മുജാഹിദ് ജില്ലാ പ്രതിനിധി സംഗമങ്ങൾ
ന്യൂസ് ഡസ്ക്
2025 ആഗസ്റ്റ് 02, 1447 സഫർ 08

കോഴിക്കോട്: സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ സമൂഹത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കുമെന്ന കാര്യം വിസ്മരിക്കരുതെന്ന് മുജാഹിദ് ജില്ലാ പ്രതിനിധി സംഗമങ്ങൾ അഭിപ്രായപ്പെട്ടു. ‘കുടുംബം, ധാർമികത, സമൂഹം’ എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമങ്ങൾ നടന്നുവരുന്നത്.
മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ ഗൗരവമായ നീക്കങ്ങൾ നടത്തണം. പ്രഖ്യാപിത പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കുകയും പരിഹാരമാകുന്നതുവരെ ദുരിത ബാധിതരെ പൂർണമായും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുകയും വേണം.
കണ്ണൂർ ജില്ല പ്രതിനിധി സമ്മേളനം വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മദനി മമ്പാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈ സേഷൻ ജില്ലാ ട്രഷറർ കെ.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സി.പി.സലീം മുഖ്യപ്രഭാഷണം നടത്തി
വിസ്ഡം ജില്ലാ സെക്രട്ടറി കെ.അബ്ദുല്ല ഫാസിൽ, സിറാജുദ്ദീൻ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി, സെക്രട്ടറി ടി.കെ. ഉബൈദ്, ശിഹാബുദ്ദീൻ, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുൽ മാജിദ് ചുങ്കത്തറ, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല പ്രസിഡന്റ് അബ്ബാസ് ഹാമിദ്, അക്രം വളപട്ടണം എന്നിവർ പ്രസംഗിച്ചു
ബാലുശ്ശേരിയിൽ നടന്ന കോഴിക്കോട് നോർത്ത് ജില്ല പ്രതിനിധി സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഫൈസൽ മൗലവി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്. ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. നാസിർ ബാലുശ്ശേരി, ജംഷീർ സ്വലാഹി, ടി.മുഹമ്മദ് ഷമീൽ, കെ. ജമാൽ മദനി, വി.കെ ഉനൈസ് സ്വലാഹി വിഷയാവതരണം നടത്തി. സി.പി സാജിദ്, കെ.പി.പി ഖലീലുറഹ്‌മാൻ, ഒ. റഫീഖ് മാസ്റ്റർ, നൗഫൽ അഴിയൂർ, ഷമീർ മൂടാടി, സി.പി സജീർ, ആശിഖ് വടകര, മൂനിസ് അൻസാരി, ഫാഇസ് പേരാമ്പ്ര, കെ.ആദിൽ അമീൻ, വി.കെ ബാസിം, കെ അബ്ദുന്നാസിർ മദനി സ്വാലിഹ് അൽഹികമി പ്രസംഗിച്ചു.കുറ്റിപ്പുറത്ത് നടന്ന മലപ്പുറം സൗത്ത് ജില്ല മുജാഹിദ് പ്രതിനിധി സംഗമം കുഞ്ഞി മുഹമ്മദ് മദനി പരപ്പൂർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷനായി. താജുദ്ദീൻ സ്വലാഹി, അസ്ഹർ അബ്ദുറസാഖ്, ഹനിഫ ഓടക്കൽ, അബ്ദുൽ ഗഫൂർ കൂറ്റനാട്, എൻ. മുഹമ്മദ് അലവി, ഡോ. ഷാനവാസ് സുല്ലമി, അബ്ദുസ്സമദ് മാസ്റ്റർ പുറങ്, ഖാലിദ് വെള്ളില പ്രസംഗിച്ചു.
കാഴ്ച പരിമിതരെ ശാക്തീകരിക്കാൻ പദ്ധതികൾ വേണം
വിസ്ഡം യൂത്ത്
തിരൂർ: കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനും വിദ്യാഭ്യാസ ശാക്തീകര ണത്തിനും സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈ സേഷൻ മലപ്പുറം വെസ്റ്റ് ജില്ല സമിതി സംഘടിപ്പിച്ച ‘എൻവിഷൻ’ കാഴ്ചപരിമിതരുടെ കുടുംബ സംഗമം അഭിപ്രായപ്പെട്ടു.
ഉൾക്കാഴ്ചയുടെ വെളിച്ചവും ശക്തിയും കൊണ്ട് പരിമിതികളെ മറികടന്ന് സമൂഹനിർമിതിയിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് ഇവർ. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സ്വതന്ത്രവും നിർമാണാത്മകവുമായ വിഹാരത്തിന് അവസരമൊരുക്കണം. ബ്രെയിൽ വിദ്യാഭ്യാസത്തിന് ശാസ്ത്രീയ സംവിധാനമൊരുക്കി പഠനം എളുപ്പമാക്കണം.
ദൈവവിശ്വാസവും മതബോധവും ജീവിതത്തിന് കരുത്തും ലക്ഷ്യബോധവും പകരുന്നുവെന്നതാണ് അനുഭവ സാക്ഷ്യം.
കാഴ്ചപരിമിതരോടുള്ള സഹതാപ വീക്ഷണങ്ങൾക്കപ്പുറം മാന്യമായ പരിഗണന നൽകാൻ സമൂഹവും അധികാരികളും ശ്രമിക്കണമെന്നും എൻവിഷൻ അഭിപ്രായപ്പെട്ടു.
തിരൂർ സംഗമം റെസിഡൻസിയിൽ നടന്ന എൻവിഷൻ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി മുനവ്വർ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഹാരിസ് കായക്കൊടി, സുബൈർ സലഫി പട്ടാമ്പി, ജാബിർ മാസ്റ്റർതിരൂർ, അജ്സൽ തിരൂർ, അബ്ദുൽ ഗഫൂർ മാസ്റ്റർ നരിക്കുനി, നവാസ് ഒളവണ്ണ, ഫഹദ് അൻസാരി എന്നിവർ ക്ലാസ്സെടുത്തു.
