‘മാർഗദീപം’ അപേക്ഷകരെ തഴഞ്ഞത് അനീതി

വിസ്ഡം യൂത്ത്

2025 ജൂൺ 28, 1447 മുഹറം 02

പെരിന്തൽമണ്ണ: മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അർഹമായ ‘മാർഗദീപം’ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിച്ചവരിൽ മുസ്‌ലിം വിഭാഗത്തിലെ ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളെ തഴഞ്ഞത് നീതികരിക്കാനാവില്ലെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമതി സംഘടിപ്പിച്ച യൂത്ത് എംപവർ മീറ്റ് അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സഹായ പദ്ധതിയിലും സംവരണ സംവിധാനങ്ങളിലും സമുദായം കാലങ്ങളായി തഴയപ്പെട്ടു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ കോഴ്‌സുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനങ്ങളിലെ റൊട്ടേഷനുകളിലും നീതി നിഷേധമുണ്ട്. മലബാർ ജില്ലകളിൽ ഹയർ സെക്കന്ററി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല.

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനും ഉദ്യോഗ മേഖലകളിലെ പങ്കാളിത്തം ഉറപ്പ് വരുത്താനും പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, സംസ്ഥാന ഭാരവാഹികളായ യു. മുഹമ്മദ് മദനി, ഡോ. പി.പി നസീഫ്, ഡോ. വി.പി ബഷീർ, ഫിറോസ് സ്വലാഹി, ജംഷീർ സ്വലാഹി, മുസ്തഫ മദനി, അബ്ദുള്ള അൻസാരി പ്രസംഗിച്ചു.


വിസ്ഡം സ്റ്റുഡന്റ്‌സ് ‘ഹദീഖ’ ബാലസംഗമങ്ങൾക്ക് തുടക്കമായി

ന്യൂസ് ഡസ്ക്

മലപ്പുറം: വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന ‘ഹദീഖ’ ബാലസംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ചട്ടിപ്പറമ്പിൽ സംഘടിപ്പിച്ചു. ബാലവേദി വിദ്യാർഥികൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് അൽ മദ്‌റസ തുസ്സലഫിയ്യയിൽ നടന്ന സംഗമത്തിൽ പ്രധാനാധ്യാപകൻ അബൂബക്കർ പരവക്കൽ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് മലപ്പുറം നോർത്ത് ജില്ലാ സെക്രട്ടറി അബ്ദുറഹീം പട്ടർകുളം, മലപ്പുറം മണ്ഡലം പ്രസിഡന്റ് നസ്വാൻ കുളപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.


പ്ലസ് വൺ സീറ്റ്; മലബാറിനോടുള്ള അവഗണന മാറണം

വിസ്ഡം സ്റ്റുഡന്റ്‌സ്

വിസ്ഡം സ്റ്റുഡന്റ്‌സ് വിദ്യാനിധി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിയിലെ വടക്കൻ കേരളത്തിലെ വിദ്യാർത്ഥികളുടെ സംഗമം കോഴിക്കോട് ഹോട്ടൽ സ്പാനിൽ വെച്ചു സംഘടിപ്പിച്ചു. രാജ്യത്തെ ഉന്നത സർവകലാശാലകളിൽ നിന്നുൾപ്പെടെയുള്ള വിദ്യാർഥി- വിദ്യാർഥിനികൾ പങ്കെടുത്തു.

എം.കെ രാഘവൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ട്രഷറർ ഷബീബ് മഞ്ചേരി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സെക്രട്ടറി റൈഹാൻ ഷഹീദ്, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റുമാരായ സ്വഫ്‌വാൻ ബറാമി, അസ്ഹർ ചാലിശ്ശേരി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ അസ്ഹർ അത്തേരി, അഷ്‌റഫ് എകരൂൽ എന്നിവർ ആശംസകൾ അറിയിച്ചു. സെഹൽ ആദം, ശദീദ് ഹസ്സൻ, സഫീർ താനൂർ എന്നിവർ സംസാരിച്ചു.