത്തിന് യോജിക്കാത്തത് അവന്റെ പേരിൽ പറയുന്നതും പ്രവാചകത്വം വാദിക്കുന്നതും അല്ലാഹു പറയാത്തത് അവന്റെ പേരിൽ പറയുന്നതും ഇതിൽ ഉൾപെടാം.

وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ

“അല്ലാഹുവിന്റെ പേരിൽ നിങ്ങൾ വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും.’’

ഒരാൾ അറിവില്ലാത്തവനാണെങ്കിൽ, അല്ലെങ്കിൽ അത് അതിലും മോശവും കൂടുതൽ മ്ലേച്ഛവുമാണ്. (സത്യം തനിക്ക് വന്നെത്തിയപ്പോൾ അതിനെ നിഷേധിച്ച് തള്ളുകയും ചെയ്തവൻ) വ്യക്തമായ തെളിവുകളുമായി ബലപ്പെട്ട സത്യം വന്നപ്പോൾ അതിനെ കളവാക്കിയവനെക്കാൾ അക്രമിയായി ഒരാളുമില്ല. കളവാക്കുന്നത് ഏറ്റവും വലിയ അക്രമംതന്നെ. സത്യം ബോധ്യപ്പെട്ടതിനുശേഷം തള്ളിക്കളയുന്നു എന്നതാണ് കാരണം. ഇനി ഒരാൾ സത്യത്തെ കളവാക്കുകയും അല്ലാഹുവിന്റെ മേൽ കളവ് പറയുകയും കൂടി ചെയ്താൽ അത് അക്രമത്തിനുമേൽ അക്രമമാണ്.

(നരകത്തിലല്ലയോ സത്യനിഷേധികൾക്കുള്ള പാർപ്പിടം) അവരുടെ പ്രവർത്തനങ്ങൾക്കുള്ള ശമനം അതിലുണ്ട്. എല്ലാ നിഷേധിയിൽനിന്നും അക്രമിയിൽനിന്നും അല്ലാഹുവിന്റെ അവകാശങ്ങൾ പിടിച്ചെടുക്കപ്പെടും.

إن الشرك لظلم عظيم

“തീർച്ചയായും ശിർക്ക് ഏറ്റവും വലിയ അക്രമമാണ്.’’

33) കളവാക്കുന്നവനെക്കുറിച്ചും അവൻ ചെയ്യുന്ന തെറ്റും അതിന്റെ ശിക്ഷയും പരാമർശിച്ചതിനുശേഷം തന്നെ സത്യപ്പെടുത്തുന്നവനെക്കുറിച്ചും അവനുള്ള പ്രതിഫലത്തെക്കുറിച്ചും പറയുന്നുണ്ട്. (സത്യവും കൊണ്ടു വരികയും) വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കുന്നവൻ. ഇവരിൽ പ്രവാചകന്മാരും അവരുടെ ദൗത്യം നിർവഹിക്കുന്നവരും ഉൾപ്പെടും. അല്ലാഹുവിൽനിന്ന് അവതരിക്കുന്നതും അവന്റെ മതനിയമങ്ങളും സത്യസന്ധമായ ഏതൊരു കാര്യവും അംഗീകരിക്കുന്ന ഏതൊരുവനെയും ഇതിൽ പെടുത്താം.

(അതിൽ വിശ്വസിക്കുകയും) അതായത് സത്യത്തിൽ. കാരണം ഒരു വ്യക്തി സത്യം പ്രഖ്യാപിച്ചേക്കാം, എന്നാൽ അതിൽ വിശ്വസിക്കണം എന്നില്ല. പക്ഷേ, അവനത് പാലിക്കുകയില്ല. അവന്റെ അഹങ്കാരം കൊണ്ടോ അതല്ലെങ്കിൽ പറഞ്ഞവനെ അംഗീകരിക്കാനുള്ള പ്രയാസം മൂലമോ. അതുകൊണ്ടാണ് അംഗീകരിക്കുന്നവരെ പ്രത്യേകം എടുത്തുപറഞ്ഞത്.

