പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവക്കണം
വിസ്ഡം
2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

കോഴിക്കോട്: പ്രക്യതി ദുരന്തങ്ങൾക്ക് ഇരയായവർക്കുള്ള പുരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തകസമിതി ആവശ്യപ്പെട്ടു.
ദുരിതബാധിതരുടെ വിവരശേഖരണം കൃത്യമായി സർക്കാർ വശം ഉണ്ടായിട്ടും, സഹായത്തിനായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് ഓരോ പ്രദേശത്തെയും ദുരിതബാധിതർ എന്നത് സങ്കടകരമായ കാഴ്ചയാണ്. വിവിധ ദുരന്ത സന്ദർഭങ്ങളിൽ സർക്കാറിന്റെ പുനരധിവാസ പ്രഖ്യാപനങ്ങൾ വരുന്നതിലെ കാലതാമസം ഒഴിവാക്കി ജനകീയമായി പുനരധിവാസം നടത്താൻ സർക്കാർ പൊതുനയം രൂപപ്പെടുത്തണം.
പ്രകൃതി ദുരന്തങ്ങൾക്കും വിമാനം, ട്രെയിൻ ഉൾപ്പെടെയുള്ള യാത്രാമധ്യേ വരുന്ന അപകടങ്ങൾക്കും മറ്റും വിധേയമാകുന്നവർക്ക് തൊഴിലിനും തുടർ ചികിത്സക്കും മാസാന്ത സാമ്പത്തിക സഹായത്തിനും യുദ്ധകാലാടിസ്ഥാനത്തിൽ പരിഗണന നൽകണം. കാലതാമസമില്ലാതെ സഹായമെത്തിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ സത്വര ശ്രദ്ധവേണം. വർഷങ്ങൾക്ക് മുമ്പ് അപകടങ്ങളിൽ പെട്ടവർ പോലും അർഹമായ സഹായധനം ലഭിക്കാൻ ഇപ്പോഴും കാത്തു നിൽക്കേണ്ട സാഹചര്യത്തിലാണെ ന്നത്ദുഃഖകരമാണ്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, നാസിർ ബാലുശ്ശേരി, ഡോ. മുഹമ്മദ് ശഹീർ, കെ, അബൂബക്കർ ഉപ്പള (കാസർഗോഡ്), മുജീബുല്ല അൻസാരി (കണ്ണൂർ), അബ്ദുറഹ്‌മാൻ വി.എസ് (വയനാട്), ജമാൽ മദനി (കൊയിലാണ്ടി), അബ്ദുർറസാഖ് എഞ്ചിനീയർ അത്തോളി, അബ്ദുറഹ്‌മാൻ മദനി (പുളിക്കൽ), കെ.സി അയ്യൂബ്, നബീൽ രണ്ടത്താണി, അശ്‌റഫ് വെൽക്കം, അബ്ദുൽ ഖാദിർ പറവണ്ണ, അബ്ദുൽ ഖാിദർ കൊണ്ടോട്ടി, അബ്ദുൽ ഫത്താഹ് വയനാട്, ഹുസൈൻ കാവനൂർ, ഹൈദരലി തൃശൂർ, മുജീബ് ഒട്ടുമ്മൽ, ഷാജഹാൻ മഞ്ചേരി, ഹനീഫ് ഓടക്കൽ (മലപ്പുറം), റഷീദ് മാസ്റ്റർ കാരപ്പുറം, റിയാസ് (തൃശൂർ), ഫൈസൽ (എറണാകുളം), നിസാർ കരുനാഗപ്പള്ളി, നസീർ തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു.

