അക്കാദമിക രംഗം ലോകോത്തര നിലവാരത്തിലേക്കുയർത്തണം
വിസ്ഡം കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസ്
2025 മെയ് 17, 1446 ദുൽഖഅദ് 19
ക്യാമ്പസുകളിൽ ധർമസമരത്തിന്റെ ആഹ്വാനവുമായി കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസിന് പെരിന്തൽമണ്ണയിൽ ഉജ്ജ്വല സമാപനം

സംസ്ഥാനത്തെ അക്കാദമിക രംഗം ലോകോത്തര നിലവാരത്തിലേക്കുയർത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്‌സ് കോൺഫറൻസ് ആവശ്യപ്പെട്ടു.വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ കുത്തൊഴുക്ക് ഇല്ലാതാക്കാൻ അതുവഴി സാധിക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
പാഠ പുസ്തകങ്ങളിൽ നിന്നും ഇന്ത്യയുടെ മധ്യകാല ചരിത്രം ഒഴിവാക്കുന്നത് ദേശവിരുദ്ധമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.കരിക്കുലത്തിൽ ധാർമിക വിദ്യാഭ്യാസത്തിന് പ്രോൽസാഹനം നൽകേണ്ടത് അനിവാര്യമാണെന്ന് വർത്തമാനകാല സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നു. വിദ്യാർഥികളിലെ അക്രമ സ്വഭാവങ്ങൾക്ക് അറുതിയാകണമെങ്കിൽ ക്യാമ്പസുകളിൽ ലഹരി വിരുദ്ധ സ്‌ക്വാഡുകൾ സ്ഥിരമാക്കണം. വിദ്യാർഥികളിൽ ആർദ്രതയും സഹാനുഭൂതിയും വളർത്തിയെടുക്കാൻ അധ്യാപകർ ശ്രദ്ധിക്കണം.
കരിക്കുലങ്ങളിൽ മാനുഷിക ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുകയും മാനവവിരുദ്ധ ആശയങ്ങളെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുകയും വേണം.ന്യൂനപക്ഷ വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകളും വിദ്യാഭ്യാസ സഹായങ്ങളും വർധിപ്പിക്കാനുംസംവരണത്തിലെ പിഴവുകൾ പരിഹരിക്കാനും സർക്കാർ തയ്യാറാകണം. ക്യാമ്പസുകളിൽ ഗവേഷണാത്മക പരിസരം രൂപപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർഥി മഹാസമ്മേളനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള പതിനായിരങ്ങൾ പങ്കെടുത്തു.
സൗദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദർ നാസർ ബുജൈദി അൽഅനസി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്വീഫ് മദനി ആധ്യക്ഷ്യം വഹിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, നജീബ് കാന്തപുരം എം.എൽ.എ, മുൻ എം.എൽ.എ. വി.ടി. ബൽറാം, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അർശദ് അൽഹികമി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ഫൈസൽ മൗലവി പുതുപ്പറമ്പ്, ഹാരിസ് ബിൻ സലീം, ഡോ. സി.പി. അബ്ദുല്ല ബാസിൽ, ഡോ. ഷഹബാസ് കെ. അബ്ബാസ്, സഫ്വാൻ ബറാമി അൽഹികമി എന്നിവർ പ്രസംഗിച്ചു.
വൈജ്ഞാനിക സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ട്രഷറർ കെ. മുഹമ്മദ് ഷബീബ് ആധ്യക്ഷ്യം വഹിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, സി.പി. സലീം, സുജൈദ് പാണ്ടിക്കാട്, പി.ഒ. ഫസീഹ്, അസ്ഹർ ചാലിശ്ശേരി, നിയാസ് കൂരിയാടൻ, അഷ്‌റഫ് അൽഹികമി, മുഷ്താഖ് അൽഹികമി, അംജദ് മദനി, ഷാഫി അൽഹികമി, അബ്ദുറഹ്‌മാൻ ചുങ്കത്തറ എന്നിവർ പ്രഭാഷണം നടത്തി.

