സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികൾ

ന്യൂസ് ഡസ്ക്

2025 ജൂലൈ 05, 1447 മുഹറം 09

വിസ്ഡം ജനറൽ കൗൺസിൽ സമാപിച്ചു

തിരൂർ: സാമൂഹിക നവോത്ഥാനവും ക്ഷേമവും ലക്ഷ്യമാക്കി വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ കൗൺസിൽ തിരൂരിൽ സമാപിച്ചു.

രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശ ങ്ങളെയും മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

പൊതുവിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന നീക്കങ്ങൾ അപലപനീയമാണ്. സമൂഹം വലിയ പരിഗണന നൽകുന്ന വിദ്യാഭ്യാസ മേഖലയിൽ വരുന്ന പരിഷ്‌ക്കാരങ്ങളും നിർദേശങ്ങളും പൊതുസമൂഹത്തിന്റെ അഭിപ്രായപ്രകടനത്തിന് വിധേയമാകുന്നതിൽ ഭരണകൂടം അസ്വസ്ഥരാകേണ്ടതില്ലെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുമേഖലയിൽ വരുത്തുന്ന പരിഷ്‌ക്കാരങ്ങളും നിർദേശങ്ങളും സോഷ്യൽ ഓഡിറ്റിംഗിനും ചർച്ചക്കും വിധേയമാക്കേണ്ടതാണ്. അല്ലാത്തപക്ഷം അനാവശ്യ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുമെന്നും കൗൺസിൽ വിലയിരുത്തി.

വിസ്ഡം പണ്ഡിതസഭ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. കെ അശ്‌റഫ്, അബൂബക്കർ സലഫി, നാസിർ ബാലുശ്ശേരി, ഫൈസൽ മൗലവി, സി.പി സലീം, ഹാരിസ്ബ്‌നു സലീം, ശമീർ മദീനി, അബ്ദുൽ മാലിക് സലഫി, കെ.സജാദ്, താജുദ്ദീൻ സ്വലാഹി, മുഹമ്മദ് ശമീൽ മഞ്ചേരി, ഡോ. മുഹമ്മദ് ഷഹീർ എന്നിവർ പ്രസംഗിച്ചു. നിഷാദ് സലഫി, അർഷദ് അൽഹികമി, പി.യു സുഹൈൽ, അബ്ദുല്ലാ ഫാസിൽ, അൻഫസ് മുക്രം, മുഹമ്മദ് ശബീബ് എന്നിവർ നേതൃത്വം നൽകി.