സർഗക്കൂടിനുള്ളിൽ അവർ ഒത്തുചേർന്നു
ന്യൂസ് ഡസ്ക്
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

ബാല്യ-കൗമാര പ്രായക്കാർ പോലും അരുതായ്മകളുടെ പിന്നാലെ പായുന്ന വർത്തമാന കാലത്ത് തിരൂർ നൂർലേകിെൻറ മനോഹരമായ അന്തരീക്ഷത്തിൽ ഒരുക്കിയ നന്മകളുടെ സർഗക്കൂട്ടിൽ അവർ ഒത്തുചേർന്നു. പാട്ടു പാടിയും കഥകൾ പറഞ്ഞും അനുഭവങ്ങൾ പങ്കിട്ടും കളികളിലേർപ്പെട്ടും ഇസ്‌ലാമിക ബോധത്തിെൻറ മധുനുകർന്നും ഒരു പകൽസമയം കടന്നുപോയത് അവർ അറിഞ്ഞതേയില്ല.
കൊറിയൻ ചാനലുകളടക്കമുള്ള സൈബർ ഇടങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ ശക്തമായ സെൻസർഷിപ്പ് ഏർപ്പെടുത്താൻ അധികാരികൾ തയ്യാറാകണമെന്നും അത്തരം സംസ്കാര ശൂന്യമായ സംവിധാനങ്ങളെ മോണിറ്റർ ചെയ്യാനും നിയന്ത്രിക്കാനും സംവിധാനമൊരുക്കണമെന്നും സർഗക്കൂട് അഭിപ്രായപ്പെട്ടു. സൈബർലോകം മാത്രം പരിചിതമായ തലമുറയെ കുറ്റപ്പെടുത്താതെ അവരുടെ സർഗശേഷിയെ കണ്ടത്തി സാമൂഹിക നവോത്ഥാനത്തിനായി ഉപയോഗപ്പെടുത്തണം.
സാമൂഹിക സേവന രംഗത്ത് സജീവമാകാൻ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നുണ്ടെന്ന് സർഗക്കൂട് വിലയിരുത്തി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് സംസ്ഥാന തലത്തിൽ സംഘടിപ്പി ച്ച സർഗവസന്തത്തിൽനിന്ന് വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർഥികളാണ് ‘സർഗക്കൂട്’ സംഗമത്തിൽ ഒത്തുകൂടിയത്. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം ആധ്യക്ഷ്യം വഹിച്ചു.
വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ, സർഗക്കൂട് കോഡിനേറ്റർ പി.കെ അംജദ് മദനി, മുജീബ് ഒട്ടുമ്മൽ, വിസ്ഡം സ്റ്റുഡൻറ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ശമീൽ മഞ്ചേരി, ഫസീഹ് പി, ഷംജാസ് കെ അബ്ബാസ്, അസീം ചെമ്പ്ര, ഹസീബ് പെരിമ്പലം, ശഹീദ് ഫാറൂഖി, അൻവർ മാസ്റ്റർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