സത്യസന്ധത അറിവിനെയും നീതിയെയും പ്രതിനിധീകരിക്കുന്നു. സത്യപ്പെടുത്താനുള്ള മനസ്സ് വിനയെത്തെയും അഹങ്കാരമില്ലായ്മയെയുമാണ് സൂചിപ്പിക്കുന്നത്.

(അത്തരക്കാർ) ഇവർ രണ്ട് കാര്യങ്ങളെ ഒന്നിച്ച് കൈവരിച്ചവരാണ്. (തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവർ) തക്വ്‌വയുമായി ബന്ധപ്പെട്ടതെല്ലാം സത്യത്തെ അംഗീരിക്കുന്നതിന്റെ ഭാഗമാണ്.

34) (അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും) പ്രതിഫലമായി. ഒരു കണ്ണും കാണാത്തത്, ഒരു കാതും കേൾക്കാത്തത്, ഒരു മനുഷ്യഹൃദയവും ഇതുവരെ ചിന്തിക്കാത്തത് അവർക്കുണ്ട്. അവരുടെ ഉദ്ദേശ്യത്തിന്നനുസരിച്ച് ഇതെല്ലാം നൽകപ്പെടും. വ്യത്യസ്തങ്ങളായ ആസ്വാദനങ്ങൾ അവർക്ക് ലഭിക്കും. അതെല്ലാം തയ്യാറാക്കപ്പെട്ടുകഴിഞ്ഞു. (അതത്രെ സദ്‌വൃത്തർക്കുള്ള പ്രതിഫലം).

അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കുന്നവരാണവർ, അവർ അവനെ കാണുന്നില്ലെങ്കിലും അവൻ അവരെ കാണുന്നു. (സദ്‌വൃത്തർ). അതെ അല്ലാഹുവിന്റെ ദാസന്മാർക്ക് നന്മ ചെയ്യുന്നവർ,

35). (അവർ പ്രവർത്തിച്ചതിൽനിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരിൽ നിന്ന് മായ്ച്ചുകളയും. അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായതനുസരിച്ച് അവർക്കവൻ പ്രതിഫലം നൽകുകയും ചെയ്യും) മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് മൂന്നു തലങ്ങളുണ്ട്. ഏറ്റവും നല്ലത്, ഏറ്റവും മോശമായത്, നല്ലതോ ചീത്തയോ അല്ലാ ത്തത്.

മൂന്നാത്തെത് അനുവദനീയങ്ങളാണ്. പ്രതിഫലമോ ശിക്ഷയോ ഇല്ലാത്തത്. എല്ലാ തെറ്റുകളും ഏറ്റവും മോശമായതിൽ ഉൾപ്പെടുന്നു. നല്ലതിൽ എല്ലാ അനുസരണവും ആരാധനയും ഉൾപ്പെടുന്നു. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഈ വാക്യത്തിന്റെ അർഥവും വാക്കുകളും നമുക്ക് മനസ്സിലാക്കാം. (അവർ പ്രവർത്തിച്ചതിൽ ഏറ്റവും ചീത്തയായത് പോലും അവരിൽനിന്ന് അല്ലാഹു മായ്ച്ചുകളയും) അവരുടെ തക്വ്‌വയും സുകൃതങ്ങളും നിമിത്തം അവരുടെ ചെറുദോഷങ്ങൾ അവർക്ക് പൊറുക്കും.

(അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായതനുസരിച്ച് അവർക്കവൻ പ്രതിഫലം നൽകുകയും ചെയ്യും) എല്ലാ നന്മകൾക്കും.

إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَـٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا

‘തീർച്ചയായും അല്ലാഹു ഒരണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കിൽ അതവൻ ഇരട്ടിപ്പിച്ച് കൊടുക്കുകയും അവന്റെ പക്കൽനിന്നുള്ള വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്’ (4:40)