പ്ലസ് വൺ സീറ്റ്; മലബാറിനോടുള്ള അവഗണന മാറണം

വിസ്ഡം സ്റ്റുഡന്റ്‌സ്

2025 ജൂലൈ 12, 1447 മുഹറം 16

കോഴിക്കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് ‘വിദ്യാനിധി’ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിയിലെ വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ സംഗമം കോഴിക്കോട് ഹോട്ടൽ സ്പാനിൽ വെച്ചു സംഘടിപ്പിച്ചു. രാജ്യത്തെ ഉന്നത സർവകലാശാലകളിൽ നിന്നുൾപ്പെടെയുള്ള വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ പങ്കെടുത്തു.

എം.കെ രാഘവൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം സ്റ്റുഡൻറ്സ് സംസ്ഥാന ട്രഷറർ ശബീബ് മഞ്ചേരി, സംസ്ഥാന സെക്രട്ടറി റൈഹാൻ ശഹീദ്, സംസ്ഥാന പ്രസിഡന്റുമാരായ സഫ്‌വാൻ ബറാമി, അസ്ഹർ ചാലിശ്ശേരി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ അസ്ഹർ, അഷ്‌റഫ് എകരൂൽ എന്നിവർ ആശംസകൾ അറിയിച്ചു. സെഹൽ ആദം, ശദീദ് ഹസ്സൻ, സഫീർ താനൂർ എന്നിവർ സംസാരിച്ചു.


വിസ്ഡം സ്റ്റുഡന്റ്‌സ് ‘ഹദീക്വ’ ബാലസംഗമങ്ങൾക്ക് തുടക്കമായി

ന്യൂസ് ഡസ്ക്

മലപ്പുറം: വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന ‘ഹദീക്വ’ ബാലസംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ചട്ടിപ്പറമ്പിൽ വെച്ച് സംഘടിപ്പിച്ചു. ബാലവേദി വിദ്യാർഥികൾക്കായി ഒരുമാസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദ് ശമീൽ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് അൽമദ്‌റസതുസ്സലഫിയ്യയിൽ നടന്ന സംഗമത്തിൽ പ്രധാനാധ്യാപകൻ അബൂബക്കർ പരവക്കൽ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് മലപ്പുറം നോർത്ത് ജില്ല സെക്രട്ടറി അബ്ദുറഹീം പട്ടർകുളം, മലപ്പുറം മണ്ഡലം പ്രസിഡന്റ് നസ്‌വാൻ കുളപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.


ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ പിൻവലിക്കണം

കെ.എസ്.ടി.യു.

മലപ്പുറം: സുംബയുടെ പേരിൽ ടി.കെ അഷ്‌റഫ് എന്ന അധ്യാപകനെ സസ്‌പെന്റ് ചെയ്ത വകുപ്പ് തല നടപടി അപലപനീയമാണെന്നും വിദ്യാഭ്യാസ വകുപ്പ് നടപടി പിൻവലിക്കണമെന്നും കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മജീദ് കാടേങ്ങൽ ആവശ്യപ്പെട്ടു. അധ്യാപകനെ സസ്‌പെന്റ് ചെയ്തതിനെതിരെ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുതിയ പരിഷ്‌കാരം കൊണ്ടുവരുമ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സ്വാഭാവികമാണ്. അതിൽ ഗവൺമെന്റ് അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്ന പരിഷ്‌കാരത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ടി.കെ.അഷ്‌റഫ് ചെയ്തിട്ടുള്ളത്. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടതു തന്നെയാണ്. എന്നാൽ ലഹരിക്കെതിരായ പ്രതിരോധം സുംബ ഡാൻസ് മാത്രമാണ് എന്നുള്ളത് ഏതെങ്കിലും പഠന റിപ്പോർട്ടിന്റെയോ കൃത്യമായ നിരീക്ഷണങ്ങളുടെയോ അടിസ്ഥാനത്തിലല്ല. വ്യത്യസ്തമായ അഭിപ്രായമുള്ളവർക്ക് അത് പറയാനും അവരുടെ ആശങ്കകൾ പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. സമൂഹത്തിലെ ധാർമികതയും മൂല്യബോധവും നിലനിർത്തുന്ന തിന് വേണ്ടി പരിശ്രമിക്കുന്ന അധ്യാപക സമൂഹത്തെ അടിച്ചമർത്താനുള്ള സർക്കാറിന്റെ ഏതു നിക്കത്തെയും ശക്തമായി നേരിടുമെന്ന് കെ.എസ്.ടി.യു. മുന്നറിയിപ്പ് നൽകി.

ജില്ല പ്രസിഡന്റ് എൻ.പി മുഹമ്മദലി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, സംസ്ഥാന ഭാരവാഹികളായ ഇ.പി.എ

ലത്തീഫ്, എൻ.കെ ഷാഹിന, ജില്ലാ ഭാരവാഹികളായ കെ.എം ഹനീഫ, തൊട്ടിയൻ ബഷീർ, സഫ്ത്തറലി വാളൻ, ജലീൽ വൈരംങ്കോട്, എ.കെ നാസർ, കെ.പി ജലീൽ, കെ.ടി ശിഹാബ്, സാദിഖ് കട്ടുപ്പാറ, കെ.ടി അലവിക്കുട്ടി, ജാഫർ വെള്ളക്കാട്ട്, പി. അബൂബക്കർ, ഫെബിൻ ഉപ്പാടൻ, സാദിഖലി ചീക്കോട്, പി.സക്കീർ, എ.എം ഷംസുദ്ദീൻ, സി.ആമിന, വി.എം. ഗഫൂർ, റഹിം കുണ്ടൂർ, പി.അബ്ദുൽമജീദ് വെള്ളില പ്രസംഗിച്ചു.


