‘അൽമഹാറ’ ദേശീയ ക്വുർആൻ വൈജ്ഞാനിക മത്സരത്തിന് പരിസമാപ്തി
ന്യൂസ് ഡസ്ക്
2025 ജനുവരി 11, 1446 റജബ് 11

മലപ്പുറം: ജാമിഅഃ അൽഹിന്ദ് അൽഇസ്‌ലാമിയ്യഃ സുഊദി എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘അൽമഹാറ’ ദേശീയ ക്വുർആൻ വൈജ്ഞാനിക മൽസരങ്ങൾ മലപ്പുറം മിനി ഊട്ടിയിൽ സമാപിച്ചു. ഇന്ത്യയിലെ മൂന്നൂറിലധികം സ്ഥാപനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1100 പ്രതിഭകളാണ് ഒരു മാസക്കാലമായി മൂന്ന് റൗണ്ടുകളിലായി വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. അതിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ജാമിഅഃ അൽഹിന്ദ് ക്യാമ്പസിൽ വെച്ച് മൂന്ന് ദിവസങ്ങളിൽ മാറ്റുരച്ചത്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, ജാമിഅഃ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് എന്നിവർ ഫലപ്രഖ്യാപനം നടത്തി. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടി ടി.കെ നിഷാദ് സലഫി ആധ്യക്ഷ്യം വഹിച്ചു. അബ്ദുൽ മാലിക് സലഫി, ശുറൈഹ് സലഫി, സഹൽ അൽഹികമി, സലാഹുദ്ദീൻ അൽഹികമി, സഫീർ അൽഹികമി പ്രസംഗിച്ചു.
വിജയികൾ ഇവർ
അറബി കവിതാരചന:
ഒന്നാം സ്ഥാനം: മുഹമ്മദ് ശാമിൽ ഇബ്‌നു ഇബ്‌റാഹിം (താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക്കോളേജ്).
രണ്ടാം സ്ഥാനം: മുഹമ്മദ് നാഇം ഇബ്‌നു നജീബ് (ഐനുൽ മആരിഫ് അറബിക്കോളേജ്, കണ്ണൂർ).
വനിതാ വിഭാഗം ഹിഫ്ദുൽ ക്വുർആൻ
15 ജുസ്അ്:
ഒന്നാം സ്ഥാനം: ഉമ്മുസൽമ റൈഹാന ബിൻത് മഹ്‌മൂദ് (റയാഹീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വുർആൻ, കോഴിക്കോട്).
രണ്ടാം സ്ഥാനം: ആതിക ലിബ ബിൻത് ഉസ്മാൻ (എംഎസ് അക്കാഡമി കാസർകോഡ്).
മൂന്നാം സ്ഥാനം: നജാ നസറീൻ ബിൻത് ശമീർ (ദി വിർച്യൂ ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ട്).
വനിതാ വിഭാഗം ഹിഫ്ദുൽ ക്വുർആൻ
30 ജുസ്അ്:
ഒന്നാം സ്ഥാനം: തുവ മർയം ബിൻത് മുഹമ്മദ് യൂസുഫ് (നോളജ് ഇന്റർനാഷണൽ, കർണാടക).
രണ്ടാം സ്ഥാനം: ഹുമൈറ ബിൻത് മുസമ്മിൽ (മലപ്പുറം പീസ് റസിഡൻഷ്യൽ സ്‌കൂൾ).
മൂന്നാം സ്ഥാനം: സുമയ്യ ഷഹർസാദ് ബിൻത് റഹ് മത്തുല്ലാഹ് (ദി വിർച്ചു ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ട്).
പുരുഷ വിഭാഗം ഹിഫ്ദുൽ ക്വുർആൻ
15 ജുസ്അ്:
ഒന്നാം സ്ഥാനം: അബ്ദുൽ ഹാദി ബിൻ മുഹമ്മദ് റഫീഖ് (സ്‌ട്രൈറ്റ് പാത്ഥ് പാണക്കാട്).
രണ്ടാം സ്ഥാനം: സഫ്‌വാൻ ബിൻ സാജിദ് (കായം കുളം അൽജാമിഅത്തുൽ ഹസനിയ).
മൂന്നാം സ്ഥാനം: അബ്ദുറഹ്‌മാൻ ഗാസി ബിനു ഫൈസൽ അഹമദ് (മംഗലാപുരം ഇഖ്‌റഅ് അറബിക് സ്‌കൂൾ).
പുരുഷ വിഭാഗം ഹിഫ്ദുൽ ക്വുർആൻ
30 ജുസ്അ്:
മുഹമ്മദ് ശുഐബ് ശറഫുദ്ദീൻ (ഹൈദരാബാദ് അൻവാറുൽ ഉലൂം ഡിഗ്രി)
രണ്ടാം സ്ഥാനം: മുഹമ്മദ് ഹാനി ഹംസ (ജാമിഅ അൽഹിന്ദ് മിനി ഊട്ടി)
മൂന്നാം സ്ഥാനം: മുഹമ്മദ് ഷഹസാദ് നിസാർ (സ്‌ട്രൈറ്റ് പാത്ഥ് പാണക്കാട്).
പുരുഷ വിഭാഗം ഉസൂലുസ്സുന്ന:
ഒന്നാം സ്ഥാനം: സൽമാനുൽ ഫാരിസ് (ദാറുൽ അർഖം, തിരുവനന്തപുരം)
രണ്ടാം സ്ഥാനം: മുഹമ്മദ് ശർഹാൻ (ദാറുൽ അർഖം, തിരുവനന്തപുരം)
മൂന്നാം സ്ഥാനം: മൂസാ മുഹമ്മദ് (ജാമിഅ: ഫുർഖാൻ, ദക്ഷിണ കന്നഡ)
വനിതാ വിഭാഗം ഉസൂലുസ്സുന്ന:
ഒന്നാം സ്ഥാനം: സഹല ഷെറിൻ
രണ്ടാം സ്ഥാനം: ഫാത്തിമ റഹ്‌മ
മൂന്നാം സ്ഥാനം: ഫിദ ഹനാൻ
പുരുഷ വിഭാഗം അർബഊനന്നവവിയ്യ:
ഒന്നാം സ്ഥാനം: നിഹാൽ മുഹമ്മദ് (ജാമിഅ അൽഹിന്ദ് മിനി ഊട്ടി)
രണ്ടാം സ്ഥാനം: മുഹമ്മദ് ഉസൈർ (ജാമിഅ: ഫുർഖാൻ, ദക്ഷിണ കന്നഡ)
മൂന്നാം സ്ഥാനം: ആദിൽ അമീൻ (ജാമിഅ അൽഹിന്ദ് മിനി ഊട്ടി)
വനിതാ വിഭാഗം അർബഊനന്നവവിയ്യ:
ഒന്നാം സ്ഥാനം: നദ്‌വ കെ.എ. (ജാമിഅ അൽഹിന്ദ് പാണക്കാട്)
രണ്ടാം സ്ഥാനം: ആമിനാ സഫ (ജാമിഅ: ഫുർഖാൻ, ദക്ഷിണ കന്നഡ)
മൂന്നാം സ്ഥാനം: അവ്വാം മഫ്‌സ (ജാമിഅ: ഫുർഖാൻ, ദക്ഷിണ കന്നഡ)

