സംസ്ഥാന തല അൽ ഇത്ഖാന് ഉജ്ജ്വല സമാപനം

ന്യൂസ് ഡസ്ക്

2025 ജനുവരി 04, 1446 റജബ് 04

ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ഖുർആനിന്റെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ‘അൽ ഇത്ഖാൻ’ സംസ്ഥാന തല മത്സരം സമാപിച്ചു. കേരളത്തിനകത്തും പുറത്തുമായി 40ൽ അധികം സെന്ററുകളിലായി നടന്ന ഒന്നാംഘട്ട മത്സരത്തിലെ വിജയികളാണ് മുക്കം, നെല്ലിക്കാപറമ്പ് ഗ്രീൻവാലി ക്യാമ്പസിൽ വെച്ച് മാറ്റുരച്ചത്.

മത്സരത്തിൽ ഗ്രേഡ് മൂന്നിൽ മാറഞ്ചേരി സെന്റർ ഒന്നാം സ്ഥാനവും ചട്ടിപ്പറമ്പ് രണ്ടാം സ്ഥാനവും അരീക്കോട് മൂന്നാം സ്ഥാനവും നേടി ഓവറോൾ ചാമ്പ്യൻമാരായി. ഗ്രേഡ് നാലിൽ തോട്ടശ്ശേരിയറ ഒന്നാം സ്ഥാനവും മഞ്ചേരി രണ്ടാം സ്ഥാനവും പരപ്പനങ്ങാടി മൂന്നാം സ്ഥാനവും നേടി. ഗ്രേഡ് അഞ്ചിൽ മഞ്ചേരി, തളിപ്പറമ്പ് സെന്ററുകൾ സംയുക്തമായി ഒന്നാം സ്ഥാനവും കൊടുവായൂർ രണ്ടാം സ്ഥാനവും കൊല്ലായിൽ, മാറഞ്ചേരി സെന്ററുകൾ മൂന്നാം സ്ഥാനവും നേടി വിജയികളായി.

പ്രോഗ്രാം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് ചെയർമാൻ അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഫ് ഖുർആൻ ഡയരക്റ്റർ പി.വി.എ പ്രിംറോസ്, സ്‌കൂൾ ഓഫ് ഖുർആൻ സി.ഇ.ഒ സിയാദ് അൽഹികമി, സ്‌കൂൾ ഓഫ് ഖുർആൻ റീജിയണൽ അക്കാഡമിക് കോ ഓർഡിനേറ്റർ മുസ്‌ലിം ബിൻ ഹൈദർ, ഗ്രീൻവാലി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹമീദ് മാസ്റ്റർ, അൽ ഇത്ഖാൻ കൺവീനർ ഹാരിസ് അൻസാരി, ഖുർആൻ ഡിപ്പാർട്ട്‌മെന്റ് ഹെഡ് സയ്യിദ് അബ്ദുല്ല എന്നിവർ സംസാരിച്ചു.