സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

അധ്യായം: 39, ഭാഗം 12 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَإِنَّكَ مَيِّتٌإِنَّآوَبَدَا لَهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ (٤٨) فَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَـٰهُ نِعْمَةً مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍۭ ۚ بَلْ هِىَ فِتْنَةٌ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ (٤٩) قَدْ قَالَهَا ٱلَّذِينَ مِن قَبْلِهِمْ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ (٥٠) فَأَصَابَهُمْ سَيِّـَٔاتُ مَا كَسَبُوا۟ ۚ وَٱلَّذِينَ ظَلَمُوا۟ مِنْ هَـٰٓؤُلَآءِ سَيُصِيبُهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَمَا هُم بِمُعْجِزِينَ (٥١) أَوَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ (٥٢) قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ (٥٣)

48. അവർ സമ്പാദിച്ചതിന്റെ ദൂഷ്യങ്ങൾ അവർക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും.

49. എന്നാൽ മനുഷ്യന് വല്ല ദോഷവും ബാധിച്ചാൽ നമ്മോടവൻ പ്രാർഥിക്കുന്നു. പിന്നീട് നാം അവന്ന് നമ്മുടെ പക്കൽനിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താൽ അവൻ പറയും; അറിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് തനിക്ക് അത് നൽകപ്പെട്ടിട്ടുള്ളത് എന്ന്. പക്ഷേ, അത് ഒരു പരീക്ഷണമാകുന്നു. എന്നാൽ അവരിൽ അധികപേരും അത് മനസ്സിലാക്കുന്നില്ല.

50. ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്. എന്നാൽ അവർ സമ്പാദിച്ചിരുന്നത് അവർക്ക് പ്രയോജനപ്പെടുകയുണ്ടായില്ല.

51. അങ്ങനെ അവർ സമ്പാദിച്ചിരുന്നതിന്റെ ദൂഷ്യങ്ങൾ അവർക്ക് ബാധിച്ചു. ഇക്കൂട്ടരിൽനിന്ന് അക്രമം ചെയ്തിട്ടുള്ളവർക്കും തങ്ങൾ സമ്പാദിച്ചതിന്റെ ദൂഷ്യങ്ങൾ ബാധിക്കാൻ പോകുകയാണ്. അവർക്ക് (നമ്മെ) തോൽപിച്ചുകളയാനാവില്ല.

52. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കിക്കൊടുക്കുകയും താൻ ഉദ്ദേശിക്കുന്നവർക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവർ മനസ്സിലാക്കിയിട്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.

53. പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.

48) (അവർ സമ്പാദിച്ചതിന്റെ ദൂഷ്യങ്ങൾ അവർക്ക് വെളിപ്പെടുകയും ചെയ്യും) അവരെ മോശമായി ബാധിക്കുന്ന കാര്യങ്ങൾ, അവരുടെ പ്രവർത്തനഫലമായിഉണ്ടായത്. (എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും) അവരിപ്പോൾ അനുഭവിക്കുന്ന ശിക്ഷ നേരത്തെ അവർ പരിഹസിച്ചതായിരുന്നു.

49) മനുഷ്യന്റെ ഒരു സ്വഭാവപ്രകൃതിയാണ് ഇവിടെ പരാമർശിക്കുന്നത്. അവന് വിഷമങ്ങളോ രോഗങ്ങളോ ബുദ്ധിമുട്ടുകളോ ബാധിക്കുമ്പോൾ; (നമ്മോടവൻ പ്രാർഥിക്കുന്നു) തന്നെ ബാധിച്ചത് നീക്കിത്തരാൻ നിർബന്ധിച്ചുകൊണ്ട്. (പിന്നീട് നാം അവന് നമ്മുടെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താൽ) അവന്റെ ബുദ്ധിമുട്ട് നീക്കിയാൽ അവൻ തന്റെ രക്ഷിതാവിൽ അവിശ്വസിക്കും. തനിക്ക് കിട്ടിയ ഗുണത്തെ നിഷേധിക്കുകയും ചെയ്യും. (അവൻ പറയും: അറിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് തനിക്ക് അത് നൽകപ്പെട്ടിട്ടുള്ളത്) അതായത് അല്ലാഹു അറിഞ്ഞു തന്നതാണ്; ഞാനതിന് അവകാശിയായതുകൊണ്ട്. അതല്ലെങ്കിൽ അത് നേടാനുള്ള വഴി എനിക്കറിയാവുന്നതുകൊണ്ട് എനിക്ക് കിട്ടി.

