നാസ്തികതയും മതനിരാസവും സാമൂഹിക ദുരന്തം
വിസ്ഡം ഡയലോഗ്
2025 മെയ് 31, 1446 ദുൽഖഅദ് 29

നാദാപുരം: ലഹരിയും അരാചകത്വവും അധാർമികതയുംകൊണ്ട് സമൂഹം നേരിടുന്ന വെല്ലുവിളിക്ക് ദാർശനിക പിന്തുണ നൽകുന്നത് മതനിരാസവും നവനാസ്തികതയുമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി നാദാപുരത്ത് സംഘടിപ്പിച്ച ഓപൺ ഡയലോഗ് അഭിപ്രായപ്പെട്ടു.
സാമ്രാജ്യത്വം പടച്ചുവിടുന്ന സാംസ്‌കാരിക മാലിന്യങ്ങളെ ആദർശമായി സ്വീകരിച്ച നവനാസ്തികത ഒരു സാമൂഹിക ദുരന്തമാണ്. സ്ത്രീ സ്വത്വത്തെ നിരാകരിച്ച് അവരുടെ അവകാശങ്ങളെ ധ്വംസിക്കുന്ന ഫെമിനിസത്തിനെതിരെ ലോകം തിരിഞ്ഞു തുടങ്ങിയത് ആശാവഹമാണ്. പ്രകൃതിയെ
ദുർവ്യാഖ്യാനിച്ച് വർണവെറിയെ ന്യായീകരിക്കുന്ന നാസ്തികത മാനവവിരുദ്ധമാണ്. ഫാഷിസത്തിന്റെ തീവ്രദേശീയതയെ പിന്തുണക്കുന്ന നാസ്തികത സവർണ രാഷ്ട്രീയത്തിന് പാദസേവ ചെയ്യുകയാണ്.
കല്ലാച്ചി ഓത്തിയിൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അശ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം പണ്ഡിതസഭ സെക്രട്ടറി ശമീർ മദീനി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
വിസ്ഡം വിദ്യാഭ്യാസബോർഡ് അഞ്ച്, എട്ട് ക്ലാസുകളിൽ നടത്തിയ പൊതുപരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ ഫലാഹ് അബ്ദുല്ല, ആയിഷ അമാൻ എന്നിവർക്കും ജില്ലയിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കും കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡുകൾ വിസ്ഡം സംസ്ഥാന വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി നാസിർ ബാലുശ്ശേരി വിതരണം ചെയ്തു. വിസ്ഡം ജില്ല വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ. അബ്ദുന്നാസിർ മദനി, വിസ്ഡം യൂത്ത് ജില്ല പ്രസിഡന്റ് സാജിദ് ബിസ്മി, സെക്രട്ടറി എം.കെ. ശമീർ, ടി.എൻ ഷക്കീർ സലഫി, വി.കെ. ഉനൈസ് സ്വലാഹി, സി.പി സജീർ എന്നിവർ സംസാരിച്ചു
എടത്തനാട്ടുകര ദാറുൽ ക്വുർആൻ വാർഷികം സമാപിച്ചു
ന്യൂസ് ഡസ്ക്
എടത്തനാട്ടുകര: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ക്വുർആൻ വാർഷിക സമ്മേളനം സമാപിച്ചു. ദാറുൽ ക്വുർആൻ ഹിഫ്‌ള് കോളേജ്, അൽഹിക്മ അറബിക് കോളേജ്, അൽഹിക്മ സലഫി മദ്‌റസ, അൽഹിക്മ പ്രീ സ്‌കൂൾ, സ്‌കൂൾ ഓഫ് ക്വുർആൻ എന്നീ സ്ഥാപനങ്ങളുടെ വാർഷികം മെയ് 17, 18 തീയതികളിലാണ് നടന്നത്.
വിസ്ഡം എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. അൽഹിക്മ അറബിക് കോളേജ് പ്രിൻസിപ്പൽ റിഷാദ് അൽഹികമി അധ്യക്ഷത വഹിച്ചു. സാദിഖ് ബിൻ സലീം, ഉണ്ണീൻ ബാപ്പു, സ്വലാഹുദ്ദീൻ ബിൻ സലീം, ശരീഫ് കാര, എം. അഹമ്മദ് ഹിദായത്തുല്ല. ഒ.പി. ഷാജഹാൻ, എം. അബ്ദുൽ സലാം, മുഹമ്മദ് ശഫീഖ് അൽഹികമി അന്നദീരി, മൻഷൂഖ് റഹ്‌മാൻ അൽഅസ്ഹരി, ടി.പി. നിഷാദ്, അബ്ദുല്ല വസീം കാവനൂർ, വി.ടി ഷമീർ, വി.കെ. ഉമർ മിശ്കാത്തി, ഉമർ പൂളക്കൽ, ഇജാസ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.
സമാപന പൊതുസമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി അധ്യക്ഷത വഹിച്ചു. എൻ.ഷംസുദ്ദീൻ എംഎൽഎ മുഖ്യാതിഥിയായി. ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് ബിൻ സലീം, താജുദ്ദീൻ സ്വലാഹി, ടി.കെ.അഷ്‌റഫ് തുടങ്ങിയവർ വിവിധവിഷയങ്ങളിൽ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം പി. ഷാനവാസ്, വിസ്ഡം പാലക്കാട് ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട്, അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി, സാദിഖ് ബിൻ സലീം, എം.കെ.സുധീർ ഉമ്മർ, എൻ.ശഫിഖ് പടിക്കപ്പാടം, ബിൻഷാദ് വെള്ളേങ്ങര, ശരീഫ് കാര, ഒ. മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.

