‘ആർഎസ്എസ് സ്വാതന്ത്ര്യ സേനാനികൾ;’ പ്രധാനമന്ത്രിയുടെ പ്രസ്താവന ചരിത്ര വസ്തുതകൾക്ക് നിരക്കാത്തത്
വിസ്ഡം
2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

കോഴിക്കോട്: ആർഎസ്എസ് സ്വാതന്ത്ര്യ സമരസേനാനികൾ എന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തകസമിതി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാതന്ത്ര്യ സമരത്തെ യും സമരസേനാനികളെയും അവഹേളിക്കുന്നതാണെന്ന് പ്രവർത്തകസമിതി കുറ്റപ്പെടുത്തി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങളാണ് ഭരണകൂടം സ്വീക രിച്ചുവരുന്നത്. വർഗീയതയും മതനിരപേക്ഷതയും നേർക്കുനേർ പോരാടുന്ന വർത്തമാന കേരളത്തിൽ ഉറച്ച മതനിരപേക്ഷതയുടെ പക്ഷത്തെ ചേർത്ത് പിടിക്കാൻ പൊതുസമൂഹം തയ്യാറാകണം.
സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, സി.പി സലീം, ശമീർ മദീനി, കെ സജ്ജാദ്, പി.യു സുഹൈൽ, അബ്ദുല്ലാ ഫാസിൽ, താജുദ്ദീൻ സ്വലാഹി, ശമീൽ മഞ്ചേരി, ജമാൽ പെരിന്തൽമണ്ണ, കെ.ടി.ഷാജഹാൻ സ്വലാഹി, നബീൽ രണ്ടത്താണി, അഷ്‌റഫ് അബൂബക്കർ വെൽകം, പി.എം ഷാഹുൽഹമീദ്, ഡോ. സി.എം ഷാനവാസ്, ഫൈസൽ എറണാകുളം, നിസാർ കൊല്ലം, റഷീദ് മാസ്റ്റർ കാരപ്പുറം, നസീർ തിരുവനന്തപുരം, ബഷീർ കൊമ്പനടുക്കം, റസാഖ് അത്തോളി, അശ്‌റഫ് കല്ലായി, ജമാൽ മദനി, ഹംസക്കുട്ടി സലഫി, അബൂബക്കർ ഉപ്പള, വി.ടി ബഷീർ, റഷീദ് കൊടക്കാട്ട്, അബ്ദുൽ ഖാദിർ പറവണ്ണ, അബ്ദുറഹ്‌മാൻ വയനാട്, അഷ്‌റഫ് സുല്ലമി, ഹൈദർ അലി തൃശൂർ, റിയാസ് തൃശൂർ, അൻവർ സ്വലാഹി വയനാട്, മുജീബ് ഒട്ടുമ്മൽ, മുജീബുല്ല അൻസ്വാരി, അബ്ദുറഹ്‌മാൻ മദനി, ജാബിർ വി.എം, ശംസുദ്ദീൻ അടിമാലി എന്നിവർ പ്രസംഗിച്ചു.
തീക്ഷ്ണമായ അനുഭവങ്ങൾ സർഗസിദ്ധിയെ തളർത്തുകയില്ല
വിസ്ഡം എഴുത്ത് പുര
പെരിന്തൽമണ്ണ: അധിനിവേശത്തിന്റെ ദുരനുഭവങ്ങളിലും ചെറുത്തുനിൽപിന്റെ അനുഭവങ്ങളിലും സർഗ സിദ്ധിയുടെ വളർച്ചയിലാണ് പുതുതലമുറയെന്ന് വിസ്ഡം എജ്യൂക്കേഷൻ ബോർഡ് മദ്‌റസാ വിദ്യാർഥികളിലെ പ്രതിഭകൾക്കായി സംഘടിപ്പിച്ച എഴുത്ത് പുര അഭിപ്രായപ്പെട്ടു.
വിസ്ഡം എജ്യൂക്കേഷൻ ബോർഡിന്റെ കോ-കരിക്കുലർ ഡിപ്പാർട്‌മെന്റിന് കീഴിൽ സംഘടിപ്പിച്ച എഴുത്തുപുരയിൽ പങ്കെടുത്ത കുട്ടികൾ അധാർമികതക്കും അരാജകത്വത്തിനും വർഗീയതക്കും വിഭാഗീയതക്കും വംശീയതക്കുമെല്ലാം എതിരെ പുതിയ തലമുറ സജ്ജമാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവ സാക്ഷ്യമായി. ഈ കുരുന്നു എഴുത്തുകൂട്ടം ഫലസ്തീനിലെ വംശഹത്യക്കെതിരെ ശബ്ദമുയർത്തിയത് പ്രതീക്ഷ നൽകുന്നു.
നിലപാടുള്ള പ്രതിഭകളെ വാർത്തെടുക്കാനുള്ള വിസ്ഡം എജ്യൂക്കേഷൻ ബോർഡിന്റെ പ്രവർത്ത നങ്ങളുടെ ഭാഗമായാണ് എഴുത്തുപുര സംഘടിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ സർഗദിനം രചനാ മത്സരങ്ങളിൽ നിന്നും സ്‌ക്രീൻ ചെയ്‌തെടുത്ത, രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് എഴുത്തുപുരയിൽ സമ്മേളിച്ചത്.
നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ മാരീടൈം യൂണിവേഴ്‌സിറ്റി കൽക്കത്തയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.കെ ഫവാസ് മുഖ്യാതിഥിയായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് ഗസ്സ ഐക്യദാർഢ്യ സന്ദേശം നൽകി. ഹാരിസ് ബിൻ സലീം, ഡോ.ശിയാസ് സ്വലാഹി, ഉസ്മാൻ പാലക്കാഴി, ഷംജാസ് കെ.അബ്ബാസ്, ശമീൽ മഞ്ചേരി, സുഫ്‌യാൻ അബ്ദുസ്സലാം, ഇർഫാൻ സ്വലാഹി കുട്ടികളുമായി സംവദിച്ചു.
ആയിഷ മെഹ്‌റ അത്തോളി, ഹാദിയ ഹനീൻ പുളിക്കൽ, അമൻ അബ്ദുല്ല കണ്ണൂർ, ഫാത്തിമ ഹിന്ദ് ഒളവട്ടൂർ എന്നീ എഴുത്തുപുരയിലെ പ്രതിഭകളും സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ പി.കെ അംജദ് മദനി ആമുഖ സംസാരവും വി.ടി സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.