അല്ലാഹു പറയുന്നു: (അത് ഒരു പരീക്ഷണമാകുന്നു) അതിലൂടെ അല്ലാഹു തന്റെ ദാസന്മാരെ പരീക്ഷിക്കുന്നു; അവർ നന്ദിചെയ്യുമോ നന്ദികേട് കാണിക്കുമോ എന്ന്. (അവരിൽ അധികപേരും അത് മനസ്സിലാക്കുന്നില്ല) പരീക്ഷണത്തെയാണ് അവർ ദാനമായി വിചാരിച്ചത്. അത് ശരിയല്ല. അത് കുഴപ്പമോ നല്ലതോ എന്നുറപ്പില്ലാത്തതുമായതിൽ അവർ ആശയക്കുഴപ്പത്തിലാണ്.

50) അല്ലാഹു പറയുന്നു: (ഇവരുടെ മുമ്പുള്ളവരുംഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്) അവർ പറഞ്ഞത്; (അറിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് തനിക്ക് അത് നൽകപ്പെട്ടിട്ടുള്ളത്) (39:49). നിഷേധികൾക്കിത് അനന്തരമായി കൈമാറ്റം ചെയ്യപ്പെട്ട് ലഭിക്കുന്നതു മാത്രമാണ്. തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹമാണെന്ന് അവർ അംഗീകരിക്കുന്നില്ല. അവനോടൊരു ബാധ്യതയുണ്ടെന്നും അവർ മനസ്സിലാക്കുന്നില്ല. അവർ നശിക്കുന്നതുവരെ ഇതവർ തുടർന്നുകൊണ്ടിരിക്കും. (എന്നാൽ അവർ സമ്പാദിച്ചിരുന്നത് അവർക്ക് പ്രയോജനപ്പെടുകയുണ്ടായിട്ടില്ല) ശിക്ഷ വന്നപ്പോൾ.

51) (അങ്ങനെ അവർ സമ്പാദിച്ചിരുന്നതിന്റെ ദൂഷ്യങ്ങൾ അവർക്ക് ബാധിച്ചു) ദൂഷ്യങ്ങൾ എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശ്യം ഇവിടെ ശിക്ഷയാണ്. ശിക്ഷ മനുഷ്യന് ദോഷകരവും ദുഃഖകരവുമാണ്. (അക്രമം ചെയ്തിട്ടുള്ളവർക്കും തങ്ങൾ സമ്പാദിച്ചതിന്റെ ദൂഷ്യങ്ങൾ ബാധിക്കാൻ പോകുകയാണ്) അവർ ഇവരെക്കാൾ ഉത്തമരല്ല. ഏടുകളിൽ അവർ ഒഴിവാണെന്ന് രേഖപ്പെടുത്തിയിട്ടുമില്ല.

52) അവർ തങ്ങളുടെ സമ്പത്തിൽ വഞ്ചിതരാവുകയും അവർക്ക് സമ്പത്ത് ലഭിച്ചത് അവർ നല്ലവരായതുകൊണ്ടാണെന്ന് അറിവില്ലാതെ വാദിക്കുകയും ചെയ്തപ്പോൾ അല്ലാഹു ആ ധാരണ തിരുത്തിക്കൊണ്ട് പറഞ്ഞു: (അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കിക്കൊടുക്കുന്നു) തന്റെ അടിമകൾക്ക് അവൻ, നല്ലവരോ അല്ലാത്തവരോ എന്ന് നോക്കിയല്ല അത് നൽകുന്നത്. ഉപജീവനത്തിൽ എല്ലാവരും പങ്കുചേരുന്നു. വിശ്വാസവും സൽപ്രവർത്തനവും അവൻ നല്ലവർക്ക് പ്രത്യേകം നൽകുന്നു. (വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്) ഉപജീവനം വിശാലമായി നൽകുന്നതിലും കുടുസ്സാക്കുന്നത്തിലുമെല്ലാം. അതിന്റെ കാരണം അല്ലാഹുവിന്റെ യുക്തിയും കാരുണ്യവും മാത്രമാണ്. അവനാണ് തന്റെ ദാസനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവൻ. സമ്പത്ത് കുടുസ്സാക്കുന്നതിലും അവന്റെ ദയയുണ്ട്. ഒരുപക്ഷേ, അത് അവന് വിശാലമായി നൽകിയാൽ അവൻ അക്രമിയായേക്കും. അതിനാൽ, അങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അടിസ്ഥാനമായ അവരുടെ മതകീയ താൽപര്യങ്ങൾ അവൻ പരിപാലിക്കുന്നു.

