മുണ്ടക്കൈ,ചൂരൽമല ദുരന്തം

ന്യൂസ് ഡസ്ക്

2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

വിസ്ഡം നിർമിച്ച ആദ്യ വീടിന്റെ താക്കോൽ കൈമാറി

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 10 വിടുകളിൽ ഒന്നായി മേപ്പാടി കുന്നംപറ്റയിൽ നിർമിച്ച ആദ്യ വീടിന്റെ നിർമാണം പൂർത്തീകരിച്ചു.

മേപ്പാടിയിൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ടി. സിദ്ദീഖ് എം.എൽ.എക്ക് താക്കോൽ കൈമാറി. ടി. സിദ്ദീഖ് എം.എൽ.എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വാർഡ് മെമ്പർ അജ്മൽ സാജിദ് യു, കൽപ്പറ്റ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി ഹംസ, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ് മേപ്പാടി എന്നിവർ പ്രസംഗിച്ചു.

2024 ജൂലൈ 30നാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തം സംഭവിച്ചത്. ആഗസ്റ്റ് 2ന് തന്നെ വിസ്ഡം റിലീഫ് ഓഫീസ് തുറന്നു. 50 ദിവസം ഓഫീസ് പ്രവർത്തിച്ചു. ഭക്ഷണ കിറ്റുകളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. 47 കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിച്ചു കൊടുത്തു. സർക്കാർ പുനരധിവസിപ്പിച്ച താൽക്കാലിക വീടുകൾ സന്ദർശിച്ചു. 60 കുടുംബങ്ങൾക്ക് കട്ടിൽ, അലമാര, ടേബിൾ, കസേര, കിച്ചൻ സെറ്റ് തുടങ്ങിയവ നൽകി. വിസ്ഡം യൂത്തിന്റ നേതൃത്വത്തിൽ പ്രത്യേകം സ്‌കോഡ് വർക്കുകൾ നടന്നു. ഡാറ്റകൾ ശേഖരിക്കുകയും കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. വിമൻസ് സ്റ്റേറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌കോഡ് വർക്കുകൾ നടത്തി സ്ത്രീകളെ സാന്ത്വനിപ്പിച്ചു. ബിസിനസ് തകർന്നുപോയ ആളുകൾക്ക് ഈ മേഖലയിൽ പ്രത്യേകം പ്രാവീണ്യം നേടിയ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസുകൾ നടത്തി.

പ്രഗത്ഭരായ 20 ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ദുരന്തശേഷമുള്ള പെരുന്നാളിൽ 200 കുട്ടികൾക്ക് ഈദ് കിസ്‌വ നൽകി. സ്വയംതൊഴിൽ ഇനത്തിൽ ഒരാൾക്ക് ഫ്‌ളോർ മില്ല് ഒരുക്കിക്കൊടുത്തു. ഒരാൾക്ക് തന്റെ കടയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കൊടുത്തു. വിധവകൾക്കും കിഡ്‌നി രോഗികൾക്കും മാസാന്തം സാമ്പത്തിക സഹായം ചെയ്തു വരുന്നു. 29 കുടുംബങ്ങൾക്ക് 2024 സെപ്റ്റംബർ മുതൽ നിശ്ചിത തുക അയച്ചു കൊണ്ടിരിക്കുന്നു.

മീഡിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രദ്ധയിൽപ്പെട്ട, തന്റെ കൃഷി പൂർണമായും നശിച്ചുപോയ, ഇപ്പോൾ ഓട്ടോ ഡ്രൈവറായി പണിയെടുക്കുന്ന ഒരു വ്യക്തിയുടെ വീട്ടുവാടക ഒരു വർഷത്തേക്ക് ഏറ്റെടുത്തു. 9000 രൂപ മാസാന്തം നൽകി വരുന്നു. 8 അംഗങ്ങൾ അടങ്ങുന്ന മറ്റൊരു കുടുംബത്തിന് ചികിത്സക്ക് വേണ്ടി മാസം തോറും 8000 രൂപ നൽകി വരുന്നു.


വിസ്ഡം കുടുംബ സംഗമങ്ങൾക്ക് തുടക്കമായി

ന്യൂസ് ഡസ്ക്

പാലക്കാട്: മനുഷ്യമനസ്സുകളെ ഒ രുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങൾക്ക് പാലക്കാട് ജില്ലയിൽ തുടക്കം. ജില്ലയിലെ ആലത്തൂർ, ചിറ്റൂർ, പാലക്കാട്, ഒലവക്കോട്, തച്ചമ്പാറ, മണ്ണാർക്കാട്, അലനല്ലൂർ, എടത്തനാട്ടുകര, പട്ടാമ്പി, കൊപ്പം, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലെ നൂറിലധികം യൂനിറ്റുകളിലാണ് കുടുംബസംഗമങ്ങൾ ന ടക്കുന്നത്.

ഒക്ടോബർ 10,11,12 തീയതികളിൽ മംഗലാപുരത്ത് നടക്കുന്ന വിസ്ഡം സ്റ്റുഡന്റ്‌സ് പ്രോഫ്കോൺ, നവംബർ 16ന് പട്ടാമ്പിയിൽ നടക്കുന്ന വിസ്ഡം യൂത്ത് ടീച്ചേ ഴ്‌സ് കോൺഫറൻസ് എന്നിവയുടെ പ്രചാരണ ഭാഗമായാണ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. എടത്തനാട്ടുകര കാളമഠത്ത് നടന്ന കുടുംബസംഗമം ജില്ലാതല ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് നിർവഹിച്ചു. എടത്തനാട്ടുകര മണ്ഡലം ജോയിന്റ് സെക്രട്ടറി പി.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസി ഡന്റ് വി. ഷൗക്കത്തലി അൻസാരി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഉണ്ണീൻ ബാപ്പു, സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വലാഹുദ്ദീൻ ബിൻ സലീം, പി. അഫ്‌സൽ ഹുസൈൻ, ഹംസ മാടശ്ശേരി, സാദിഖ് ബിൻ സലീം, ടി.കെ. മുഹമ്മദ്, കെ.ടി. നാണി, ഹംസ തച്ചമ്പറ്റ, എൻ. ഷഫീഖ്, ഐ. മുഹമ്മദ് ഷാ, ഹനൂൻ ബിൻ സ്വലാഹ്, സദീദ് ബിൻ സാദിഖ് എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.