ടി.കെ. അഷ്‌റഫിനെതിരായ നടപടി വിവേചനപരം

മുസ്‌ലിം സംഘടന നേതാക്കൾ

സസ്‌പെൻഷൻ പിൻവലിക്കണമെന്നും നേതാക്കൾ

കോഴിക്കോട്: സുംബ പദ്ധതിക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ. അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി നീതീകരിക്കാനാവാത്തതാണെന്ന് മുസ്‌ലിം സംഘടന നേതാക്കൾ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. നിരവധി സന്ദർഭങ്ങളിൽ പരമത വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തത് വിവേചനപരമാണ്. ഈ വിഷയത്തിൽ ചർച്ചയാവാമെന്നും അടിച്ചേൽപിക്കില്ലെന്നും ആവർത്തിച്ചുപറയുന്ന വിദ്യാഭ്യാസ മന്ത്രി, വിമർശിച്ചവരെ അപഹസിക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്.

ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ഡോ. ബാഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, നാസർ ഫൈസി കൂടത്തായി, ഡോ.ഹുസൈൻ മടവൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി. എൻ അബ്ദുല്ലത്വീഫ് മദനി, ടി.കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂർ, ഹാഫിള് പി.പി ഇസ്ഹാഖ് അൽ ഖാസിമി, ഹാഫിള് അബ്ദുശ്ശുകൂർ ഖാസിമി, അഡ്വ.മുഹമ്മദ് ഹനീഫ, ഇ.പി അഷ്‌റഫ് ബാഖവി, ഡോ. ഫസൽ ഗഫൂർ, എഞ്ചിനീയർ മമ്മദ്കോയ, മുസമ്മിൽ കൗസരി, ഡോ.മുഹമ്മദ് യൂസുഫ് നദ്‌വി തുടങ്ങിയവർ ആവശ്യപ്പെട്ടു.


സുംബ ഡാൻസ്; അഭിപ്രായം പറഞ്ഞ അധ്യാപകനെതിരായ നടപടി പിൻവലിക്കണം

വി.ഡി സതീശൻ

തൃശൂർ: സുംബ ഡാൻസിനെപറ്റി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തത് ശരിയല്ലെന്നും അത് കേരളത്തിന് യോജിച്ചതല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ സനീഷ് ജോസഫ് എം.എൽ.എയുടെ മെറിറ്റ് അവാർഡ് ഉദ്ഘാടനം ചെയ്യാനെത്തിയ വി.ഡി സതീശൻ മാധ്യമ പ്രവർത്തകരാട് സംസാരിക്കുകയായിരുന്നു. സുംബ ഡാൻസിനെകുറിച്ച് സാമൂഹ്യമാധ്യമത്തിൽ കുറിപ്പിട്ട എടത്തനാട്ടുകര ടി.എ.എം യൂപി സ്‌കൂൾ അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.കെ അഷ്‌റഫിനെ

വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദ്ദം മൂലം സ്‌കൂൾ മാനേജ്‌മെന്റ് സർവീസിൽനിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്‌ക്രീൻ ഷോട്ടിട്ട അധ്യാപകനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലല്ലോ. സി.പി.എം ആയതുകൊണ്ടാണ് അന്ന് നടപടി എടുക്കാതിരുന്നത്.

സുംബ ഡാൻസിനെ പറ്റി ഒരു അധ്യാപകന് അഭിപ്രായം പറയാൻ പാടില്ലേ? ഉന്നത വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റിൽ സമ്മർദ്ദം ചെലുത്തിയാണ് അധ്യാപകനെതിരെ നടപടി എടുപ്പിച്ചതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.


ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ ശ്രമം

ഇ.ടി മുഹമ്മദ് ബഷീർ

മലപ്പുറം: അഭിപ്രായം പറഞ്ഞവരെ ക്രൂശിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ഒാർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കു കയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ഹാരിസിനുണ്ടായ അനുഭവവും സുംബ ഡാൻസ് വിഷയത്തിൽ ടി.കെ അഷ്‌റഫിനെ സർവീസിൽ നിന്നും പുറത്താക്കിയ സംഭവവും ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരേന്ത്യയിൽ അധികാരികൾക്കെതിരെ സംസാരിച്ചതിന് വേട്ടയാടപ്പെട്ടത് സഞ്ജയ് ഭട്ടും ഡോ. കഫീൽ ഖാനുമായിരുന്നെങ്കിൽ വർത്തമാന കേരളത്തിൽ ഡോക്ടർ ഹാരിസും ടി.കെ അഷ്‌റഫുമാണ്. ലഹരി ഇല്ലായ്മ ചെയ്യാനാണ് സുംബയെന്നാണ് സർക്കാർ വാദം. കേരളത്തെ മദ്യത്തിൽ കുളിപ്പിച്ച സർക്കാരാണ് ലഹരിക്കെതിരെ സൂംബ കളിപ്പിക്കുന്നത്; ഇ.ടി കുറ്റപ്പെടുത്തി.

ലുശ്ശേരി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ശമീൽ മഞ്ചേരി, ഇർഫാൻ സ്വലാഹി എന്നിവർ സംസാരിച്ചു.