53). അതിക്രമം പ്രവർത്തിച്ച തന്റെ ദാസന്മാർക്കുള്ള ഒരറിയിപ്പാണിവിടെ. അതായത് അധികമായി തെറ്റുകൾ പ്രവർത്തിച്ചവർക്കുള്ളത്. തന്റെ കരുണയുടെ വിശാലത പറയുന്നതോടൊപ്പം തെറ്റിൽനിന്ന് മടങ്ങാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു; ഇതുവരെയും മടങ്ങാൻ കഴിയാത്തവർക്ക്. (പറയുക) പ്രവാചകരേ, അതല്ലെങ്കിൽ ആ ദൗത്യം ഇപ്പോൾ നിർവഹിക്കുന്ന ദീനീ പ്രബോധകരേ. നിങ്ങൾ അവരുടെ രക്ഷിതാവിൽനിന്നുള്ള ഒരറിയിപ്പായി പറയുക. (സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസന്മാരേ) മനസ്സിന്റെ പ്രേരണയാൽ തെറ്റ് ചെയ്തവർ, അദൃശ്യജ്ഞാനിയായ അല്ലാഹുവിന്റെ അനിഷ്ടങ്ങൾ പ്രവർത്തിച്ചവർ. (അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്) നിരാശ നാശത്തിലേക്കെത്തിക്കും. നിങ്ങൾ പറയുന്നു; ഞങ്ങൾ ധാരാളം തെറ്റു ചെയ്തു, അപാകതകൾ കടന്നുകൂടി. അത് നീക്കിക്കിട്ടാൻ യാതൊരു വഴിയും ഞങ്ങളുടെ മുമ്പിലില്ല. അതിനാൽ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന്. പരമകാരുണികന്റെ കോപം നേടിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ അറിയണം. അവന്റെ ഔദാര്യത്തെ അറിയിക്കുന്ന നാമങ്ങളെയും.

നിങ്ങൾ അറിഞ്ഞേക്കുക: (അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്) അത് ശിർക്കോ കൊലപാതകമോ വ്യഭിചാരമോ പലിശയോ അക്രമമോ മറ്റേത് പാപവുമാകാം. (അവൻ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവരുമാണ്) അവന്റെ വിശേഷണങ്ങളായിപ്പറഞ്ഞത് കാരുണ്യവും പാപമോചനവുമാണ്. അവ രണ്ടും അനുബന്ധങ്ങളാണ്. ഈ രണ്ടു ഗുണങ്ങളും അനിവാര്യവും സ്ഥിരവുമാണ്. അവൻ എപ്പോഴും അങ്ങനെയാണ്. അവന്റെ കാരു ണ്യം പ്രപഞ്ചത്തിൽ ഉടനീളം പ്രകടമാണ്. അതിന് പ്രതിഫലനങ്ങളുണ്ട്. അതിലവ കാണപ്പെടും. അവയിൽനിന്ന് സദാ ഗുണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. രാത്രിയിലും പകലിലും രഹസ്യമായും പരസ്യമായും ദാസന്മാർക്ക് അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും. അവന് നൽകാനാണിഷ്ടം. കാരുണ്യം അവന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു. എങ്കിലും അവന്റെ പാപമോചനവും കാരുണ്യവും ലഭിക്കുവാൻ കാരണങ്ങളുണ്ടാകണം. അത് ദാസന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും കവാടങ്ങൾ അവനുനേരെ അടക്കപ്പെടും. ഇതിൽ ഏറ്റവും മഹത്തായ ഒരു മാർഗം-യഥാർഥത്തിൽ ഒരേയൊരുമാർഗം-ആത്മാർഥമായ പശ്ചാപത്തോടെ അല്ലാഹുവി ലേക്ക് മാത്രം തിരിയുക, അവനോട് പ്രാർഥിക്കുക, അവനോട് അപേക്ഷിക്കുക, അവനോട് ഭക്തി കാണിക്കുക, അവനെ ആരാധിക്കുക എന്നതാണ്. വരൂ, ഈ മഹത്തായ നിമിത്തങ്ങളിലേക്ക്, ഉന്നതമായ മാർഗത്തിലേക്ക്.